പര്യായ പദങ്ങൾ
വാക്ക് | പര്യായ പദങ്ങൾ |
---|---|
വൃക്ഷം | കുറുനരി, ജംബുകന്‍, സൃഗാലന്‍, ക്രോഷ്ടാവ് |
അകിൽ | അഗരു,അഗരുസാരം, ക്ഷതഹരം, വനമായം |
അരയാൽ | അശ്വത്ഥം, ചലദലം, പിപ്പലം, ബോധിവൃക്ഷം |
അശോകം | കങ്കേളി, താമ്രപല്ലവ, മഞ്ജുളം, അംഗനാപ്രിയം, അപശോകം, കലികം, വീതശോകം |
അമ്പഴം | ആമ്രാതകം, കപീതകം, തനുക്ഷീരം, പീതനം |
അടയ്ക്ക | പാക്ക്, പൂഗം, ചിക്ക, ചിക്കണം, ക്രമുകഫലം |
അത്തി | ഉദുംബരം, ജന്തുഫലം, യജ്ഞാംഗം, ഹേമദുഗ്ദ്ധകം |
ഇത്തി | പ്ളക്ഷം, ജടി, പർക്കടി |
ഇത്തിൾ | വൃക്ഷാദനി, വൃക്ഷരുഹ, ജീവന്തിക, വൃന്ദ |
ഇലഞ്ഞി | കേസരം, ബകുളം, മധുപുഷ്പം, മദനം |
ഇലവ് | പൂരണി, മോച, സ്ഥിരായു, ശാല്മലി, തൂലവൃക്ഷം, യമദ്രുമം |
ഇല്ലി | മുള, കീചകം, ദൃഢകാണ്ഡം, ധനുർദ്രുമം, മഹാബലം, മസ്കരം. |
നെല്ലി | അമൃത, രോചിനി, വൃഷ്യ, ശ്രീഫല, ആമലകി, ആമലകം |
നെല്ലിക്ക | അമൃതഫലം, കഷായഫലം, ധാത്രീഫലം, ആമലകീഫലം, ധാത്രി, ശിവ |
ഈന്തപ്പന | കുണ്ടരിക, കുന്ദുരുകി, ഗജഭക്ഷ, മഹേരണ, സല്ലകി, ഹ്രാദിനി |
ഈന്തപ്പഴം | ഖർജ്ജുരം, മധുക്ഷീരകം, മധുമസ്തക, യവനേഷ്ടം |
ചന്ദനം | മാലേയം, മലയജം, ഗന്ധസാരം, കളഭം, പാടീരം, ഭദ്രശ്രീ |
രക്തചന്ദനം | തിലപര്ണി, കചന്ദനം, പത്രാംഗം, രഞ്ജനം |
തെങ്ങ് | കേരം, താലവൃക്ഷം, നീലതരു, മഹാഫലം, മഹാവൃക്ഷം, സദാഫലം |
നാളികേരം | നാരികേളം, നാരികേരം, രസഫലം, ലാംഗലി |
കവുങ്ങ് | ക്രമു, ക്രമുകം, ചിക്കണ, പൂഗം, ഖപുരം, ഗുവാകം, ഘോണ്ട |
കരിമ്പന | താലം, താലദ്രുമം, ദീർഘതരു, രസാലം |
കൂവളം | ബില്വം, മാലൂരം, ശാണ്ഡില്യം, ശൈലൂഷം, ശ്രീഫലം |
കരിങ്കൂവളം | കരിങ്കുവലയം, നീലാംബുജം, നീലോല്പലം |
കാഞ്ഞിരം | കാകമർദം, കാരസ്കരം |
ദേവദാരു | അമരതരു, അമരദ്രുമം, ഇന്ദ്രദാരു, ഇന്ദ്രവൃക്ഷം, കിളിരം, പീതദാരു, പൂതികാഷ്ഠം, പാരിഭദ്രകം, ഭദ്രതാരു, ശക്രതരു, ശക്രപാദപം, സുദാരു |
