Shailikal (ശൈലികൾ) | Malayalam Grammar

ഭാഷാശൈലികൾ


വാച്യമായ അക്ഷരാര്‍ത്ഥത്തിനു പുറമേ വിശേഷാർഥം അഥവാ വ്യംഗ്യമായ അര്‍ത്ഥത്തെ സൂചിപ്പിക്കുന്ന പദച്ചേർച്ചകളെയാണ് ശൈലികൾ (Idioms & Phrases) എന്നു പറയുന്നത്. 

ഈ പോസ്റ്റിലൂടെ നമുക്ക് മലയാള ഭാഷയിലെ കുറച്ചു ശൈലീപ്രയോഗങ്ങളെ കുറിച്ച് പഠിക്കാം. എല്ലാ പി.എസ്.സി പരീക്ഷകളിലും മലയാള വ്യാകരണത്തിന്റെ ഭാഗത്തു ഒരു മാർക്കിന്റെ ചോദ്യം ഈ വിഭാഗത്തിൽ നിന്നും കാണാൻ കഴിയുന്നതാണ്. 

മലയാള ഭാഷാശൈലികൾ

വിവിധ കേരള പി.എസ്.സി. പരീക്ഷകളിൽ ചോദിച്ച മലയാള ഭാഷാശൈലികൾ അക്ഷരമാല ക്രമത്തിൽ: 

  • അകം തുറക്കുക – മനസ്സു തുറക്കുക.
  • അകത്തു കടത്തുക – ഭക്ഷിക്കുക. (Junior Typist/LD Typist , SSLC Mains, 2023)
  • അകത്തമ്മ ചമയുക – മേനി നടിക്കുക / വലിയ മേന്മ നടിക്കുക. (Police Constable, 2023)
  • അകത്തു കത്തിയും പുറത്തു പത്തിയും  – ഉള്ളില്‍ വിരോധം നടിച്ചു കൊണ്ട് പുറമെ സ്നേഹം ഭാവിക്കുക. 
  • അകമ്പടി കൂടുക – ബഹുമാനപൂർവ്വം മുന്നിൽ നിൽക്കുക.
  • അലകും പിടിയും മാറ്റുക – മുഴുവന്‍ പുതുക്കുക.
  • അകലേ ഉഴുത് പകലേ പോരുക – ജോലിയിൽ കളളത്തരം കാണിക്കുക.
  • അക്കരപ്പച്ച – അകലെയുള്ളതിനോടഉള്ള ഭ്രമം.
  • അക്കരപ്പറ്റുക – വിഷമഘട്ടം തരണം ചെയ്യുക.
  • അങ്ങാടി മരുന്നോ പച്ച മരുന്നോ – അറിവില്ലായ്മ.
  • അജഗജാന്തരം – വലിയ വ്യത്യാസം.
  • അജഗളസ്ഥാനം – അസ്ഥാനത്ത് ആയതിനാൽ ആവശ്യമായത്.
  • അഞ്ചാം തരക്കാര്‍ – അധമന്മാർ.
  • അഞ്ചാം പത്തി – ഒറ്റുകൊടുക്കാൻ സഹായിക്കുന്നവൻ. (University Assistant, 2023)
  • അത്തിപ്പഴത്തോളം – അല്പം.
  • അധരവ്യായാമം – വ്യർത്ഥമായ സംസാരം.
  • അധരാനുകമ്പ – വാക്കില്‍ മാത്രമുള്ള ആനുകൂല്യം.
  • അനന്തൻകാട് – ഭയമുണ്ടാക്കുന്ന സ്ഥലം.
  • അന്യം നിൽക്കുക – അവകാശി ഇല്ലാതാകുക.
  • അമ്പലം വിഴുങ്ങുക – മുഴുവനും കൊള്ള ചെയ്യുക.
  • അഗ്നിപരീക്ഷ – കഠിനമായ പരിക്ഷണം.
  • അംഗുലീ പരിമിതം – പരിമിത വസ്തു /വിരലിൽ എണ്ണാവുന്നത്.
  • അടക്കമില്ലാത്ത തത്ത അടുപ്പിൽ പോകും – അടങ്ങിയിരുന്നില്ലെങ്കിൽ ആപത്തുണ്ടാകും.
  • അടുക്കള കലഹം – സ്ത്രീകൾ തമ്മിലുള്ള വഴക്ക്.
  • അടുക്കളക്കാര്യം – വീട്ടുകാര്യം.
  • അടുക്കള കുറ്റം – ചാരിത്യഭംഗം.
  • അടുക്കള മിടുക്ക് – സ്ത്രീകളുടെ സാമർത്ഥ്യം.
  • അടിയോടെ – മുഴുവന്‍.
  • അടി തെറ്റുക – സ്ഥാനം പിഴയ്ക്കുക.
  • അടി തൊട്ടു മുടിവരെ – മുഴുവന്‍‌.
  • അടി പണിയുക – സേവ പിടിക്കുക.
  • അടിക്കല്ല് മാന്തുക – ഉന്മൂലനാശം വരുത്തുക.
  • അടിക്കലം വലിക്കുക – ദോഷം വരുത്തുക.
  • അടിച്ചൂലു തലയ്ക്കു വയ്ക്കുക – യോഗ്യതയില്ലാത്തതിന് ഉന്നതസ്ഥാനം നൽകുക.
  • അടിയറ പറയിക്കുക – പരാജയം സമ്മതിപ്പിക്കുക.
  • അട്ടിപ്പേറ് – സ്വന്തവും ശാശ്വതവുമായത്.
  • അരങ്ങേറ്റം – ആദ്യപ്രകടനം.
  • അരക്കൈനോക്കുക – പരീക്ഷിക്കുക.
  • അരയും തലയും മുറുക്കുക / അരക്കച്ച മുറിക്കുക– തയ്യാറാവുക.
  • അര വൈദ്യൻ ആളെ കൊല്ലി – അല്പജ്ഞാനം അപകടം.
  • അരയന്ന നട അഭിനയിക്കുക – ഇല്ലാത്തതുണ്ടെന്നു ഭാവിക്കുക
  • അരിയെത്തുക – മരിക്കുക.
  • അരി എണ്ണുക – നിഷ്ഫലമായ പ്രവർത്തി ചെയ്യുക.
  • അർദ്ധരാത്രിയിൽ കുട പിടിക്കുക – അസ്ഥനത്തുള്ള ആഡംബരം / അല്പത്തം വിളമ്പുക.
  • അറുപതാം കാലം – വാർദ്ധക്യം.
  • അറുത്തകൈയ്ക്ക് ഉപ്പ് തേക്കാത്തവൻ – നിര്‍ദ്ദയൻ.
  • അറുതി വരുത്തുക – നശിപ്പിക്കുക.
  • അഴകിയ രാവണൻ – കെട്ടിയൊരുങ്ങിയ ജളൻ.
  • അഴകുള്ള ചക്കയ്ക്ക് ചുളയില്ല – പുറമേ കാണുന്നതില്ല കാര്യം.
  • അമരക്കാരന്‍ – മാര്‍ഗ്ഗദർശി.
  • അമരം തെറ്റുക – അപകടത്തിലാവുക. 
  • അമരം പിടിക്കുക – വഴികാട്ടുക / ചുക്കാൻ പിടിക്കുക.
  • അസ്തിവാരം – അടിസ്ഥാനം.
  • അളമുട്ടുക – ഗതിയില്ലാതാവുക.
  • അസുരവിത്ത് – ദുഷ്ടരായ മക്കൾ.
  • അഷ്ടമത്തില്‍ ശനി – കഷ്ടകാലം.
  • അച്ചിലിട്ട് വാർക്കുക – ഒരേ രൂപത്തിലാക്കുക.
  • അബദ്ധപഞ്ചാംഗം – പരമാബദ്ധം.

