Sports Kerala (കായിക കേരളം)

Sports Kerala

ന്ത്യയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന നമ്മുടെ കൊച്ചു കേരളം, പ്രകൃതി സൗന്ദര്യത്തിനും, സമ്പന്നമായ സംസ്കാരത്തിനും, പാരമ്പര്യങ്ങൾക്കും പേരുകേട്ടതാണ്. സാംസ്കാരിക പൈതൃകത്തിന് പുറമേ, കായിക വിനോദങ്ങളിലും ഉള്ള കേരളത്തിന്റെ അഭിനിവേശവും അർപ്പണബോധവും ഇന്ത്യൻ കായിക ചരിത്രത്തിന്റെ ഏടുകളിൽ ഒരു സുപ്രധാനമായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. 

വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പ്രതിഭാധനരായ അത്‌ലറ്റുകളെ സൃഷ്ടിച്ചതിന്റെ സമ്പന്നമായ ചരിത്രമാണ് സംസ്ഥാനത്തിനുള്ളത്.

ഇന്ത്യൻ കായിക ചരിത്രത്തിൽ കേരളത്തിന്റെ പ്രാധാന്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന് ദേശീയ അന്തർദേശീയ രംഗങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ച കായിക ഇതിഹാസങ്ങളുടെ ആവിർഭാവമാണ്. സംസ്ഥാനത്തിന് യശസ്സ് മാത്രമല്ല, രാജ്യത്തിനാകെ അഭിമാനമേകിയ കായിക താരങ്ങളെയാണ് കേരളം സൃഷ്ടിച്ചത്.

കേരള പി. എസ്. സി. പരീക്ഷകൾക്കായി തയ്യാറാവുന്ന ഉദ്യോഗാർത്ഥികൾക്കായി നമുക്ക് കേരളത്തിന്റെ കായിക ചരിത്രത്തിലൂടെ ഒരു വിഹഗവീക്ഷണം നടത്താം. 


കായിക കേരളം

 

  • കേരള കായിക ദിനം – ഒക്ടോബർ 13.
  • കായിക കേരളത്തിന്റെ പിതാവ്‌ – ലഫ്. കേണൽ. പി. ആർ. ഗോദവർമ്മ രാജ (ജി. വി. രാജ).
  • ആരുടെ ജന്മദിനമാണ്‌ കേരളത്തില്‍ കായിക ദിനം ആചരിക്കുന്നത്‌  – ജി. വി. രാജ.
  • ഇന്ത്യയിൽ ആദ്യമായി സ്പോർട്സ് കൗൺസിൽ രൂപീകരിക്കപ്പെട്ട സംസ്ഥാനം – കേരളം. 
  • കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ (KSSC) ആരംഭിച്ച വർഷം – 1954.
    • G.V. Raja
      ട്രാവന്‍കൂര്‍ – കൊച്ചിന്‍ സ്‌പോര്‍ട്‌സ് കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലായി പുനഃസംഘടിപ്പിച്ചത് – 1974.
    • ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിന്റെ സ്ഥാപകൻ  – ജി.വി. രാജ (ശാസ്തമംഗലം, 1938 ഫെബ്രുവരി 1).
  • ട്രാവന്‍കൂര്‍ – കൊച്ചിന്‍ സ്‌പോര്‍ട്‌സ് കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലായി പുനർനാമകരണം ചെയ്ത വ്യക്തി – ജി. വി. രാജ.
  • കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആദ്യ പ്രസിഡന്റ് – ജി. വി. രാജ.
  • കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് – യു. ഷറഫലി. 
  • കേരള ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് – വി.സുനിൽകുമാർ.
  • സ്പോര്‍ട്സ്‌ ബില്‍ പാസ്സാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം – കേരളം.
  • കായിക വിദ്യാഭ്യാസം പാഠ്യ വിഷയമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം – കേരളം.
  • പരീക്ഷകളിൽ സ്‌പോർട്‌സിന് ഗ്രേസ് മാർക്ക് സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം – കേരളം.
  • കായിക നിയമം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം – കേരളം.
  • സ്പോർട്സ് കമ്മീഷനെ നിയമിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം – കേരളം.   
  • കായിക താരങ്ങൾക്കു പെൻഷൻ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം – കേരളം.
  • കേരളത്തിലെ ആദ്യ സ്പോർട്സ് സ്കൂൾ – ജി. വി. രാജ സ്പോർട്സ് സ്കൂൾ.
  • നിലവിലെ കേരള കായിക മന്ത്രി – വി.അബ്ദുറഹിമാൻ.

 

പ്രധാനപ്പെട്ട കായിക മത്സരങ്ങൾ


ഒളിമ്പിക്സ്


  • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കായിക മേള – ഒളിമ്പിക്സ്.
  • ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം – 1896 (ഏതൻസ്).
  • ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിലവിൽ വന്നത്  – 1927.
  • ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്  – പി.ടി. ഉഷ.
    • പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ.
    • ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ അധ്യക്ഷയാകുന്ന ആദ്യ മലയാളി വനിത – പി.ടി. ഉഷ.
  • കേരള ഒളിമ്പിക് അസോസിയേഷൻ നിലവിൽ വന്നത്  – 1945.
  • ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി – സി.കെ. ലക്ഷ്മൺ (പാരീസ്, 1924).
  • സ്വതന്ത്ര ഇന്ത്യയിൽ നിന്ന് ഒളിമ്പിക് ഗെയിംസിൽ ടീം ഇനത്തിൽ പങ്കെടുത്ത ആദ്യ മലയാളി – തെന്മാടം മാത്യു വർഗീസ് (ഫുട്ബോൾ, 1948).
    • രണ്ടാമത്തെ മലയാളി ഒളിമ്പ്യൻ  തെന്മാടം മാത്യു വർഗീസ്.
    • വിളിപ്പേര്  –  തിരുവല്ല പപ്പൻ / ടാറ്റാ പാപ്പൻ.
  • ഒരു വ്യക്തിഗത ഇനത്തിൽ പങ്കെടുക്കുന്ന സ്വതന്ത്ര ഇന്ത്യയിൽ നിന്നുള്ള ആദ്യ മലയാളി ഒളിമ്പ്യൻ  – സുരേഷ് ബാബു (ലോംഗ് ജമ്പ്, 1972).
  • ഒളിമ്പിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത –  പി.ടി. ഉഷ (100മീ., 200മീ., 1980 മോസ്കോ).
    • ഒളിംപിക്സിന്റെ ഫൈനലില്‍ എത്തിയ ആദ്യ മലയാളി താരം – പി.ടി. ഉഷ. 
    • അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ ഇന്ത്യൻ കായിക താരം – പി.ടി. ഉഷ.
    • ഒളിമ്പിക്‌സിൽ 400 മീറ്റർ ഹർഡിൽസിന് യോഗ്യത നേടിയ ആദ്യ മലയാളി അത്‌ലറ്റ്  –  പി.ടി. ഉഷ.
    • ഒരു സെക്കൻഡിന്റെ നൂറിൽ ഒരംശത്തിന്‌ ഒളിമ്പിക്‌സ് വെങ്കല മെഡൽ നഷ്ടപ്പെട്ട മലയാളി – പി.ടി. ഉഷ (1984 ലോസ് ഏഞ്ചൽസ്).
    • കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള BBC 2020 ഇന്ത്യയിലെ പുരസ്കാരം.
    • രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ മലയാളി കായിക താരം  പി.ടി. ഉഷ.    
  • ഒളിംപിക്സിന്റെ സെമി ഫൈനലില്‍ എത്തിയ ആദ്യ മലയാളി താരം ഷൈനി വില്‍സന്‍ (1984 ലോസ് ഏഞ്ചൽസ്, വനിതകളുടെ 800 മീറ്ററിൽ).
    • ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത  – ഷൈനി വിൽസൺ (ബാർസിലോണ, 1992)
    • ഒരു ഒളിമ്പിക്സിൽ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ സംഘത്തിന്റെ ആദ്യ വനിതാ ക്യാപ്റ്റൻ  – ഷൈനി വിൽസൺ.
    • ഏറ്റവും കൂടുതൽ ഒളിമ്പിക്‌സ് മത്സരങ്ങളിൽ പങ്കെടുത്ത മലയാളി – ഷൈനി വിൽസൺ (4 തവണ: 1984, 1988, 1992, 1996).
    • തുടര്‍ച്ചയായി 6 ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ ഡ് മീറ്റുകളില്‍ പങ്കെടുത്ത് റെക്കോഡിട്ട മലയാളി കായികതാരം  ഷൈനി വിൽസൺ.
  • പി.ടി. ഉഷയ്ക്കും ഷൈനി വിൽസണിനും ശേഷം ഒളിമ്പിക്‌സ് സെമിഫൈനലിൽ എത്തിയ മലയാളി കായിക താരം – കെ. എം. ബീനാമോൾ (സിഡ്നി, 2000).
  • ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി – മാനുവൽ ഫ്രെഡറിക് (ഹോക്കി, വെങ്കലം, മ്യൂണിക്ക് 1972).
    • 1973 ആംസ്റ്റര്‍ഡാം ലോകകപ്പില്‍ വെള്ളി മെഡല്‍ നേടി.

Manuel Frederick

  • ഒളിമ്പിക്‌സ് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി  – പി.ആർ. ശ്രീജേഷ് (വെങ്കലം, ഹോക്കി, 2020).
    • പട്ടത്ത് രവീന്ദ്രൻ ശ്രീജേഷ്.
    • ക്ലബ്  – ചണ്ഡീഗഡ് Comets.
    • ഇന്ത്യൻ ഹോക്കി ടീമിലെ മലയാളി ഗോൾ കീപ്പർ  – പി.ആർ. ശ്രീജേഷ്.
    • പത്മശ്രീ (2017)
    • 28-ാ മത് ജിമ്മി ജോർജ്ജ് പുരസ്കാര ജേതാവ്  – പി.ആർ. ശ്രീജേഷ്.
    • 2014-ലെ ജി.വി. രാജാ അവാർഡ് ജേതാവ്  – പി.ആർ. ശ്രീജേഷ്.
    • 2016-ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനായിരുന്ന മലയാളി  – പി.ആർ. ശ്രീജേഷ്.
  • 2012 ലണ്ടൻ ഒളിമ്പിക്സിൽ 20 കിലോമീറ്റർ നടത്തമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി  – കെ.ടി. ഇർഫാൻ.
  • ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി നീന്തൽ താരം –  സെബാസ്റ്റ്യൻ സേവ്യർ (അറ്റ്ലാന്റ, 1996).
  • ഒളിമ്പിക് നീന്തൽ വിഭാഗത്തിൽ പങ്കെടുത്ത രണ്ടാമത്തെ മലയാളി  – സാജൻ പ്രകാശ്.
  • ഒളിമ്പിക്‌സിൽ 400 മീറ്റർ ഹർഡിൽസിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ (മലയാളിയും) പുരുഷ അത്‌ലറ്റ്  –  എം.പി. ജാബിർ (2020).
  • ഒളിമ്പിക് ബോക്സിംഗ് മത്സരം നിയന്ത്രിക്കുന്ന ആദ്യ ഇന്ത്യക്കാരൻ – പി.കെ.മുരളീധരൻ (2004).
  • യൂത്ത് ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ മലയാളി – എച്ച്. എസ്. പ്രണോയ് (ബാഡ്മിന്റൺ, 2010).


കോമൺവെൽത്ത് ഗെയിംസ്


  • കോമൺവെൽത്ത് ഗെയിംസിൽ നേടിയ ആദ്യ മലയാളി – സുരേഷ് ബാബു (വെങ്കലം, 1978).
    • കാനഡയിൽ, ലോംഗ് ജമ്പ്.
    Anju Bobby George
  • കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത – അഞ്ജു ബോബി ജോർജ്.
  • കോമൺവെൽത്ത് ഗെയിംസിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ മലയാളി താരം – ട്രീസാ ജോളി.
    • ഓൾ ഇംഗ്ലണ്ട് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ ആദ്യ വനിത – ട്രീസാ ജോളി.
  • 2010-ലെ കോമൺവെൽത്ത് ഗെയിംസിൽ 4 x 400m റിലേയിൽ സ്വർണ്ണ മെഡൽ ലഭിച്ച വ്യക്തി  – സിനി ജോസ്.
  • 2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ  എൽദോസ് പോൾ (ബർമിംഗ്ഹാം, ഇംഗ്ലണ്ട്).
  • 2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടുന്ന ആദ്യ മലയാളി – അബ്ദുല്ല അബൂബക്കർ.
  • 2022 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ പുരുഷ ലോംഗ് ജമ്പർ – എം.ശ്രീശങ്കർ.
  • കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ വെങ്കല മെഡൽ നേടിയ മലയാളി – വി.എസ്. അനുപ്രിയ.


ഏഷ്യൻ ഗെയിംസ്


  • ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക നാമം  – ഏഷ്യാഡ്.
  • ഏഷ്യന് ‍ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത്  – ഗുരുദത്ത് സോധി.
  • ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ ആദ്യ മലയാളി താരം – ഇവാൻ ജേക്കബ് (ഫിലിപ്പീൻസ്, 1954).
    • 4 x 400m റിലേ, വെള്ളി മെഡൽ.
  • ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ ആദ്യ മലയാളി വനിത – എയ്ഞ്ചല്‍ മേരി ജോസഫ് (ബാങ്കോക്ക്, 1978).
    • ലോങ് ജംപിലും പെന്റാത്തലണിലും വെള്ളി മെഡലുകൾ.
  • Yohannan
    ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി  കായികതാരം – ടി.സി. യോഹന്നാൻ.
    • 1974-ലെ ടെഹ്റാന്‍ ഏഷ്യന്‍ ഗെയിംസില്‍ ലോങ്ജമ്പില്‍.
  • ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ആദ്യ മലയാളി വനിത – എം.ടി. വത്സമ്മ (1982).
    • ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത സ്വര്‍ണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത – എം.ടി. വത്സമ്മ (1982).
    • ഇന്ത്യൻ മണ്ണിൽ ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ വനിത – എം.ടി. വത്സമ്മ.
  • ഏഷ്യന്‍ ഗെയിംസില്‍ ഏറ്റവും കൂടുതൽ മെഡൽ നേടിയ മലയാളി / ഇന്ത്യൻ കായിക താരം – പി.ടി. ഉഷ (11 മെഡലുകൾ).  
  • 1974 ലെ ടെഹ്‌റാൻ ഏഷ്യൻ ഗെയിംസിലെ ലോംഗ് ജമ്പിൽ വെങ്കല മെഡൽ ജേതാവ് – സതീഷ് പിള്ള.
  • 1986 -ൽ സോൾ ഏഷ്യൻ ഗെയിംസിൽ 4 സ്വർണ്ണവും 1 വെള്ളി മെഡലും കരസ്ഥമാക്കിയ താരം – പി.ടി. ഉഷ.  
  • 2010 ഗ്വാങ്ഷൗ ഏഷ്യൻ ഗെയിംസിൽ 10000 മീറ്ററിൽ സ്വർണ്ണ മെഡലും, 5000 മീറ്ററിൽ വെള്ളി മെഡലും നേടിയ കായികതാരം – പ്രീജ ശ്രീധരൻ.
  • 2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ 4 x 400 മീറ്റർ റിലേയിൽ സ്വർണ മെഡൽ നേടിയ ടീമിലുൾപ്പെട്ട മലയാളി താരം  – ടിന്റു ലൂക്ക.
  • 2014 ഏഷ്യൻ ഗെയിംസിൽ സ്ക്വാഷിൽ മെഡൽ സ്വന്തമാക്കിയ മലയാളി താരം – ദീപിക പള്ളിക്കൽ (1 വെള്ളി, 1 വെങ്കലം)
  • 2022 ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായികതാരങ്ങൾ – 
    • സ്വർണ്ണ മെഡല്‍ –
      1. പുരുഷന്മാരുടെ 4x400 മീറ്റർ റിലേ – മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ (സമയം -3:01.58).
      2. ഹോക്കി – പി.ആർ. ശ്രീജേഷ്.
      3. വനിതാ ട്വന്റി20 – മിന്നു മണി.
      4. സ്ക്വാഷ് മിക്സഡ് ഡബിൾസ് – ദീപിക പള്ളിക്കൽ.
    • വെള്ളി മെഡൽ –
      • പുരുഷന്മാരുടെ ലോങ്ജമ്പ് – എം. ശ്രീശങ്കർ.
      • വനിതകളുടെ ലോങ്ജമ്പ് – ആൻസി സോജൻ.
      • പുരുഷന്മാരുടെ 800 മീറ്റർ – മുഹമ്മദ് അഫ്സൽ.
      • ബാഡ്മിന്റൺ (പുരുഷ ടീം) – എം.ആർ. അർജുൻ.
    • വെങ്കല മെഡൽ – 
      • പുരുഷ സിംഗിൾസ് ബാഡ്മിന്റൺ  – എച്ച്. എസ്. പ്രണോയ്.
      • സ്ക്വാഷ് വനിതാ ടീം – ദീപിക പള്ളിക്കൽ.


📌 2022 ഏഷ്യൻ ഗെയിംസിനെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ദേശീയ ഗെയിംസ്


  • കേരളം ആദ്യമായി ദേശീയ ഗെയിംസിന് വേദിയായത് – 1987 (27th).
  • 35-ാമത് ദേശീയ ഗെയിംസ് നടന്നത് – കേരളത്തിൽ (2015).
  • 35-ാമത് ദേശീയ ഗെയിംസിന്റെ ഗുഡ്‌വിൽ അംബാസഡർ – സച്ചിൻ ടെണ്ടുൽക്കർ.
  • 2015 ദേശീയ ഗെയിംസിനായി 'റൺ കേരള റൺ' എന്ന തീം സോംഗ് എഴുതിയത് – ഒ.എൻ.വി. കുറുപ്പ്.
  • 2015 ദേശീയ ഗെയിംസിന്റെ ആപ്തവാക്യം – ഗെറ്റ് സെറ്റ് പ്ലേ (Get Set Play).
  • കേരളത്തിൽ നടന്ന രണ്ടാമത്തെ ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം – അമ്മു എന്ന വേഴാമ്പൽ.
    •  രൂപകൽപന ചെയ്തത് – രാകേഷ് പി. നായർ. 
  • 2015-ലെ ദേശീയ ഗെയിംസിൽ കേരളത്തിന് വേണ്ടി നീന്തലിൽ മുന്ന് സ്വർണ്ണ മെഡൽ നേടിയ താരം –  സാജൻ പ്രകാശ്.  
  • 2023 ദേശീയ ഗെയിംസിന്റെ വേദി – ഗോവ.


കേരള ഗെയിംസ്


  • പ്രഥമ കേരള ഗെയിംസ് നടന്ന വർഷം – 2022.  
    • 24 ഇനങ്ങൾ
  • ആദ്യ കേരള ഗെയിംസിലെ ചാമ്പ്യന്മാർ – തിരുവനന്തപുരം, 
    • രണ്ടാം സ്ഥാനം – എറണാകുളം.
    • മൂന്നാം സ്ഥാനം – പാലക്കാട്
  • രണ്ടാം കേരള ഗെയിംസിന്റെ വേദി – തൃശൂര്‍ (2024-25).


സന്തോഷ് ട്രോഫി


  • സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ച വർഷം – 1941.
  • പ്രഥമ സന്തോഷ് ട്രോഫി ജേതാക്കൾ – ബംഗാൾ.
  • കേരളം എത്ര പ്രാവശ്യം സന്തോഷ്ട്രോഫി കിരീടം നേടിയിട്ടുണ്ട്‌ – 7 തവണ.
  • കേരളം എത്ര തവണ സാന്റോസ്‌ട്രോഫി ഫൈനലിൽ എത്തിയിട്ടുണ്ട് – 15 തവണ.
  • കേരളം സന്തോഷ് ട്രോഫി നേടിയ വർഷങ്ങൾ – 1973, 1992, 1993, 2001, 2004, 2017 & 2022.
  • കേരളത്തിൽ ആദ്യമായി സന്തോഷ് ട്രോഫി മത്സരം നടന്നത്  – എറണാകുളം (പന്ത്രണ്ടാം സന്തോഷ് ട്രോഫി, 1955).
  • കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം – 1973 (മുപ്പത് സന്തോഷ് ട്രോഫി).
    • സ്ഥലം – മഹാരാജാസ് കോളേജ് സ്റ്റേഡിയം, കൊച്ചി.
    • തോൽപ്പിച്ച ടീം – സർവീസസ് (3-2).
1973 Santosh Trophy Champions
  • സന്തോഷ് ട്രോഫി നേടിയ ആദ്യ കേരള ടീമിന്റെ ക്യാപ്റ്റൻ – ടി.കെ. സുബ്രഹ്മണ്യൻ / ടി.കെ. മണി / ക്യാപ്റ്റൻ മണി.
  • ഹാട്രിക്ക് ഗോളോടെ കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിക്കൊടുത്തത് – മണി.
  • സന്തോഷ് ട്രോഫി നേടിയ ആദ്യ കേരള ടീമിന്റെ കോച്ച് – സൈമൺ സുന്ദരരാജ്.
  • സന്തോഷ് ട്രോഫി നേടിയ ആദ്യ കേരള ടീമിന്റെ വൈസ് ക്യാപ്റ്റൻ – ടി. എ. ജാഫർ.
  • സന്തോഷ് ട്രോഫി നേടിയ ആദ്യ മലയാളി ക്യാപ്റ്റൻ – ഒ. ചന്ദ്രശേഖരൻ (മഹാരാഷ്ട്ര ടീമിന്റെ ക്യാപ്റ്റൻ, 1963).

📌 സന്തോഷ് ട്രോഫിയെക്കുറിച്ച് കൂടുതലറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യുക


Miscellaneous

  • പി. ടി. ഉഷയ്ക്ക് പത്മശ്രീയും അർജുന അവാർഡും ലഭിച്ച വർഷം – 1984.
  • ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡൽ നേടിയ ഏക ഇന്ത്യൻ താരം  അഞ്ജു ബോബി ജോർജ് (വെങ്കലം, ലോംഗ് ജമ്പ്).
    • 2003 പാരീസിൽ,  6.70 മീറ്റർ ചാടി.
  • ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജംപിൽ ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരൻ – എൽദോസ് പോൾ (2022).
  • 2023-ലെ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ്ജമ്പിൽ വെള്ളി മെഡൽ നേടിയ മലയാളി – എം.ശ്രീശങ്കർ.

പുരസ്കാരങ്ങൾ


ജി.വി. രാജാ പുരസ്‌കാരം


  • കേരള കായികമേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരം – ജി.വി. രാജാ പുരസ്‌കാരം.
  • ജി.വി. രാജാ പുരസ്‌കാരം നൽകുന്നത് – കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ. 
  • ജി.വി. രാജാ സ്പോർട്സ് അവാർഡിന്റെ സമ്മാനത്തുക – 3 ലക്ഷം രൂപ.
  • 2023 ജി.വി. രാജ സ്‌പോർട്‌സ് അവാർഡ്  – അപർണ ബാലൻ (ബാഡ്മിന്റൺ), എം.ശ്രീശങ്കർ (ലോംഗ് ജംപ്).


മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം


  • ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരം – മേജർ ധ്യാൻചന്ദ് ഖേൽ രത്ന. 
  • പുരസ്കാര തുക – 25 ലക്ഷം.
  • ഏർപ്പെടുത്തിയ വർഷം – 1991.
  • K. M. Beenamol
    മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന ഖേൽ രത്‌ന പുരസ്കാരം എന്ന് മുതലാണ്  മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരമായി പുനർനാമകരണം ചെയ്തത് – 2021 ഓഗസ്റ്റ് 6 മുതൽ.
  • ഖേൽ രത്ന പുരസ്കാരം ലഭിച്ച ആദ്യ മലയാളി താരം – കെ. എം. ബീനമോൾ (2002).
    • ഖേൽരത്ന പുരസ്‌കാരം നേടിയ ആദ്യ മലയാളി വനിത – കെ. എം. ബീനമോൾ.
  • ഖേൽ രത്ന പുരസ്കാരം ലഭിച്ച രണ്ടാമത്തെ മലയാളി – അഞ്ചു ബോബി ജോർജ് (2003).
    • ഖേൽരത്ന പുരസ്‌കാരം നേടിയ രണ്ടാമത്തെ മലയാളി വനിത – അഞ്ചു ബോബി ജോർജ്.
  • ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽ രത്ന അവാർഡ് (2021) നേടിയ ആദ്യ മലയാളി പുരുഷ താരം – പി.ആർ. ശ്രീജേഷ്.
  •  2021-ലെ ദേശീയ കായിക പുരസ്കാരത്തിൽ ആജീവനാന്ത കായികമികവിനുള്ള ധ്യാൻ ചന്ദ് പുരസ്കാരം ലഭിച്ച മലയാളി വനിത – കെ.സി.ലേഖ (ബോക്സിംഗ്).
    • 2001 മുതൽ തുടർച്ചയായി ആറു തവണ ദേശീയ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ് നേടിയ മലയാളി വനിത.
    • 2006-ലെ ലോക വനിതാ അമച്ച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 75 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ.
    • 2005 ലെയും 2008-ലെയും ഏഷ്യൻ ചാമ്പ്യൻഷിപ്പിലെയും സ്വർണ്ണ മെഡൽ.


📌 മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരത്തെക്കുറിച്ച് കൂടുതലറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യുക


ദ്രോണാചാര്യ പുരസ്കാരം


  • ഇന്ത്യയിൽ മികച്ച പരിശീലകന് നൽകുന്ന പുരസ്കാരം – ദ്രോണാചാര്യ അവാർഡ്.
  • സമ്മാന തുക – 
    • ദ്രോണാചാര്യ (ആജീവനാന്ത സംഭാവന) – 15 ലക്ഷം.
    • O.M. Nambiar
      ദ്രോണാചാര്യ (കോച്ചിങ് മികവ്) – 10 ലക്ഷം.
  • ഏർപ്പെടുത്തിയ വർഷം – 1985.
  • കായിക, മത്സര  രംഗങ്ങളിലെ ഏറ്റവും മികച്ച പരിശീലകർ.
  • മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്കാരം നേടിയ ആദ്യ മലയാളി – ഒ.എം. നമ്പ്യാര്‍.
  • 2021-ലെ ദ്യോണാചാര്യ പുരസ്കാരത്തിന് അർഹരായ മലയാളികൾ –  
    • ടി.പി.ഔസേപ്പ് (അത്ലറ്റിക്സ്, ആജീവനാന്ത വിഭാഗം), 
    • രാധാകൃഷ്ണൻനായർ. പി. (അത്ലറ്റിക്സ്, റെഗുലർ വിഭാഗം)
  • 2023-ലെ ദ്യോണാചാര്യ പുരസ്കാരം നേടിയ മലയാളി കബഡി പരിശീലകൻ – ഇ. ഭാസ്കരൻ. 


അർജുന അവാർഡ്


  • ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കായിക ബഹുമതി – അർജുന അവാർഡ്.
  • സമ്മാന തുക – 15 ലക്ഷം.
  • ഏർപ്പെടുത്തിയ വർഷം – 1961.
  • കായിക താരങ്ങളുടെ നാലു വര്‍ഷത്തെ പ്രകടനമാണ് അര്‍ജുന അവാര്‍ഡിനായി പരിഗണിക്കുന്നത്. 
  • C.Balakrishnan
    അർജുന അവാർഡ് നേടിയ ആദ്യ മലയാളി – സി. ബാലകൃഷ്ണൻ (1965, പർവ്വതാരോഹണം).
    • അർജുന അവാർഡ് ലഭിച്ച ആദ്യ ദക്ഷിണേന്ത്യൻ അത്‌ലറ്റ്  – സി. ബാലകൃഷ്ണൻ.
  • അര്‍ജ്ജുന അവാര്‍ഡ്‌ നേടിയ ആദ്യ മലയാളി വനിത –  കെ. സി. ഏലമ്മ (1975, വോളിബോൾ).
  • അർജുന അവാർഡ് നേടിയ ആദ്യ മലയാളി അത്‌ലറ്റ്  –  ടി. സി. യോഹന്നാൻ (1974).
  • അത്ലറ്റിക്സിൽ അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത –  എയ്ഞ്ചല്‍ മേരി ജോസഫ് (1978).
  • അർജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബോൾ താരം – ഐ.എം.വിജയൻ.
  • 2015-ലെ അർജുന അവാർഡ് നേടിയ മലയാളി – പി.ആർ. ശ്രീജേഷ്.
  • ഷൂട്ടിംഗിൽ അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത – രൂപ ഉണ്ണികൃഷ്ണൻ (1999).
  • 2023-ലെ അർജുന പുരസ്കാരം നേടിയ മലയാളി അത്‌ലറ്റ്  – എം. ശ്രീശങ്കർ (ലോങ്ങ് ജമ്പ് ).


പത്മശ്രീ

  • പത്മശ്രീ അവാർഡ് നേടിയ ആദ്യ മലയാളി കായിക താരം – എം.ഡി.വൽസമ്മ (1983).
    • പി.ടി. ഉഷ – പത്മശ്രീ  – 1985.
  • 2017-ലെ പത്മശ്രീ അവാർഡ് നേടിയ മലയാളി ഹോക്കി താരം –  പി.ആർ. ശ്രീജേഷ്.


📌 2022-ലെ ദേശീയ കായിക അവാർഡുകളെക്കുറിച്ചു കൂടുതലറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യുക



കായിക ഇനങ്ങൾ


ഫുട്‌ബോള്‍


  • കേരള ഫുട്‌ബോള്‍ അസോസിയേഷൻ നിലവിൽ വന്നത്  – നവംബർ 1?
  • കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും ഏറ്റവും പഴക്കം ചെന്ന ഫുട്ബോള്‍ ക്ലബ്ബ്‌  – ആർബി ഫെർഗൂസൺ ക്ലബ്. (തൃശ്ശിവപേരൂർ (തൃശൂർ), 1899 ഫെബ്രുവരി 20).
  • കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബ്‌  – എഫ്‌. സി. കൊച്ചിന്‍.
  • ഇന്ത്യയ്ക്ക് വേണ്ടി ഒളിംപിക്സ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത ആദ്യ മലയാളി – തോമസ് മത്തായി വർഗ്ഗീസ്.
  • 'ഇന്ത്യൻ ഫുട്ബോളിലെ കറുത്തമുത്ത്' എന്നറിയപ്പെടുന്ന ഫുട്ബോൾ താരം – ഐ. എം. വിജയൻ.
  • ദേശീയ ഗെയിംസിൽ കേരള ഫുട്ബോളിന് സ്വർണമെഡൽ ലഭിച്ച വർഷം – 1987, 1997.
  • 2023 കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ – നിജോ ഗിൽബർട്ട്.
  • 2023 കേരള ഫുട്ബോൾ ടീം വൈസ് ക്യാപ്റ്റൻ – ജി. സഞ്ജു.
  • 2023 കേരള ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ – സതീവൻ ബാലൻ.
  • പ്രധാനപ്പെട്ട ക്ലബ്ബുകൾ – കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള എഫ്.സി, എഫ്.സി. കൊച്ചിൻ, എഫ്.സി. കേരള, കേരള യുണൈറ്റഡ് എഫ്.സി.
  • ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകൾ – മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്.
    • ലോഗോ – ആന.
    • ടാഗ്‌ലൈൻ – #YennumYellow.
  • കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻ ക്ലബ്ബ് – മഞ്ഞപ്പട.
  • പ്രമുഖ കായിക താരങ്ങൾ – ഐ. എം. വിജയൻ, വി.പി.സത്യൻ, എൻ.പി. പ്രദീപ്, ടി.കെ.എസ്. മണി, ടി. അബ്ദുൾ റഹ്‌മാൻ, കോട്ടയം സാലി, സി.വി. പാപ്പച്ചൻ, ജോ പോൾ അഞ്ചേരി, വിക്ടർ മഞ്ഞില, ഇ. എൻ. സുധീർ , സി. എ. ലിസ്റ്റൺ, മുഹമ്മദ് റാഫി.




ക്രിക്കറ്റ്‌


  • കേരളത്തിലേക്ക് ആദ്യമായി ക്രിക്കറ്റ് കൊണ്ടുവന്നത് – ബ്രിട്ടീഷ് കേണൽ ആർതർ വെല്ലസ്ലി (തലശ്ശേരി, 1790).
  • കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ്‌ ക്ലബ്ബ്‌  – തലശ്ശേരി ടൗണ്‍ ക്രിക്കറ്റ്‌ ക്ലബ്ബ്‌ (1860).
  • കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്  – ജി.വി. രാജ.
  • ബി.സി.സി.ഐ. അംഗമായ ആദ്യ മലയാളി  – ജി.വി. രാജ.
  • ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വൈസ് പ്രസിഡന്റാകുന്ന ആദ്യ മലയാളി – ജി.വി. രാജ.
  • ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) സെക്രട്ടറി പദവി അലങ്കരിച്ച ഏക മലയാളി – എസ്. കെ. നായർ. 
  • കേരള ക്രിക്കറ്റ് അസോസിയേഷന്റ ഔദ്യോഗിക മുദ്ര – ശ്രീപദ്മനാഭന്റ ശംഖ്.
  • ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലിടം കണ്ടെത്തിയ ആദ്യ സമ്പൂര്‍ണ്ണ മലയാളി  – ടിനു യോഹന്നാന്‍.
    • ടെസ്റ്റ്‌ ക്രിക്കറ്റില്‍ അരങ്ങേറിയ ആദ്യ മലയാളി – ടിനു യോഹന്നാന്‍ (2001). 
    • കേരളം ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ കോച്ച് – ടിനു യോഹന്നാൻ. 
    • രഞ്ജി ട്രോഫിയിൽ ഹാട്രിക്ക് നേടിയ ആദ്യ മലയാളി ക്രിക്കറ്റർ – ടിനു യോഹന്നാൻ. 
Tinu Yohannan
  • ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീമില്‍ അംഗമായ ആദ്യത്തെ മലയാളി  – ശ്രീശാന്ത്‌.
    • ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലില്‍ കളിച്ച ആദ്യ മലയാളി  – ശ്രീശാന്ത്‌ (2011).
    • ലോകകപ്പ് ക്രിക്കറ്റ്‌ കിരീടം നേടിയ ഇന്ത്യൻ ടീമിൽ അംഗമായ ആദ്യ മലയാളി  –  ശ്രീശാന്ത്‌.
  • ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരം – കരുൺ നായർ (ഇംഗ്ലണ്ടിനെതിരെ).
  • ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 4000 റൺസ് തികയ്ക്കുന്ന ആദ്യ കേരള താരം – രോഹൻ പ്രേം.
  • അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ മലയാളി – സഞ്ജു സാംസൺ.  
  • 'ഡക്ക്‌വര്‍ത്ത് - ലൂയിസ്  / ഡക്ക്‌വര്‍ത്ത് - ലൂയിസ് - സ്റ്റേൺ' (DLM Method) എന്ന അന്തരാഷ്‌ട്ര ക്രിക്കറ്റ്  നിയമത്തെ വെല്ലുന്ന മഴ നിയമം നിർദേശിച്ച മലയാളി – വി. ജയദേവൻ (VJD Method).
  • 2020-ൽ ഐ.സി.സി. അമ്പയറിങ് പാനലിലേക്കു തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം –  കെ.എൻ.അനന്തപദ്മനാഭൻ. 
  • ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ആദ്യ കേരള വനിതാ ക്രിക്കറ്റ് താരം – മിന്നു മണി.
    • ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീമില്‍ അംഗമായ ആദ്യത്തെ മലയാളി വനിത – മിന്നു മണി.
  • പ്രമുഖ കായിക താരങ്ങൾ – ടിനു യോഹന്നാൻ, ശ്രീശാന്ത്‌, കെ. എൻ. അനന്തപത്മനാഭൻ, സഞ്ജു സാംസൺ, അബ്ദുൾ ബാസിത്ത്, വിഷ്ണു വിനോദ്, സന്ദീപ് വാര്യർ

ഹോക്കി


  • ഇന്ത്യയുടെ ദേശീയ കായിക വിനോദം – ഹോക്കി.
  • കളിക്കാരുടെ എണ്ണം – 11.
  • മത്സരത്തിന്റെ സമയ ദൈർഘ്യം – 70 മിനിട്ട്.
  • ഹോക്കി പന്തിന്റെ ഏകദേശ ഭാരം – 150 ഗ്രാം.
  • ഇന്ത്യൻ ഹോക്കി ടീമിൽ എത്തിയ ആദ്യ മലയാളി – മാനുവൽ ഫ്രെഡറിക്.
  • ഇന്ത്യൻ ഹോക്കി ടീമിനെ നയിക്കാൻ ആദ്യമായി മലയാളി – പി. ആര്‍. ശ്രീജേഷ്.
  • പ്രമുഖ കായിക താരങ്ങൾ – പി. ആര്‍ ശ്രീജേഷ്, മാനുവൽ ഫ്രെഡറിക്, വി. ആർ. ദിനേശ് നായക്, എസ്. ഓമന കുമാരി.

ബാസ്ക്കറ്റ്‌ ബോള്‍


  • ഇന്ത്യന്‍ ബാസ്ക്കറ്റ്‌ ബോള്‍ ടീമിന്റെ നായികയായ ആദ്യ മലയാളി – ഗീതു അന്ന ജോസ്‌.
  • ഒരു വിദേശ ക്ലബ്ബിനു വേണ്ടി ബാസ്‌ക്കറ്റ് ബോൾ കളിച്ച ആദ്യ ഇന്ത്യൻ വനിത – ഗീതു അന്ന ജോസ്‌.
    • റിങ്വുഡ് ഹോക്സ് (ആസ്ട്രേലിയൻ ക്ലബ്ബ്).
  • ഫിബ ഏഷ്യൻ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യൻ വനിത – ഗീതു അന്ന ജോസ്‌.
  • അമേരിക്കന്‍ ബാസ്ക്കറ്റ്‌ ബോള്‍ ലീഗില്‍ കളിച്ച ആദ്യ മലയാളി താരം – ഗീതു അന്ന ജോസ്‌.

വോളിബോൾ


  • വോളിബോൾ ഒരു ടീമിലെ കളിക്കാർ – 6.
  • വോളിബോൾ കോർട്ടിലെ ഇടിമുഴക്കമെന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ ഇതിഹാസതാരം – – ജിമ്മി ജോർജ്ജ്.
  • 1958-ലെ ടോക്കിയോ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ വോളിബോൾ ടീമിലെ മലയാളി അംഗങ്ങൾ – ടി. ഭരതൻ നായർ, ടി.പി. പത്മനാഭൻ നായർ.
  • 62-ാമത് ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ടീമിന്റെ ക്യാപ്റ്റൻ – ടി.പി. പത്മനാഭൻ നായർ.
  • 1986 സോൾ ഗെയിംസ് വെങ്കലം നേടിയ ടീമിന്റെ ക്യാപ്റ്റൻ – സിറിൽ സി. വള്ളൂർ.
  • 1986-ൽ സോൾ ഗെയിംസിൽ വെങ്കലം നേടിയ ടീമിലെ മറ്റ് മലയാളി അംഗങ്ങൾ – ജിമ്മി ജോർജ്ജ്, ഉദയകുമാർ.
  • പ്രമുഖ കായിക താരങ്ങൾ – ജിമ്മി ജോർജ്ജ്, സലോമി സേവ്യർ, ടേം ജോസഫ്. 

അത്ലറ്റിക്സ്


  • ഏഷ്യയിൽ ആദ്യമായി ലോങ്ങ് ജമ്പിൽ എട്ട് മീറ്റർ ചാടിയ കായികതാരം – ടി. സി. യോഹന്നാന്‍.
  • ഇന്ത്യയിൽ ആദ്യമായി ആറു മീറ്റർ ചാടിയ വനിതാ താരം  – മേഴ്‌സിക്കുട്ടൻ.
  • രണ്ടു മിനിറ്റിനുള്ളിൽ 800 മീറ്റർ ഫിനിഷ് ചെയ്യുന്ന ഇന്ത്യയുടെ ആദ്യ ഇന്ത്യൻ വനിത – ഷൈനി വിൽസൺ.
  • ലോക അത്‌ലറ്റിക് മീറ്റില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം – അഞ്ജു ബോബി ജോര്‍ജ്ജ്.


ചെസ്സ്


  • ചെസ്സ് ഉത്ഭവിച്ച രാജ്യം – ഇന്ത്യ.
  • ഒരു ചെസ്സ് ബോർഡിലെ കളങ്ങളുടെ എണ്ണം – 64.
  • ഇന്ത്യയിൽ ആദ്യമായി ചെസ്സ് ടൂറിസം ആരംഭിച്ച സംസ്ഥാനം – കേരളം.
  • ചെസ്സിൽ ഗ്രാന്റ് മാസ്റ്റർ ആയ ആദ്യ മലയാളി – ജി. എൻ. ഗോപാൽ.
  • കേരളത്തിൽ നിന്നുള്ള ആദ്യ അന്താരാഷ്ട്ര ചെസ്സ് ഗ്രാൻഡ് മാസ്റ്റർ – ഗീത നാരായണൻ ഗോപാൽ. 
  • ചെസ്സ് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളി താരം – എസ്. എൽ. നാരായണൻ.
  • സ്പെയ്നിൽ നടന്ന 23-ാമത് സാന്റ് ഇന്റർനാഷണൽ ചെസ് ടൂർണമെന്റിൽ കിരീടം നേടി മലയാളി ഗ്രാൻഡ്മാസ്റ്റർ – എസ്. എൽ. നാരായണൻ. 
  • ഫിഡേയുടെ വുമൺ കാൻഡിഡേറ്റ് മാസ്റ്റർ പദവി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി താരം – സി. എച്ച്. മേഘ്ന.


അപരനാമങ്ങൾ


  • പയ്യോളി എക്സ്‌പ്രസ്സ് എന്നറിയപ്പെടുന്നത്‌ – പി.ടി. ഉഷ.
  • ഇന്ത്യന്‍ സ്പോര്‍ട്സിലെ 'ഗോള്‍ഡന്‍ ഗേള്‍' എന്നറിയപ്പെടുന്നത്‌ – പി.ടി. ഉഷ.
    • ഇന്ത്യയുടെ സുവർണ്ണ താരം എന്നറിയപ്പെടുന്നത്‌ – പി.ടി. ഉഷ.
  • ഏഷ്യയിലെ സ്പ്രിന്റ് റാണി – പി.ടി. ഉഷ.
  • ഇന്ത്യൻ ട്രാക്കുകളുടെയും മൈതാനങ്ങളുടെയും രാജ്ഞി – പി.ടി. ഉഷ.
  •  'കാലാഹിരൺ' ആരുടെ അപരനാമം – ഐ.എം.വിജയൻ.
  • കറുത്ത മുത്ത്’ എന്നറിയപ്പെടുന്ന ഇന്ത്യൻ ഫുട്ബോൾ താരം – ഐ.എം.വിജയൻ.
  • 'നിത്യഹരിത അത്ലറ്റ്' എന്നറിയപ്പെടുന്ന കേരളത്തിലെ കായികതാരം – കെ. രഘുനാഥന്‍.
  •  കേരള എക്സ്പ്രസ്  – ശ്രീശാന്ത്.


കായിക പരിശീലന കേന്ദ്രങ്ങൾ


  • ജി.വി. രാജ സ്പോർട്സ് സ്കൂൾ – ശംഖുമുഖം (തിരുവനന്തപുരം). 
    • കേരളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ്‌ സ്‌കൂള്‍ – ജി.വി.രാജ സ്പോര്‍ട്സ്‌ സ്കൂള്‍.
  • ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സ് സ്ഥിതി ചെയ്യുന്നത് – കോഴിക്കോട്.
  • പി. ടി. ഉഷ സ്പോര്‍ട്‌സ്‌ സ്‌കൂള്‍ – കൊയിലാണ്ടി.
  • പി. ടി. ഉഷ കോച്ചിംഗ്‌ സെന്റര്‍ എവിടെയാണ്‌  – തിരുവനന്തപുരം.
  • കേരള സംസ്ഥാനത്തെ ആദ്യത്തെ അമ്പെയ്ത്ത് കേന്ദ്രം – പുല്‍പ്പള്ളി (വയനാട്).
  • കേരളത്തിലെ ആദ്യ അക്വാറ്റിക് സമുച്ചയം സ്ഥിതി ചെയ്യുന്ന ജില്ല – തിരുവനന്തപുരം.
  • സംസ്ഥാനത്തെ ആദ്യ കബഡി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല – കൊല്ലം (കല്ലുവാതുക്കല്‍).
  • ലക്ഷ്മിബായ്‌ നാഷണല്‍ കോളേജ്‌ ഓഫ്‌ ഫിസിക്കല്‍ എജ്യുക്കേഷന്‍ സ്ഥിതിചെയ്യുന്നത്‌ – തിരുവനന്തപുരം.

കേരളത്തിലെ പ്രമുഖ സ്റ്റേഡിയങ്ങൾ


  1. ഇ.എം.എസ്. സ്റ്റേഡിയം (കോർപ്പറേഷൻ സ്റ്റേഡിയം) – കോഴിക്കോട്.
  2. രാജീവ് ഗാന്ധി സ്റ്റേഡിയം  – കൊച്ചി.
  3. ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയം (കൊച്ചി കലൂർ ഇന്റർനാഷനൽ സ്റ്റേഡിയം) – കൊച്ചി.
  4. ജവാഹർ മുനിസിപ്പൽ സ്റ്റേഡിയം  – കണ്ണൂർ.
  5. ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം  – കൊല്ലം.
  6. അന്താരാഷ്ട്ര ആസ്ട്രോ ടർഫ് ഹോക്കി സ്റ്റേഡിയം  – കൊല്ലം.
  7. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം  – തിരുവനന്തപുരം.
  8. സെൻട്രൽ സ്റ്റേഡിയം – തിരുവനന്തപുരം.
  9. ഗ്രീൻഫീൽഡ് സ്റ്റേഡിയം – തിരുവനന്തപുരം.
  10. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം – തിരുവനന്തപുരം.
  11. മലപ്പുറം ജില്ലാ സ്‌പോർട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയം – മഞ്ചേരി.
  12. കൃഷ്ണഗിരി സ്റ്റേഡിയം – വയനാട്. 

  • ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയം – കൃഷ്ണഗിരി സ്റ്റേഡിയം (വയനാട്). 
  • കേരളത്തിൽ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നത് – തിരുവനന്തപുരം (യൂണിവേഴ്സിറ്റി ക്രിക്കറ്റ് സ്റ്റേഡിയം, 1984).
  • ഇന്ത്യയിലെ ആദ്യത്തെ DBOT (ഡിസൈൻ, ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ) മോഡൽ ഔട്ട്ഡോർ സ്റ്റേഡിയം – ഗ്രീൻഫീൽഡ് സ്റ്റേഡിയം.
    • 'സ്പോർട്സ് ഹബ്എന്ന പേരിലും അറിയപ്പെടുന്നു.  
    • ഇന്ത്യയിലെ ആദ്യത്തെ പൂർണമായും പരിസ്ഥിതി സൗഹൃദ സ്റ്റേഡിയം – ഗ്രീൻഫീൽഡ് സ്റ്റേഡിയം.
    • ഇന്ത്യയുടെ അമ്പതാം അന്താരാഷ്ട്ര ക്രിക്കറ്റ് വേദിയായ സ്റ്റേഡിയം – ഗ്രീൻഫീൽഡ് സ്റ്റേഡിയം.
  • കേരള പോലീസിലെ ആദ്യ ഇൻസ്പെക്ടർ ജനറലിന്റെ പേരിൽ അറിയപെടുന്ന സ്റ്റേഡിയം – ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം.
    • 'പോലീസ് സ്റ്റേഡിയം' എന്ന പേരിലും അറിയപ്പെടുന്നു.  

കേരളത്തിന്റെ പരമ്പരാഗത കായിക വിനോദങ്ങളും കളികളും (വള്ളംകളി, കളരിപ്പയറ്റ് ആദിയായവ) സ്ഥല പരിമിതി കാരണം ഈ പോസ്റ്റിൽ പരാമർശിക്കുന്നില്ല.



📝SideNotes:
  • ദേശീയ കായിക ദിനം – ഓഗസ്റ്റ് 29.
  • ആരുടെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്? ധ്യാൻ ചന്ദ്.
  • പ്രാചീന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയോധനകല – കളരിപ്പയറ്റ്‌.
  • ആധുനിക ഒളിമ്പിക്സിന്റെ പിതാവ് – പിയറി ഡി. കുബർട്ടിൻ.
  • ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ – അഭിനവ് ബിന്ദ്ര.
  • സന്തോഷ് ട്രോഫി 2023 ജേതാക്കൾ – കർണാടക.
  • ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് – ധ്യാൻ ചന്ദ്.
  • 'ബ്രസീലിന്റെ കറുത്തമുത്ത്' എന്നറിയപ്പെടുന്നത് – പെലെ.
  • പാകിസ്താന്റെ ദേശീയ കായിക വിനോദം – ഹോക്കി.
  • അനൗദ്യോഗികമായി ഏത് കായിക ഇനമാണ് ഇന്ത്യയുടെ ദേശീയ കായിക വിനോദമായി കണക്കാക്കുന്നത് – ഹോക്കി.
  • ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സ്ഥലം – കൂർഗ് (കർണാടക).
  • കേരള പോലീസിന്റെ ആദ്യ ഇൻസ്പെക്ടർ ജനറൽ – എസ്. ചന്ദ്രശേഖരൻ നായർ.
  • ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത – റോഷൻ മിസ്ത്രി.
  • ഏഷ്യൻ ഗെയിംസിൽ വ്യക്തിഗതമായി സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത – കമൽജീത് സന്ധു.
  • 12 അംഗ മേജർ ധ്യാന് ചന്ദ് ഖേൽ രത്‌ന, അർജുന, ദ്രോണാചാര്യ അവാർഡ് സെലക്ഷൻ കമ്മിറ്റിയുടെ  ചെയർമാൻ – ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ.

Thanks for Reading!!!