Social Welfare Schemes | Kerala PSC

Social Welfare Schemes of Kerala
This post provides various social welfare schemes in Kerala that are likely to be asked in the upcoming Kerala PSC LGS Mains, LDC Mains, Degree Level Preliminary and Main, 10th and +2 Level Exams conducted in the year 2021.


  • സുഭിക്ഷ കേരളം – കാർഷിക മേഖലയിൽ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി.
  • ജൈവ സമൃദ്ധി ആയിരം ഏക്കറിൽ ജൈവകൃഷി നടപ്പാക്കാനുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതി.
  • ഓപ്പറേഷൻ സുലൈമാനി – കോഴിക്കോടു നഗരത്തിലെ ജില്ലാ ഭരണാധികാരികളും കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സൊസിയേഷനും ചേർന്ന്തയ്യാറാക്കിയ സൗജന്യ ഭക്ഷണ പരിപാടി.
  • യോദ്ധാവ് – ലഹരി ഉപയോഗവും വിതരണവും സംബന്ധിച്ച വിവരശേഖരണത്തിനായി സംസ്ഥാനത്തു തുടങ്ങിയ മൊബൈൽ ആപ്പ്.
  • സുബോധം – സംസ്ഥാനത്തെ ആളുകളെ മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കൾ എന്നിവ മറികടക്കാൻ സഹായിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച കാമ്പെയ്ൻ.
  • വിമുക്തി – ലഹരി വിമുക്തമാക്കാൻ വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി.
    • ബ്രാൻഡ് അംബാസിഡർ – സച്ചിൻ തെൻഡുൽക്കർ. 
  • കെ-ഫോൺ – സംസ്ഥാനത്ത് സമ്പൂർണ ഇൻറർനെറ്റ് ലഭ്യത ലക്ഷ്യമിട്ടു കേരളം പ്രഖ്യാപിച്ച പദ്ധതി.
  • ആശ്രയ – അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി.
  • സ്നേഹപൂർവം – കുടുംബത്തിൽ താമസിക്കുന്ന അനാഥർക്ക് ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർക്കൊപ്പം സാമ്പത്തിക സഹായം നൽകാനുള്ള കേരള സർക്കാർ പദ്ധതി / അനാഥരോ, മാതാപിതാക്കളിൽ ഒരാളോ മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ ഇത്തരം കുട്ടികളെ സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രതിമാസധനസഹായ പദ്ധതി.
  • ലൈഫ് മിഷൻ – സമ്പൂർണ പാർപ്പിട സുരക്ഷ ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി.
  • മൃതസഞ്ജീവനി – സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച മരണാനന്തര അവയവദാന പദ്ധതി.
    • ബ്രാൻഡ് അംബാസിഡർ – മോഹൻലാൽ.
  • വയോമിത്രം – 65 വയസിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതി.
  • ആർദ്രം മിഷൻ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി സർക്കാർ ആശുപത്രികളെ ജനങ്ങളെ സൗഹാർദ്ദപരമാക്കാനുള്ള കേരള സർക്കാർ പദ്ധതി.
  •  സുകൃതം – സൗജന്യ കാൻസർ ചികിത്സ പദ്ധതി.
    • ബ്രാൻഡ് അംബാസിഡർ – മമ്മൂട്ടി.
  • സ്നേഹ സന്ത്വനം സംസ്ഥാനത്തെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ദുരിതാശ്വാസ നടപടികൾ നൽകാനുള്ള കേരള സർക്കാർ പദ്ധതി.
  • സ്പെട്രം – ഓട്ടിസം ബാധിച്ചവർക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി.
  • അനുയാത്ര കേരളത്തെ വികലാംഗ സൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ ലക്ഷ്യമിട്ട ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി.
  • കൈവല്യ – വികലാംഗർക്കായി ആരംഭിച്ച സമഗ്രമായ പുനരധിവാസ പദ്ധതി.
  • ജലനിധി ഗ്രാമീണ മേഖലയിൽ ജനപങ്കാളിത്തത്തോടെ കുടിവെള്ളമെത്തിക്കാനുള്ള ലോക ബാങ്കിന്റെ സഹായത്തോടെ കൂടി കേരള സർക്കാർ ആരംഭിച്ച പദ്ധതി.
  • ജലശ്രീ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി സമഗ്രമായ ഒരു പദ്ധതി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരംഭിച്ച പദ്ധതി.
  • ശുചിത്വ സാഗരം – കടലിനടിയില്‍ കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യാനുള്ള കേരള സർക്കാർ പദ്ധതി.
  • ഉഷസ് – കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
  • പച്ച മലയാളം – കേരള സംസ്ഥാന സാക്ഷരതാ മിഷൻ സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ ഇതര മീഡിയങ്ങളില്‍ വിദ്യാഭ്യാസം നേടിയവര്‍ക്ക് മാതൃഭാഷ എഴുതാനും വായിക്കാനും പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി.
  • ഓപ്പറേഷൻ പീജിയൻ – യുവാക്കൾക്കിടയിലെ 
    തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ കേരള പോലീസ് സംഘടിപ്പിച്ച ഒരു നിരീക്ഷണ പരിപാടി.
  • ഓപ്പറേഷൻ പി ഹണ്ട് – കേരള പൊലീസും സൈബര്‍ ഡോമും ഒരുമിച്ച്കുട്ടികൾക്കെതിരായ ഓൺ‌ലൈൻ പോക്സോ കുറ്റകൃത്യങ്ങൾ പിടികൂടാൻ നടത്തിയ ഓപ്പറേഷൻ.
  • ആവാസ് – അന്യസംസ്ഥാന തൊഴിലാളികൾക്കായി കേരള സംസ്ഥാന ഗവൺമെൻറ് ആരംഭിച്ച ചികിത്സാപദ്ധതി. 

