Malayalam Synonyms (പര്യായ പദങ്ങൾ) | Part 1

Malayalam Synonyms (പര്യായ പദങ്ങൾ) | Part 1
This post consists of a list of Malayalam synonyms (പര്യായ പദങ്ങൾ) for various Kerala PSC examinations.

പര്യായ പദങ്ങൾ



വാക്ക്പര്യായ പദങ്ങൾ
അമ്മഅംബ, തായ്, മാതാവ്, ജനനി, ജനയിത്രി, ജനിത്രി, സവിത്രി, പ്രസു
അച്ഛൻപിതാവ്‌, ജനകന്‍, ജനിതാവ്, ജന്മദാതാവ്, താതന്‍
മകൻപുത്രൻ, സുതൻ,തനയൻ, ആത്മജൻ
മകൾപുത്രി, സുത, തനയ, ആത്മജ
ചേട്ടൻഅഗ്രജൻ, ജ്യേഷ്ഠൻ, പൂർവ്വജൻ, അഗ്രിമൻ
അനുജൻകനിഷ്ഠൻ, കനീയാൻ, അവരജൻ, അനുജാതൻ, അനുജന്മാവ്
സഹോദരൻസഹജൻ, ഭ്രാതാവ്
ഭാര്യപത്നി, കളത്രം, കാന്ത, ദയിത
ഭർത്താവ്പതി, കാന്തൻ, ദയിതൻ, ധവൻ
കുട്ടിശിശു, അർഭകൻ, ഡിംഭൻ, പോതം, ശാബം, ശാബകം, പാകം, പൃഥുകൻ
അമ്മാവന്‍മാതുലന്‍, മാതുലകന്‍, മാതുകേശടന്‍, മാതൃകന്‍
അമ്മായിമാതുല, മാതുലി, മാതുലാനി
കന്യകകന്യ, കുമാരി,കന്നി, വരദ
കന്യാപുത്രൻകന്യാജാതൻ, കനീനൻ
കാമുകൻകമിതാവ്, കമനൻ, കമ്രൻ, അനുകൻ, അനുരക്തൻ, അഭീകൻ
അതിഥിആഗന്തുകൻ, ആവേശികൻ, വിരുന്നുകാരൻ
വീട്ആലയം, ഗൃഹം, ഗേഹം, ഭവനം, മന്ദിരം, വസതി, പാർപ്പിടം, വാസ്തു, ആഗാരം, 
ആവസ്ഥം, കുടി, നികായം, നിവാസം, നികേതനം, ധാമം, ഓകസ്സ്, സത്മം, 
വേശ്മം
അങ്കണംമുറ്റം, അജിരം, ചത്വരം
കിണർകുപം, ഉദപാനം, അന്ധു, പ്രഹി
അടുക്കളമഹാനസം, രസവതി, പാചകശാല, പചനശാല, പാകസ്ഥാനം, മടപ്പള്ളി, കുശിനി
അടുക്കളക്കാരൻവല്ലവൻ, സൂദൻ, സൂപകാരൻ
അടുപ്പ്അശ്മന്തം, ഉദ്ധാനം, ചുല്ലി, അധിശ്രയണി, അന്തിക, അസ്വന്തം
അപ്പംപൂപം, ആപൂപം
കറിതേമനം, നിഷ്ഠാനം, വ്യഞ്ജനം, ഉപദംശം
ശരീരംമേനി, ഗാത്രം, കായം, വപുസ്സ്‌, മെയ്യ്, കളേബരം
കിടക്കശയ്യ, തല്പം, ശയനീയം
അകംഉള്ള്, അന്തർഭാഗം
മനസ്സ്മനം, മാനസം, ചിത്തം, അന്ത:കരണം
ജീവൻപ്രാണൻ, ചേതന
അവയവംഅംഗം, അപഘനം, പ്രതീകം
തലയോട്കർപ്പരം, ഖർപ്പരം, കപാലം, കരോടി
തലശീര്‍ഷം, ശിരസ്സ്‌, മസ്തകം, മൂര്‍ദ്ധാവ്, ഉത്തമാംഗം, മൗലി
