വിപരീതപദങ്ങൾ

വിപരീതപദങ്ങൾ Kerala PSC

ന്നത്തെ  ഈ പോസ്റ്റിലൂടെ നമുക്ക് മലയാള വ്യാകരണത്തിലെ  'വിപരീതപദങ്ങൾ' (Antonyms) എന്ന ഭാഗം പഠിക്കാം. 

ഒരേ ഭാഷയിൽ, ഒരു പദത്തിന്റെ അർത്ഥത്തിന് വിരുദ്ധമായ ഒരു അർത്ഥം പ്രകടിപ്പിക്കുന്ന മറ്റൊരു പദത്തെ അല്ലെങ്കിൽ പദങ്ങളെ നമ്മൾ 'വിപരീതപദങ്ങൾ' എന്ന് വിളിക്കുന്നു. 

എല്ലാ പിഎസ്‌സി പരീക്ഷകളിലെയും മലയാളം വിഭാഗത്തിലെ ഒരു മാർക്ക് ചോദ്യം ഈ ഭാഗത്തിൽ നിന്ന് കാണാൻ കഴിയും.

വിപരീതപദങ്ങൾ

  • അത്ര × തത്ര.
  • അകം× പുറം.
  • അസ്തി × നാസ്തി.
  • അച്ഛം × അനച്ഛം.
  • അർഹം× അനർഹം.
  • അധികം × ന്യൂനം.
  • അഘം × അനഘം.
  • അച്ചം × അനച്ചം.
  • അമരം × അണിയം.
  • അലസം × ഉജ്ജ്വലം.
  • അധമൻ × ഉത്തമൻ.
  • അപേക്ഷ × ഉപേക്ഷ.
  • അബദ്ധം × സുബദ്ധം.
  • അപായം × ഉപായം.
  • അപചയം × ഉപചയം.
  • അപകാരം × ഉപകാരം.
  • അപചാരം × ഉപചാരം.
  • മാനം × അഭിമാനം.
  • അപരാധി × നിരപരാധി.
  • അഭാവം × സാന്നിദ്ധ്യം.
  • അവർണ്ണൻ × സവർണ്ണൻ.
  • അനുകൂലം × പ്രതികൂലം.
  • അനുഗ്രഹം × നിഗ്രഹം.
  • അഗ്രജൻ × അവരജൻ.
  • അഭിമാനം × അപമാനം.
  • അടിവാരം × മേൽവാരം.
  • അതിഥി × ആതിഥേയൻ.
  • അധഃപതനം ×ഉത്പതനം.
  • അധികൃതം × അനധികൃതം.
  • അധോഗതി × പുരോഗതി.
  • അധോഭാഗം × ഉപരിഭാഗം.
  • അധുനാതനം × പുരാതനം.
  • അനുസരണം × ധിക്കാരം.
  • അനുലോമം × പ്രതിലോമം.
  • അന്തർഭാഗം × ബഹിർഭാഗം.
  • അന്തർമുഖം × ബഹിർമുഖം.
  • അഭിജ്ഞൻ × അജ്ഞൻ, അനഭിജ്ഞൻ.
  • അവശൻ  × ആരോഗ്യവാൻ.
  • അതിശയോക്തി  × ന്യൂനോക്തി.