കൊന്ന | ആരഗധ്വം, ആരേവതം, കർണി, കർണികാരം, കൃതമാലം, ചതുരംഗുലം, ദീർഘപത്രം, മന്ഥാനം, രാജവൃക്ഷം, രേചനം, വ്യാധിഘാതം, ശമ്യാകം, ശമ്പാകം, സുപർണകം, സുപർണം, സുവർണകം |
മാവ് | ആമ്രം, ചൂഡം, ചൂതം, രസാലം, മാകന്ദം, സഹകാരം, മധുഫല, കാമാംഗം, മധുലി, മാധവദ്രുമം |
പ്ലാവ് | പനസം, കണ്ടകഫലം, പൂതഫലം |
ചക്ക | കണ്ടകീഫലം, പനസം |
നീര്മരുത് | അര്ജ്ജുനം, ഇന്ദ്രദ്രു, കകഭം, നദീസര്‍ജ്ജം, വീരതരു |
നീര്മാതളം | വരുണം, സേതു, തിക്തശാകം, കുമാരകം, വരുണം |
വാഴ | കദളി, രംഭ, മോച, സുഫല |
കൈത | കേതകം |
കരിമ്പ് | ഇക്ഷു, രസാളം, ഗുഡതരു |
കല്ക്കണ്ടം | ഖണ്ഡശർക്കര, മധുജ, മധുധൂളി |
മരവുരി | ചീരം, വല്ക്കലം |
പഴം | ഫലം, പക്വം |
പൂവ് | പുഷ്പം, സുമം, പ്രസൂനം, താര്, മലർ, കുസുമം, സൂനം |
പൂങ്കുല | മഞ്ജരി, വല്ലരി, തളിർക്കുല |
ഇല | ദലം, പർണ്ണം, പത്രം, പലാശം, ഛദം |
വള്ളി | ലത, വല്ലി |
ഇതൾ | ദലം, ദളം, ഛദം, ബർഹം |
അങ്കുരം | മുള, നാമ്പ്, കൂമ്പ്, കന്ദളം |
പൂമൊട്ട് | മുകുളം, കലിക, കുഡ്മളം |
പൂന്തോട്ടം | ആരാമം, നിഷ്കുടം, ഉദ്യാനം, പുഷ്പവാടി, മലര്‍വാടി, പൂങ്കാവ്, ഉപവനം |
താമര | അംബുജം, വാരിജം, ജലജം, കമലം, നളിനം, പത്മം,സാരസം,സരസീരുഹം, രാജീവം, അബ്ജം, സരോജം. |
താമരപ്പൊയ്ക | നളിനി, പത്മിനി, കമലിനി. |
ആമ്പൽ | കുമുദം, കുവലയം, കൈരവം |
പിച്ചകം | മാലതി, ജാതി, സുരപ്രിയ |
ചമ്പകം | ചാമ്പേയം, ദിവ്യപുഷ്പം, പീതപുഷ്പം, ബഹുഗന്ധം, ഭൃംഗമോഹി, ഭ്രമരാതിഥി, ശീതളച്ഛദം, സുഭഗം, സ്ഥിരഗന്ധ, സ്വർണപുഷ്പം, വനദിപം, ഹേമപുഷ്പം |
ചെമ്പരത്തിപ്പൂവ് | ഉഡുപുഷ്പം, ഓഡുപുഷ്പം,ഓണ്ഡ്രപുഷ്പം, ജപപുഷ്പം, ജമതാമ്രപുഷ്പം, ഭദ്രപുഷ്പം, രുദ്രപുഷ്പം |
മുല്ല | വാസന്തി, മാധവി |
മുക്കൂറ്റി | താമ്രമൂല, ശമീപത്ര, ശമീപത്രി, സപ്തപര്‍ണിി |
ചെങ്ങഴിനീർപ്പൂവ് | ഉല്പലം, കല്ഹാരം, കുവലയം, കുവേലം, രക്തസന്ധ്യകം, സൌഗന്ധുകം, ഹല്ലകം |