ബുദ്ധി ധി, മതി, പ്രജ്ഞ
ചിന്തആധ്യാനം, വിചാരം, സ്മൃതി, നിനവ്‌
ഓർമസ്‌മൃതി, സ്മരണ, നിനവ്
തലമുടികേശം, കുന്തളം, കചം, വേണി, ചായല്‍,
ചികുരം, കുഴല്‍, ശിരോരുഹം
ചീപ്പ്കങ്കതിക, പ്രസാധനി
കുടഛത്രം, ആതപത്രം
കുടുമചൂഡ, ശിഖ, കേശപാശി
മുഖംവദനം, ആനനം, ആസ്യം, വക്ത്രം
നെറ്റിലലാടം, നിടിലം
പുരികംചില്ലി, ഭ്രൂ, ഭ്രൂകുടി
കണ്ണ്നയനം, നേത്രം, ലോചനം, ദൃഷ്ടി, അക്ഷി, ചക്ഷുസ്സ്, ഈക്ഷണം
കാഴ്ചദർശനം, ദൃഷ്ടി, ആലോകനം, ഈക്ഷണം, നിധ്യാനം, നിവർണനം
കണ്‍പീലിഇമ, പക്ഷ്മം, പക്ഷ്മളം
കണ്ണാടിആദര്‍ശം, മുകുരം, ദര്‍പ്പണം, ദര്‍ശനം, കർക്കരം
കണ്ണീർഅശ്രു, ബാഷ്പം, മിഴിനീർ, നേത്രാമ്പു
കരച്ചിൽരോദനം, പ്രരോദനം, രുധിതം, വിലാപം, ക്രന്ദനം, ക്രുഷ്ടം
കുരുടൻഅന്ധൻ, അദൃക്ക്
ചെവികാത്, കർണം, ശ്രവം, ശ്രവണം, ശ്രുതി, ശ്രോത്രം, പൈഞ്ജുഷം, ശബ്ദഗ്രാഹം
ചെവിക്കായംകർണമലം, പിഞ്ജുഷം
കവിൾത്തടംഗണം, കപോലം, ചിബു, ചിബുകം
ക്ഷുരകൻക്ഷുരി, മുണ്ഡി, ദിവാകീർത്തി, നാപിതൻ, ശ്മശ്രുനികൃന്തനൻ, അന്താവസായി
മൂക്ക് നാസിക, ഘ്രാണ
ചുണ്ട് അധരം, ഓഷ്ഠം, ഛദം,, ചൊടി, ചിറി, ദന്താബരം, ദശനവാസസ്, രദന
ചിരി ഹാസം, സ്മേരം, സ്മിതം
പല്ല്ദന്തം, ദശനം, രദനം
നാവ് ജിഹ്വ, രസന, രസജ്ഞ
ഉമിനീര്‍ലാല, സൃന്ദിനി, സൃന്ദനിക
ദാഹംപിപാസ, തൃക്ഷ്ണ, തർഷം
ശബ്ദംനാദം, നിനാദം, രവം, ആരവം, ഒലി
വാക്ക്‌ഉക്തി, വാണി, വചസ്സ്‌, ഗീര്, മൊഴി
ചുമകുര, കാസം, ക്ഷപഥു
കഴുത്ത്കണ്ഠം, ഗളം, ഗ്രീവം, കന്ധരം, ശിരോധരം
മാലഹാരം, മാല്യം, ദാമം
അസ്ഥിഎല്ല്, കീകസം, കുല്യം, എലുമ്പ്
കൈപാണി, കരം, ബാഹു, ഭുജം, ഹസ്തം, ദോസ്, പ്രവേഷ്ടം
വളകങ്കണം, വലയം, കടകം, കരഭൂഷണം
കൈവിരല്‍വിരല്‍, അംഗുലി
ചൂണ്ടുവിരൽചൂണ്ടാണിവിരൽ, പ്രദേശനി, തർജിനി
ചെറുവിരൽകനിഷ്ഠ, കനിഷ്ഠിക
മോതിരംഅംഗുലീയം, അംഗുലീയകം, ഊര്‍മ്മികം, വീകം
കൈമുട്ട്കൂർപ്പരം, കപോണി, കഫണി, കഫോണി
നെഞ്ച്മാറ്, ഉരസ്സ്, മാറിടം, മാര്‍വ്വിട, വക്ഷസ്സ്