  • ആദി × അന്തം, അനാദി.
  • ആയം × വ്യയം.
  • ആശ × നിരാശ.
  • ആകാശം × ഭൂമി.
  • ആർദ്രം × ശുഷ്‌കം.
  • ആന്തരം × ബാഹ്യം. (Beat Forest Officer, 2023)
  • ആന്തരികം × ബാഹ്യം.
  • ആത്മീയം × ഭൗതികം. (Beat Forest Officer, 2023)
  • ആഗമനം × നിർഗമനം.
  • ആദാനം × പ്രദാനം. (Beat Forest Officer, 2023)
  • ആകുലം × അനാകുലം.
  • ആജ്ഞ ×  അപേക്ഷ.
  • ആയാസം ×  അനായാസം.
  • ആഡംബരം × അനാഡംബരം.
  • ആസ്ഥ × അനാസ്ഥ.
  • ആർജവം × കൗടില്യം.  (Beat Forest Officer, 2023)
  • ആസ്തി × നാസ്തി.
  • ആസക്തി × വിരക്തി.
  • ആസ്തികന്‍ × നാസ്തികന്‍.
  • ആസ്തിക്യം × നാസ്തിക്യം.  (LD Typist, 2023)
  • ആഗ്രഹം × ദുരാഗ്രഹം.
  • ആദരവ്  × അനാദരവ്.
  • ആദ്യം × അവസാനം.
  • ആരംഭം × അവസാനം.
  • ആര്യൻ × അനാര്യൻ.
  • ആവൃതം × അനാവൃതം.
  • ആവശ്യം × അനാവശ്യം.
  • ആലംബം × അനാലംബം.
  • ആയാസം × അനായാസം.
  • ആവിർഭാവം × തിരോഭാവം.
  • ആരോഹണം × അവരോഹണം.
  • ആദിമം × അന്തിമം.
  • ആധിക്യം × വൈരള്യം.
  • ആധുനികം × പുരാതനം, പൗരാണികം.
  • ആവരണം × അനാവരണം.
  • ആച്ഛാദനം × അനുച്ഛാദനം.
  • ആക്രമണം × പ്രതിരോധം.
  • ആഭ്യന്തരം × ബാഹ്യം.
  • ആഭിമുഖ്യം × വൈമുഖ്യം.
  • ആകർഷകം × അനാകർഷകം.
  • ആശ്രയം  × നിരാശ്രയം.
  • ആമയം × നിരാമയം. (LD Clerk, Data Entry Operator, Plus Two Mains, 2023)
  • ആഘാതം × പ്രത്യാഘാതം.
  • ആശാസ്യം × അനാശാസ്യം.

  • ഇഹം × പരം.
  • ഇമ്പം × തുമ്പം.
  • ഇച്ഛ × അനിച്ച.
  • ഇളപ്പം × വലുപ്പം.
  • ഇഷ്ടം × അനിഷ്ടം.
  • ഇരുൾ × വെളിച്ചം.
  • ഇകഴ്ത്തൽ × പുകഴ്ത്തൽ.
  • ഇണങ്ങുക × പിണങ്ങുക.

  • ഈദൃശം × താദൃശം.

  • ഉച്ചം × നീചം.
  • ഉഷ്ണം × ശീതം.
  • ഉഗ്രം × ശാന്തം.  
  • ഉപമ × നിരുപമ.
  •  ഉപമം × അനുപമം.
  • ഉണ്മ × ഇല്ലായ്മ.
  • ഉദ്ധതം ×സൗമ്യം.
  • ഉദയം × അസ്തമയം.
  • ഉത്തമം × അധമം.
  • ഉന്നതം × അവനതം, നതം, നിമ്നം.
  • ഉത്തരം × ദക്ഷിണം.
  • ഉക്തി × പ്രത്യുക്തി.
  • ഉത്പത്തി × നാശം.
  • ഉത്സാഹം × നിരുത്സാഹം.
  • ഉപായം × നിരുപ്രായം.
  • ഉപേതം × അപേതം.
  • ഉപക്രമം × ഉപസംഹാരം.
  • ഉപകാരം × ഉപദ്രവം, അപകാരം.
  • ഉചിതം × അനുചിതം.
  • ഉച്ഛ്വാസം × നിശ്വാസം.
  • ഉത്കര്‍ഷം × അപകര്‍ഷം.
  • ഉത്കൃഷ്ടം × അപകൃഷ്ടം, നികൃഷ്ടം.
  • ഉത്സാഹം × നിരുത്സാഹം.
  • ഉന്മുഖന്‍ × വിമുഖന്‍, അധോമുഖൻ.
  • ഉന്മീലിതം × നിമീലിതം.
  • ഉന്മേഷം × നിരുന്മേഷം.
  • ഉന്മദ്ധ്യം × നതമദ്ധ്യം.
  • ഉദ്ഗ്രഥനം × അപഗ്രഥനം.
  • ഉദാരണൻ × കൃപണൻ.
  • ഉജ്ജ്വലം × അലസം.
  • ഉത്പതിഷ്ണു × യാഥാസ്ഥിതികന്‍. (LD Typist, 2023)

  • ഊഷ്മളം × ശീതളം.
  • ഊഷരം × ഉർവരം.
  • ഊർധ്വഭാഗം × അധോഭാഗം.

