This post consists of a list of Malayalam synonyms (പര്യായ പദങ്ങൾ) based on ancient classical texts for various Kerala PSC examinations.
പര്യായ പദങ്ങൾ
വാക്ക് | പര്യായ പദങ്ങൾ |
---|---|
ഈശ്വരൻ | ദൈവം, ഈശൻ, രക്ഷകൻ, പരൻ, ജഗൽപിതാവ്, സർവേശ്വരൻ, സർവാന്തര്യാമി |
ബ്രഹ്മാവ് | കമലാസനന്, ചതുരാനനന്‍, പിതാമഹന്‍, പ്രജാപതി, വിധാതാവ്, വിരിഞ്ചന്‍, ലോകേശന്‍, വേധാവ്, അജന്‍ |
സരസ്വതി | ബ്രാഹ്മി, ഭാരതി, വാണി, ശാരദ, വാഗീശ്വരി |
താമര | കമലം, ജലജം, അംഭോരുഹം, പത്മം, നളിനം, അംബുജം, സാരസം, സരസീരുഹം, രാജീവം, അബ്ജം, സരോജം, വാരിജം. |
താമരപ്പൊയ്ക | നളിനി, പത്മിനി, കമലിനി |
വിഷ്ണു | അച്യുതൻ, കേശവൻ, പദ്മനാഭൻ, ശ്രീധരൻ, നാരായണൻ, ദാമോദരൻ, വൈകുണ്ഠൻ, ഋഷീകേശൻ, ശാർങ്ഗി, ഉപേന്ദ്രൻ, ഹരി, വിശ്വംഭരൻ, ത്രിവിക്രമൻ, ചക്രപാണി, പീതാംബരൻ |
ലക്ഷ്മി | ഇന്ദിര, കമല, പത്മ, പത്മാലയ, മംഗളദേവത, രമ, ശ്രീ, ലോകജനനി |
അനന്തന് | ആദിശേഷന്, ധരണീധരന്‍, നാഗപതി, ശേഷന്‍ |
ഗരുഡൻ | സുപർണ്ണൻ, വൈനതേയൻ, താർക്ഷ്യൻ, ഗരുത്മാൻ |
ദ്വാരപാലകന് | ദ്വാസ്ഥിതന്, പ്രതിഹാരന്‍, വേത്രധാരന്‍ |
വരാഹം | പന്നി, സൂകരം, ഘോണി |
പരശുരാമന് | ഭാര്ഗവന്, ഭൃഗുരാമന്‍, ഭാര്‍ഗവരാമന്‍, ജമദഗ്നന്‍ |
ശിവൻ | ഇന്ദുചൂഡൻ, ചന്ദ്രശേഖരൻ, കലാധരൻ, ഏകദേവൻ, മഹാദേവൻ, ശംഭു, പശുപതി, ഈശന്‍, മഹേശന്‍, ശര്‍വന്‍, ഗംഗാധരന്‍, നടരാജന്‍, മൃത്യുഞ്ജയന്‍, രുദ്രന്‍, ഹരന്‍, നീലകണ്ഠന്‍, ത്രിലോചനന്‍, കാലകാലന്‍ |
പാര്‍വതി | ഉമ, ഗൗരി, കാളി, ഹൈമവതി, ഈശ്വരി, ശിവ, അപര്‍ണ, ഗിരിജ, കാര്‍ത്യായനി, ഭവാനി |
സുബ്രഹ്മണ്യൻ | കാർത്തികേയൻ, സ്കന്ദൻ, ബാഹുലേയൻ, വേലായുധൻ, മഹാസേനന്‍, കുമാരന്‍, സേനാനി, ഗുഹന്‍, താരകാരി, വല്ലീശന്‍, ഷഡാനനന്‍, മുരുകന്‍, ആറുമുഖന്‍, ഷണ്മുഖന്‍, ഷാണ്‍മാതുരന്‍ |