  • ആകാശകുസുമം – സംഭവിക്കാത്ത കാര്യം.
  • ആകാശം നോക്കുക – ഉത്തരം മുട്ടുക.
  • ആകാശ കോട്ട കെട്ടുക – മനോരാജ്യം കാണുക.
  • ആകാശ പുരാണം – അസത്യമായ കാര്യം.
  • ആകാശ പന്തൽ ഇടുക – അടിസ്ഥാനമില്ലാതെ നിർമ്മിക്കുക.
  • ആക്യതിയും പ്രക്യതിയും – രൂപവും ഭാവവും.
  • ആചന്ദ്രതാരം – എല്ലാക്കാലവും.
  • ആദ്യവസാനക്കാരന്‍ – പ്രധാന പങ്കാളി.
  • ആനച്ചന്തം – ആകെയുള്ള ഭംഗി.
  • ആപാദചൂഡം – ആകെ.
  • അടതാളമട്ട – സാവധാനം.
  • ആടു മേഞ്ഞ കാട് – ശൂന്യമായ സ്ഥലം.
  • ആട്ടിന്‍‌കുട്ടി ചമയുക – സൗമ്യത നടിക്കുക.
  • ആലത്തൂർ കാക്ക – ആശിച്ചു കാലം കഴിക്കുന്നവർ.
  • ആറാട്ടു കൊമ്പൻ – വലിയ പ്രധാന
  • ആയുധം വയ്ക്കുക – കീഴടങ്ങുക.
  • ആഷാഡഭൂതി – കള്ളസന്യാസി.

  • ഇരുതല മൂരി – രണ്ടു പക്ഷത്തും ചേരുന്നവന്‍.
  • ഇലയിട്ടു ചവിട്ടുക – അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുക / മന:പൂര്‍വ്വം നിന്ദിക്കുക.
  • ഇലവു കാത്ത കിളി – ഫലമില്ലാതെ കാത്തിരിക്കുന്നവൻ.
  • ഇല്ലത്തെ പൂച്ച – എവിടെയും പ്രവേശനം ഉള്ള ആൾ.
  • ഇഞ്ചി കടിക്കുക – അകാരണമായി ദേഷ്യപ്പെടുക.
  • ഇരയിട്ട മിന്‍ പിടിക്കുക – അല്പം ചിലവാക്കി വലിയ ലാഭം ഉണ്ടാക്കുക.
  • ഇരുതലയും കുട്ടിമുട്ടിക്കുക – വരവും ചെലവും സമമാക്കുക.
  • ഇരുട്ടടി – രഹസ്യമായി നേരിടുന്ന അപകടം.
  • ഇരുട്ടു കൊണ്ടോട്ടയടയ്ക്കുക – തൽക്കാലപരിഹാരം കാണുക.
  • ഇടംകോലിടുക – തടസ്സമുണ്ടാക്കുക.
  • ഇടിവെട്ടിയവനെ പാമ്പുകടിക്കുക – ആപത്തിന്‍ മേല്‍ ആപത്ത്.
  • ഇത്തിൾക്കണ്ണി – മറ്റുള്ളവരെ ഉപയോഗിച്ച് കാര്യം നേടുന്നവർ.