  • ഋജു × വക്രം.
  • ഋതം × അനൃതം.
  • ഋണം × അനൃണം.

  • എളുപ്പം ×പ്രയാസം.

  • ഏകം × അനേകം.
  • ഏകത്ര × സർവ്വത്ര.
  • ഏകത്വം × നാനാത്വം.
  •  ഏകവചനം × ബഹുവചനം.

  • ഐക്യം × അനൈക്യം.
  • ഐഹികം × പാരത്രികം, അനൈഹികം.

  • ഒറ്റ × ഇരട്ട.
  • ഒളിവ്  × തെളിവ്.

  • ഓജം × യുഗ്മം.
  • ഓർമ്മ × മറവി.
  • ഓതം × പ്രോതം.

  • ഔചിത്യം × അനൗചിത്യം.
  • ഔപചാരികം × അനൗപചാരികം.

  • കറുപ്പ് × വെളുപ്പ്.
  • കയ്പ്  × മധുരം.
  • കവി × കവയിത്രി.
  • കയറ്റം × ഇറക്കം.
  • കല്പിതം ×വാസ്തവം.
  • കമ്പനം × നിഷ്കമ്പനം.
  • കട × തല.
  • കടിഞ്ഞുൽ × കടശ്ശി.
  • കാടൻ × നാടൻ.
  • കാമ്യം × നിഷ്കാമ്യം.
  • കിട്ടുക × കൊടുക്കുക.
  • കിഴക്ക് × പടിഞ്ഞാറ്.
  • കിഞ്ചിജ്ഞൻ × സർവജ്ഞൻ.
  • കീർത്തി × അപകീർത്തി.
  • കുന്ന്  × കുഴി.
  • കുലീന × കുലട.
  • കുചേലൻ × കുബേരൻ.
  • കുപ്രസിദ്ധം × സുപ്രസിദ്ധം.
  • ക്രയം × വിക്രയം.
  • കൃശം × സ്ഥൂലം, മേദുരം.
  • കൃതം × അകൃതം.
  • കൃത്യം × അകൃത്യം.
  • കൃപണൻ × ഉദാരൻ.
  • കൃത്രിമം × നൈസർഗികം.
  • കൃതജ്ഞത × കൃതഘ്നത.
  • ക്ഷമ × അക്ഷമ.
  • ക്ഷരം × അക്ഷരം.
  • ക്ഷയം × അക്ഷയം.
  • ക്ഷണികം × ശാശ്വതം.
  • ക്ഷീണം × ഉൻമേഷം.
  • ക്ഷേമം × ക്ഷാമം.

ഖ 

  • ഖേദം × മോദം.
  • ഖണ്ഡനം × മാണ്ഡനം.

  • ഗമനം  × ആഗമനം.
  • ഗർഹണീയം  × സ്പൃഹണിയം.
  • ഗാഢം × ശിഥിലം, മൃദു.
  • ഗായകൻ × ഗായിക.
  • ഗുരു × ലഘു.
  • ഗുരുത്വം ×ലഘുത്വം.
  • ഗുണം ×ദോഷം.
  • ഗൗരവം × ലാഘവം.
  • ഗോചരം × അഗോചരം.
  • ഗ്രാമ്യം ×സഭ്യം.
  • ഗ്രാമം × നഗരം.
  • ഗ്രാമീണം × നാഗരികം

  • ചരം × അചരം.
  • ചലം × അചലം.
  • ചഞ്ചലം × അചഞ്ചലം. (Degree Prelims Stage I, 2023)
  • ചാരെ × ദൂരെ.
  • ചിരം × അചിരം.
  • ചിരി × കരച്ചിൽ.
  • ച്യുതം × അച്യുതം.
  • ചെറുത്  × വലുത്.
  • ചോദ്യം × ഉത്തരം.
  • ചേതനം × അചേതനം.

  • ജനി × മൃതി.
  • ജനനം × മരണം.
  • ജഡം × ചേതനം.
  • ജയം × പരാജയം.
  • ജാസ്തി × കമ്മി.
  • ജാഗ്രത്  × സുഷുപ്തി.
  • ജ്യേഷ്ഠന്‍ × കനിഷ്ഠന്‍.
  • ജൈവം × അജൈവം.

