This post lists some of the previous years' repeated PSC questions and answers on 'Lakes of Kerala.'
Previous Year Repeated PSC Questions on Lakes of Kerala
- കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം – 27. (Previous Year PSC Questions: LD Clerk (KTM, WYND), 2017)
- കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം – പൂക്കോട്ട് തടാകം. (Previous Year PSC Questions: Security Guard (SSLC Mains), 2023)
- പൂക്കോഡ് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്? വയനാട്. (Previous Year PSC Questions: Company Corporation Board (LGS), 2018 & 2014; LGS Prelims Stage I, 2023)
- സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം? പൂക്കോഡ് തടാകം. (Previous Year PSC Questions: Woman Police Constable, 2015)
- Which among the following is not a freshwater lake in Kerala? (Previous Year PSC Questions: Assistant Information Officer, 2017)
- (A) Uppala lake (B) Valayani lake (C) Vembanad lake (D) Sasthamcotta Lake
- വെള്ളായണി കായൽ ഏത് ജില്ലയിലാണ്? തിരുവനന്തപുരം. (Previous Year PSC Questions: Company Corporation Board (LGS) IDK,KKD, 2016)
- ചാലക്കുടി പുഴ പതിക്കുന്നത്? കൊടുങ്ങല്ലൂർ കായൽ. (Previous Year PSC Questions: Theatre Assistant, 2017)
- പള്ളിവാസൽ പദ്ധതി ഏതു നദിയിൽ? മുതിരപ്പുഴ. (Previous Year PSC Questions: 10th Level Preliminary, 2021)
- ഹൃദയ ആകൃതിയിലുള്ള തടാകം കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു? മേപ്പാടി. (Previous Year PSC Questions: Beat Forest Officer, 2016)
Vembanad Lake
- കേരളത്തിലെ ഏറ്റവും വലിയ കായല്‍ ഏത്? വേമ്പനാട് കായല്‍. (Previous Year PSC Questions: Village Extension Officer Grade II (NCA) Rural Development, 2016)
- The largest backwater in kerala is __________ – Vembanad Lake. (Previous Year PSC Questions: Sub Engineer in KSEB, 2015)
- കേരളത്തിലെ ഏറ്റുവും വലിയ കായലായ വേമ്പനാട്ട് കായൽ ഏതെല്ലാം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്നു? ആലപ്പുഴ, കോട്ടയം, എറണാകുളം. (Previous Year PSC Questions: LGS (Prelims), 2023)
- ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കായൽ – വേമ്പനാട് കായല്‍. (Previous Year PSC Questions: Khadi Board LDC Prelims Stage 1, 2023)
- കേരളത്തിലെ ഏറ്റവും വലിയ തടാകമായ വേമ്പനാട്ടുകായൽ ഉൾപ്പെടാത്ത ജില്ല ഏത്? (Previous Year PSC Questions: Secretariat Assistant/Auditor, 2007)
- (A) ആലപ്പുഴ (B) കൊല്ലം (C) കോട്ടയം (D) എറണാകുളം
- നെഹ്റു ട്രോഫി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത്? പുന്നമടക്കായൽ. (Previous Year PSC Questions: LD Clerk (EKM), 2014)
- കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? വേമ്പനാട് കായല്‍. (Previous Year PSC Questions: Warder Attendant - Jails/Watchman/Night Watchman, 2015)
- കുമരകം ഏത് കായൽ തീരത്താണ്? വേമ്പനാട് കായല്‍. (Previous Year PSC Questions: LD Clerk (Pathanamthitta, Kasarcode), 2017)
- തണ്ണീർമുക്കം ബണ്ട് സ്ഥിതിചെയ്യുന്ന കായൽ? വേമ്പനാട് കായല്‍. (Previous Year PSC Questions: Cleaner/Watcher, 2009)
- The Thanneermukkam barrage is built across the _________ – Vembanad Lake. (Previous Year PSC Questions: Clerk-Typist, 2017)