  • ഉണ്ട ചോറിൽ കല്ലിടുക – നന്ദികേട് കാണിക്കുക,
  • ഉലക്ക മേൽ കിടക്കുക – അസാധ്യമായ കാര്യം ചെയ്യുക.
  • ഉർവ്വശി ചമയുക – അതീവസുന്ദരിയെന്ന് ഭാവിക്കുക.
  • ഉറിയിൽ കയറ്റുക – പറ്റിച്ച് അബദ്ധത്തിൽ ചാടിക്കുക.
  • ഉദരപുരണം – ഉപജീവനം.
  • ഉപ്പുതൊട്ടു കർപ്പൂരംവരെ – സകലതും.
  • ഉപ്പു കൂട്ടി തിന്നുക – നന്ദികാണിക്കുക.
  • ഉപ്പും ചോറും തിന്നുക – ആശ്രിതനായി കഴിയുക.
  • ഉപ്പില്ലാത്ത കഞ്ഞി – അത്യാവശ്യം വേണ്ടുന്നത് ഇല്ലാതിരിക്കൽ.
  • ഉള്ളംകാൽ വെളുക്കുക – വളരെ അധികം ദൂരം നടക്കുക.
  • ഉണ്ണാൻ പടയുണ്ട് വെട്ടാൻ പാടില്ല – അനുഭവിക്കാനാളുണ്ട്, വേല ചെയ്യാനാരുമില്ല.
  • ഉടലും നിഴലുപോലെ – വേർപിരിയാതെ.
  • ഉടച്ചുവാര്‍ക്കുക – പുതുക്കുക.
  • ഉടുത്തൊരുങ്ങുക – തയ്യാറാവുക.
  • ഉട്ടോപ്യ – പ്രയോഗികമല്ലാത്തത്.       (Assistant Prison Officer, 2023)
  • ഉരുളയ്ക്കുപ്പേരി – ഉചിതമായ മറുപടി.
  • ഉരൽ മദ്ദളത്തോടു സങ്കടം പറയുക – ചെറിയ സങ്കടക്കാരൻ വലിയ സങ്കടക്കാരനോടു പരാതി പറയുക.
  • ഉയിരും ഉടലും പോലെ – ഒരിക്കലും പിരിയാത്ത.
  • ഉമ്മാക്കി കാട്ടുക – ഭയപ്പെടുത്തുക / അയഥാർത്ഥമായ ഒന്ന് ഉണ്ടെന്ന തരത്തിൽ അവതരിപ്പിക്കുക.  (LDC Prelims (Tamil & Malayalam Knowing), 2023)    
  • ഉഴലുര്‍ദേവസ്വം – അലഞ്ഞുതിരിഞ്ഞു നടക്കുന്നവന്‍.

  • ഊറ്റം പറയുക / ഊറ്റം കൊള്ളുക – ആത്മപ്രശംസ ചെയ്യുക.
  • ഊഴിയം നടത്തുക / ഊഴിയം പോക്കുക – ആത്മാർത്ഥതയില്ലാതെ പ്രവർത്തിക്കുക.
  • ഊണിലും ഉറക്കത്തിലും – എല്ലായ്പോഴും.
  • ഊരും പേരുമില്ലാത്ത – അപ്രസിദ്ധമായ.
  • ഊറ്റിക്കുടിക്കുക – അപഹരിക്കുക.

  • എന്‍പിള്ള നയം – സ്വാര്‍ത്ഥത.
  • എള്ളു കീറുക – കർശനമായി പെരുമാറുക.
  • എള്ളിൽ വീണ ഒച്ച് – അനങ്ങാൻ വയ്യാത്ത അവസ്ഥ.
  • എള്ളോളം – അൽപം.
  • എട്ടാം പൊരുത്തം – യോജിപ്പില്ലായ്മ.
  • എണ്ണിക്കഴിക്ക – ഉത്കണ്ഠാപൂർവ്വം കാത്തിരിക്കുക.
  • എണ്ണിച്ചുട്ട അപ്പം – പരിമിത വസ്തു / അധികമില്ലാത്തത്.
  • എരി കേറ്റുക – വൈരാഗ്യം വർധിപ്പിക്കുക.
  • എരിതീയിൽ എണ്ണയൊഴിക്കുക – ക്ലേശം വര്‍ദ്ധിപ്പിക്കുക / വൈരാഗ്യം വർധിപ്പിക്കുക.
  • എറെ വെള്ളം എറുമ്പിനു സമുദ്രം – അല്പവസ്തുക്കളും നിസ്സാരന്മാർക്കു വലുതായി തോന്നും.
  • എലിയെത്തോൽപ്പിച്ചു ഇല്ലം ചുടുക – നിസ്സാരകാര്യത്തിനു വലിയ നഷ്ടം വരുത്തുക.

