Social Welfare Schemes Part II | 65th PSC Bulletin 25000 GK

Kerala Social Welfare Schemes | PSC Bulletin II

This post provides second part of the various social welfare schemes in Kerala series from the 65th PSC Bulletin 25000 GK edition that are likely to be asked in the upcoming Kerala PSC LGS Mains, LDC Mains, Degree Level Preliminary and Main, 10th and +2 Level exams conducted in the year 2021.

സാമൂഹ്യക്ഷേമ പദ്ധതികൾ | രണ്ടാം ഭാഗം

  • കേരളം സർക്കാരിന്റെ ഗോത്ര പൈതൃക ഗ്രാമ പദ്ധതി – എൻ ഊര്.
  • ആദിവാസി ഊരുകളിൽ വിളയിച്ചു് എടുക്കുന്ന നാടൻ വിഭവങ്ങൾ ആവശ്യക്കാരുടെ വീട്ടിൽ എത്തിക്കുന്ന വനം വകുപ്പ് പദ്ധതി – വനിക.  
  • ഉരുൾ പൊട്ടലുണ്ടായ വയനാട് ജില്ലയിലെ പുത്തുമലയിൽ കേരള സർക്കാർ നടപ്പിലാക്കിയ പുനരധിവാസ പദ്ധതി – ഹർഷം.
  • കടലിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള കേരളം സർക്കാർ പദ്ധതി  ശുചിത്വസാഗരം.
  • ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ചു പുനഃചംക്രമണത്തിനു കൈമാറുന്നതിനായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി – പെൻ ബൂത്ത്.  
  • കേരള ബാങ്ക് നടപ്പാക്കുന്ന വായ്‌പ പദ്ധതിയുടെ പേര്  – സമഗ്ര.
  • ഗുണമേന്മയുള്ള ഭക്ഷണം മിതമായ വിലയിൽ നൽകാനുള്ള കേരള സർക്കാർ പദ്ധതി – സുഭിക്ഷ.
    • ഏതു വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സുഭിക്ഷ പദ്ധതി നടപ്പാക്കുന്നത് – ഭക്ഷ്യ-പൊതുവിതരണ വകുപ്പ്.
  • വഴിയോരങ്ങളിൽ വിൽക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധന – ഓപ്പറേഷൻ ദം.
  • മായമില്ലാത്ത ധാന്യപ്പൊടികൾ വിപണിയിൽ എത്തിക്കുന്നതിനായി സുഭിക്ഷയാനം എന്ന പേരിൽ പദ്ധതി ആരംഭിച്ച ജില്ല – ആലപ്പുഴ.
  • ഉപയോഗ ശൂന്യമായ കെ.എസ്.ആർ.ടി.സി. ബസുകൾ വാടകക്കെടുത്തു ലഘുഭാഷണശാലകളാക്കി മാറ്റുന്ന മിൽമയുടെ പദ്ധതി – മിൽമ ഓൺ വീൽസ്.
  • വാഹനപരിശോധനയിൽ ഇലക്ട്രോണിക് രേഖകൾ ഹാജരാകുന്നതിന് മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ആപ്പ് – എം പരിവാഹൻ.
  • റോഡ് അപകടങ്ങളിൽപെടുന്നവർക്ക്  അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി  – സ്‌മൈൽ. 
  • ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ടു സാമൂഹിക നീതി വകുപ്പ് ആരംഭിക്കുന്ന പദ്ധതി – സഹജീവനം.  
  • കേരളം കൃഷി വകുപ്പിന്റെ സേവനങ്ങൾ ടെക്നോളോജിയുടെ സഹായത്തോടെ കർഷകർക്ക് എത്തിക്കാനായി ആവിഷ്കരിച്ച പദ്ധതിയായ എ.ഐ.എം.സിന്റെ പൂർണ രൂപം – അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്‌മന്റ് സിസ്റ്റം. 
  • കൃഷിയെ വിനോദസഞ്ചാര മേഖലയുമായി കൂട്ടിയിണക്കി കൃഷിക്കാർക്ക് വരുമാനം ഉറപ്പാക്കുന്ന കേരള സർക്കാർ പദ്ധതി – അഗ്രി ടൂറിസം.
  • കേരള സർക്കാർ ആരംഭിച്ച ഒരു ജില്ലാ ഒരു ഉൽപ്പന്നം പദ്ധതിയുടെ ഭാഗമായി തിരുവനന്തുപുരം ജില്ലയിലെ  ഉൽപ്പന്നം  – മരച്ചീനി.
  • കേരളത്തിലെ ആദ്യത്തെ സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതി നിലവിൽ വന്ന കരടിപ്പാറ ഏതു ജില്ലയിലാണ് – പാലക്കാട് (എരുത്തേമ്പതി പഞ്ചായത്ത്).
  • കേരളത്തിലെ ഗോത്ര മേഖലയിലെ ഏറ്റവും വലിയ മൂല്യവർദ്ധിത സംരംഭമായ ഹിൽ വാല്യൂ നടപ്പിലാക്കിയ സ്ഥലം – അട്ടപ്പാടി.
  • ഊബർ മാതൃകയിൽ വിപുലമായ വാഹനശൃംഖല ഒരുക്കാനുള്ള സംസ്ഥാന സർക്കാർ ഓൺലൈൻ ടാക്സി  പദ്ധതി – കേരള സവാരി. 
    • കേരളത്തിലെ വാണിജ്യ വാഹനങ്ങൾക്കായി ഊബർ, ഒല മാതൃകയിൽ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി സമ്പ്രദായം ആദ്യമായി നടപ്പിലാക്കുന്നത് എവിടെയാണ് – തിരുവനന്തപുരം.
  • സ്വന്തമായി വാസസ്ഥലം ഇല്ലാത്തവർക്കും അശരണരായ ജയിൽ മോചിതർക്കും വേണ്ടി നടപ്പാക്കുന്ന പദ്ധതി തണൽ ഇടം.
  • കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ ഉപയോഗിക്കുന്ന കാറുകൾ ഇലക്ട്രിക്ക് കാറുകൾ ആക്കി മാറ്റാനുള്ള പദ്ധതി – ഇ-മൊബിലിറ്റി. 
  • ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ മഴവെള്ളം സംഭരിച്ചു കൃഷിക്കും കുടിവെള്ളത്തിനായും ഉപയോഗിക്കുന്നതിനായി ആരംഭിച്ച സംവിധാനം – ബന്ധധാര. 
  • എല്ലാ പദ്ധതികളിലും സോഷ്യൽ ഓഡിറ്റ് പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്ന ബഹുമതി ലഭിച്ചത്  –  നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്.
  • ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച അദാലത്ത് – സ്നേഹസ്പർശം.
  • 2021 ഫെബ്രുവരിയിൽ കേരളത്തിലെ ഏതു ജില്ലയിലാണ് ഇ-റേഷൻ കാർഡ് പൈലറ്റ് പദ്ധതി ആരംഭിച്ചത്  – തിരുവനന്തപുരം.
  • കേരളത്തിലെ ഏതു  നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ഉദ്യമമായിരുന്നു ഓപ്പറേഷൻ ബ്രേക്ക് ത്രൂ  കൊച്ചി.
  • സാമൂഹിക പ്രശ്നം നേരിടുന്ന മിശ്രവിവാഹ ദമ്പതികൾക്കു പരമാവധി ഒരു വർഷം സുരക്ഷിത താമസം ഒരുക്കുന്ന പദ്ധതി – സേഫ് ഹോം.
  • ജൈവകൃഷി മാതൃകയിൽ മത്സ്യകൃഷി ജനകീയമാക്കാനുള്ള കേരളം ഫിഷറീസ് വകുപ്പിന്റെ പദ്ധതി – മുറ്റത്തൊരു മീൻതോട്ടം.    
  • പ്രളയനാന്തര കാർഷിക കേരളത്തിന്റെ പുനരുദ്ധാരണത്തിനായി റീബിൽഡ് കേരളയുടെ കീഴിൽ നടപ്പാക്കുന്ന പദ്ധതി – ജൈവഗൃഹ പദ്ധതി.   

സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പദ്ധതികൾ

  • സ്ത്രീസമത്വം ലക്ഷ്യമിട്ട് കേരള സാംസ്ക്കാരിക വകുപ്പ്  ആരംഭിച്ച പദ്ധതി – സമം.
  • നിർഭയ പദ്ധതിയുടെ ലക്‌ഷ്യം എന്ത് – സ്ത്രീ സുരക്ഷിതത്വം.
  • സ്ത്രീ സുരക്ഷക്കായി സംസ്ഥാന ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി – കനൽ.
  • സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ കേരള പോലീസ് നടപ്പാക്കുന്ന പദ്ധതി  – പിങ്ക് സുരക്ഷ.
  • ആക്രമണത്തിനു ഇരയാകുന്ന സ്ത്രീകൾക്ക് ശാരീരികവും നിയപരവുമായ പരിരക്ഷ നൽകുന്ന സംസ്ഥാന ആരോഗ്യ സാമൂഹിക നീതി വകുപ്പുകളുടെ പദ്ധതി  – ഭൂമിക.
  • സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം കാണുന്നതിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി – കാതോർത്ത്.
  • രാത്രി കാലത്തു വനിതകൾക്ക് സൗജന്യ താമസ സൗകര്യമൊരുക്കാനായുള്ള സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി – എന്റെ വീട്.
  • കേരളത്തിലെ സ്ത്രീധന വിരുദ്ധ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡർ – ടോവിനോ തോമസ്.
  • സംരംഭകരായ വനിതകളുടെ ശാക്തീകരണത്തിനായി ആരംഭിച്ച കേരള സ്റ്റാർട്ട് അപ്പ് മിഷൻ പദ്ധതി – കെ വിൻസ് (കേരള വുമൺ ഇൻ നാനോ സ്റ്റാർട്ട് അപ്പ്സ്).
  • ശൈശവ വിവാഹം തടയുന്നതിനുള്ള സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതി – പൊൻവാക്ക്. 
  • കുട്ടികൾക്കിടയിലെ ആത്‍മഹത്യ കുറയ്ക്കാൻ സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് നടപ്പാക്കാൻ തീരുമാനിച്ച പദ്ധതി – നിനവ്.
  • കുട്ടികൾക്ക് വീട്ടിലും പുറത്തും സുരക്ഷാ ഉറപ്പാക്കുന്ന കേരള പോലീസ് പദ്ധതി – കവചം.
  • കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിന് കേരള പോലീസ് ആരംഭിച്ച ബോധവത്കരണ പരിപാടി – മാലാഖ.
  • സൈബറിടങ്ങളിൽ കുട്ടികളുമായി ബന്ധപ്പെട്ട അശ്ളീല ദൃശ്യങ്ങൾ കണ്ടെത്താൻ കേരള സൈബർ പോലീസ് ആവിഷ്കരിച്ച പദ്ധതി  ഓപ്പറേഷൻ പി ഹണ്ട്.
  • ഭിന്നശേഷിക്കാരായ വനിതകളുടെ വിവാഹത്തിന് സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി – പരിണയം.
  • ഏക ആശ്രയമായിരുന്ന കുടുംബനാഥൻ രോഗബാധിതനായി കിടപ്പിലാക്കുകയോ മരിക്കുകയോ ചെയ്യുന്ന കുടുംബത്തിനു ആശ്വാസമായി വനിത-ശിശു വികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതി – അതിജീവിക.
  • കേരള ബാലാവകാശ കമ്മീഷൻ ആരംഭിച്ച ബാല സൗഹൃദ കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ – ഗോപിനാഥ് മുതുകാട്.
  • കോവിഡ് 19 സാഹചര്യത്തിൽ മാനസിക സംഘർഷം നേരിടുന്ന കുട്ടികൾക്കായി എസ്. പി.സി. ആരംഭിച്ച കൗൺസിലിംഗ് പരിപാടി – ചിരി.
  • വനിതകളായുള്ള ടാക്സി സർവീസ് – ഷീ ടാക്സി.
  • അനാഥരായ നവജാതശിശുക്കളെ ഏറ്റെടുക്കുന്നതിനുള്ള സാമൂഹിക ക്ഷേമവകുപ്പിന്റെ പദ്ധതി – അമ്മത്തൊട്ടിൽ.
  • പൊതുഇടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സമ്പൂർണ സുരക്ഷാ ഉറപ്പാക്കുന്ന പോലീസ് സംവിധാനം – പിങ്ക് ബീറ്റ്.
  • മത്സ്യത്തൊഴിലാളികളുടെ അഭ്യസ്തവിദ്യരായ പെൺമക്കൾക്ക് വേണ്ടിയുള്ള പദ്ധതി – തീരനൈപുണ്യ. 
  • ന്യൂന പക്ഷ സമുദായത്തിൽപ്പെട്ട പെൺകുട്ടികൾക്ക് വിവാഹത്തിന് വായ്‌പ നൽകാൻ ആരംഭിക്കുന്ന പദ്ധതി – സുമിത്രം.
  • വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്ക് ആദ്യ രണ്ടു വർഷം മാസം 2000 രൂപ സഹായം നൽകുന്ന കേരളം സർക്കാർ പദ്ധതി – മാതൃജ്യോതി.
  • പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും സൗജ്യനാ യാത്ര സൗകര്യമേർപ്പെടുത്തുന്ന പദ്ധതി – മാതൃയാനം.
  • ഭിന്നശേഷിക്കാരായ കുട്ടികളുടെ നിർധനരായ അമ്മമാർക്ക് സൗജന്യമായി ഇ-ഓട്ടോ നൽകുന്ന സർക്കാർ പദ്ധതി – സ്നേഹായാനം.
  • ഗർഭകാല പരിചരണത്തിനും പ്രസവാനന്തര ശൃശ്രുഷയ്ക്കും വേണ്ടിയുള്ള കേരള സർക്കാർ പദ്ധതി – രാരീരം.
  • കേരളത്തിലെ പട്ടികജാതി  പട്ടികവർഗത്തിൽപ്പെട്ട  അമ്മമാർക്കും ഗർഭിണികൾക്കും പോഷകാഹാരം ലഭ്യമാക്കുന്നതിന് ആരംഭിച്ച പദ്ധതി – ജനനി രക്ഷ.
( To be Continued...)


Thanks for reading!!!