Social Welfare Schemes | PSC Bulletin 2021

Kerala Social Welfare Schemes | PSC Bulletin 2021

This post provides various social welfare schemes in Kerala that are likely to be asked in the upcoming Kerala PSC LGS Mains, LDC Mains, Degree Level Preliminary and Main, 10th and +2 Level exams conducted in the year 2021.

സാമൂഹ്യക്ഷേമ പദ്ധതികൾ | ഒന്നാം ഭാഗം

 • കേരളം വിഭാവന ചെയ്യുന്ന അതിവേഗ റെയിൽ പദ്ധതി – സിൽവർ ലൈൻ.
 • കേരള സർക്കാർ നടപ്പാക്കുന്ന അതിവേഗ ബ്രോഡ്ബാൻഡ് പദ്ധതി – കെ ഫോൺ.
  • കെ ഫോൺ പദ്ധതിയുടെ ആദ്യഘട്ടം ഉദ്‌ഘാടനം ചെയ്തതെന്ന്  –2021 ഫെബ്രുവരി 15
 • സുരക്ഷിത വിനോദസഞ്ചാരത്തിനായി കേരളം ആരംഭിക്കുന്ന പദ്ധതി – ബയോബബിൾ.
 • അഴുക്കിൽനിന്നു അഴകിലേക്കു പദ്ധതി ആരംഭിച്ച ജില്ല – കണ്ണൂർ.
 • കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക നഷ്ടം നേരിട്ട കാർഷിക മേഖലയിൽ ഭക്ഷ്യ സ്വയംപര്യപ്തത കൈവരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി – സുഭിക്ഷ കേരളം.
 • ലോക്ഡൗൺ കാലത്തു ജനങ്ങൾക്ക് പഴം,പച്ചക്കറി മുതലായവ ഓൺലൈനിലൂടെ ലഭ്യമാക്കാനുള്ള കേരള സർക്കാർ പദ്ധതി – ജീവനി സഞ്ജീവനി.
 • കോവിഡ് 19 സാഹചര്യത്തിൽ മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസവും കേരളത്തിന്റെ സമഗ്രവികസനവും ലക്ഷ്യമാക്കിയുള്ള കേരള സർക്കാർ പദ്ധതി – ഡ്രീം കേരള.
 • അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ പകർച്ച വ്യാധികൾ തടയാൻ വേണ്ടിയുള്ള പദ്ധതി – ജാഗ്രത.
 • ലഹരി ഉപയോഗത്തിനെതിരെ കേരള സർക്കാർ ആരംഭിച്ച ബോധവത്കരണ പരിപാടി – സുബോധം.
 • ലഹരി പദാർത്ഥങ്ങൾക്കെതിരെ സംസ്ഥാന എക്സൈസ് വകുപ്പ് നടപ്പാക്കുന്ന ബോധവത്കരണ പദ്ധതി – വിമുക്‌തി.
  • വിമുക്‌തിയുടെ ഗുഡ് വിൽ അംബാസിഡർ – സച്ചിൻ ടെൻഡുൽക്കർ.
  • കേരളം സർക്കാർ ലഹരി വിമുക്‌ത പ്രവർത്തനങ്ങൾക്കായി പുറത്തിറക്കിയ ആപ്പ് – യോദ്ധാവ്.
 • സംസ്ഥാനത്തെ തെരുവു വിളക്കുകൾ എൽ.ഇ.ഡി. ആക്കി മാറ്റുന്നതിനായി കെ.എസ്.ഇ.ബി. നടപ്പാക്കുന്ന പദ്ധതി – നിലാവ്. 
  • വീടുകളിൽ എൽ.ഇ.ഡി. ലൈറ്റ് നൽകുന്നതിനുള്ള പദ്ധതി – ഫിലമെന്റ് രഹിത കേരളം.
 • തനിമ, കൃതിക എന്നി പദ്ധതികൾ ഏതു മേഖലയുമായി ബന്ധപ്പെട്ട് കേരള സർക്കാർ നടപ്പാകുന്നവയാണ്  കൈത്തറി.
 • സാമൂഹിക സാമ്പത്തിക ശാരീരിക ബുദ്ധിമുട്ടു അനുഭവപ്പെടുന്ന മുതിർന്ന പൗരമാർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായമെത്തിക്കാനുള്ള കേരള സർക്കാർ പദ്ധതി  വയോരക്ഷ. 
 • മുതിർന്ന പൗരന്മാർക്ക് സൗജന്യ ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി – വയോമധുരം.
 • കേരളത്തിലെ ഡ്രൈവിംഗ് സ്കൂളുകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡ്‌ – ഓപ്പറേഷൻ സേഫ് ഡ്രൈവ്.
 • റോഡപകടങ്ങൾ കുറയ്ക്കുന്നതിനും റോഡ് സുരക്ഷക്കും ഗതാഗത നിയമങ്ങളുടെ കർശനമായ നടപ്പാക്കലിനും വേണ്ടി സംസ്ഥാന ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച പദ്ധതി – ശുഭയാത്ര. 
  • ശുഭയാത്രയുടെ ബ്രാൻഡ് അംബാസിഡർ – മോഹൻലാൽ. 
 • വാഹനങ്ങളിൽ കൂളിംഗ് പേപ്പർ, കർട്ടൻ എന്നിവക്കെതിരെ മോട്ടോർ വാഹന വകുപ്പ് എടുത്ത നടപടി – ഓപ്പറേഷൻ സ്ക്രീൻ.
 • ആവശ്യപ്പെടുന്നതിന് അനുസരിച്ചു എവിടെയും ബസ് നിർത്തുന്നതിനു കെ.എസ്.ആർ.ടി.സി. ആരംഭിച്ച അൺലിമിറ്റഡ് ഓർഡിനറി സർവീസ് – ജനത.
 • സുകൃതം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ – മമ്മൂട്ടി.
 • ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിനു സംസഥാന സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി – മഴവില്ല്. 
 • കേരളത്തെ വികലാംഗ സൗഹൃദദമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി – അനുയാത്ര.
 • കേരളം സർക്കാർ ആരംഭിച്ച മറൈൻ ആംബുലൻസിന്റെ പേര് – പ്രതീക്ഷ (വിഴിഞ്ഞം).
  • കേരളത്തിലെ രണ്ടാമത്തെ മറൈൻ ആംബുലൻസ് പേര് – പ്രത്യാശ.
   • വൈപ്പിനിൽ നിലയുറപ്പിക്കുന്ന മറൈൻ ആംബുലൻസിന്റെ പേര്  പ്രത്യാശ.
  • ബേപ്പൂരിൽ നിലയുറപ്പിക്കുന്ന മറൈൻ ആംബുലൻസിന്റെ പേര് – കാരുണ്യ.
 • അവയവദാന ശാസ്ത്രക്രിയകളുമായി ഭേണ്ടപെട്ട നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് കേരളം സർക്കാർ രൂപം നൽകിയ സമിതി – സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസഷൻ.

വിദ്യാഭ്യാസ പദ്ധതികൾ 

 • നിരക്ഷരരെ കണ്ടെത്താൻ വേണ്ടിയുള്ള സംസ്ഥാന സാക്ഷരതാ മിഷന്റെ സർവ്വേ – അക്ഷരശ്രീ.
 • സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പുതിയ പേര്  – വിദ്യാ കിരണം. 
 • കേരളത്തിലെ വിദ്യാലയങ്ങളെ ആധുനികവത്കരിക്കാൻ ആരംഭിച്ച പദ്ധതിയേത് – കൈറ്റ്.
 • വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി – വീട് ഒരു വിദ്യാലയം.
 • ബോക്സിങ്ങിൽ പ്രതിഭയുള്ള പെൺകുട്ടികളെ കണ്ടെത്തി ചെറുപ്പത്തിൽത്തന്നെ പരിശീലനം നൽകുന്നതിനുള്ള കേരള കായിക വകുപ്പിന്റെ പദ്ധതി – പഞ്ച്.
 • ഫുട്ബോൾ പ്രതിഭകളെ സൃഷ്ടിക്കുന്നതിനുള്ള കേരള കായിക വകുപ്പിന്റെ പദ്ധതി – കിക്കോഫ്.
 • കേരള കായിക വകുപ്പിന്റെ നീന്തൽ പരിശീലന പദ്ധതി – സ്‌പ്ലാഷ്.
 • കേരള കായിക വകുപ്പിന്റെ ബാസ്കറ്റ്ബോൾ പരിശീലന പദ്ധതി  ഹൂപ്സ്.
 • 5 മുതൽ 12 വരെയുള്ള പ്രായവിഭാഗത്തിൽ കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്നതിനുള്ള കേരള കായിക വകുപ്പിന്റെ പദ്ധതി  സ്പ്രിന്റ്. 
 • സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തിലും നടപ്പാക്കുന്ന സാക്ഷരതാ പദ്ധതി – അതുല്യം.
 • കോവിഡ് 19 സാഹചര്യത്തിൽ സുഗമമായ പഠനത്തിനായി കെ.എസ്.എഫ്.ഇ. നടപ്പാക്കുന്ന പദ്ധതി – വിദ്യസഹായി.
 • ലോക്ഡൗൺ കാലത്തു വീട്ടിലിരിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകടിക്കിപ്പുന്നതിനു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി  അക്ഷര വൃക്ഷം.
 • ഭിന്നശേഷിക്കാരായ കുട്ടികളിൽ കോവിഡ് സൃഷ്‌ടിച്ച ഒറ്റപ്പെടുത്തൽ മറികടക്കാനായി സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയേത് – ജാലകങ്ങൾക്കപ്പുറം. 
 • ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിനു പലിശ രഹിത വായ്പ്പ  ലദ്ധ്യമാക്കുന്ന സംസഥാന സഹകരണ വകുപ്പിന്റെ പദ്ധതി – വിദ്യാതരംഗിണി.    
 • വിദ്യാലയങ്ങളിൽ ചുരുങ്ങിയ സ്ഥലത്തു ചെറു വനങ്ങൾ വളർത്തിയെടുക്കുവാൻ വനം വകുപ്പിന്റെ പദ്ധതി – വിദ്യ വനം.

കുടുംബശ്രീ പദ്ധതികൾ

 • കുടുംബശ്രീ മിഷൻ കേരളത്തിൽ നടപ്പിലാക്കിയ ജൈവ പാട്ടക്കൃഷി സമ്പ്രദായം – ഹരിതശ്രീ.
 • ഹരിതകേരളം മിഷനും കുടുംബശ്രീ മിഷനും സംയുക്തമായി വസ്ത്ര റീസൈക്ലിങ്ങിന് ആരംഭിച്ച പദ്ധതി – മാറ്റത്തിന്റെ നൂലിഴ.
 • ഓൺലൈൻ ഭക്ഷണ വിതരണത്തിനായി കുടുംബശ്രീ ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ – അന്നശ്രീ.
 • അതിഥി തൊഴിലാളികൾക്കുള്ള കുടുംബശ്രീ പദ്ധതിയായ ഹമാര ഭായ് ആർ ബഹെൻ ആരംഭിച്ച ആദ്യ ജില്ല – പാലക്കാട്. 

സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പദ്ധതികൾ

 • നിർഭയ പദ്ധതിയുടെ ലക്‌ഷ്യം എന്ത് – സ്ത്രീ സുരക്ഷിതത്വം.
 • ഭിന്നശേഷിക്കാരായ വനിതകളുടെ വിവാഹത്തിന് സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി – പരിണയം.
 • ഏക ആശ്രയമായിരുന്ന കുടുംബനാഥൻ രോഗബാധിതനായി കിടപ്പിലാക്കുകയോ മരിക്കുകയോ ചെയ്യുന്ന കുടുംബത്തിനു ആശ്വാസമായി വനിത-ശിശു വികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതി – അതിജീവിക.
 • കേരള ബാലാവകാശ കമ്മീഷൻ ആരംഭിച്ച ബാല സൗഹൃദ കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ – ഗോപിനാഥ് മുതുകാട്.
 • കോവിഡ് 19 സാഹചര്യത്തിൽ മാനസിക സംഘർഷം നേരിടുന്ന കുട്ടികൾക്കായി എസ്. പി.സി. ആരംഭിച്ച കൗൺസിലിംഗ് പരിപാടി – ചിരി.