  • തവ × മമ.
  • തർക്കം  × നിസ്തർക്കം.
  • താളം  × അവതാളം.
  • താൽപര്യം × വെറുപ്പ്.
  • തെക്ക്  × വടക്ക്.
  • തിക്തം × മധുരം.
  • തുടക്കം × ഒടുക്കം.
  • തുല്യം × അതുല്യം.
  • തൃപ്തി × അതൃപ്തി.
  • ത്യാഗി × ഭോഗി.
  • ത്യാജ്യം × ഗ്രാഹ്യം, വര്‍ജ്യം.

  • ദക്ഷിണം × ഉത്തരം.
  • ദരിദ്രൻ × സമ്പന്നൻ.
  • ദയാലു × നിര്‍ദയന്‍.
  • ദാർഢ്യം × ശൈഥില്യം.
  • ദാക്ഷിണ്യം × നിർദാക്ഷിണ്യം.
  • ദുഷ്ടൻ × ശിഷ്ടൻ.
  • ദുശ്ശീലം ×സുശീലം.
  • ദുരവസ്ഥ ×സദവസ്ഥ.
  • ദുരൂഹം ×സദൂഹം.
  • ദുർലഭം ×സുലഭം.
  • ദുർബലം × പ്രബലം.
  • ദുർമുഖൻ × സുമുഖൻ.
  • ദുർഗ്രാഹ്യം × സുഗ്രാഹ്യം.
  • ദുഷ്‌കര്‍മം × സത്കര്‍മം.
  • ദുർവ്യയം × മിതവ്യയം.
  • ദുർമോഹം × സമ്മോഹം.
  • ദുർദിനം×സുദിനം.
  • ദുഷ്കീർത്തി ×സൽകീർത്തി.
  • ദൂരെ × ചാരെ.
  • ദൃഢം × ശിഥിലം.
  • ദൃശ്യം × അദൃശ്യം.
  • ദൃശ്യകല  × ശ്രവ്യകല.
  • ദൃഷ്ടാവ്  × ശ്രോതാവ്.
  • ദ്വൈതം  × അദ്വൈതം.
  • ദ്വേഷം × രാഗം.

  • ധനികൻ  × ദരിദ്രൻ.
  • ധാരാളം  × വിരളം.
  • ധ്രുവം × അധ്രുവം.
  • ധീരൻ × ഭീരു.
  •  ധൂപനം × അധൂപനം.
  • ധാർമ്മികം × അധാർമ്മികം.

  • നന്മ × തിന്മ.
  • നിന്ദ × സ്തുതി. 
  • നക്തം × ദിവം.
  • നേട്ടം × കോട്ടം.
  • നല്ലത്  ×  ചീത്ത.
  • നാകം × നരകം.
  • നമ്രം × ഉന്നമ്രം.
  • നീണ്ട ×മെലിഞ്ഞ.
  • നെടിയ ×കുറിയ.
  • നേർത്ത ×പരുത്ത.
  • നീതി  × അനീതി.
  • നിന്ദ്യം  × ശ്ലാഘ്യം.
  • നിന്ദ്യൻ × വന്ദ്യൻ.
  • നിമേഷം × ഉന്മേഷം.
  • നിഷ്പ്രഭം × പ്രഭാപൂർണം.
  • നിര്യാതം × ആയാതം.
  • ന്യൂനം × അന്യൂനം.
  • ന്യായം × അന്യായം.
  • നശ്വരം × അനശ്വരം.
  • നിരാമയം × ആമയം.
  • നിയതം × അനിയതം.
  • നിശ്ചിതം × അനിശ്ചിതം.
  • നിഷേധ്യം × അനിഷേധ്യം.
  • നിരപരാധി × അപരാധി.
  • നിരുപാധികം × സോപാധികം.
  • നിഷ്കാസനം × സ്വീകരണം.

