This post consists of the third part of the list of Malayalam synonyms (പര്യായ പദങ്ങൾ) for various Kerala PSC examinations. In this table, it's all about the nature, sun, moon etc and the synonyms related to them.
പര്യായ പദങ്ങൾ
വാക്ക് | പര്യായ പദങ്ങൾ |
---|---|
അഖിലം | സകലം, സര്‍വം, സമസ്തം, നിഖിലം, നിശ്ശേഷം, അശേഷം, പൂര്‍ണം |
അഖിലാണ്ഡം | പ്രപഞ്ചം, ലോകം |
ആകാശഗംഗ | മന്ദാകിനി, സ്വര്‍ന്നദി, സുരവാഹിനി, അമരതടിനി |
ആകാശം | വാനം, ഗഗനം, വിഹായസ്സ്, നഭസ്സ്, അഭ്രം, അംബരം, ഗഗനം, താരാപഥം, ദ്യോവ്, വ്യോമം, |
ഭൂമി | ധര, ധരിത്രി, ധരണി, അവനി, ക്ഷമാ, ക്ഷിതി, പൃഥി, മഹി, വസുധ, ഉര്‍വി, ഇള, മേദിനി |
നക്ഷത്രം | താരം, താരകം, ഉഡു, ഋക്ഷം, |
സൂര്യന് | ആദിത്യന്, അര്‍ക്കന്‍, അരുണൻ, ഇനൻ, പ്രഭാകരന്‍, ദിവാകരന്‍, ദിനേശൻ, ദിനകരന്‍, ഭാസ്‌കരന്‍, ദിനമണി, ഭാനു, ഭാനുമാന്‍, അഹസ്‌കരന്‍, ഭാസ്വാന്‍, മിഹിരന്‍, സപ്താശ്വന്‍, പകലോന്‍, മാര്‍ത്താണ്ഡന്‍, ആര്യമാവ്, ഉഷ്ണരശ്മി, തപനന്‍, തരണി, പൂഷാവ്, മിത്രന്‍, വിഭാകരന്‍, വിവസ്വാന്‍, വികര്‍ത്തനന്‍, ഹരിദശ്വന്‍, രവി, ഞായർ, ഉഷപൻ, അംശുദ, അംശുധരൻ, അംശുദായകൻ, അംശുമാലി, |
അഗ്നി | പാവകന്, വഹ്നി, ദഹനന്‍, ജാതവേദസ്സ്, ജ്വലന്‍, ബര്‍ഹിസ്സ്, അനലന്‍, രോഹിതാശ്വന്‍, വായുസഖന്‍, ശിഖാവന്‍, ഹിരണ്യരേതസ്സ്, ഹുദഭുക്ക്, ദഹനന്‍, സപ്താര്‍ച്ചിസ്സ്, വിഭാവസ്സ് |
കനല് | തീക്കട്ട, അംഗാരം |
തീപ്പൊരി | അഗ്നികണം, വഹ്നികണം, സ്ഫുലിംഗം |
ചൂട് | താപം, സന്താപം, സഞ്ജ്വരം |
അയനം | ഗതി, യാത്ര, സഞ്ചാരം, സഞ്ചാരണം |
കിഴക്ക് | പ്രാചി, പൂര്‍വം, ഇന്ദ്രദിക്ക്, ഐന്ദ്രം, പശ്ചിമേതരം |
പ്രഭാതം | പുലരി, ഉഷസ്സ്, വിഭാതം |
പ്രകാശം | പ്രഭ, ജ്യോതിസ്സ്, വെളിച്ചം |
പകൽ | ദിനം, ദിവസം, അഹസ്സ്, വാസരം |
വെയിൽ | ആതപം, ദ്യോതം, പ്രകാശം |
ശോഭ | പ്രഭ, ആഭ, ദ്യുതി |
തടാകം | പത്നാകരം, സരസി |
അരുവി | ഝരം, നിര്‍ഝരം, ഝാരീ, വാരിപ്രവാഹം |
നദി | പുഴ, വാഹിനി, തരംഗിണി, സരിത്ത്, തടിനി, ധുനി, നിമ്‌നഗ, ആപഗ, കുല്യ, നിര്‍ഝരി, പയസ്വിനി, ദ്വീപവതി, സ്രോതസ്സ് |
ഗംഗ | ഭാഗീരഥി, ആകാശഗംഗ, ജാഹ്നവി, ത്രിപഥഗാ, വിഷ്ണുപദി, ത്രിസ്രോതസ്, ഭീഷ്മസൂ, വിണ്ണാറ്, സുരനിമ്നഗ, സ്വർണദി |
വെള്ളം | സലിലം, തോയം, വാരി, ജലം, അപ്പ് |
വള്ളം | തോണി, വഞ്ചി, തരണി, തരിത്രം, ഓടം |
കര | തീരം, കൂലം |
കല്ല് | ശില, പാഷാണം, ഉപലം, അശ്ശം, ഗ്രാവം |
മണ്ണ് | പൂഴി,മൃത്തിക, മൃത്ത് |
പൊടി | രേണു, ധൂളി,പാംസു,രജസ്സ്, ചൂര്‍ണം. |
മണല്‍തിട്ട | പുളിനം, സൈകതം |
മരുഭൂമി | വിദർഭം,ധന്വം |
ചെളി | ചേറ്, പങ്കം, കര്‍ദ്ദം, കര്‍ദ്ദമം, ശാദം, ജാംബാളം, നിഷദ്വരം |
ചിറ | സേതു, അണ |
അക്കര | മറുകര, അങ്ങേക്കര, പരതീരം, പാരം |