സ്ത്രീകൾക്കും കുട്ടികൾക്കും

  • താലോലം – വൃക്കരോഗം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി.
  • ശ്രുതി തരംഗം – ബാല്യത്തിൽത്തന്നെ കുട്ടികളിലെ ശ്രവണവൈകല്യം തിരിച്ചറിയാനും കോക്ലിയർ ഇംപ്ലാന്റേഷൻ നടത്താനും അവരെ പുനരധിവസിപ്പിക്കാനു കേരള സർക്കാർ പദ്ധതി.
  • ബാലമുകുളം – സ്കൂൾ കുട്ടികൾക്കു വേണ്ടി സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ ആരോഗ്യ പദ്ധതി.
  • സനാഥ ബാല്യം അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ഒരു ജീവിതം നൽകുന്നതിനായി കേരള സർക്കാരും ദേശീയ ഗ്രാമീണ ആരോഗ്യ മിഷനും ഒരുമിച്ച് നടപ്പിലാക്കുന്ന പദ്ധതി.
  • സഹിതം – വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനായി കേരളത്തിൽ ആരംഭിച്ച പദ്ധതി.
  • യെസ് കേരള – കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി.
  • മംഗല്യ – വിധവകളുടെ പുനർവിവാഹത്തിനായി ആരംഭിച്ച പദ്ധതി.
  • സ്നേഹ സ്പർശം – അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി സർക്കാർ ആരംഭിച്ച പദ്ധതി.
  • ശരണ്യ – അവിവാഹിതരായ അമ്മമാർ, വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി.
  • സീതാലയം – സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി.
  • ഓപ്പറേഷൻ വത്സല്യ കാണാതായ കുട്ടികളെ കണ്ടെത്താൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി.
  • ഭൂമിക – ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും സൗജന്യ കൗൺസിലിങ്ങും നൽകുന്നതിനുള്ള കേരള സർക്കാർ പദ്ധതിയാണ്.
  • അതിജീവിക  –  ഭർത്താവ്, കുടുംബനാഥൻ, കുടുംബനാഥ എന്നിവരുടെ അസുഖം, വിയോഗം എന്നിവ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടി വനിത-ശിശു വികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതി.
  • കൈതാങ്ങ് – സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള കേരള സർക്കാർ പരിപാടി.
  • നിർഭയ – സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി കേരള സർക്കാർ കുടുംബശ്രീയിലൂടെ ആരംഭിച്ച പദ്ധതി.
Thanks for reading!!!