ഗണപതി | വിഘ്നേശ്വരൻ, വിനായകൻ, ഏകദന്തൻ, ഹേരംബൻ, ഗജമുഖൻ, ലംബോദരൻ |
ഗംഗ | ജാഹ്നവി, ത്രിപഥഗ, സുരതടിനി, ഭാഗീരഥി |
ഉടുക്ക് | തുടി, കടുന്തുടി, ഡമരു, ഡക്ക |
കാള | ഉക്ഷം, ഊഷാവ്, ഭദ്രം, വർദം, വൃഷം, സൌരഭേയം, ഋഷഭം |
പാലാഴി | ക്ഷീരാബ്ധി, ക്ഷീരസാഗരം, പാല്‍ക്കടല്‍ |
അമൃത് | ഘൃതം, പീയൂഷം, പേയൂഷം, നിര്‍ജ്ജരം, സുധ, മോക്ഷദായിനി |
മഹാമേരു | സുമേരു, അമരാദ്രി, ഹേമാദ്രി, കനകാചലം, കര്‍ണികാചലം, രത്‌നസാനു, ദേവപര്‍വതം |
സ്വർഗ്ഗം | നാകം, ദിവം, സുരലോകം, വിണ്ടലം, അമരലോകം, നാകലോകം, ദേവലോകം |
ദേവൻ | അമരൻ, വാനവൻ, അമർത്യൻ, വിബുധൻ |
ഇന്ദ്രന് | ആഖണ്ഡലന്‍, പുരന്ദരന്‍, വാസവന്‍, ശക്രന്‍, സുരപതി, സംക്രന്ദനന്‍, വൃത്രാരി, വലാരി, പുരുഹൂതൻ, ശത, മന്യു, വജ്രി, ഹരി |
ഇന്ദ്രാണി | പുലോമജ, പൗലോമി, ശക്രാണി, ശചി |
ഐരാവതം | ഐരാവണം, അഭ്രമാതംഗം, മഹേദം |
ബൃഹസ്പതി | ദേവഗുരു, വ്യാഴം |
വിശ്വകര്‍മ്മാവ് | ദേവശില്പി, ത്വഷ്ടാവ്, കാരു, ദേവവര്‍ദ്ധികന്‍, സുധന്വാവ് |
വരുണന് | പാശി, യാദ:പതി, അപാംപതി, പ്രചേതസ്സ്, ജലേശ്വരന്‍ |
കാമദേവൻ | മാരൻ, മനസിജൻ, മന്മഥൻ, മദനൻ, കന്ദർപ്പൻ, അനംഗൻ, കാമൻ, പൂവമ്പൻ, മകരകേതു, മീനകേതനന്‍, ദര്‍പ്പകന്‍, സ്മരന്‍, രതിപതി, മകരധ്വജന്‍, പഞ്ചശരന്‍, മലരമ്പന്‍, രതിനായകന്‍, രമണന്‍, പുഷ്പധന്വാവ്, പുഷ്പകേതനന്‍ |
കാലൻ | യമൻ, ധർമ്മരാജൻ, പിതൃപതി, സമവർത്തി, ഹരി, പ്രേതനാഥൻ, കൃതാന്തന്‍, അന്തകന്‍, ദണ്ഡധരന്‍, ജീവിതേശന്‍ |
കാള | ഉക്ഷം, ഋഷഭം, വൃഷം, ഭദ്രം. |
കിന്നരന് | അശ്വമുഖന്‍, കിംപുരുഷന്‍, തുരംഗവദനന്‍, മയു |
സൂര്യൻ | അർക്കൻ, പ്രഭാകരൻ, ദിവാകരൻ |
അരുണൻ | അനൂരു, വൈനതേയൻ, സൂര്യസാരഥി, ഗരുഡാഗ്രജൻ, വിപാദൻ, കാശ്യപി |
തേരാളി | സൂതൻ, സാരഥി, രഥി, നിയന്താവ് |