  • പഴമ × പുതുമ.
  • പാപം  × പുണ്യം.
  • പക്വം × അപക്വം.
  • പൊയ്  × മെയ്.
  • പുലരി  × സന്ധ്യ.
  • പ്രിയം  × അപ്രിയം.
  • പ്രീതി  × അപ്രീതി.
  • പ്രാചി  × പ്രതീചി.  (Police Constable (IRB), 2023)
  • പരസ്യം × രഹസ്യം.
  • പൂര്‍വം × പശ്ചിമം, പരം.
  • പൂവൻ  × പിട.
  • പരുഷം  × മൃദുലം, മാര്‍ദവം.
  • പുരുഷൻ  ×  സ്ത്രീ.
  • പുഞ്ചിരി × അട്ടഹാസം.
  • പങ്കിലം× അപങ്കിലം.
  • പരദേശം × സ്വദേശം.
  • പരിശം × അരിശം.
  • പരിശുദ്ധി  × അശുദ്ധി.
  • പരിഗണന × അവഗണന.
  • പുകഴ്ത്തുക × ഇകഴ്ത്തുക.
  • പ്രസാദം × വിഷാദം.
  • പ്രസന്നം  × വിഷണ്ണം.
  • പ്രാപ്യം × അപ്രാപ്യം.
  • പ്രാചീനം × നവീനം, അർവാചീനം.
  • പിന്‍ഗാമി × മുന്‍ഗാമി.
  • പുരാതനം  × നവീനം.
  • പ്രകൃതി  × വികൃതി.
  • പ്രാകൃതം × പരിഷ്കൃതം.
  • പ്രവൃത്തി × നിവൃത്തി.
  • പ്രവർത്തനം × നിവർത്തനം.
  • പുതിയത്  × പഴയത്.
  • പതുക്കെ  × ഉറക്കെ, വേഗം.
  • പൂർണം × അപൂർണം.
  • പ്രഭാതം  × പ്രദോഷം.
  • പരകീയം × സ്വകീയം.
  • പണ്ഡിതന്‍ × പാമരന്‍, മൂർഖൻ.
  • പൂജിതൻ  × നിന്ദിതൻ.
  • പ്രത്യക്ഷം  × പരോക്ഷം.
  • പ്രസ്തുതം × അപ്രസ്തുതം.
  • പ്രമാണം × അപ്രമാണം.
  • പ്രമത്തം × അപ്രമത്തം.
  • പ്രശംസ × അഭിശംസ.
  • പ്രധാനം × അപ്രധാനം.
  • പ്രവാസം × സംയോഗം.
  • പാശ്ചാത്യം × പൗരസ്ത്യം.
  • പരിമിതം × അപരിമിതം.
  • പരിചിതം  × അപരിചിതം.
  • പരിഷ്കൃതം × അപരിഷ്കൃതം.
  • പഥം × അപഥം.
  • പഥ്യം × അപഥ്യം.
  • പദ്യം × ഗദ്യം.
  • പ്രയാസം × നിഷ്പ്രയാസം, എളുപ്പം.
  • പ്രസക്തം × അപ്രസക്തം.
  • പ്രാക്തനം × അധുനാതനം.
  • പ്രീണനം × കോപനം.
  • പുരോഗതി × പശ്ചാത്ഗതി.  (Degree Prelims, Stage II, 2023)
  • പരോഗമനം  × പശ്ചാത്ഗമനം.
  • പുരോവാദം  × അനുവാദം.
  • പ്രതിപത്തി  × വിപ്രതിപത്തി.
  • പോഷണം  × ശോഷണം.
  • പോഷൻ  × സമർഥൻ.
  • പൗർണമി  × അമാവാസി.
  • പ്രേമം  × വൈരാഗ്യം.
  • പക്ഷം  × വിപക്ഷം.
  • പ്രാംശു  × വാമനൻ.

  • ഫലം × നിഷ്ഫലം.

  • ബദ്ധം × മുക്തം.
  • ബന്ധു × ശത്രു.
  • ബഹുലം × വിരളം, അല്പം.
  • ബഹുജ്ഞൻ × ബഹുമാന്യൻ.
  • ബാലിശം × പ്രൗഢം.
  • ബന്ധനം × മോചനം.
  • ബാഹു × പാദം.
  • ബാഹ്യം × ആഭ്യന്തരം.
  • ബാധകം × സാധകം.
  • ബലവാൻ × ദുർബലൻ.
  • ബഹുമാനം × അപമാനം.
  • ബുഭുക്ഷു × മുമുക്ഷു.
  • ബുദ്ധിമാൻ × ബുദ്ധിഹീനൻ.