തോൾചുമൽ, അംസം, ജത്രൂണി, ഭുജശിരസ്, സ്കന്ധം
കരൾകാളഖണ്ഡം, കാളഖണ്ഡകം, കാലേയം
ഹൃദയംഹൃദി, ഹൃത്ത്
എക്കിൾഇക്കിള്‍, ഇക്കള്‍, എക്കിട്ടം
ഉദരംവയർ, കുക്ഷി, കുംഭ, ജഠരം
വിശപ്പ്ക്ഷുത്ത്, പശി, ബുഭുക്ഷ, അശന
ആഹാരംഭക്ഷണം, ഭോജനം, ഭോജ്യം
ഉറക്കംനിദ്ര, ശയനം, സംവേശം, സ്വാപം
ഗർഭപാത്രംഗർഭാശയം, ജരായു
അരക്കെട്ട്അര, കടി, കടിതം, തടം, മദ്ധ്യം, ശ്രോണി
അരഞ്ഞാണംകാഞ്ചി, മേഖല, രശന, സപ്തകി, സാരസനം.
കാൽപദം, പാദം, ചരണം, ചേവടി, അംഘ്രി
കണങ്കാല്‍ജംഘ, പ്രസൃത, മുഴങ്കാല്‍
കൊലുസ്സ് നുപുരം, മഞ്ജീരം, പാദങ്കം
ചിലങ്ക കാല്‍ത്തള, നൂപുരം, മഞ്ജീരം, കാല്‍ച്ചിലമ്പ്
ചെരുപ്പ് പാദരക്ഷ, പാദുകം, ഉപാനത്ത്
ചോരരക്തം, നിണം, രുധിരം, ശോണിതം, ലോഹിതം, അസൃക്, അസ്രം, കീലാലം, ക്ഷതജം
കോപംക്രോധം, രോഷം, ദേഷ്യം, അമര്‍ഷം, മന്യു, രുഷ, അരിശം, ഈറ, ക്രുത്, ചിനം, രുട്ട്
കോപശീലൻകോപി,കോപനൻ, ക്രോധനൻ, അമർഷണൻ, ചണ്ഡൻ, രുഷ്ടൻ
ക്രൂരൻഘോരൻ, നൃശംസൻ, പാപൻ, കഠിനൻ, ഘാതുകൻ
ദയഅലിവ്, അൻപ്, കൃപ, ഘൃണ, കരുണ 
ക്ഷമസഹനം, സഹിതം, ക്ഷാന്തി, തിതിക്ഷ
ക്ഷമാശീലൻക്ഷമി, ക്ഷമിതാവ്, ക്ഷന്താവ്, തിതിക്ഷു, സഹനൻ, സഹിഷ്ണു
ദുഃഖംആടല്‍, ഇണ്ടല്‍, വ്യഥ, കഥനം, ശോകം, സന്താപം, അഴല്‍
ലജ്ജത്രപ, വ്രീള, മന്ദാക്ഷം, നാണം
ഓജസ്സ്ചൈതന്യം, ഉന്മേഷം, പ്രസരിപ്പ്
സന്തോഷംമോദം, ആമോദം, ആനന്ദം, ഹർഷം
കൗതുകംകുതുകം, കുതൂഹലം, കൗതൂഹലം
അദ്ഭുതംചിത്രം, വിചിത്രം, വിസ്മയം, ആശ്ചര്യം
ആഗ്രഹംആശ, അഭിലാഷം, ഇച്ഛ, വാഞ്ജ, തൃഷ്ണ, രുചി, മനോരഥം
അനുഗ്രഹംവരം, പ്രസാദം, ആശീര്‍വാദം, ആശീര്‍വചനം, ആശിസ്സ്
അനുരാഗംപ്രേമം, രാഗം, രസം
അഭിപ്രായംആശയം, ഇംഗിതം, ആകൂതം
അഹങ്കാരംഅഹന്ത, അഹമ്മതി, അഹംബുദ്ധി, മദം, ദര്‍പ്പം, ഗര്‍വം
അപവാദംആക്ഷേപം, നിന്ദനം, ഉപാലംഭം, പരിവാദം
അപരാധംകുറ്റം, തെറ്റ്, പിഴവ്, ആഗസ്സ്
കപടംവ്യാജം, ഛലം, കൈതവം, ഛത്മം, ദംഭം, നികൃതി


Also Refer

Thanks for reading!!!