ഓൺലൈൻ പോർട്ടലുകളും ആപ്ലിക്കേഷനുകളും

 • സംസ്ഥാനത്തു സമ്പൂർണ ഇ-സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേരളം നടപ്പാക്കുന്ന പദ്ധതി – ഇ-കേരളം.
 • പാമ്പുകളെക്കുറിച്ചു വിവരം നൽകാൻ വനം വകുപ്പ് ആവിഷ്കരിച്ച പദ്ധതി – സർപ്പ.
 • കോവിഡ് പശ്ചാത്തലത്തിൽ കേരളം സർക്കാർ ആയുർവേദ ചികിത്സ സമ്പ്രദായങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ആരംഭിച്ച ഓൺലൈൻ പോർട്ടൽ – നിരാമയ.
 • കേരളം പോലീസ് നൽകി വരുന്ന വിവിധ സേവനങ്ങൾ ഒരൊറ്റ മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കാൻ ആരംഭിച്ച അപ്ലിക്കേഷൻ  പൊൽ  ആപ്പ്.
 • കേരളം സർക്കാർ ലഹരി വിമുക്‌ത പ്രവർത്തനങ്ങൾക്കായി പുറത്തിറക്കിയ ആപ്പ്  യോദ്ധാവ്.
 • പൊതുജനങ്ങൾക്ക് ഗ്രാമപഞ്ചായത്തുകളിലെ ഭരണ നിർവഹണ നടപടികളും സേവനങ്ങളും ലഭ്യമാക്കാൻ  കേരള സർക്കാർ ആരംഭിച്ച സംരംഭം – സിറ്റിസൺ പോർട്ടൽ.  
 • റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാകുന്നതിനു റവന്യൂ വകുപ്പു ആരംഭിച്ച പോർട്ടൽ ഏതാണ് – മിത്രം.
 • 2021 ഒക്ടോബറിൽ കേരളം സർവകലാശാല പുറത്തിറക്കിയ വിവിധ വിഷയങ്ങളിലെ വിദഗ്ധരുടെ അക്കാഡമിക് വീഡിയോകൾ ഉൾപ്പെട്ട യൂട്യൂബ് പ്ലാറ്റഫോം – കെ.യു. പാഠശാല. 
 • കേരളത്തിലെ ഏതു മുനിസിപ്പാലിറ്റിയാണ് ലൈബ്രറിയിൽനിന്നുള്ള പുസ്തകങ്ങൾ ജനങ്ങൾക്ക് ഓർഡർ ചെയ്ത് വീട്ടിലെത്തിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ആരംഭിക്കാൻ 2021 സെപ്റ്റംബറിൽ തീരുമാനിച്ചത് – ആലപ്പുഴ (വിജ്ഞാന നഗരം വായനശാല വാതിൽപ്പടിയിൽ പദ്ധതി)
( To be Continued...)

ഇനിയും ഒത്തിരി പദ്ധതികൾ കവർ ചെയ്യാൻ ഉള്ളത് കൊണ്ടും, പോസ്റ്റ് നീണ്ടു പോകുന്നത് കൊണ്ടും, ബോറടിക്കാതെ പഠിക്കാൻ വേണ്ടി, 'സാമൂഹ്യക്ഷേമ പദ്ധതികൾ' എന്നയീ വിഷയം നിരവധി വിഭാഗങ്ങളായി വിഭജിക്കാം എന്നു വിചാരിക്കുന്നു. ഇതിന്റെ ബാക്കിയുള്ള ഭാഗം നാളെ മുതൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Thanks for reading!!!

Comments