  • ഏഴാംകൂലി – അംഗീകാരമില്ലാത്തവൻ.
  • ഏഴരശശനി – വലിയ ദുരിതകാലം.
  • ഏട്ടിലെ പശു – പ്രയോഗസാധ്യമല്ലാത്ത വിജ്ഞാനം.
  • ഏറിയകൂറും – ഭൂരിഭാഗവും.
  • ഏറാൻ മൂളുക – എല്ലാം സമ്മതിക്കുക.
  • ഏറ്റുപാടുക  – ശിങ്കിടിപാടുക.  (Village Field Assistant, SSLC Mains, 2023)
  • ഏടാകൂടം  – അപകടം, ദുർഘടം.
  • ഏടുകെട്ടുക – പഠിത്തം അവസാനിപ്പിക്കുക.
  • ഏണി വയ്ക്കുക – സഹായിക്കുക.
  • ഏഷണി കൂട്ടുക – ഇല്ലാത്തത് പറഞ്ഞു തമ്മിൽ തല്ലിക്കുക.
  • ഏകാദശി നോക്കുക – പട്ടിണി കിടക്കുക. 
  • ഏകോദര സഹോദരൻമാർ – പരസ്പരം സ്നേഹവിശ്വാസം കാത്തു സൂക്ഷിക്കുന്നവർ

  • ഒത്താശ – സഹായം.
  • ഒച്ചപ്പാട്  – വലിയ ശബ്ദം.
  • ഒളിയമ്പ് – രഹസ്യോപദ്രവം.
  • ഓലപ്പാമ്പ് – വ്യർത്ഥമായ ഭീഷണി / ഭീഷണിപ്പെടുത്തുക.    (Female Warden/Clerk/Lab Assistant, 2024) 
  • ഒഴിയാബാധ  – മാറാത്ത ഉപദ്രവം.
  • ഒന്നിനൊന്ന് – മേലക്കുമേല്‍.
  • ഒറ്റുകൊടുക്കുക – ചതിക്കുക.
  • ഒറ്റയ്ക്കും തെറ്റയ്ക്കും – അങ്ങിങ്ങായി.
  • ഒമ്പതാമുത്സവം – വലിയ ബഹളം.
  • ഒരു കൈ നോക്കുക – പരീക്ഷിക്കുക.   (Junior Typist/LD Typist , SSLC Mains, 2023)
  • ഒരു വെടിക്കു രണ്ടു പക്ഷി – ഒരു പ്രവ്യത്തി കൊണ്ടു രണ്ടു കാര്യം നേടുക.
  • ഴുക്കിനെതിരെ നീന്തുക – പ്രതിസന്ധികളെ നേരിടുക.

  • ഓങ്ങി വയ്ക്കുക – ചെയ്യാൻ ഭാവിക്കുക.
  • ഓതിരം മറിയുക – അഭ്യാസം കാട്ടുക. 
  • ഓട്ടപ്രദക്ഷിണം നടത്തുക – തിടുക്കത്തിൽ കൃത്യം നിർവഹിക്കുക
  • ഓണംകേറാമല – പരിഷ്കാരമില്ലാത്ത സ്ഥലം.
  • ഓളം നിന്നിട്ട് കടലാടുക – അസാദ്ധ്യമായ കാര്യം.  (LD Typist, Reporter Gr. II, 2023)