നീലക്കുറിഞ്ഞി | നീല, ഝിണി, ബാണ, ദാസി |
കറുക | അനന്ത, ദൂർവ, ഭാർഗവി, രുഹ, ശതപർവിക, സഹസ്രവീര്യ |
കൃഷ്ണക്രാന്തി | അപരാജിത, ആസ്ഫോത, ഗിരികർണി |
ആലിപ്പഴം | ഇരാചരം, ഇരാംബരം, ഘനോപലം, ജലമൂർത്തിക |
ഇഞ്ചി | ആർദ്രകം, ആർദ്രിക, ശൃംഗിവേരം, ബരം |
ഉലുവ | കടുബീജിക, കാരവി, ഗന്ധഫല |
ഉള്ളി | രോചനം, രുദ്രകം, തീക്ഷ്ണകന്ദം, കൃമിഘ്നം |
ഉഴുന്ന് | ധാന്യമാഷം, ധാന്യവീരം, ബീജവരം, മാഷം |
എള്ള് | തിലം, പൂതധാന്യം, പാപഘ്നം, ഹോമധാന്യം |
കുരുമുളക് | മരിചം, വീരം, കൃഷ്ണം, വേല്ലജം, ഊഷണം, കടുകം, കോലകം, ധർമപത്തനം, പലിതം, യവനേഷ്ടം, വല്ലിജം, വൃത്തഫലം, ശാകാംഗം, ശിരോവൃത്തം, ശ്യാമം |
കടുക് | തന്തുഭം, സർഷപം, കദംബം. |
കടുക്ക | അഭയ, അമൃത, കായസ്ഥ, രേചകി, ഹരീതകി |
കരിങ്ങാലി | ഖദിരം, രക്തസാരം, വക്രകണ്ടം |
കർപ്പൂരം | ഇന്ദവം, രേണുസാരം, സിതാഭം, ഘനസാരം |
കർപ്പൂരതുളസി | പ്രസ്ഥപുഷ്പം, മരുവകം, സമീരണം |
കുങ്കുമം | അഗ്നിശിഖം, കാശ്മീരം, ചാരുകാന്തം, ഛത്രം, ധീരം, നകുലം, പിശുനം, പീതനം, ബാല്ഹീകം, ലോഹിതചന്ദനം, വരം |
ആവണക്ക് | വ്യാഘ്രപുഷ്പം, ഗന്ധര്‍വഹസ്തകം, എരണ്ഡം, ഉരുവൂകം, രുചകം, ചിത്രകം, ചഞ്ചു |
ആറ്റുവഞ്ചി | അംബുവേതസം, ജലവേതസം, വാഞ്ജുളം |
മഞ്ഞൾ | നിശ, കാഞ്ചനി, വരവർണ്ണിനി. |
കറുന്തോട്ടി | കല്യാണി, ഖരകാഷ്ഠിക, ബല, ഭദ്ര, വട്യാലക, വാടി |
നറുനീണ്ടി | അനന്ത, ഉത്പലശാരിബ, ഗോപി, ശ്യാമ, ശാരിബ |
മുത്തങ്ങ | മുസ്തകം, ഭദ്രം, കുരുവിന്ദം, മേഘനാമാ |
ചോനകപ്പുല്ല് | കോടിവർഷ, ദേവിലത, പിശുന, മരുന്മാല, ലങ്കാപിക, ലഘുവധു, സമുദ്രാന്ത, സ്പൃക് |
പുല്ല് | തൃണം, ഘാസം, യവസാ |
ചേന | അർശോഘ്നം, കണ്ഡൂലം, കന്ദം, കന്ദവർധന, കന്ദാർഹം, കന്ദി, തീവ്രകന്ദം, ദുർന്നാമാരി, ബഹുകന്ദം, രുച്യകന്ദം, ശൂരണം, സുകന്ദി, സുവൃത്ത, സൂരകന്ദം, സൂരണം, സ്ഥൂലകന്ദകം |
Thanks for reading!!!
Post a Comment
Post a Comment