അതിർത്തി | സീമ, അതിര്, ഉപശല്യം, ഗ്രാമാന്തം, എലുക |
ഗുഹ | അദ്രികുക്ഷി, കന്ദരം, ഗഹ്വരം, ദരി, ദേവഘാതം, ബിലം |
പടിഞ്ഞാറ് | പശ്ചിമം, പ്രത്യക് |
സന്ധ്യ | സായംകാലം, സായാഹ്നം, പ്രദോഷം, അന്തി |
രാത്രി | നിശ, നിശീഥിനി, രജനി, നക്തം, യാമിനി, ശര്‍വരി, വിഭാവരി, അല്ല്, തമസ്വിനി, ത്രിയാമ, ക്ഷണദ |
ഇരുട്ട് | ഇരുള്, അന്ധകാരം, തിമിരം, തമസ്സ്, താമിസ്രം, ധ്വാന്തം |
മഞ്ഞ് | തുഷാരം, നീഹാരം, തുഹിനം, ഹിമം, പ്രാലേയം |
ചന്ദ്രന് | തിങ്കൾ, കൗമുദി, ജ്യോത്സ്ന, ചന്ദ്രിക, അമ്പിളി,തിങ്കൾ, ഇന്ദു, ശശി, സോമൻ, അബ്ജൻ, ഉഡുപതി, കലാനിധി, കുമുദബാന്ധവൻ, ക്ഷപാകരൻ ,ഓഷധീശൻ, ചന്ദ്രമസ്, ജൈവാതൃകൻ, ജ്യോതിഷ്പതി, തമോപഹൻ, തമോനുദൻ, താരാനാഥൻ, നക്ഷത്രേശൻ, നിശാകരൻ, നിശാപതി, വിധു, വിരോചനൻ,ശീതഗു ശീതാംശു, സുധാംശു, ഹിമാംശു |
നിലാവ് | കൗമുദി, ജ്യോത്സ്ന, ചന്ദ്രിക, പനിമതി |
വെളുത്തവാവ് | പൗര്ണമി, പൗര്‍ണമാസി, ഇന്ദുമതി |
കറുത്തവാവ് | അമാവാസി, ദര്‍ശം, സൂര്യേന്ദുമുഖം |
മേഘം | ഘനം, നീരദം, വാരിദം, അഭ്രം, വാരിവഹം, വലാഹകം, ജലധരം, ജീമൂതം, ജലദം, അംബുദം, പയോദം |
പര്വതം | അദ്രി, അചലം, ശൈലം, ഗിരി, നഗം, ഭൂധരം, |
കൊടുമുടി | ശിഖരം, ശൃംഗം |
മഴ | മാരി, വര്‍ഷം, വൃഷ്ടി |
മഴവില്ല് | ഇന്ദ്രചാപം, ഇന്ദ്രധനുസ്സ്, രോഹിതം |
ഇടിത്തീ | മിന്നല്‍, മേഘജ്യോതിസ്സ് |
ഇടിമിന്നല്‍ | കൊള്ളിയാന്‍, മിന്നല്‍പ്പണര്‍, ഇടിവാള്‍, അശനി, ചങ്ങല, ചപല, തടിത്ത് |
ഇടിമുഴക്കം | മേഘനാദം, ഗര്‍ജ്ജിതം, സ്തനിതം, രസിതം |
കാറ്റ് | അനിലൻ, പവനൻ, മാരുതൻ, വായു, മരുത്ത്, ആശുഗന്‍, സമീരണന്‍ |
കൊടുങ്കാറ്റ് | ചക്രവാതം, ചണ്ഡമാരുതന്‍, ചണ്ഡവാതം |
ചുഴലിക്കാറ്റ് | ചക്രവാതം, ചക്രവാത്യ, ചക്രാനിലന്‍ |
കടല് | സമുദ്രം, സാഗരം, ആഴി, പാരാവാരം, ജലധി, വാരിധി, അംബുധി, അര്‍ണ്ണവം, ഉദധി, സിന്ധു |
ക്ഷോഭം | ഇളക്കം, കലക്കം, ചാഞ്ചല്യം |
തിര | തരംഗം, വീചി, അല, കല്ലോലം |
ശബ്ദം | ആരവം, ഒലി, നിനാദം, ഒച്ച |
ഉപ്പ് | ലവണം, വസിരം, സാമുദ്രം, അക്ഷീബം |
ശംഖ് | ജലജം, കാഹളം, ശംഖം, സുനാദകം, ബഹുനാദം, കംബു |
മുത്ത് | ഇന്ദുരത്നം, മുക്തം, മുക്താഫലം, മൗക്തികം, ശുക്താമണി |
മത്സ്യം | ഝഷം, മീനം, ശംബരം, അണ്ഡജം, വിസാരം, ശകലി |
വരുണന് | പാശി, യാദ:പതി, അപാംപതി, പ്രചേതസ്സ്, ജലേശ്വരന്‍ |
അഴിമുഖം | സംഭേദം, സിന്ധുസംഗമം |
ചക്രവാളം | ദിഗന്തം, ദിങ്മണ്ഡലം, ദിഗ് വലയം |
ഗ്രീഷ്മം | ഊഷ്മകം, തപം, നിദാഘം, ഉഷ്മാഗമം |
ചിങ്ങം | ശ്രാവണം, നഭസ്സ്, ശ്രാവണികം |
ചിത്തിര | ചിത്ര, ത്വഷ്ടാവ്, സുരവർദ്ധകി |
മകയിരം | മൃഗീഷം, മൃഗശിരസ്സ്, |
മിഥുനം | ഇണ, യുഗ്മം, യുഗം |
രാഹു | തമന്, മഹാഗ്രഹം, വിധുന്തുദന്‍, ശീര്‍ഷകന്‍, സൈംഹികേയന്‍, അഭ്രപിശാചന്‍, സ്വര്‍ഭാനു |
Post a Comment
Post a Comment