  • കുംഭകോണം – അഴിമതി.
  • കാലുവാരുക – ചതിക്കുക.
  • കച്ച കെട്ടുക – തയ്യാറാവുക.
  • കുളം കോരുക – ഉന്മൂലനാശം വരുത്തുക.
  • കുതിര കയറുക – കാരണമില്ലാതെ ഉപദ്രവിക്കുക.
  • കടുകിട – അല്പംപോലും.
  • കടുംകൈ   – കഠിന പ്രവ്യത്തി
  • കടന്നകൈ  – അതിരു കവിഞ്ഞ രീതി.
  • കടശ്ശിക്കൈ  – അവസാനകര്‍മ്മം.
  • കടലാസുപുലി – വ്യർത്ഥമായ ഭീഷണി.
  • കടലില്‍ കായം കലക്കുക – അധികം വേണ്ടിടത്ത് അല്പം നല്കുക / യാതൊരു പ്രയോജനവും ആർക്കും ലഭിക്കാത്ത തരത്തിലുള്ള പ്രവർത്തി.            (Junior Typist Clerk, 2023)
  • കടുവാക്കുട്ടില്‍ തലയിടുക – സ്വയം അപകടത്തില്‍ ചാടുക.
  • കടുവായെ കിടുവ പിടിക്കുക – ബലവാനെ ദുര്‍ബലന്‍ തോൽപ്പിക്കുക.
  • കടവടുപ്പിക്കുക – ഒരു സ്ഥാനത്തെത്തിക്കുക.     (Police Constable (IRB), 2023)
  • കതിരിന്മേൽ വളം വയ്ക്കുക – കാലംതെറ്റി പ്രവർത്തിക്കുക.
  • കര പിടിക്കുക  – രക്ഷ പ്രാപിക്കുക.
  • കരതലാമലകം – വളരെ സ്പഷ്ടമായത് (ഉള്ളം കൈയിലെ നെല്ലിക്ക പോലെ വളരെ വ്യക്തം).
  • കരണി പ്രസവം – അപൂർവ സംഭവം.
  • കരണം മറിയുക – ഒഴിഞ്ഞുമാറുക.
  • കലക്കി കുടിക്കുക – മുഴുവനും ഗ്രഹിക്കുക.
  • കലാശം ചവിട്ടുക – മംഗളം പാടുക.
  • കമ്പിനീട്ടുക – ഓടികളയുക.
  • കണ്ണിലുണ്ണി  – വാത്സല്യപാത്രം.
  • കണ്ണടയ്ക്കുക – കണ്ടില്ലെന്ന് നടിക്കുക.
  • കണ്ണയക്കുക – ദയ കാണിക്കുക.
  • കണ്ണുകടി  – അസുയ.
  • കണ്ണിടുക – ദൃഷ്ടിദോഷം, ഒരു വസ്തുവിന് നാശം വരത്തക്കവണ്ണം നോക്കുക.
  • കണ്ണിൽ കുത്തുക – ദ്രോഹിക്കുക.
  • കണ്ണിൽ മണ്ണിടുക – വഞ്ചിക്കുക.
  • കണ്ണിൽ പൊടിയിടുക – ചതിക്കുക / കബളിപ്പിക്കുക.
  • കണ്ണിലെ കരട് – സദാ ഉപദ്രവകാരി.
  • കണ്ണില്‍ചോരയില്ലായ്മ – ദയയില്ലാതെ.
  • കണ്‍കുളിരെ – ത്യപ്തിയാവോളം.
  • കണക്കുതീര്‍ക്കുക – കൊല്ലുക.
  • കണ്ഠക്ഷോഭം – നിഷ്ഫലമായ സംസാരം. 
  • കണിയാനെ തെങ്ങില്‍ കയറ്റുക – പരിചയമില്ലാത്ത പ്രവ്യത്തി ഏല്‍പ്പിക്കുക.
  • കണ്ടകശശനി  – ഉപദ്രവകാരി.
  • കയ്യാലപ്പുറത്തെ തേങ്ങ – ഏതു കക്ഷിയില്‍ ചേരണമെന്ന അറിയാത്താള്‍.
  • കന്നിനെ കയം കാണിക്കുക – ആകർഷകമായ വസ്തുവിൽ മതിമറക്കുക.
  • കലാശം ചവിട്ടുക – അവസാനിപ്പിക്കുക.
  • കാനന ചന്ദ്രിക – ഉപയോഗശൂന്യമായത്
  • കാനൽജലം – തോന്നൽ മാത്രം
  • കാക്ക പിടിക്കുക  – സേവ പറയുക.
  • കാലു പിടിക്കുക – അഭിമാനം മറന്ന യാചിക്കുക.
  • കാപ്പുകൊടുക്കുക – ഒരുങ്ങുക.
  • കാടും പടലും തല്ലുക – അപ്രസക്തമായത് പ്രതിപാദിക്കുക.   (Degree Prelims Stage II, 2023)
  • കായംകുളം വാൾ – ദാക്ഷണ്യമില്ലാത്ത ശിക്ഷ.
  • കിണറ്റിലെ തവള – ലോകപരിജ്ഞാനം കുറഞ്ഞ ആൾ.
  • കീചകന്‍  – തികഞ്ഞ വിടന്‍.
  • കീരിയും പാമ്പും – കൊടും ശത്രുത / ജന്മ ശത്രുക്കൾ.
  • കീറാമുട്ടി – പ്രയാസമേറിയ കാര്യം.
  • കുറുപ്പിന്റെ ഉറപ്പ് – നിഷ്ഫലമായ ഉറപ്പ്. 
  • കുടത്തിലെ വിളക്ക് – അറിയപ്പെടാത്ത പ്രതിഭ.
  • കുഴിയിലേക്ക് കാൽ നീട്ടുക – മരണാസന്നരാവുക.
  • കുളിക്കാതെ ഈറൻ ചുമക്കുക – കുറ്റം ചെയ്യാതെ ആരോപണവിധേയൻ ആകുക
  • കുന്തം വിഴുങ്ങുക – അബദ്ധം പിണയുക.
  • കുബേരനും, കുചേലനും – ധനികനും, ദരിദ്രനും.
  • കുറുക്കനും സിംഹവും – കൗശലക്കാരനും, പരാക്രമിയും
  • കുളം കോരുക – ഉന്മൂലനാശമുണ്ടാക്കുക / നശിപ്പിക്കുക.   (University Assistant, 2023)
  • കുളിച്ച കടവ് മറക്കരുത്  – കഴിഞ്ഞ അനുഭവങ്ങളും പ്രവർത്തികളും മറക്കരുത്.    (Armed Police Sub Inspector, 2023)
  • കുംഭകര്‍ണ്ണസേവ  – വലിയ ഉറക്കം.
  • കൂടെയിരുന്നു കഴുത്തറക്കുക  – അടുത്തു കൂടി ചതിക്കുക.    (Sub Inspector Trainee, 2023)
  • കൂനിന്മേൽ കുരു പോലെ  – ആപത്തിന്മേൽ ആപത്ത്.
  • കൂത ആരോൻ വിഴുങ്ങിയതുപോലെ  – വ്യർത്ഥമായ പരിശ്രമം ചെയ്യുക.
  • കേളികൊട്ടുക – പരസ്യപ്പെടുത്തുക.
  • കൊടുംപിരി കൊള്ളു – ശക്തിമത്താകുക, കഠിനമായി വർദ്ധിക്കുക.   (Woman Police Constable, 2023)
  • കൊള്ളിയുന്തുക – അടുക്കളപ്പണി ചെയ്യുക
  • കൊല്ലക്കുടിയിൽ സൂചി വിൽക്കുക – ഒരു വസ്തു സുലഭമായി കിട്ടുന്നിടത്തു അത് വിൽക്കുവാൻ നോക്കുന്നത്.  
  • കേമദ്രുമയോഗം –  വലിയ കഷ്ടകാലം /ദൗർഭാഗ്യം..
  • കോവിൽക്കാള –  മറ്റു പണിയൊന്നും ചെയ്യാതെ അലസരായി നടക്കുക.
  • കോമരം തുള്ളുക – പരപ്രേരണ കൊണ്ട് എന്തും പ്രവർത്തിക്കുക.
  • കോയിത്തമ്പുരാൻ – ഭാര്യയുടെ വരുതിയിൽ നിൽക്കുന്ന ഭർത്താവ്.
  • കൈമെയ് മറക്കുക – നിയന്ത്രണം വിടുക.
  • കൈയാടിയെങ്കിലേ വായാടൂ – പ്രവർത്തി ചെയ്തങ്കിലേ ഉപജീവനത്തിന് വഴിയുണ്ടാകൂ. (Junior Assistant, Lower Division Clerk, Senior Superintendent, 2024)