  • ഭംഗി × അഭംഗി.
  • ഭംഗം × അഭംഗം.
  • ഭയം × നിർഭയം.
  • ഭക്തി × വിഭക്തി.
  • ഭർത്താവ്  × ഭാര്യ.
  • ഭാവി  × ഭൂതം.
  • ഭാഗ്യം × നിർഭാഗ്യം.
  • ഭാഗികം × സമഗ്രം.
  • ഭിന്നം × വിഭിന്നം.
  • ഭീമൻ × കൃശൻ.
  • ഭൂരിപക്ഷം × ന്യൂനപക്ഷം.
  • ഭൂഷണം × ദൂഷണം.
  • ഭൗതികം × ആത്മീയം. 
  • ഭേദി × ഗ്രാഹി.
  • ഭേദ്യം× അഭേദ്യം.
  • ഭേദം × അഭേദം.
  • ഭോഗം × കർമം.
  • ഭോഷ്ക്  × സത്യം.
  • ഭംഗുരം × അഭംഗുരം.

  • മമ × തവ.
  • മടി × ഉത്സാഹം.
  • മണ്ണ് × വിണ്ണ്.
  • മറവി × ഓർമ.
  • മന്യു × വിമന്യു.
  • മര്യാദ × അപമര്യാദ.
  • മലിനം × നിർമ്മലം, പൂതം.
  • മമത്വം × നിർമമത്വം.
  • മങ്ങിയ × തെളിഞ്ഞ.
  • മണ്ഡനം × ഖണ്ഡനം.
  • മന്ദം × ശീഘ‌്രം, ദ്രുതം.
  • മന്ദൻ  × ചതുരൻ.
  • മന്ദഗതി × ദ്രുതഗതി.
  • മന:പാഠം ×ഏടുപാടം.
  • മാനം × അപമാനം.
  • മാനവർ  × വാനവർ.
  • മാമകം × താവകം.
  • മാനുഷികം × അമാനുഷികം.
  • മാംസളം × ശുഷ്കം.
  • മിഥ്യ × തഥ്യ.
  • മിത്രം  × ശത്രു.
  • മിതഭാഷി  × അമിതഭാഷി.
  • മുഖ്യം × ഗൗണം.
  • മുമ്പ് × ശേഷം.
  • മുന്നെ × പിന്നെ.
  • മുന്നണി × പിന്നണി.
  • മുന്നോട്ട് × പിന്നോട്ട്.
  • മുന്നാക്കം × പിന്നോക്കം.
  • മുദിത × കുപിത.
  • മുഗ്ദ്ധം × വിമുഗ്ദ്ധം.
  • മൂത്ത × ഇളയ.
  • മൂകം × വാചാലം.
  • മൗനം × വാചാലം.
  • മൂർത്തം × അമൂർത്തം
  • മൂഢൻ  × സമർഥൻ.
  • മൃദുലം × കഠിനം.
  • മൃഗീയ × ഹൃദ്യമായ.
  • മേന്മ × താഴ്മ.
  • മോക്ഷം × ബന്ധം.
  • മോദം  × ഖേദം.
  • മോഘം  × അമോഘം.
  •  മൗഢ്യം × ഊർജ്ജസ്വലം.
  • മൈത്രി  × ശത്രുത്വം.

  • യഥാ  × തഥാ.
  • യജമാനൻ × ഭൃത്യൻ.
  • യാചന × ആജ്ഞ.
  • യഥാർഥം × അയഥാർഥം.
  • <യുക്തം × അയുക്തം.
  • യുദ്ധം × സമാധാനം.
  • യോഗി × ഭോഗി.
  • യോജിപ്പ്  × വിയോജിപ്പ്.
  • യോഗ്യത × അയോഗ്യത.
  • യൗവനം × വാർദ്ധക്യം.

  • രവം × നീരവം.
  • രസം × നീരസം.
  • രക്ഷ × ശിക്ഷ.
  • രന്ധ്രം × നീരന്ധ്രം.
  • രമ്യം × അരമ്യം.
  • രഹിതം × സഹിതം.
  • രഹസ്യം × പരസ്യം.
  • രാത്രി × പകൽ.
  • രാഗം × ദ്വേഷം, വിരാഗം.
  • രാഗി × വിരാഗി.
  • രാശിക്കൂറ്  × പശിമക്കൂറ്.
  • രുചി ×അരുചി.
  • രോഷം × തോഷം.
  • രോഹം ×അവരോഹം.
  • രൗദ്രം × ശാന്തം.

  • ലഘു × ഗുരു.
  • ലഘിമ × ഗരിമ.
  • ലളിതം × കഠിനം, കര്‍ക്കശം.
  • ലാഭം × നഷ്ടം.
  • ലഭ്യം × അലഭ്യം.
  • ലാഘവം × ഗൗരവം.
  • ലാവണ്യം  × വൈരൂപ്യം.
  • ലാസ്യം  × താണ്ഡവം.
  •  ലിഖിതം   × അലിഖിതം.
  • ലോഭം × നിർലോഭം.
  • ലംഘ്യം × അലംഘ്യം.
  • ലംഘനം × പാലനം.
  • ലംഘനീയം × അലംഘനീയം.

  • വധു  × വരൻ.
  • വൃദ്ധി × ക്ഷയം.
  • വൃഷ്ടി × സമഷ്ടി.
  • വരം ×ശാപം.
  • വരവ്  × പോക്ക്.
  • വലുത്  × ചെറുത്.
  • വർദ്ധിച്ച  × ശോഷിച്ച.
  • വാച്യം × വ്യംഗ്യം.
  • വാദി × പ്രതി.
  • വാഗ്മി × വാചാലന്‍, വാഗ്യാമൻ.
  • വാചാലൻ × മൂകൻ.
  • വാമം × ദക്ഷിണം.
  • വന്ദനം × നിന്ദനം.
  • വന്ദിതം × നിന്ദിതം.
  • വളർച്ച × തളർച്ച.
  • വൈരം × സഖ്യം.
  • വർണ്യം × അവർണ്യം.
  • വസ്തുനിഷ്ഠം × ആത്മനിഷ്ഠം.
  • വായുകോൺ × അഗ്നികോൺ.
  • വിജയം × പരാജയം..
  • വിദേശം × സ്വദേശം.
  • വിപുലം × സംഗ്രഹം.
  • വിവൃതം × സംവൃതം.
  • വിരസം × സരസം.
  • വിളകൾ × കളകൾ.
  • വ്യാജം  × നിർവ്യാജം.
  • വ്യക്തം × അവ്യക്തം.
  • വിയോഗം × സംയോഗം.
  • വിജയം × പരാജയം.
  • വിവേകി × അവിവേകി.
  • വികാസം × സങ്കോചം.
  • വിനീതന്‍ × ഉദ്ധതന്‍, ഗർവ്വിഷ്ഠന്‍.
  • വിപന്നൻ × സമ്പന്നൻ.
  • വിഭാജ്യം × അവിഭാജ്യം.
  • വിഹിതം × അവിഹിതം.
  • വിശ്വാസം × അവിശ്വാസം.
  • വികസിതം × അവികസിതം.
  • വേലിയേറ്റം × വേലിയിറക്കം.

  • ശരി × തെറ്റ്.
  • ശത്രു  ×  മിത്രം.
  • ശാപം  ×  മോക്ഷം.
  • ശ്ലാഖ്യം  × ഗർഹ്യം.   (Assistant Prison Officer, 2023)
  • ശുഭ്രം  ×  ശ്യാമം.
  • ശ്രാവ്യം × ദൃശ്യം.
  • ശ്രദ്ധ × അശ്രദ്ധ.
  • ശുദ്ധം × അശുദ്ധം.
  • ശ്ലാഘ്യം × ഗര്‍ഹ്യം.
  • ശ്രോഷ്ഠം × നികൃഷ്ടം.
  • ശാശ്വതം × നശ്വരം, ക്ഷണികം.
  • ശാന്തം × ഉഗ്രം.
  • ശാന്തി × അശാന്തി.
  • ശബ്‌ദം × നിശ്ശബ്‌ദം.
  • ശീതളം × ഊഷ്മളം.
  • ശോഷണം × പോഷണം.

  • സമം × അസമം.
  • സത്ത്  × അസത്ത്.
  • സാർഥം × നിരർഥം.
  • സരസം × വിരസം.
  • സത്യം × അസത്യം.
  • സഹിതം × രഹിതം.
  • സനാഥ × അനാഥ.
  • സഫലം × വിഫലം. 
  • സജീവം × നിർജീവം. 
  • സമീക്ഷ × അസമീക്ഷ.
  • സങ്കടം × സന്തോഷം.
  • സന്തോഷം × സന്താപം.
  • സദാചാരം × ദുരാചാരം.
  • സമ്പന്നൻ × വിപണൻ.
  • സന്മാർഗം × ദുർമാർഗം.
  • സന്ദേഹം × നിശ്ചയം.
  • സങ്കല്പം × യാഥാർഥ്യം. 
  • സങ്കീർണ്ണം × ലളിതം.
  • സമ്മതം × വിസ്സമ്മതം.
  • സദ്ഗതി × ദുർഗതി.
  • സദ്‌വൃത്തന്‍ × ദുര്‍വൃത്തന്‍.
  • സദ്പ്രവൃത്തി × ദുഷ് പ്രവൃത്തി.
  • സാരം × നിസ്സാരം.
  • സാക്ഷരം × നിരക്ഷരം.
  • സാര്‍ഥകം × നിരര്‍ഥകം.
  • സാധ്യം × അസാധ്യം.
  • സാധർമ്യം × വൈധർമ്യം.
  • സാമാന്യം × വിശേഷം. 
  • സാജാത്യം × വൈജാത്യം.
  • സാന്നിധ്യം × അസാന്നിധ്യം.
  • സാധാരണം × അസാധാരണം.
  • സുഖം ×  ദു:ഖം.
  • സുകരം × ദുഷ്കരം.
  • സുലഭം × ദുർല്ലഭം.
  • സുഗമം × ദുർഗ്ഗമം.
  • സുകൃതം × ദുഷ്കൃതം.
  • സുഗ്രഹം × ദുർഗ്രഹം.
  • സുതാര്യം × അതാര്യം.
  • സുന്ദരം × വിരൂപം.
  • സുന്ദരന്‍ × വിരൂപന്‍.
  • സുപ്തൻ × പ്രബുദ്ധൻ.
  • സുഗന്ധം × ദുർഗന്ധം.
  • സുസ്ഥിതി × ദുഃസ്ഥിതി.
  • സുരക്ഷിതം × അരക്ഷിതം.
  • സൂര്യൻ × ചന്ദ്രൻ.
  • സൂക്ഷ്മം × സ്ഥൂലം.
  • സൃഷ്ടി × സംഹാരം.
  • സ്വേച്ഛ  × പരേച്ഛ.
  • സോപാധികം × നിരുപാധികം.
  • സൗമ്യം × തീക്ഷണം.
  • സൗന്ദര്യം × വൈരൂപ്യം.
  • സംക്ഷിപ്തം × വിസ്തൃതം. 
  • സൗഭാഗ്യം × ദൗർഭാഗ്യം.
  • സൗകര്യം × അസൗകര്യം.
  • സംഭരണം × വിതരണം.
  • സംയോഗം × വിയോഗം.
  • സംഘടനം × വിഘടനം.
  • സംശയം × നിസ്സംശയം.
  • സംഹാരകൻ × രക്ഷകൻ.
  • സ്പന്ദം × നിഷ്പന്ദം.
  • സ്ഥാനം × അസ്ഥാനം.
  • സ്ഥിരം × അസ്ഥിരം.
  • സ്ഥാവരം × ജംഗമം.
  • സ്‌മൃതി × വിസ്‌മൃതി.
  • സ്വന്തം × അന്യം.
  • സ്വർഗ്ഗം × നരകം.
  • സ്വാധീനം × പരാധീനം.
  • സ്വാശ്രയം × പരാശ്രയം.
  • സ്വാതന്ത്ര്യം × പാരതന്ത്ര്യം.
  • സ്വാർഥം × പരാർഥം, നിസ്വാര്‍ഥം.

  • ഹ്രസ്വം × ദീർഘം.
  • ഹിതം × അഹിതം.
  • ഹിംസ × അഹിംസ.

Comments