തേര് | സ്യന്ദനം, ശതാംഗം, രഥം |
ചന്ദ്രൻ | ഇന്ദു, വിധു, സോമൻ, ശശി, ഏണാങ്കൻ |
ഇന്ദ്രചാപം | മഴവില്ല്, ഇന്ദ്രധനുസ്സ് |
ശുക്രന് | കവി, കാവ്യന്‍, ദൈത്യഗുരു, ഭൃഗു, സിതന്‍ |
ശനി | അര്‍ക്കജന്‍, അസിതന്‍, ഛായാപുത്രന്‍, നീലന്‍, ശനൈശ്ചരന്‍, ശീര്‍ണപാദന്‍, സൗരന്‍ |
അഗ്നി | അനലൻ, പാവകൻ, വഹ്നി, ദഹനൻ |
വായു | പവനൻ, അനിലൻ, കാറ്റ്, മാരുതൻ, സമീരണൻ, സമീരൻ |
നാരദന് | കലികാരന്, ബ്രാഹ്മന്‍, വൈപഞ്ചികന്‍ |
ദൂതന് | സന്ദേശഹരന്, സന്ദേശവാഹകന്‍ |
കുബേരൻ | ധനദൻ, രാജരാജൻ, വൈശ്രവണൻ, നരവാഹനൻ |
ചിരഞ്ജീവി | ആയുഷ്മാൻ, ചിരജീവി, ജൈവാതൃകൻ. |
ഋഷി | മുനി, സന്ന്യാസി, മഹർഷി, സത്യവചസ്സ്, തപസ്വി, ഭിക്ഷു, പരിവ്രാജകന്‍, യതി, മസ്‌കരി |
ആശ്രമം | ഉടജം, പർണശാല, തപോവനം |
യാഗം | യജ്ഞം, മേധം, ഹവം, ഹവനം, ഹോത്രം |
ഹവിസ്സ് | ഹോമദ്രവ്യം, ഹവ്യം |
അജിനം | മൃഗത്തോല്, മാന്‍തോല്‍ |
വാല്മീകി | ആദികവി, പ്രചേതസന്‍, പ്രചേതസ്സ്, വല്മീകന്‍, വാല്മീകന്‍ |
ചിതൽപ്പുറ്റ് | നാകു,വല്മീകം, വാമലൂരം |
വേടന് | കാട്ടാളന്, കിരാതന്‍, നിഷാദന്‍, ശബരന്‍ |
വിശ്വാമിത്രന് | കൗശികന്, ഗാഥേയന്‍, ഗാഥിനന്ദനന്‍ |
അഗസ്ത്യൻ | അഗസ്തി, ആഗസ്ത്യൻ, കലശഭവൻ |
വ്യാസന് | പാരാശര്യന്, സത്യവതീസുതന്‍, ദ്വൈപായനന്‍ |
ബ്രാഹ്മണൻ | ദ്വിജൻ, വിപ്രൻ, അന്തണൻ, ഭൂസുരൻ, ഭൂദേവൻ. |
പൂണൂല്‍ | പവിത്രം, ഉപവീതം, വീതസൂത്രം, സാവിത്രം, യജ്ഞസൂത്രം, ബ്രഹ്മസൂത്രം |
ക്ഷത്രിയൻ | രാജന്യൻ, ബാഹുകൻ |
അപചയം | ക്ഷയം, നാശം, അധ:പതനം, താഴ്ച |
അക്രൂരന് | ഗാന്ദനീസുതന്, ഗാന്ദിനീസൂനു, ഗാന്ദിനേയന്‍, ശ്വാഫല്ക്കി |
ബലരാമന് | ബലഭദ്രന്, ഹലായുധന്‍, മുസലി, ഹലി, സീരപാണി, നീലാംബരൻ |
കലപ്പ | ഹലം, സീരം |
ശ്രീകൃഷ്ണൻ | കണ്ണൻ, വാസുദേവൻ, ദേവകീപുത്രൻ. |
അമ്പാടി | ഗോഷ്ഠം, ഗോസ്ഥാനം, വ്രജം, ഗോപവാടം |