  • ഗതാനുഗതികത്വം – അനുകരണശീലം.
  • ഗണപതിക്കല്യാണം – നടക്കാത്ത കാര്യം. 
  • ഗണപതിക്കു കുറിക്കുക – ആരംഭം കുറിക്കുക.
  • ഗജനിമീലനം – കണ്ടാലും കണ്ടില്ലെന്ന നാട്യം.
  • ഗോപി തൊടുക – വിഫലമാകുക / വഞ്ചിക്കുക.

  • ചക്രം ചവിട്ടുക – കഠിനമായി ബുദ്ധിമുട്ടുക.
  • ചക്രശ്വാസം വലിക്കുക – അത്യധികം വിഷമിക്കുക.
  • ചക്കിനു വച്ചത് കൊക്കിന് കൊള്ളുക – ഉദ്ദേശിച്ച കാര്യത്തിന് പകരം മറ്റൊന്ന് നടക്കുക.
  • ചരടുപിടിക്കുക – നിയന്ത്രിക്കുക.
  • ചർവിത ചവർണം – പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുക.
  • ചന്ദ്രഹാസമിളക്കുക – ഭീഷണി മുഴക്കി ഭയപ്പെടുത്തുക.
  • ചട്ടുകമാക്കുക – ഉപകരണമാക്കുക.
  • ചാക്കിട്ടു പിടുത്തം – സ്വാധീനത്തിൽ വരുത്തുക.
  • ചാണക്യ സൂത്രം / ചാണക്യ തന്ത്രം – കൗശല വിദ്യ.
  • ചാട്ടത്തിൽ പിഴയ്ക്കുക – ഉന്നം തെറ്റുക.  
  • ചുവപ്പുനാട – അനാവശ്യമായ കാലതാമസം.
  • ചിറ്റമ്മനയം  – സ്നേഹം കുറഞ്ഞ പെരുമാറ്റം.
  • ചെണ്ട കൊട്ടിക്കുക – പരിഹാസ്യനാക്കുക / ചതിക്കുക. (LDC (Tamil & Malayalam Knowing), 2022)
  • ചെവി കടിക്കുക – തെറ്റിദ്ധരിപ്പിക്കുക.
  • ചെമ്പു തെളിയുക – കാപട്യം പുറത്തു വരിക / സത്യം പുറത്തു വരിക.  (Junior Typist/LD Typist , SSLC Mains, 2023)
  • ചൊല്ലിയാട്ടം – മുൻകൂട്ടിയുള്ള തയാറെടുപ്പ്.   (Reporter Grade II (Malayalam), 2023)

