Malayalam Literature Questions | Part 2

Malayalam Literature Questions | Part 2
This post contains the second set of the 25 Questions on Malayalam Literature for the upcoming PSC degree level examination. 

The majority of the questions in this section are from previous year PSC question papers and from the PSC Bulletins.
  • 'അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി' എന്നു തുടങ്ങുന്ന ഗാനം രചിച്ചത് ആരാണ്?
  •            ➤ പന്തളം കെ. പി. രാമന്‍പിള്ള

  • 'വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും' എന്ന പുസ്തകം ആരുടെ രചനയാണ്?
  •            ➤ വി. ടി. ഭട്ടതിരിപ്പാട്

  • പുന്നപ്ര - വയലാര്‍ അടിസ്ഥാനമാക്കി പി.കേശവദേവ് രചിച്ച നോവല്‍?
  •            ➤ ഉലക്ക

  • ബാലാമണിയമ്മയുടെ ആദ്യത്തെ കാവ്യസമാഹാരം?
  •            ➤ കൂപ്പുകൈ

  • '1114ന്റെ കഥ' ആരുടെ രചനയാണ്?
  •            ➤ അക്കാമ്മ ചെറിയാന്‍

  • ആരാണ് പച്ചമലയാള പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
  •            ➤ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

  •  ഏത് നവോത്ഥാന നേതാവാണ് 'കൊട്ടിയൂര്‍ ഉത്സവപ്പാട്ട്' എഴുതിയത്?
  •            ➤ വാഗ്ഭടാനന്ദന്‍

  •  'വേലക്കാരൻ' എന്ന പേരിൽ പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ്?
  •            ➤ സഹോദരൻ അയ്യപ്പൻ

  •  'യജമാനൻ'എന്ന മാസികയുടെ സ്ഥാപകൻ ആര്?
  •            ➤ വാഗ്ഭടാനന്ദൻ

  • ഏത് രാഷ്ട്രീയ നേതാവിന്റെ ആത്മകഥയാണ് 'എന്റെ പൂർവകാല സ്മരണകൾ'?
  •            ➤ എ. കെ. ഗോപാലൻ

  • ഏത് ക്രിസ്ത്യൻ മിഷനറിയാണ് ‘മലയാളം ലിപിയുടെ പിതാവ്’ എന്നറിയപ്പെടുന്നത്?
  •            ➤ ബെഞ്ചമിൻ ബെയ്‌ലി

  • 'മുന്‍പേ പറക്കുന്ന പക്ഷികള്‍' ആരുടെ കൃതിയാണ്? 
  •            ➤ സി. രാധാകൃഷ്ണന്‍

  • കേരളത്തിലെ നിലവിലുള്ളതിൽ വെച്ചു ഏറ്റവും പഴക്കം ചെന്ന പത്രം?
  •            ➤ ദീപിക (1887 April 15) 

  • ദീപിക കഴിഞ്ഞാൽ കേരളത്തിൽ പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ പത്രം?
  •            ➤ മലയാള മനോരമ (1888 March 14)

  • കേരളത്തിലെ ഏതു പാർട്ടിയുടെ മുഖപത്രമാണ് ‘ചന്ദ്രിക’ (1934)?
  •            ➤ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 

  • കേരളത്തിൽ സർക്കാർ നിരോധിച്ച ആദ്യത്തെ പത്രം ഏതാണ്?
  •            ➤ സന്ദിഷ്ടവാദി (1867)

  • ആരായിരുന്നു കോട്ടയത്തു സി.എം.എസ്സ് പ്രസ്സിൽ നിന്നു അച്ചടിച്ചിരുന്ന സന്ദിഷ്ടവാദിയുടെ  പ്രസാധകൻ? 
  •            ➤ ടി. എച്ച്. മൂർ

  • ഏത് മലയാള പത്രമാണ് 1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ചത്?
  •            ➤ മിതവാദി 

  • റഷ്യൻ വിപ്ലവത്തെ പിന്തുണച്ചു 'ഈഴവബോധനം' എന്ന കവിത എഴുതിയത് ആരാണ്?
  •            ➤ സഹോദരൻ അയ്യപ്പൻ (1918)

  • മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം ഏതാണ്?
  •            ➤ സംഗീത നൈഷധം (1892)

  • സംഗീത നൈഷധത്തിന്റെ രചയിതാവ് ആരായിരുന്നു?
  •            ➤ ടി.സി. അച്യുതമേനോൻ

  • ആരാണ് 'ക്രൈസ്തവ കാളിദാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
  •            ➤ കട്ടക്കയം ചെറിയാൻ മാപ്പിള

  • 'വീരവിരാട കുമാര വിഭോ' എന്ന മനോഹരമായ സാഹിത്യ വരികൾ ആരുടെ സൃഷ്ടിയാണ്?
  •            ➤ ഇരയിമ്മൻ തമ്പി

  • കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകന്‍?
  •            ➤ പി. എന്‍. പണിക്കര്‍ (1937)

  • ഉണ്ണുനീലി സന്ദേശം ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് മാസികയിലാണ്?
  •            ➤ രസികരഞ്ജിനി