ഓടക്കുഴൽ | വേണു, മുരളി, സുഷിരവാദ്യം, വംശനാളം |
ശംഖ് | ശംഖം, സുനാദകം, ബഹുനാദം, കംബു, ശംഖം, അബ്ദം, ദലജം, പാവനധ്വനി |
കാരാഗൃഹം | തടവറ, തുറുങ്ക്, ബന്ധനാലയം, കാര, ഠാണാവ് |
കാളിന്ദി | യമുന, കളിന്ദജ, സൂര്യപുത്രി, സൂര്യാത്മജ, യമസോദരി, ശമനസ്വസ്വാവ് |
അവിൽ | പൃഥുകം, ചിപിടം, ചിപിടകം |
അനിരുദ്ധന്‍ | വിശ്വകേതു, ഋശ്യകേതു, ഉഷാപതി, ബ്രഹ്മസൂ |
വംശം | കുലം, ഗോത്രം, അന്വയം. |
ഹസ്തിനപുരം | നാഗാഹ്വം, ഗജാഹ്വയം, ഗജാഹ്വം |
സത്യവതി | കാളി, ദാശേയി, മത്സ്യഗന്ധി, യോജനഗന്ധിക, വ്യാസമാത |
ഭീഷ്മർ | ഗാംഗേയന്, നദീജന്‍, ഗംഗാതനയന്‍, ശാന്തനവന്‍, ഗംഗാദത്തന്‍, താലകേതു |
ശപഥം | പ്രതിജ്ഞ, നിഷ്ഠ, നിയമം |
പാഞ്ചാലി | ദ്രൗപതി, സൈരന്ധ്രി, പഞ്ചമി, കൃഷ്ണ, പാര്‍ഷതി, യാജ്ഞസേനി, നിത്യയൗവനി |
അര്ജുനന് | പാര്ഥന്, ഫല്‍ഗുനന്‍, ജിഷ്ണു, സവ്യസാചി, കിരീടി, ധനഞ്ജയന്‍, ബീഭത്സു, വിജയന്‍, ശ്വേതാശ്വന്‍, ഇന്ദ്രാത്മജൻ |
വില്ലാളി | ധനുർധരൻ, ധന്വി, അസ്ത്രി. |
അമ്പ് | അസ്ത്രം, ശരം, ബാണം, വിശിഖം, ആശുഗം, സായകം, പത്രി |
വില്ല് | ചാപം,ധനുസ്സ്,കോദണ്ഡം,കാർമുകം. |
ആവനാഴി | തൂണി, ശരധി, തൂണീരം, നിഷംഗം., |
ഭീമസേനന്‍ | അനിലാത്മജന്, ഭീമസേനന്‍, മാരുതി, വാതാത്മജന്‍, വൃകോദരന്‍ |
ദുര്യോധനന് | നാഗകേതനന്‍, നാഗധ്വജന്‍, ഭുജംഗധ്വജന്‍, സുയോധനന്‍ |
കർണ്ണൻ | രാധേയൻ, വസുഷേണൻ, അംഗരാജൻ, വൈകർത്തനൻ, സൂര്യസൂനു, ആധിരഥി, കാനീനൻ, |
കവചം | പടച്ചട്ട,ആവരണം, കുപ്പായം, വർമം, കങ്കടകം, ഉരച്ഛദം, തനുത്രം, മര്‍മ്മം, ജഗരം |
അശ്വത്ഥാമാവ് | ദ്രൗണി, ദ്രോണപുത്രന്‍ |
നപുംസകന് | ക്ലീബന്‍, ശണ്ഡന്‍, ഷണ്ഡന്‍, തൃതീയപ്രകൃതി, പണ്ഡന്‍ |
ഈറ്റില്ലം | സൂതികാഗൃഹം, അരിഷ്ടം |
ചൂതുകളി | അക്ഷക്രീഡ, ദേവനം |