  • തലയണമന്ത്രം – രഹസ്യമായ ദുർബോധനം.
  • തലമറന്നെണ്ണ തേയ്ക്കുക  – അവസ്ഥയറിയാതെ പെരുമാറുക.
  • താപ്പാന – തന്ത്രശാലി.
  • താളത്തിൽ ആകുക – പതുക്കെയാകുക.
  • താളത്തിനു തുള്ളുക – അന്യന്റെ ഹിതമനുസരിച്ചു പ്രവർത്തിക്കുക.
  • താളി പിഴിയുക – ദാസ്യവൃത്തി ചെയ്യുക.
  • തിരയെണ്ണുക – നിഷ്ഫലമായ പ്രവൃത്തി ചെയ്യുക.
  • തിണ്ണമിടുക്ക് – സ്വന്തം വീട്ടിൽ കാണിക്കുന്ന ശൗര്യം.
  • തീപ്പെടുക – മരിക്കുക.
  • തെക്കോട്ടു എടുക്കുക / പോവുക – മരിക്കുക.
  • തൊഴുത്തിൽ കുത്തു – വേണ്ടപ്പെട്ടവർ തമ്മിലുള്ള കലഹം.
  • തൃണവത്ഗണിക്കുക – നിസ്സാരമായി കാണുക.

  • ദന്തഗോപുരം – സാങ്കല്പിക സ്വർഗം.
  • ദരിദ്രനാരായണൻ – കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവൻ.
  • ദീപാളി കുളിക്കുക – ധൂർത്തടിച്ച് നശിക്കുക.
  • ദുര്യോധനന്റെ സ്വർഗ്ഗം – അല്പകാലം മാത്രം അനുഭവിച്ച ഭാഗ്യം.

  • ധനാശിപാടുക – അവസാനിപ്പിക്കുക. (LDC Prelims (Tamil & Malayalam Knowing), 2023)    
  • ധൃതരാഷ്ട്രാലിഗനം – ഉള്ളിൽ പക വച്ചുകൊണ്ടുള്ള സ്നേഹപ്രകടനം.  

  • നക്ഷത്രമെണ്ണുക – വളരെ ബുദ്ധിമുട്ടുക / കഷ്ടപ്പെടുത്തുക.
  • നക്രബാഷ്പം / മുതലക്കണ്ണീർ – കള്ളക്കണ്ണീർ.
  • നക്കി കൊല്ലുക – സ്നേഹിച്ചു ചതിക്കുക.
  • നഖശിഖാന്തം – അടിമുടി / മുഴുവനായും /എല്ലാ അടവും പ്രയോഗിച്ച്.
  • നടമാടുക – വ്യാപകമാകുക.
  • നട്ടം തിരിയുക – പ്രയാസം അനുഭവിക്കുക.
  • നാരദക്രിയ – ഏഷണി.   (Civil Excise Officer, Plus Two Level Mains, 2023)
  • നാഥനില്ലാ കളരി – ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥ.
  • നാട്ടുനടപ്പ് – ആചാരം / കീഴ്വഴക്കം.
  • നാന്ദി കുറിക്കുക – തുടക്കം കുറിക്കുക.
  • നിര്‍ഗുണ പരബ്രഹ്മം – പ്രയോജനശൂന്യമായ വസ്തു.
  • നീലക്കൊടുവേലി  – അപൂർവ വസ്തു. (Reporter Grade II (Malayalam), 2023)
  • നെല്ലിപ്പടി കാണുക – അടിസ്ഥാനം വരെ കാണുക / അങ്ങേയറ്റം വരെ എത്തുക.  (Fire & Rescue Officer, Plus 2 Mains, 2023)

  • പത്താം നമ്പർ – വളരെ ഗുണം കുറഞ്ഞ.
  • പന്ത്രണ്ടാം മണിക്കൂർ – അവസാന നിമിഷം.
  • പതിനൊന്നാം മണിക്കൂർ – ഏതുകാര്യവും അവസാനനിമിഷം ചെയ്യുക.
  • പഞ്ചായത്ത് പറയുക – മധ്യസ്ഥം വഹിക്കുക.
  • പമ്പരം ചുറ്റിക്കുക – പരിഭ്രമിപ്പിച്ചു കഷ്ടപ്പെടുത്തുക / കഷ്ടപ്പെടുത്തുക / വട്ടം കറക്കുക.   (LD Typist, 2023)
  • പാഷാണത്തിൽ കൃമി – മഹാ ദുഷ്ടൻ.
  • പടി കടത്തുക – പുറത്താക്കുക.      (LD Clerk, Plus Two Level Mains, 2023)
  • പഠിച്ച് പണി പതിനെട്ടും നോക്കുക – കഴിവിന്‍റെ പരമാവധി ശ്രമിക്കുക.
  • പരുന്താടുക – ചുറ്റും കൂടിനിന്ന് അന്വേഷിക്കുക.
  • പള്ളയ്ക്കടിക്കുക – ഉപജീവന മാർഗ്ഗം തടയുക.
  • പള്ളിയറയിലെ കള്ളൻ – ഉന്നതസ്ഥാനങ്ങളിലെ കള്ളൻ.
  • പാതിരി മലയാളം – വികലമായ ഭാഷ.          
  • പാലും തേനും ഒഴുകുക – ഐശ്വര്യസമ്യദ്ധമായിരിക്കുക.
  • പാമ്പിനു പാലു കൊടുക്കുക – ദുഷ്ടന്‍മാരെ സഹായിക്കുക.
  • പാലം വലിക്കൽ – ചതിപ്രയോഗം / സ്വന്തം ഉന്നതിക്ക് വേണ്ടി മറ്റുള്ളവർക്ക് ചെയ്യുന്ന ദ്രോഹപ്രവർത്തികൾ.
  • പിഴമൂളുക – തെറ്റ് സമ്മതിക്കുക.
  • പുസ്തകപ്പുഴു – പ്രായോഗികജ്ഞാനം ഇല്ലാത്തവൻ. (Range Forest Officer (By Transfer) Prelims, 2023)
  • പുത്തരിയില്‍ കല്ല്‌ – ആരംഭത്തില്‍ത്തന്നെ അമംഗളം.
  • പുലിവാല് പിടിക്കുക – തന്നത്താന്‍ കുഴപ്പത്തില്‍ ചാടുക
  • പൂച്ചു തെളിയുക – വാസ്തവം വെളിപ്പെടുക.
  • പൊടിയിട്ട് വിളക്കുക – ക്യത്രിമ ശോഭ ഉണ്ടാക്കുക / ന്യൂനത മറച്ചു വയ്ക്കുക.