- കുമരകത്തിനും തണ്ണീർമുക്കത്തിനും മധ്യേ സ്ഥിതിചെയ്യുന്ന ചെറുദ്വീപ്? പാതിരാമണൽ. Previous Year PSC Questions: LD Clerk (Thrissur), 2013)
- പാതിരാമണൽ ദ്വീപ് സ്ഥിതിചെയ്യുന്നത്? വേമ്പനാട് കായല്‍. (Previous Year PSC Questions: Company Corporation Board (LGS), 2014)
- വേമ്പനാട്ടുകായലിലെ നടുവിലുള്ള ദ്വീപ്?പാതിരാമണൽ. Previous Year PSC Questions: LGS (TVM), 2010)
- പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്? ആലപ്പുഴ. (Previous Year PSC Questions: LD Clerk, 2004)
- അപൂർവ ദേശാടന പക്ഷികൾ എത്തുന്ന പാതിരാമണൽ ഏത് കായൽ സ്ഥിതി ചെയ്യുന്ന? വേമ്പനാട് കായല്‍. (Previous Year PSC Questions: Warden, 2015)
- കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ 1951 ആരംഭിച്ച പദ്ധതി? തോട്ടപ്പള്ളി സ്പിൽവേ. (Previous Year PSC Questions: Studio Attender, 2014 LD Clerk (KNR), 2013)
- ഏത് കായൽ തീരത്താണ് വൈക്കം സ്ഥിതി ചെയ്യുന്നത്? വേമ്പനാട് കായല്‍. (Previous Year PSC Questions: Draftsman, 2017)
- പമ്പാനദിയുടെ പതനസ്ഥാനം – വേമ്പനാട് കായല്‍. (Previous Year PSC Questions: Assistant Prison Officer, 2023)
- പമ്പാനദി ഏത് കായലിലാണ് ഒഴുകിയെത്തുന്നത്? വേമ്പനാട് കായല്‍. (Previous Year PSC Questions: Male warden, 2004)
- വേമ്പനാട് കായലിൽ പതിക്കാത്ത നദി ഏത്? (Previous Year PSC Questions: LD Clerk (KKD), 2005)
- (A) പമ്പ (B) മീനച്ചിൽ (C) പെരിയാർ (D) മൂവാറ്റുപുഴ
- (only the tributary of Periyar, Marthandampuzha flows into the Vembanad Lake)
- വേമ്പനാട്ട് കായലിൽ പതിക്കാത്ത നദി ഏത്? (Previous Year PSC Questions: LD Clerk (Thrissur), 2003)
- (A) പെരിയാർ (B) ചാലക്കുടിപ്പുഴ (C) പമ്പാനദി (D) മൂവാറ്റുപുഴ
- താഴെപ്പറയുന്നവയിൽ ശുദ്ധജലതടാകം അല്ലാത്തത് ഏത്? (Previous Year PSC Questions: Junior Health Inspector, 2015)
- (A) പൂക്കോട് (B) വെള്ളായണി (C) വേമ്പനാട് (D) ശാസ്താംകോട്ട
Sasthamcotta Lake
- കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം? ശാസ്താംകോട്ട. (Previous Year PSC Questions: Company Corporation Board (LGS), 2018 & 2014; Khadi Board LDC Prelims Stage 1, 2023)
- ശാസ്താംകോട്ട ശുദ്ധജല തടാകം ഏത് ജില്ലയിലാണ്? കൊല്ലം. (Previous Year PSC Questions: , 2014)
- 163 ലോക രാജ്യങ്ങൾ ഒപ്പുവെച്ച റാംസർ ഉടമ്പടി പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കേരളത്തിലെപ്രദേശങ്ങളിൽ ഒന്ന്? ശാസ്താംകോട്ട കായൽ. (Previous Year PSC Questions: LD Clerk (Malappuram), 2013)
Ashtamudi Lake
- ആശ്രാമം കായൽ എന്നറിയപ്പെടുന്ന കായൽ? അഷ്ടമുടി കായൽ. (Previous Year PSC Questions: Security Guard, 2018)
- ഏത് കായൽ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി? അഷ്ടമുടി കായൽ. (Previous Year PSC Questions: LD Clerk (Pathanamthitta), 2005)
- കല്ലടയാറ് പതിക്കുന്ന കായൽ? അഷ്ടമുടി കായൽ. (Previous Year PSC Questions: Cleaner/Watcher, 2009)
- അഷ്ടമുടി കായലിൽ ചേരുന്ന പ്രധാന നദി – കല്ലടയാറ്. (Previous Year PSC Questions: AYAH, 2007)
- കല്ലടയാറ് പതിക്കുന്ന കായൽ?അഷ്ടമുടി കായൽ.
- The President’s Trophy Boat Race is associated with the ________ Lake – Ashtamudi. (Degree Prelims, Stage III, 2022)
📝 Read More: Lakes of Kerala in detail
Thanks for reading!!!