Covid | PSC Bulletin Special Edition 2021


കേരള പി.എസ്‌.സിയുടെ 65-ാം സ്‌പെഷ്യൽ എഡിഷൻ ബുള്ളറ്റിനിൽ കറന്റ് അഫയേഴ്സ് സെക്ഷനിൽ നിന്നുള്ള 70+ കോവിഡ്, കൊറോണ വൈറസ് എന്നിവയെ സംബന്ധിച്ച എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും ഒറ്റ പോസ്റ്റിൽ.

അടുത്തവരുന്ന പി.എസ്‌.സി LDC Mains, LGS Mains തുടങ്ങിയ പരീക്ഷകൾക്ക് തയാറാകുന്നർക്കു ഇ പോസ്റ്റ് ഒരു റിവിഷൻ പോലെ ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഓൾ ദി ബെസ്ററ്. 

കോവിഡ് 19 - ചോദ്യങ്ങളും ഉത്തരങ്ങളും

  • ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര തലത്തിൽ പബ്ലിക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച എത്രാമത്തെ അവസരമാണ്  കോവിഡ്  ആറാമത്തെ.
  • കോവിഡ് 19 എന്ന രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ഏത്  ചൈന. (PSC LGS Mains, 2021)
  • കൊറോണ വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്‌ത ചൈനീസ് പ്രവിശ്യാ – വുഹാൻ (ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനം).
  • ചൈനയ്ക്കു പുറത്തു കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം  തായ്‌ലൻഡ് (2020 ജനുവരി 13).
  • ആൽഫ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം  യു.കെ.
  • ബീറ്റ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം - ദക്ഷിണാഫ്രിക്ക.
  • ഗാമ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം – ബ്രസീൽ.
  • കൊറോണയുടെ ഇന്ത്യൻ വകഭേദത്തിനു ലോകാരോഗ്യ സംഘടന നൽകിയ പേര് – ഡെൽറ്റ.
  • കൊറോണ വൈറസിനെക്കുറിച്ചു ആദ്യ സൂചന നൽകുകയും പിന്നീട് കൊറോണ ബാധയെത്തുടർന്നു മരണപ്പെടുകയും ചെയ്ത ചൈനീസ് ഡോക്ടർ – ഡോ. ലീവെൻ ലിയാങ്. 
  • ചൈനയ്ക്കു പുറത്തു കൊറോണ ബാധിച്ചു മരണം സ്ഥീകരിച്ച ചെയ്ത ആദ്യ രാജ്യം – ഫിലിപ്പൈൻസ് .
  • കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഗൾഫ് രാജ്യം – ബഹറിൻ.
  • ഏഷ്യക്കു പുറത്തു കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം – ഫ്രാൻസ്.
    • കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ യൂറോപ്യൻ രാജ്യം  ഫ്രാൻസ്.
  • ഇന്ത്യയിലെ ആദ്യത്തെ കോവിഡ് ബാധ തൃശ്ശൂരിൽ സ്ഥീകരിച്ചത് എന്നാണ് – 2020 ജനുവരി 30.
  • കോവിഡ് വ്യാപനത്തെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതെന്ന് – 2020 മാർച്ച് 11.
  • കോവിഡുമായി ബന്ധപെട്ടു ഇന്ത്യയിൽ ജനതാ കർഫ്യു ആചരിച്ച തീയതി – 2020 മാർച്ച് 22.
  • കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയിൽ ഏതു തീയതി അർധരാത്രി മുതലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് – 2020 മാർച്ച് 24.
  • ഇന്ത്യയിൽ രണ്ടാം ഘട്ട ലോക്ഡൗൺ ആരംഭിച്ച തീയതി – 2021 ഏപ്രിൽ 15.
  • കോവിഡിനെ സാംക്രമിക രോഗമായി പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം – ഹരിയാന.
  • കോവിഡ് ബാധയെ തുടർന്ന് മുഴുവനായും കർഫ്വ്യൂ പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം – പഞ്ചാബ്.
  • ഇന്ത്യയിൽ ആദ്യമായി കോവിഡ് വ്യാപനം തടയുന്നതിനായി സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം – രാജസ്ഥാൻ.
  • കേന്ദ്ര സർക്കാരിന്റെ കോവിഡ് ടോൾ ഫ്രീ നമ്പർ – 1075.
  • പി.പി.ആർ. കിറ്റിന്റെ പൂർണ രൂപം – പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് കിറ്റ്.
  • ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച പി.പി.ആർ. കിറ്റ്  – നവരക്ഷക്.
  • കോവിഡുമായി ബന്ധപ്പെട്ട ആർ.ടി.പി.സി.റിന്റെ പൂർണ രൂപം – റിവേഴ്‌സ് ട്രാൻസ്‌ക്രിപ്ഷൻ പോളിമറേസ് ചെയിൻ റീക്ഷൻ.
  • കോവിഡിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നിന്റെ കയറ്റുമതിയാണ് 2020 മാർച്ചിൽ ഇന്ത്യ നിരോധിച്ചത് – ഹൈഡ്രോക്സിക്ലോറോക്വിൻ.
  • ഇന്ത്യയിലെ ആദ്യത്തെ മാസ്ക് എടിഎം സ്ഥാപിതമായത് – സഹാറന്പൂർ (2020).
  • ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഉദ്ഘാടനം ചെയ്യ്ത സ്ഥലം – ന്യൂ ഡൽഹി.
  • കൊറോണയെ പ്രതിരോധിക്കാൻ ഡൂ ദി ഫൈവ് ക്യാമ്പയിൻ ആരംഭിച്ചത് – ഗൂഗിൾ.
  • കൊറോണ വ്യാപനത്തെക്കുറിച്ചു അറിവ് നൽകുന്നതിന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ – കൊറോണ കവച്ച്.
  • ഭാരത സർക്കാരിന്റെ സമഗ്ര കോവിഡ്-19 ട്രാക്കിംഗ് അപ്പ്ലിക്കേഷന്റെ പേര് – ആരോഗ്യസേതു. 
    • ആരോഗ്യസേതു ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായത്  അജയ് ദേവ്ഗൺ.
  • കോവിഡിന്റെ തുടക്കസമയത്തു വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ നാവിക സേന നടത്തിയ ധൗത്യം – സമുദ്രസേതു.
  • ഇന്ത്യയിലെ മെഡിക്കൽ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി വിദേശത്തു നിന്ന് ഓക്സിജൻ എത്തിച്ച ഇന്ത്യൻ നാവിക സേനയുടെ ധൗത്യം – സമുദ്രസേതു-2.
  • കോവിഡ് രോഗികൾക്കു ഓക്സിജൻ എത്തിക്കുന്നതിന് വേണ്ടി ഇന്ത്യൻ റെയിൽവേ നടത്തിയ ഓപ്പറേഷൻ – ഓക്സിജൻ എക്സ്പ്രസ്സ്.
  • ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് ആരുമായി കൈകോർത്താണ്‌ വ്യാപാരികൾക്കായി രാജ്യത്തെ ആദ്യത്തെ കൊറോണ വൈറസ് ഇൻഷുറൻസ് ആരംഭിച്ചത് – ഭാരത് പേ.
  • എവിടെയാണ് ഇന്ത്യയിൽ ആദ്യമായി മൃഗങ്ങളിൽ  കോവിഡ് കണ്ടെത്തിയത് – ഹൈദരാബാദ്.
  • ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ച ആദ്യ മൃഗം – സിംഹം.
  • കോവിഡ് രണ്ടാം തരംഗത്തിനൊപ്പം ഇന്ത്യയിൽ ഭീതി വിതച്ച മ്യൂക്കോർമൈക്കോസിസ് ഫംഗസ്  ബാധ ഏതു പേരിലാണ് അറിയപ്പെട്ടത്  ബ്ലാക്ക് ഫംഗസ്.
  • ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ഫംഗസ് രോഗം സ്ഥീകരിച്ച നഗരം  ഇൻഡോർ.
  • ലോകത്തെ ഏറ്റവും വലിയ കോവിഡ് പരിചരണ കേന്ദ്രമായ സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചത് എവിടെയാണ് – ന്യൂ ഡൽഹി.
  • ലോക്ഡൗൺ കാലത്തു ജനങ്ങളുടെ വിനോദത്തിനായി പ്രസാർ ഭാരതി ആരംഭിച്ച ചാനൽ – ഡി.ഡി.റിട്രോ.
  • കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ട് വരുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ നൽകിയ പേര് – വന്ദേ ഭാരത്.
  • കോവിഡ് രോഗവ്യാപനം ഫലപ്രദമായി തടയുന്നതിനായി ഇന്ത്യൻ കരസേനാ ആരംഭിച്ച ഓപ്പറേഷന് നൽകിയിരിക്കുന്ന പേര് – ഓപ്പറേഷൻ നമസ്‌തെ.
  • റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിമാനം സാനിടൈസ് ചെയ്യ്ത ആദ്യ കമ്പനി – എയർ ഇന്ത്യ.
  • കോവിഡ് ലോക്ഡൗൺ പശ്ചാത്തലത്തിൽ ആഹാരം കഴിക്കാത്തവർക്കായി ഫുഡ് ബാങ്ക് സംരംഭം തുടങ്ങിയ സംസഥാനം – മണിപ്പൂർ.
  • ലോക്ക്ഡൗണിനു ശേഷവും തുടരേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ചു കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകുവാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ – കെ.എം. എബ്രഹാം.
  • കോവിഡ് 19-മായി ബന്ധപ്പെട്ട് ദേശീയ മനുഷ്യവകാശ കമ്മീഷൻ നിയമിച്ച കമ്മിറ്റിയുടെ തലവൻ – പ്രൊഫ. കെ. ശ്രീനാഥ് റെഡ്‌ഡി.
  • കോവിഡ് മൂലം തൊഴിലിടങ്ങളിൽ നിന്ന് സ്വന്തം നാട്ടിലേക്കു മടങ്ങേണ്ടി വന്ന അതിഥി തൊഴിലാളികൾക്കു തൊഴിലവരസരം ഒരുക്കുന്ന പദ്ധതി – ഗരീബ് കല്യാൺ റോസ്‌ഗർ യോജന.
  • കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ജീവൻ നഷ്ടമാകുന്നവർക്കു വേണ്ടി 50 ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ പാക്കേജ് – പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ്.
  • 2020-ൽ കോവിഡ് ബാധിച്ചു അന്തരിച്ച കേന്ദ്ര റെയിൽവേ സഹമന്ത്രി – സുരേഷ് അങ്കടി.
  • കോവിഡ് ബാധയെ തുടർന്ന്‌ 2020-ൽ അന്തരിച്ച ലോക്പാൽ അംഗം – എ.കെ.ത്രിപാഠി.
  • 2021 ജൂണിൽ കോവിഡ് ബാധിച്ചു അന്തരിച്ച ഡോ. സിദ്ധ രാമയ്യ ഏതു ഭാഷയിലെ കവിയായിരുന്നു – കന്നഡ.
  • 2020-ൽ കോവിഡ്  19-നെതിരെ പ്രവർത്തിക്കുന്ന മെഡിക്കൽ ജീവനക്കാർക്കു 20 ശതമാനം വേതനം അധികം നൽകുമെന്ന് പ്രഖ്യാപിച്ച സംസഥാനം  ഗോവ.
  • 2021-ൽ കോവിഡ് വാറിയർ മെമ്മോറിയൽ നിർമിക്കാൻ തീരുമാനിച്ച സംസ്ഥാനം – ഒഡിഷ.
    • കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ജീവൻ നഷ്ടപെടുന്ന ആരോഗ്യപ്രവർത്തകർക്കു രക്തസാക്ഷി പദവി നല്കാൻ തീരുമാനിച്ച സംസ്ഥാനം  ഒഡിഷ.
  • കോവിഡ് ബാധിച്ചു മരിച്ചവരുടെ ഭാര്യമാർക്ക് സഹായം നല്കാൻ മിഷൻ വാത്സല്യ ആരംഭിച്ച സംസ്ഥാനം  മഹാരാഷ്ട്ര.
  • കോവിഡ് ബാധയെ തുടർന്ന് ഉണ്ടായ വൻ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് തന്റെ ഔദ്യോഗിക വസതി വാടകക്ക് നല്കാൻ തീരുമാനിച്ചത് – പാക്കിസ്ഥാൻ.
  • കോവിഡ് പശ്ചാത്തലത്തിൽ 2021-ലെ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ മുഖ്യാഥിതി ആകാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയതാര് – ബോറിസ് ജോൺസൺ.   
  • കോവിഡ് 19-ൽ രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധിയിൽ മനം നൊന്തു ആത്‍മഹത്യ ചെയ്യ്ത തോമസ് ഷേഫർ ഏതു രാജ്യത്തെ ധനമന്ത്രിയായിരുന്നു – ജർമ്മനി.
  • കോവിഡ് പ്രതിരോധത്തിൽ വീഴ്ച ഉണ്ടായതിനെ തുടർന്നു നരഹത്യ ഉൾപ്പടെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ട ബ്രസീലിയൻ പ്രസിഡന്റ് – ജെയർ ബോൾസോനാരോ.

വാക്‌സിൻ

  • കോവിഡ് 19 വാക്‌സിന്റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയ ആദ്യ രാജ്യം – റഷ്യ.
  • ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിൻ പുറത്തിറക്കിയ രാജ്യം – റഷ്യ.
  • ലോകത്തു ആദ്യമായി കോവിഡ് 19വാക്‌സിൻ മൃഗങ്ങൾക്കായി വികസിപ്പിച്ച രാജ്യം – റഷ്യ.
    • മൃഗങ്ങൾക്കുള്ള കോവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്‌ത ആദ്യ രാജ്യം – റഷ്യ.
  • ജന്തുക്കൾക്കുള്ള ആദ്യത്തെ കൊറോണ വാക്‌സിൻ – കാർണിവാക്-കോവ്‌.
  • സ്പുട്നിക്-5 എന്ന കോവിഡ് വാക്‌സിൻ വികസിപ്പിച്ച രാജ്യം – റഷ്യ.
  • കോവിഡ് 19 പ്രതിരോധിക്കാൻ ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിൻ – കോവിഷീൽഡ്.
  • ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ച ആദ്യ വാക്‌സിൻ – ഫൈസർ ബയോടെക്.
  • ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ച കോവിഡ് വൈറസിനെതിരായ ഒറ്റ ഡോസ് വാക്‌സിൻ – ജോൺസൻ ആൻഡ് ജോൺസൻ വാക്‌സിൻ.
  • ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ച ചൈനയുടെ വാക്‌സിൻ – സിനോഫാം.
  • ഐക്യരാഷ്ട്ര സംഘടനയിൽ നിന്ന് കോവാക്സ്  കോവിഡ് വാക്‌സിൻ  ലഭിച്ച ആദ്യ രാജ്യം – ഘാന.
  • കോവിഡ് വാക്‌സിൻ നിർമിക്കുന്ന ആദ്യത്തെ അറബ് രാജ്യം – യു.എ.ഇ.
    • ഏതു രാജ്യമാണ് ചൈനയുമായി സഹകരിച്ചു കോവിഡിനെതിരെ ഹയാത്ത് വാക്‌സിൻ നിർമിക്കാൻ തീരുമാനിച്ചത് – യു.എ.ഇ.
  • കോവിഡ് വാക്‌സിന് അംഗീകാരം നൽകിയ ആദ്യ രാജ്യം – യുണൈറ്റഡ് കിങ്ഡം.
  • ലോകത്തിൽ ആദ്യമായി കോവിഡ് വാക്‌സിൻ സ്വീകരിച്ച വ്യക്തി  മാർഗരറ്റ് കീനൻ (ഫൈസർ, യു.കെ.)
  • ലോകത്തിൽ ആദ്യമായി കോവിഡ് വാക്‌സിൻ സ്വീകരിച്ച പുരുഷൻ – വില്യം ഷേക്‌സ്‌പിയർ.
  • എല്ലാ മുതിർന്നവർക്കും കോവിഡ് വാക്‌സിൻ നിർബന്ധമാക്കിയ ആദ്യ രാജ്യം – തുർക്ക്മെനിസ്ഥാൻ.
  • രണ്ടു വയസ്സിനു മുകളിൽ കുട്ടികൾക്കായി വാക്‌സിനേഷൻ ആരംഭിച്ച ആദ്യ രാജ്യം – ക്യൂബ.
  • 2021 ഒക്ടോബറിലെ നില പ്രകാരം ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് വാക്‌സിൻ (223 കോടി) നൽകിയ രാജ്യം – ചൈന (രണ്ടാമത് ഇന്ത്യ).
  • ഇന്ത്യയിൽ വാക്‌സിനുകളുടെ ഉപയോഗത്തിന് അനുമതി നൽകുന്ന അധികാര സ്ഥാനം ഏതാണ് – ഡ്രഗ്സ്  കൺട്രോളർ ഓഫ് ഇന്ത്യ.
  • ഒരു ദിവസം ഒരു കോടി വാക്‌സിൻ നൽകി റെക്കോർഡിട്ട ആദ്യ രാജ്യം – ഇന്ത്യ.
  • മനുഷ്യരിൽ പരീക്ഷണത്തിന് തയാറായ ഇന്ത്യയിലെ ആദ്യത്തെ കോവിഡ് 19 വാക്‌സിൻ – കോവാക്സിൻ.
  • ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ചു ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിൻ – കോവാക്സിൻ.
    • ഭാരത് ബയോടെക്കിന്റെ ആസ്ഥാനം – ഹൈദരാബാദ്.
  • ഇന്ത്യയിൽ നിർമിച്ച രണ്ടാമത്തെ കോവിഡ് വാക്‌സിൻ – സൈകോവ്-ഡി.
  • ലൈസൻസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ കോവിഷീൽഡ് വാക്‌സിൻ നിർമിക്കുന്ന സ്ഥാപനം – സെറം ഇൻസ്റ്റിറ്റ്യൂട്ട്.
    • സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം – പൂനെ.
    • ടൈം മാഗസിൻ സെപ്റ്റംബറിൽ തയാറാക്കിയ ലോകത്തെ ഏറ്റവും സ്വാധിനമുള്ള 2021-ലെ 100 വ്യക്തികുളുടെ പട്ടികയിൽ നരേന്ദ്ര മോഡി, മമത ബാനർജി എന്നിവർക്കൊപ്പം ഇടം പിടിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഇന്ത്യയുടെ സിഇഒ – അദാർ പൂനവാല.
  • ലൈസൻസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ സ്പുട്നിക്-5 വാക്‌സിൻ നിർമിക്കുന്ന സ്ഥാപനം – ഡോ. റെഡ്‌ഡിസ്‌ ലബോറട്ടറീസ്.
  • മോഡേണ വാക്സിൻ ഇറക്കുമതി ചെയ്യുന്നതിന് ഏതു കമ്പനിക്കാണ് ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ ജൂണിൽ അനുമതി നൽകിയത് – സിപ്ല.
  • ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ആരംഭിച്ചതെന്നാണ് – 2020 ജനുവരി 16.
  • ഇന്ത്യയിലെ കോവിഡ് 19 വാക്‌സിനേഷൻ യജ്ഞം പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്യ്തത് എന്നാണ് – 2021 ജനുവരി 16.
  • ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്‌സിൻ സ്വീകരിച്ച വ്യക്തി – മനീഷ് കുമാർ (2020 ജനുവരി 16).
  • ഒരു കോടി ജനങ്ങൾക്ക് വാക്‌സിനേഷൻ നൽകിയ ഇന്ത്യയിലെ ആദ്യ ജില്ല – മുംബൈ.
  • 100% ജനങ്ങൾക്കും കോവിഡ് വാക്സിൻ ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ നഗരം – ഭുവനേശ്വർ.
  • ഒറ്റ ഡോസ് വാക്‌സിൻ പോലും എടുക്കാത്ത സർക്കാർ ജീവനക്കാരെ സെപ്തംബര് 15-നു ശേഷം നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം – പഞ്ചാബ്.
  • 2021 സെപ്റ്റംബറിൽ ഇന്ത്യയിൽ നിന്ന് രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവരെ അംഗീകരിക്കാതെ പത്തു ദിവസം ക്വാറന്റൈൻ നിർബദ്ധമാക്കിയ രാജ്യം – ബ്രിട്ടൺ.
  • അയൽ രാജ്യങ്ങൾക്കു വാക്‌സിൻ നൽകി സഹായിക്കുന്ന ഇന്ത്യൻ പദ്ധതി – വാക്‌സിൻ മൈത്രി.
  • വാക്‌സിൻ മൈത്രിയിലൂടെ സഹായം ലഭിച്ച ആദ്യ രാജ്യങ്ങൾ – ഭൂട്ടാനും മാലിദ്വീപും.
    • ഇന്ത്യയിൽ നിന്ന് കോവിഡ്-19 വാക്‌സിൻ ലഭിച്ച ആദ്യ രാജ്യം – മാലിദ്വീപ്.
  • കോവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ മൊബൈൽ ആപ്പ് – കോവിൻ. 
  • രാജ്യത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവ് നടത്തിയതിനു ഇന്ത്യ ടുഡേ ഹെയ്ൽത്തഗിരി പുരസ്‌കാരം 2021-നു അർഹമായ സംസ്ഥാനങ്ങൾ – കേരളവും ഗുജറാത്തും.
  • കേരളത്തിൽ ആദ്യമായി കോവിഡ് വാക്‌സിൻ സ്വീകരിച്ച വ്യക്തി – ഡോ. റംല ബീവി.
  • കേരള ആരോഗ്യവകുപ്പ് ആരംഭിച്ച മാസ്സ് വാക്‌സിനേഷൻ ഡ്രൈവിന്റെ പേര് – ക്രഷിംഗ് ദി കർവ്.
  • കേരളത്തിൽ ആദ്യമായി ഡ്രൈവ് ഇൻ കോവിഡ് വാക്‌സിനേഷൻ സെന്റർ ആരംഭിച്ചതെവിടെ – തിരുവനന്തപുരം (വിമൻസ് കോളേജ്).
  • പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഫസ്റ്റ് ഡോസ് കോവിഡ് വാക്‌സിൻ നൽകിയ കേരളത്തിലെ ആദ്യത്തെ ജില്ല – വയനാട്.
    • പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഫസ്റ്റ് ഡോസ് കോവിഡ് വാക്‌സിൻ നൽകിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് – വൈത്തിരി (വയനാട്).
    • പൂർണമായും വാക്‌സിനേഷൻ നടത്തിയ കേരളത്തിലെ ആദ്യത്തെ ട്രൈബൽ വില്ലേജ്‌ – നൂൽപ്പുഴ (വയനാട്).
For viewing this post on YouTube,

കേരളം 

  • കേരളത്തിലാദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യ്തത് ഏതു ജില്ലയിലാണ് – തൃശൂർ.
  • കോവിഡ് 19 സ്ഥീകരിച്ച കേരളത്തിലെ രണ്ടാമത്തെ ജില്ല – ആലപ്പുഴ.
  • കേരളത്തിലെ ആദ്യത്തെ കോവിഡ് ബാധ കാരണമുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല – എറണാകുളം (2020 മാർച്ച് 28).
  • കേരള സർക്കാരിന്റെ കൊറോണ ഹെൽപ് ലൈൻ ദിശയുടെ നമ്പർ 1056.
  • 2021 ഓഗസ്റ്റ് 15-നു ഏഴര മണിക്കൂർ കൊണ്ട് 893 പേർക്ക് കോവിഡ് വാക്‌സിൻ റെക്കോർഡ് സ്ഥാപിച്ച നേഴ്സ് – പുഷ്പലത.
  • കേരള എപിഡെമിക് ഓർഡിനൻസ് ഗവർണർ ഒപ്പു വച്ച വർഷം – 2020 സെപ്റ്റംബർ 26.
  • കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായ രോഗികളുടെ രക്ഷക്കായി പ്ലാസ്മ ചികിൽത്സാ രീതി ലാദ്യമാക്കിയ ആദ്യ ഇന്ത്യൻ സംസഥാനം കേരളം.
  • കേരളത്തിലെ ആദ്യത്തെ കോവിഡ് 19  റാപിഡ് ടെസ്റ്റ് വെഹിക്കിൾ ആരംഭിച്ച ജില്ലാ – പത്തനംതിട്ട. 
  • കേരളത്തിലെ ആദ്യത്തെ പ്ലാസ്മ ബാങ്ക് നിലവിൽ വന്നത് എവിടെയാണ്‌ – മഞ്ചേരി മെഡിക്കൽ കോളേജ്.
  • പൈപ്പ് ലൈൻ വഴി ഓക്സിജൻ കിടക്കക്കു അരികിൽ എത്തിക്കുന്ന പ്രാണ പദ്ധതി കേരളത്തിൽ തുടക്കം കുറിച്ച ജില്ല – തൃശൂർ.
  • കേരളത്തിലെ ഏതു ജില്ലയിലാണ് ടാറ്റ ഗ്രൂപ്പ് കോവിഡ് ആശുപത്രി നിർമിച്ചു സർക്കാരിന് നൽകിയത് – കാസർകോഡ്.
  • കോവിഡിനെ പ്രതിരോധിക്കാൻ കോവിഡ് ബ്രിഗേഡ് രൂപവത്കരിച്ച ആദ്യ സംസ്ഥാനം കേരളം.
  • ലോക്ഡൗൺ കാലത്തു പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിലുള്ളവരെ നിരീക്ഷിക്കാൻ ഹൗസ് മാർക്കിങ് ആരംഭിച്ച ആദ്യ ജില്ല – തിരുവനന്തപുരം.
  • കോവിഡ് 19 നേരിടാൻ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിതനായത് (2020) – രാജീവ് സദാനന്ദൻ.
  • കോവിഡ് 19 സംബന്ധിച്ചു കേരള സർക്കാർ നിയോഗിച്ച 17 അംഗ ടാസ്ക് ഫോഴ്‌സിന്റെ തലവൻ – കെ.എം.എബ്രഹാം.
  • വീട്ടിൽത്തന്നെ കോവിഡ് പരിശോധന നടത്തുന്നതിന് കോവിഡ് 19 അനോസ്മിയ ചെക്കർ വികസിപ്പിച്ചത് കേരളത്തിലെ ഏതു സ്ഥാപനമാണ് – രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി.
  • കോവിഡിന്റെ ആദ്യ തരംഗത്തെ പ്രതിരോധിക്കാനായി കേരള ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച ക്യാമ്പൈൻ – ബ്രേക്ക് ദി ചെയിൻ (ഇതിന്റെ രണ്ടാം ഘട്ടം: തുടരണം ഇ കരുതൽ).
  • കോവിഡിന്റെ മൂന്നാം തരംഗത്തിനെതിരായി കേരളം പോലീസ് ആവിഷ്കരിച്ച ക്യാമ്പൈൻ – ബി ദി വാരിയർ (Be the Warrier).
  • കോവിഡ് പശ്ചാത്തലത്തിൽ കേരളം സർക്കാർ ആയുർവേദ ചികിത്സ സമ്പ്രദായങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ആരംഭിച്ച ഓൺലൈൻ പോർട്ടൽ – നിരാമയ.
  • കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക നഷ്ടം നേരിട്ട കാർഷിക മേഖലയിൽ ഭക്ഷ്യ സ്വയംപര്യപ്തത കൈവരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി – സുഭിക്ഷ കേരളം.
  • ലോക്ഡൗൺ കാലത്തു ജനങ്ങൾക്ക് പഴം,പച്ചക്കറി മുതലായവ ഓൺലൈനിലൂടെ ലഭ്യമാക്കാനുള്ള കേരള സർക്കാർ പദ്ധതി – ജീവനി സഞ്ജീവനി.
  • കോവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് 2021 ജൂണിൽ വിക്‌ടേഴ്‌സ് ചാനലിൽ ആരംഭിച്ച അധ്യയന പരിപാടി – ഫസ്റ്റ് ബെൽ 2.0.  (PSC LGS Mains, 2021)
  • കോവിഡ് 19 സാഹചര്യത്തിൽ സുഗമമായ പഠനത്തിനായി കെ.എസ്.എഫ്.ഇ. നടപ്പാക്കുന്ന പദ്ധതി – വിദ്യസഹായി.
  • ലോക്ഡൗൺ കാലത്തു വീട്ടിലിരിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകടിക്കിപ്പുന്നതിനു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി അക്ഷര വൃക്ഷം.
  • കോവിഡ് 19 സാഹചര്യത്തിൽ മാനസിക സംഘർഷം നേരിടുന്ന കുട്ടികൾക്കായി എസ്. പി.സി. ആരംഭിച്ച കൗൺസിലിംഗ് പരിപാടി – ചിരി.
  • ഭിന്നശേഷിക്കാരായ കുട്ടികളിൽ കോവിഡ് സൃഷ്‌ടിച്ച ഒറ്റപ്പെടുത്തൽ മറികടക്കാനായി സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയേത് – ജാലകങ്ങൾക്കപ്പുറം. 
  • ലോക്ക് ഡൗണിൽ ഒറ്റയ്ക്ക് കഴിയുന്ന മുതിർന്ന പൗരന്മാർക്ക് സഹായിക്കാൻ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി – പ്രശാന്തി. 
  • കോവിഡ് 19 സാഹചര്യത്തിൽ മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസവും കേരളത്തിന്റെ സമഗ്രവികസനവും ലക്ഷ്യമാക്കിയുള്ള കേരള സർക്കാർ പദ്ധതി  ഡ്രീം കേരള.
  • അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ പകർച്ച വ്യാധികൾ തടയാൻ വേണ്ടിയുള്ള പദ്ധതി ജാഗ്രത.
  • വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി – തൂവാല വിപ്ലവം.
Thanks for reading!!!