  • ഭീഷ്മ പ്രതിജ്ഞ – മാറ്റമില്ലാത്ത ഉറച്ച തീരുമാനം.
  • ഭരതവാക്യം – അവസാനവാക്ക് / അവസാനിപ്പിക്കുക.  (LD Typist, 2023)
  • ഭഗീരഥപ്രയത്നം – കഠിനപരിശ്രമം. 
  • ഭൈമീകാമുകൻമാർ – സ്ഥാനമോഹികൾ.

  • മര്‍ക്കടമുഷ്ടി – ദുഃശാഠ്യം.
  • മണ്ണാന്റെ കഴുത – സ്വൈരം കെട്ട ജീവിതം.
  • മഞ്ഞൾ പറിക്കുക – നാണിച്ചു പോകുക.
  • മുഖത്ത് കരി തേക്കുക – നാണക്കേടുണ്ടാക്കുക.
  • മുടന്തൻ ന്യായം – കഴമ്പില്ലാത്ത വാദഗതി.
  • മുട്ടയിട്ട കോഴിക്ക് എരിവറിയാം – അനുഭവിച്ചവർക്ക് ബുദ്ധിമുട്ട് മനസിലാകും.
  • മുട്ടുശാന്തി – താല്‍ക്കാലികമായ ഏര്‍പ്പാട്.
  • മുയൽ കൊമ്പ് – ഇല്ലാത്ത വസ്തു.
  • മൂക്കിൽ കയറിടുക – നിയന്ത്രിക്കുക.

  • രസച്ചരട് പൊട്ടുക – ഇടയ്ക്ക് നീരസം ഉണ്ടാവുക.
  • രാമേശ്വരത്തെ ക്ഷൗരം – ഒരു കാര്യം പൂർത്തിയാക്കാത്ത അവസ്ഥ.

  • ലഗ്നാലും ചന്ദ്രാലും – ഏതു വിധത്തിലും.

  • വനരോദനം – നിഷ്പ്രയോജനമായ സങ്കടം പറച്ചിൽ
  • വളംവച്ചു കൊടുക്കുക – പ്രോത്സാഹിപ്പിക്കുക.
  • വയറ്റത്തടിക്കുക – ഉപജീവന മാർഗം തടയാൻ നോക്കുക.
  • വിലങ്ങുതടി  – തടസ്സം.
  • വിഷകന്യക – നാശകാരിണി.
  • വ്യാഴദശ – ഭാഗ്യകാലം.
  • വെടിവട്ടം – നേരംപോക്ക്.
  • വെള്ളത്തില്‍ എഴുതുക  / വെള്ളത്തില്‍ വരച്ച വര – വ്യർത്ഥമായ പ്രവ്യത്തി. (Junior Assistant, SSLC Mains 2023)
  • വെള്ളിയാഴ്ചക്കറ്റം  – ദുര്‍ബലമായ തടസ്സവാദം.
  • വേലിതന്നെ വിളവ് തിന്നുക  – സ്വപക്ഷത്തിനു ദോഷം വരുത്തുക.
  • വേദവാക്യം – ലംഘിക്കാനാവാത്ത അഭിപ്രായം.
  • വൈതരണി – ദുര്‍ഘടം.

  • ശുക്രദശ – നല്ലകാലം.
  • ശതകം ചൊല്ലിക്കുക – വിഷമിപ്പിക്കുക / കഷ്ടപ്പെടുത്തുക.    (Beat Forest Officer, 2023)
  • ശവത്തില്‍ കുത്തുക – അവശനെ ഉപദ്രവിക്കുക.
  • ശിങ്കിടി പാടുക – ഏറ്റുപാടുക. (Village Field Assistant, SSLC Mains, 2023)
  • ശ്ലോകത്തിൽ കഴിക്കുക – വളരെ ചുരുക്കി പറയുക.

  • സിംഹാവലോകനം – ആകെ കൂടി നോക്കുക.
  • സുഗ്രീവാജ്ഞ / സുഗ്രീവശാസന – അലംഘനീയമായ കല്പന.
  • സ്ഥലജലഭ്രമം – ആശയക്കുഴപ്പം (സ്ഥലമാണോ ജലമാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ).