Malayalam Literature Questions | Part 7

Malayalam Literature Questions for PSC #മലയാള സാഹിത്യം

 This post is the seventh of 25 Malayalam Literature Questions for the upcoming PSC degree level,  LDC, LGS examinations.

A great majority of these questions are taken from previous year PSC question papers and PSC Bulletins.


  • തുഞ്ചൻ ദിനമായി ആചരിക്കുന്നത് എന്നാണ്?

               ➤ ഡിസംബർ 31.

  • മലയാള ഭാഷയ്ക്കു ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം ഏതാണ് ?

               ➤ 2013 (മെയ്  23).

  • ചെറുകാടിന്റെ ആത്മകഥയുടെ പേര് ?

               ➤ ജീവിതപ്പാത.

  • ആരുടെ ആത്മകഥയാണ്  'വിപ്ലവസ്മരണകൾ'?

               ➤ പുതുപ്പള്ളി രാഘവന്‍

  • വൈശാഖൻ ആരുടെ തൂലിക നാമമാണ്?

               ➤ എം.കെ. ഗോപിനാഥ്.

  • കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രത്തിന്റെ പേര്?

               ➤ പൊലി.

  • കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മാസികയുടെ പേര്?

               ➤ തളിര്‌.

  • കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ആദ്യ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചതാർക്ക്?

               ➤ സി.പി. പള്ളിപ്പുറം.

  • 'തൂലിക പടവാളാക്കിയ കവി' എന്ന് അറിയപ്പെട്ടത് ആരാണ്?

               ➤ വയലാർ രാമവർമ്മ.

  • 'വാളല്ലെന്‍ സമരായുധം ഝണഝണധ്വാനം മുഴക്കീടുവാനാള -
    ല്ലെന്‍ കരവാളു വിറ്റൊരു മണിപ്പൊന്‍ വീണ വാങ്ങിച്ചു ഞാന്‍ 
    '
    എന്ന വരികൾ വയലാറിന്റെ ഏതു കൃതിയിൽ നിന്ന് എടുത്തിട്ടുള്ളവയാണ് 
    ?

               ➤ സര്‍ഗസംഗീതം.

  • ആധുനിക മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം ഏതാണ് ?

               ➤ മയൂരസന്ദേശം.

  •  'മയൂര സന്ദേശം' രചിച്ചത് ആരാണ്?

               ➤ കേരളവർമ്മ വലിയ കോയിതമ്പുരാൻ.

  • 'ക്രിസ്തുഭാഗവതം' എന്ന സംസ്കൃത മഹാകാവ്യത്തിന്റെ രചയിതാവാര് ?

               ➤  പ്രൊഫസർ പി.സി. ദേവസ്യ (കേരള സാഹിത്യ അക്കാഡമി അവാർഡ്, 1980).

  • 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്‌' എന്ന നാടകം രചിച്ചതാര്‌?

               ➤  പി.എം. ആന്‍റണി.

  • ബാലാമണിയമ്മയ്‌ക്ക്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ?

               ➤ മുത്തശ്ശി.

  • ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്‌കാരം, വള്ളത്തോൾ പുരസ്‌കാരം എന്നിവ നേടിയ ആദ്യ വ്യക്തി?

               ➤ തകഴി.

  • 2009-ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവായ ബെന്യാമിന്റെ ആദ്യ കഥാസമാഹാരം ഏതാണ്?

               ➤ യൂത്തനേഷ്യ.

  • ബെന്യാമിന് കേരള സാഹിത്യ അക്കാഡമി അവാർഡിന് അർഹത നേടിക്കൊടുത്ത കൃതി?

               ➤ ആടുജീവിതം.

  • 'നീലക്കുയിൽ' എന്ന മലയാള സിനിമയുടെ തിരക്കഥ രചിച്ചതാര് ?

               ➤  ഉറൂബ്.

  • 'ദ ബുക്ക് ഓഫ് പാസ്സിങ് ഷാഡോസ്' മലയാളത്തിലെ പ്രശസ്തമായ ഒരു നോവലിന്റെ വിവർത്തനമാണ്. 1984-ൽ പ്രസിദ്ധീകരിച്ച ഈ നോവൽ ഏതാണ്?

               ➤  ആയുസ്സിന്റെ പുസ്‌തകം (സി.വി. ബാലകൃഷ്‌ണൻ).

  • പ്രഭാതകാന്തി' എന്ന കവിതാസമാഹാരം രചയിതാവാര് ?

               ➤  എസ്​.കെ പൊറ്റക്കാട്.

  • എസ്.കെ.പൊറ്റക്കാടിന്റെ ആദ്യ നോവൽ?

               ➤  വല്ലികാദേവി (1937).

  • എസ്.കെ.പൊറ്റക്കാടിന്റെ ആദ്യ യാത്രവിവരണം?

               ➤  കാശ്മീർ (1947).

  • 'മർത്യനു മർത്യനെപ്പോലെയിത്ര
    നിർദയനായൊരു ശത്രുവില്ലാ-
    മർദ്ദനവൈദവമിതരത്തിൽ 
    ക്രുദ്ധമൃഗങ്ങൾക്കു പോലുമില്ല'

  • എന്ന വരികൾ എസ്.കെ.പൊറ്റക്കാടിന്റെ ഏതു നോവലിൽ നിന്ന് എടുത്തിട്ടുള്ളവയാണ് ?

               ➤  ഒരു ദേശത്തിന്റെ കഥ (1971).

  • തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്കു കുടിയേറിയ കർഷകരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന എസ്.കെ.പൊറ്റക്കാടിന്റെ നോവൽ?

               ➤  വിഷകന്യക (1948).

📌 കൂടുതൽ ചോദ്യങ്ങൾക്കായി: മലയാള സാഹിത്യം എന്ന പേജ് സന്ദർശിക്കുക.

Thanks for reading!!!