Malayalam Literature Questions | Part 9

Malayalam Literature Questions | Part 9

This is the ninth part of 25 Malayalam Literature Questions series for the upcoming Kerala PSC 10th, plus two, degree level preliminary and main examinations.

Most of these questions were taken from PSC question papers from previous years, current affairs, and PSC Bulletins.


  • സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി?

               ➤  എൻ. ബാലാമണിയമ്മ.

  •  ബാലാമണിയമ്മയുടെ സരസ്വതി സമ്മാനത്തിനര്‍ഹമായ രചന?

               ➤  നിവേദ്യം (കവിതാസമാഹാരം).

  • 'മാതൃത്വത്തിന്റെ കവയിത്രി' എന്ന് അറിയപ്പെട്ടത്?

               ➤  നാലപ്പാട്ട് ബാലാമണിയമ്മ.

  • 'മലയാള സാഹിത്യത്തിന്റെ മുത്തശ്ശി' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് ആരാണ്?

               ➤  ബാലാമണിയമ്മ.

  • ബാലാമണിയമ്മയുടെ ആദ്യ കവിത ?

               ➤  കൂപ്പുകൈ (1930).

  • ബാലാമണിയമ്മക്ക് കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ നേടിക്കൊടുത്ത കൃതി ?

                ➤  മുത്തശ്ശി.

  • നാലപ്പാട്ട്‌ നാരായണമേനോന്റെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട്‌ ബാലാമണിയമ്മ രചിച്ച വിലാപകാവ്യം?
                  ➤  ലോകാന്തരങ്ങളില്‍.
  • മലയാള സാഹിത്യത്തിലെ ആദ്യത്തെ വിലാപകാവ്യം ?

               ➤  ഒരു വിലാപം (വി.സി. ബാലകൃഷ്ണപ്പണിക്കർ, 1908)

  • കമലാ സുരയ്യയുടെ ആത്മകഥ ?

               ➤  മൈ സ്റ്റോറി (എന്റെ കഥ).

  • 'മഴുവിന്റെ കഥ' എന്ന കൃതി ആരുടെതാണ് ?

               ➤  എൻ. ബാലാമണിയമ്മ.

  • സരസ്വതി സമ്മാൻ ലഭിച്ച മലയാള സാഹിത്യത്തിലെ മറ്റു എഴുത്തുകാർ ആരെല്ലാം ?

               ➤  സുഗതകുമാരി (മണലെഴുത്ത്), കെ. അയ്യപ്പപണിക്കർ (അയ്യപ്പപണിക്കരുടെ കൃതികൾ: കവിതാസമാഹാരം).

  • കേരള സർക്കാറിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം?

               ➤  എഴുത്തച്ഛൻ പുരസ്കാരം.

  • എഴുത്തച്ഛൻ പുരസ്കാരം ആദ്യമായി ലഭിച്ച വനിത ?

               ➤  ബാലാമണിയമ്മ.

  • മലയാള സാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചു കൊണ്ട് 2022-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വ്യക്തി ?

               ➤  സേതു.

  • സേതുവിന്റെ മാസ്റ്റർ പീസ് എന്നറിയപ്പെടുന്ന നോവൽ?

               ➤  പാണ്ഡവപുരം.

  • 2021-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ച സേതുവിന്റെ നോവൽ?

               ➤  ചേക്കുട്ടി.

  • മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യ കൃതി?

               ➤  ബാലഭൂഷണം (വൈക്കത്ത് പാച്ചുമൂത്തത്, 1868)

  • കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്ന വർഷം?

               ➤  1981.

  • കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ആദ്യ പുസ്‌തകം?

               ➤  നമ്പൂര്യച്ചനും മന്ത്രവും (പി. നരേന്ദ്രനാഥ്, 1981) 

  • കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ മാസിക?

               ➤  തളിര്.

  • സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2021-ലെ ബാലസാഹിത്യ പുരസ്‌കാരം കഥാവിഭാഗത്തില്‍ ലഭിച്ചതാർക്ക്?

               ➤  സേതു (അപ്പുവും അച്ചുവും).

  • മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?

               ➤  ഉപധ്യായന്‍ (സി. കൃഷ്ണപിള്ള, 1897)

  • 'കേരള ശ്രീഹരി,' 'കേരള ശ്രീ ഹർഷൻ' എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന മലയാള കവി?

               ➤  മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ.

  • 'ചിദംബര സ്മരണ' എന്ന കവിതാസമാഹാരം ആരുടെ ഓർമക്കുറുപ്പുകളാണ് ?

               ➤  ബാലചന്ദ്രൻ ചുള്ളിക്കാട്.

  • 'മാവേലി നാടു വാണീടുംകാലം
    മാനുഷരെല്ലാരുമൊന്നുപോലെ
    ആമോദത്തോടെ വസിക്കുംകാലം
    ആപത്തങ്ങാർക്കുമൊട്ടില്ലതാനും
    .' 
    എന്ന ഓണപ്പാട്ടിന്റെ രചയിതാവ് ആര്?
  •            ➤  സഹോദരൻ അയ്യപ്പൻ.



📝SideNotes:

  • 113-ാം ജന്മവാർഷിക ദിനത്തിൽ (2022 ജൂലായ് 19) നാലപ്പാട്ട് ബാലാമണിയമ്മയുടെ ചിത്രമാണ് ഗൂഗിൾ സെർച്ച്ബാറിൽ ഡൂഡിൽ (doodle) ആക്കി ആദരിച്ചു. 
    • ഡൂഡിൽ ചിത്രം വരച്ചത് – മലയാളി ചിത്രകാരിയായ ദേവികാ രാമചന്ദ്രനാണ്.