യുദ്ധം | അങ്കം, ആഹവം, പോര്, അടര്‍ |
അടര്‍ക്കളം | യുദ്ധക്കളം, യുദ്ധഭൂമി, പടക്കളം, പോര്‍ക്കളം |
സേന | ബലം, സൈന്യം, ചക്രം, വാഹിനി, ധ്വജിനി, പൂതന, അനീകിനി, അനീകം, ചമു, വരൂഥിനി |
കുതിര | അശ്വം, തുരഗം, വാജി, ഹയം, ഘോടകം |
കടിഞ്ഞാണ്‍ | ഖലീനം, പ്രഗ്രഹം, രശ്മി, കവിയം, കവിക |
വാൾ | കൃപാണം, അസി, ഖഡ്ഗം, കരവാളം |
പതാക | കൊടിക്കൂറ, ധ്വജം, കേതനം. |
ശ്രീരാമന് | ജാനകീജാനി, ജാനകീകാന്തന്‍, ദാശരഥന്‍, ദാശരഥി, പത്മന്‍, രഘുരാമന്‍, രാഘവന്‍, രാവണാന്തകന്‍ |
സീത | ജനകജ, ജാനകി, വൈദേഹി, ഭൂപുത്രി, മൈഥിലി, മിഥിലജ, |
ലക്ഷ്മണന് | സൗമിത്രി, ത്രൈമാധുരന്‍, സൗമിത്രന്‍ |
ഹനുമാൻ | ആഞ്ജനേയൻ, മാരുതി, വായുനന്ദനൻ,അനിലജൻ |
അശോകം | കങ്കേളി, താമ്രപല്ലവ, മഞ്ജുളം, അംഗനാപ്രിയം, അപശോകം, കലികം, വീതശോകം |
മാന്‍ | എണം, ഹരിണം, മൃഗം |
അസുരന് | ദനുജന്‍, ദാനവന്‍, ദൈത്യന്‍, പൂര്‍വദേവന്‍, ദൈതേയന്‍, ഇന്ദ്രാരി, സുരദ്വിട്ട് |
രാക്ഷസൻ | കൗണപൻ, നിശാചരൻ, കർബുരൻ, ആശൻ |
അഹങ്കാരം | അഹന്ത, അഹമ്മതി, അഹംബുദ്ധി, മദം, ദര്‍പ്പം, ഗര്‍വം |
രാവണൻ | പൗലസ്ത്യൻ, ദശമുഖൻ, ദശാസ്യൻ, ദശവദനൻ |
ഇന്ദ്രജിത്ത് | മേഘനാദന്, രാവണി, ജംഭാരിജിത്ത് |
പ്രളയം | സംവർത്തം, കല്പാന്തം |
കാല്‍ച്ചിലമ്പ് | നൂപുരം, മഞ്ജീരം, പാദാംഗം, തുലാകോടി |
ദമയന്തി | ഭൈമി, വിദര്‍ഭജ, വിദര്‍ഭതനയ, വൈദര്‍ഭി |
നളന് | നിഷധരാജന്‍, വീരസേനതനയന്‍, വൈരസേനി |
നികുഞ്ജം | വള്ളിക്കുടില്‍, ലതാഗൃഹം |
ബഡവാഗ്നി | സമുദ്രാഗ്നി, ഔര്‍വം, ബഡവാനലന്‍, ബാഡവം |
അനുരാഗം | പ്രേമം, രാഗം, രസം |
അഭിപ്രായം | ആശയം, ഇംഗിതം, ആകൂതം |
അപവാദം | ആക്ഷേപം, നിന്ദനം, ഉപാലംഭം, പരിവാദം |
അപരാധം | കുറ്റം, തെറ്റ്, പിഴവ്, ആഗസ്സ് |
കപടം | വ്യാജം, ഛലം, കൈതവം, ഛത്മം, ദംഭം, നികൃതി |
Also Refer: