Repeated Kerala Basic Facts Questions | PSC 10th Prelims

Repeated Kerala Basic Facts

In this post, we have compiled the most repeated Kerala basic facts questions from the previous 10th preliminary exams to give your Kerala PSC preparation a sharp, high-yield edge.





Previous Year Repeated PSC Questions on Kerala Basic Facts


  •  Which event directly led to the formation of the State of Kerala on November 1, 1956 ? The States Reorganisation Act of 1956. (KAS Officer, 2025)
  • കേരളത്തിന്റെ ദേശീയോത്സവം – ഓണം. (Khadi LD Clerk Stage 1, 2023)


State Symbols


  • What is the official tree of Kerala? Coconut Tree. (Stenographer - SR for SC/ST, 2016)
  • കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏത്? കരിമീൻ. (10th Prelims Stage 3, 2025)
  • കേരളത്തിന്റെ സംസ്ഥാന ചിത്രശലഭം – ബുദ്ധമയൂരി. (10th Prelims Stage 2, 2025)
  • കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏതാണ്? മലമുഴക്കി വേഴാമ്പൽ. (10th Prelims Stage 4, 2022)


Administration & Polity


  • How many Rajya Sabha seats in Kerala? 9. (Stenographer - SR for SC/ST, 2016)
  • കേരളത്തിൽ ആകെ ഉള്ള ലോക്സഭാ സീറ്റുകളുടെ എണ്ണം – 20.  (10th Prelims Stage 1, 2025)
  • കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം – 140. (Police Constable, 2022)
  •  കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം – 941.  (10th Prelims Stage 1, 2022)
  • കേരളത്തിൽ ആകെ താലൂക്കുകളുടെ എണ്ണം? 78.  (10th Prelims Stage 2, 2021)
  • കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്? ഏറനാട്. (10th Prelims Stage 3, 2021)
  • 1) കേരളത്തില്‍ ജനസംഖ്യ കുറഞ്ഞ ജില്ല ഇടുക്കി.        (Cook Gr II, 2023)
    2) കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 941 ആണ്‌. 
    3) കേരളത്തിലെ ബ്ലോക്ക്‌ പഞ്ചായത്തുകളുടെ എണ്ണം 130 ആണ്‌. 

    മുകളില്‍ പറഞ്ഞവയില്‍ ശരിയായ പ്രസ്താവന ഏത്‌ ? 

    (A) 1 ഉം 2 ഉം       (B) 2 മാത്രം       (C) 2 ഉം 3 ഉം       (D) എല്ലാം ശരിയാണ്‌
  • കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ – കണ്ണൂർ. (10th Prelims Stage 4, 2021)
  • കേരളത്തിൽ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്ന വർഷം – 1957. (Khadi LD Clerk Stage 1, 2023)
  • Who was the first governor of Kerala? B. Ramakrishna Rao. (Stenographer - SR for SC/ST, 2016)



Geography


  • Specify the area of Kerala state – 38863 Sq.Km. (Tourist Information Officer, 2024; 10th Prelims Stage 4, 2021)
  • ഇന്ത്യയുടെ ആകെ വിസ്തൃതിയിൽ എത്ര ശതമാനമാണ് കേരളം? 1.18.  (10th Prelims Stage 1, 2021)
  • കേരളത്തിന്റെ തെക്ക്-വടക്ക് നീളം ____ കി.മീ. ആണ് – 560km.  (10th Prelims Stage 3, 2021)
  • The length of the coast line of Kerala is – 600.15 km***.
    • Coastal length of Kerala in k.m. is – 580. (Stenographer - SR for SC/ST, 2016)
  • The district with longest coastal area is – Kannur. (Assistant Professor Pharmacology, 2019)
  • കേരളത്തിന്റെ തീരപ്രദേശം ഏതു പേരിലാണ് അറിയപ്പെടുന്നത്? മലബാർ തീരസമതലം.  (10th Prelims Stage 1, 2023)
  • പ്രാചീന തമിഴകത്തിലെ തിണകളില്‍ ഒന്നായ നെയ്യല്‍ ഏത്‌ തരത്തിലുള്ള ഭൂവിഭാഗമാണ്‌? തീരപ്രദേശം. (10th Prelims Stage 4, 2022)
  • കേരളത്തെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയല്ലാത്തത് കണ്ടെത്തുക. (Khadi LD Clerk, 2023)
    • (1) തീരപ്രദേശം ഇല്ലാത്ത ജില്ലകൾ ഇടുക്കി, വയനാട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട.

    •  (2) ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല തിരുവനന്തപുരം.

    •  (3) സപ്തഭാഷാ സംഗമ ഭൂമി എന്നറിയപ്പെടുന്ന ജില്ല – കാസർഗോഡ്   

    • (4) കേരളത്തിലെ ഏക കണ്ടോണ്മെന്റ് – കണ്ണൂർ

    • (A) 1 മാത്രം  (B) 2 മാത്രം  (C) 3 മാത്രം (D) 4 മാത്രം 

              ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല -  മലപ്പുറം (94).
  • In which year Kerala Coast affected by Indian Ocean Tsunami – 2004. (Assistant Marine Surveyor, 2014)
  • Tsunami affected Kerala on – 26 December 2004. (University Assistant, 2019)
  • കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല – മലനാട്.  (10th Prelims Stage 5, 2021)
  • തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാന അതിർത്തികളോടു ചേർന്ന് സ്ഥിതി. ചെയ്യുന്ന കേരളത്തിന്റെ ഭൂപ്രകൃതി വിഭാഗം? മലനാട്. (Matron Grade I, 2024)
  • കേരളത്തിലെ ഭൂപ്രകൃതി വിഭാഗങ്ങളെ സംബന്ധിച്ച്‌, വിസ്തൃതിയുടെ അടി സ്ഥാനത്തില്‍ അവയെ ശരിയായ ക്രമത്തില്‍ കൂടുതല്‍ വിസ്തൃതിയില്‍ നിന്ന്‌ കുറഞ്ഞതിലേക്ക്‌ ക്രമീകരിക്കുക. (Woman Fire & Rescue Officer, 2025)
    • A) മലനാട്‌ > ഇടനാട്‌ > തീരപ്രദേശം 
    • B) ഇടനാട്‌ > മലനാട്‌ > തീരപ്രദേശം 
    • C) മലനാട്‌ > തീരപ്രദേശം > ഇടനാട്‌ 
    • D) തീരപ്രദേശം > ഇടനാട്‌ > മലനാട്‌

  • സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള കേരളത്തിന്റെ ഭൂപ്രകൃതി വിഭാഗം – ഇടനാട്‌.     (Khadi LD Clerk Stage 1, 2023)

    Climate & Soil


    • കേരളത്തിൽ ഏറ്റവും വ്യാപകമായി കാണുന്ന മണ്ണിനം – ചെങ്കൽ മണ്ണ്. (Driver, 2022)
      • Main Soil found in Kerala – Brick Soil. (Environment Programme Manager, 2017)
      • 65% of soils of Kerala – Laterite.  (University Assistant, 2019)
    • മൺസൂൺ മഴയും ഇടവിട്ട് വേനൽക്കാലവും മാറി മാറി അനുഭവപ്പെടുന്ന പ്രദേശങ്ങൾ രൂപപ്പെടുന്ന മണ്ണിനം – ലാറ്ററൈറ്റ് മണ്ണ്.  (10th Prelims Stage 3, 2025)
    • കേരളത്തിലെ നെൽകൃഷിക്ക് യോജിച്ച മണ്ണ് – എക്കൽ മണ്ണ്.  (10th Prelims Stage 3, 2021)
    • വേനൽക്കാലത്തെ ശരാശരി മഴ എത്രയാണ്? 50 cm.  (10th Prelims Stage 2, 2021)
    • കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ ഇടിമിന്നലോടു കൂടി പതിയുന്ന വേനൽ മഴ ഏത് പേരിൽ അറിയപ്പെടുന്നു?  മംഗോഷവർ.  (10th Prelims Stage 5, 2021)
    • കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം –  ചിന്നാർ (ഇടുക്കി).  (10th Prelims Stage 4, 2021)
    • കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം – ലക്കിടി. (10th Prelims Stage 2, 2021)
    • കേരളത്തിൽ ശൈത്യകാലം അനുഭവപ്പെടുന്നതെപ്പോൾ? ഡിസംബർ-ഫെബ്രുവരി. (10th Prelims Stage 4, 2021)



    Rivers & Lakes


    • കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം? 41. (10th Prelims Stage 1, 2025)
    • കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം? 3. (10th Prelims Stage 3, 2025)
    • Which is the longest river in Kerala? Periyar. (Stenographer - SR for SC/ST, 2016)
    •  കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്‌? പെരിയാർ. (Matron Grade I, 2024;  10th Prelims Stage 2, 2022)
    • കേരളത്തിലെ ഏറ്റവും ചെറിയ നദി – മഞ്ചേശ്വരം പുഴ. (10th Prelims Stage 4, 2025) 
    • കേരളത്തിന്റെ വടക്കേ അറ്റത്തുള്ള നദി – മഞ്ചേശ്വരം പുഴ. (10th Prelims Stage 2, 2025)
    • ചെറുതും വലുതുമായ കേരളത്തിലെ കായലുകളുടെ എണ്ണം – 34.  (10th Prelims Stage 4, 2025)
    • Which is the largest Fresh water lake in Kerala? Sasthamkotta Lake. (10th Prelims Stage 2, 2022; Assistant Marine Surveyor, 2014)
    • ഒരു നദിയും നേരിട്ട് വന്നു ചേരാത്ത കേരളത്തിലെ കായൽ ഏതാണ്? ശാസ്താംകോട്ട കായൽ.  (10th Prelims Stage 3, 2026)
    • Kayals along the west coast of Kerala are formed by – Submergence of land. (HSST Geology, 2017)
    • കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്? വേമ്പനാട് കായൽ. (10th Prelims Stage 4, 2022)
    • കേരളത്തിലെ ആദ്യത്തെ  ജലവൈദ്യുതി പദ്ധതി ഏത്‌? പള്ളിവാസൽ. (10th Prelims Stage 4, 2025)
    • കേരളത്തിലെ ഏറ്റവും വലിയ  ജലവൈദ്യുതി പദ്ധതി ഏതാണ്? ഇടുക്കി. (10th Prelims Stage 4, 2022; 10th Prelims Stage 2, 2022)
    • സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി - മണിയാർ. (10th Prelims Stage 4, 2021)
    • കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി – കല്ലട.  (10th Prelims Stage 4, 2025)
    • കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജല പദ്ധതി – മൂലമറ്റം. (10th Prelims Stage 1, 2023)

    Districts


    • കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്‌? ആലപ്പുഴ. (Matron Grade I, 2024; 10th Prelims Stage 4, 2022)
    • മത്സ്യബന്ധനം കൂടുതലുള്ള ജില്ല – ആലപ്പുഴ.  (10th Prelims Stage 2, 2022)
    • കേരളത്തില്‍ റയില്‍പ്പാത ഇല്ലാത്ത ജില്ല? വയനാട്.  (Matron Grade I, 2024)
    • രണ്ടു സംസ്ഥാങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല –  വയനാട്. (10th Prelims Stage 1, 2025)
    • കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടണങ്ങളുള്ള ജില്ല ഏതാണ്? എറണാകുളം.  (10th Prelims Stage 2, 2022)
    • താഴെ കൊടുത്തിട്ടുള്ളവയിൽ കേരളത്തിന്റെ അടിസ്ഥാന വിവരങ്ങളിൽ ശരിയായത്  ഏതാണ് ?  (10th Prelims Stage 3, 2026)
      • (i) തൃശൂർ ജില്ലയാണ് കൂടുതൽ ജില്ലകളുമായി അതിർത്തി പങ്കിടുന്നത് 
      • (ii) വയനാട് - തമിഴ്നാട്, കർണ്ണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്നു 
      • (iii) വയനാട് കർണ്ണാടകയുമായി മാത്രമാണ് അതിർത്തി പങ്കിടുന്നത് 
        • (A)  (i) മാത്രം ശരി
        • (B)  (i) &  (ii) ശരിയാണ് 
        • (C)  (i) &  (iii) ശരിയാണ് 
        • (D)  (ii) മാത്രം ശരിയാണ് 



    Economy, Roads & Highways


    • കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത 85 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ  –  കൊച്ചി-ടൊണ്ടി പോയിന്റ്.  (10th Prelims Stage 4, 2021)
    • കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ  –  ഡിണ്ടിഗൽ-കൊല്ലം.  (10th Prelims Stage 1, 2021)
    • കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ  –  തിരുമംഗലം-കൊല്ലം.  (10th Prelims Stage 2, 2021)
    • കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ –  ഫറോക്ക്-പാലക്കാട്.  (10th Prelims Stage 3, 2021)
    • കേരളത്തിലെ ദേശീയ ജലപാത  – NW3. (Khadi LD Clerk Stage 1, 2023)
    • കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെ സ്ഥിതി ചെയ്യുന്ന ദേശീയ ജലപാത  –  ജലപാത 3. (Khadi LD Clerk, 2023)
    • കേരളത്തിൽ ആദ്യത്തെ റെയിൽപാത നിർമിക്കപ്പെട്ട വർഷം – 1861. (10th Prelims Stage 1, 2025)
    • കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം? കയർ. (10th Prelims Stage 3, 2021)
    • കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി (ഡാറാസ് മെയിൽ ) സ്ഥാപിതമായത് ഏത് വർഷത്തിൽ?  എ. ഡി. 1859. (10th Prelims Stage 4, 2021)
    • ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനം ഏത്? കേരളം.  (10th Prelims Stage 3, 2025)
    • ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം? കേരളം.  (10th Prelims Stage 4, 2021)
    • കേരളത്തിലെ ആദ്യത്തെ ടൂറിസം പദ്ധതി ഏത്‌? ഹില്‍ സ്റ്റേഷന്‍. (Matron Grade I, 2024)
    • കേരള സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ വിള ഇൻഷുറൻസ് ജില്ല –  കാസർഗോഡ്. (10th Prelims Stage 5, 2021)
    • കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖം – നീണ്ടകര. (10th Prelims Stage 2, 2025) 
    • കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ നീണ്ടകര ഏത് ജില്ലയിലാണ്? കൊല്ലം.  (10th Prelims Stage 1, 2022) 
    • കേരളത്തിലെ ഏക ചന്ദനനിർമ്മാണ ഡിവിഷൻ –  മറയൂർ.   (10th Prelims Stage 2, 2022)
    • കേരളത്തിൽ സ്വർണ നിക്ഷേപം ഏറ്റവും കുടുതലുള്ള സ്ഥലമേതാണ്? നിലമ്പൂർ.  (10th Prelims Stage 1, 2021)
    • കേരളത്തിൽ കളിമണ്ണ് നിക്ഷേപം കൂടുതലുള്ള പ്രദേശം? കുണ്ടറ.   (10th Prelims Stage 1, 2021)
    • കേരളത്തിൽ സ്ഫടികമണൽ സമ്പന്നമായ ജില്ല – ആലപ്പുഴ.  (10th Prelims Stage 4, 2025) 
    • കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ തീരദേശ മണലിൽ നിന്നും ലഭിക്കുന്ന ആണവോർജ്ജ ധാതു – തോറിയം. (10th Prelims Stage 1, 2023) 



    Population


    • Number of people living in one square k.m. area is called – Density of Population. (Environment Programme Manager, 2017)
    • കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ഏതാണ്? മലപ്പുറം.  (10th Prelims Stage 2, 2022)
    • As per 2011 Census Report the district with highest sex ratio is – Kannur. (Assistant Professor Pharmacology, 2019)
     

    Arts & Culture


    • ഏത് കലാരൂപത്തെ നിന്നാണ് കഥകളി ഉണ്ടായത്? രാമനാട്ടം. (10th Prelims Stage 2, 2025)
    • 'യക്ഷഗാനം' എന്ന കലാരൂപം ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്‌? കാസര്‍ഗോഡ്‌. (10th Prelims Stage 4, 2022)
    • Who is known as the Father of the ‘Yakshagana’? Parthi Subba. (LD Clerk, 2022)

    First in Kerala


    • Name the first Polio free district in India which is located in Kerala Pathanamthitta  (Draftsman Gr III-Civil/Tracer, 2015)
    • കേരളത്തിലെ ആദ്യത്തെ മലയാള പത്രം? രാജ്യസമാചാരം. (Matron Grade I, 2024)
    • കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സ്വദേശീയ അച്ചടിശാല – സെന്റ് ജോസഫ് പ്രസ്സ്. (10th Prelims Stage 3, 2026)
    • കേരളത്തിലെ ആദ്യ സർവകലാശാല – കേരള സർവകലാശാല.  (Khadi LD Clerk Stage 1, 2025)
    • കേരളത്തിൽ ആദ്യമായി 4g നിലവിൽ വന്ന നഗരം – കൊച്ചി. (Inspecting Assistant, 2022)
    • കേരളത്തിലെ ആദ്യ വനിത സമ്മേളനം നടന്ന സ്ഥലം? വടകര. (10th Prelims Stage 2, 2024)
    • കേരളത്തിലെ ആദ്യത്തെ പൈതൃക ബീച്ച്? അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ച്. (10th Prelims Stage 1, 2021)
    • ഇന്ത്യയില്‍ ആദ്യമായി തിരമാലകളില്‍ നിന്ന്‌ ഊർജ്ജം ഉല്ലാദിപ്പിക്കുന്നതിനുള്ള പ്ലാന്റ്‌ സ്ഥാപിക്കപ്പെട്ടത്‌ എവിടെ? വിഴിഞ്ഞം. (10th Prelims Stage 4, 2022)
    • സമ്പൂർണ്ണമായി സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം – കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. (10th Prelims Stage 3, 2026)
    • രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ കോടതി കേരളത്തിലെ ഏത് ജില്ലയിലാണ് ആരംഭിച്ചത്? കൊല്ലം. (10th Prelims Stage 3, 2025)
    • കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരീക്ഷിച്ചത്? പറവൂർ.  (10th Prelims Stage 4, 2025)

    Conclusion


    With the exam closing in, we tried to cover every single past question paper. If you are running out of time, don't panic. Focus heavily on these repeated Kerala basic facts first, as they offer the highest return on your study hours.

    Bookmark this page right now so you can easily return to it during your final rapid revision. Which of these facts do you find hardest to remember? Let me know in the comments below!

    Finished the Reading?

    Check Out the Repeated PSC Questions Series

    Browse All Topics →

    Post a Comment