ഇന്നത്തെ പോസ്റ്റിൽ നമുക്ക് മലയാളം വ്യാകരണത്തിലെ 'അർത്ഥവ്യത്യാസം' (Homonyms) എന്ന ഭാഗം നോക്കാം.
ഉച്ചാരണ സാദൃശ്യമായമുള്ളതും വ്യത്യസ്ത അർത്ഥങ്ങളുള്ളതുമായ നിരവധി പദങ്ങൾ മലയാള ഭാഷയിലുണ്ട്. ഇത്തരത്തിൽ അർത്ഥവ്യത്യാസമുള്ള പദങ്ങൾ കേരള പി.എസ്.സി. പരീക്ഷകളിൽ മലയാള വ്യാകരണ വിഭാഗത്തിൽ ചോദിച്ചു കണ്ടിട്ടുണ്ട്.
ഈ വാക്കുകളുടെ ശരിയായ അർത്ഥം മനസ്സിലാക്കിയാൽ മാത്രമേ ഇത്തരം ചോദ്യങ്ങൾക്കു ഉത്തരം എഴുതുവാൻ സാധിക്കുകയുള്ളൂ. ഈ പോസ്റ്റ് അതിനു പി.എസ്.സി. ഉദ്യോഗാർത്ഥികൾ സഹായിക്കുന്ന വിധത്തിലാണ് തയാറാക്കിയിരിക്കുന്നത്.
അർത്ഥവ്യത്യാസം
അ
- അകം – ഉൾവശം.
- അഹം – ഞാനെന്നഭാവം.
- അർത്ഥം – ധനം, പ്രയോജനം, വാക്കിന്റെ പൊരുൾ.
- അർദ്ധം – പകുതി.
- അന്യഥാ – മറ്റു പ്രകാരത്തിൽ, വിപരീതമായി.
- അന്യദാ – മറ്റൊരിക്കൽ.
- അകാര്യം – കാര്യമല്ലാത്തത്, ചെയ്യരുതാത്തത്.
- അക്കാര്യം – ആ കാര്യം.
- അകാലം – തക്കതല്ലാത്ത കാലം, അശുഭകാലം, അനുചിതകാലം.
- അക്കാലം – ആ കാലം.
- അഞ്ജനം – കൺമണി.
- അജ്ഞാനം – അറിവില്ലായ്മ.
- അധികൃതൻ – അധികാരമുള്ളവൻ.
- അതികൃതൻ – അധികമായി ചെയ്തവൻ.
- അധഃകൃതൻ – താഴ്ത്തപ്പെട്ടവൻ, താഴ്‍ന്ന സമുദായത്തിൽപ്പെട്ടവൻ.
- അധികൃതൻ – അധികാരമുള്ളവൻ.
- അധികമാകുക – കൂടുതലാകുക.
- അധികരിക്കുക – അടിസ്ഥാനപ്പെടുത്തുക, പരാമർശിക്കുക.
- അനലൻ – അഗ്നി.
- അനിലൻ – കാറ്റ്.
- അനാദരം – നിന്ദ.
- അനാരതം – എപ്പോഴും.
- അന്യഥ – മറ്റുപ്രകാരത്തിൽ.
- അന്യദാ – ചിലപ്പോൾ.
- അനുസ്യൂതം – തുടർച്ചയായി.
- അനുസൃതം – അനുസരിച്ചു്.
- അന്വയം – ചേർച്ച.
- അന്വഹം – അനുദിനം.
- അതിഥി – വിരുന്നുകാരൻ.
- അദിതി – ദേവമാതാവ്.
- അബ്ജം – ശംഖ്.
- അംബുജം – താമര.
- അന്തം – അവസാനം.
- അന്ത്യം – അവസാനത്തേത്, ഒടുവിലത്തേത്.
- അന്തരം – വ്യത്യാസം.
- ആന്തരം – ഇടവേള.
- അന്തസ്സ് – യോഗ്യത, മാന്യത, പ്രൗഢി.
- അന്ധസ്സ്– ചോറ്, ആഹാരം, ഭക്ഷണം.
- അന്തണൻ – ബ്രാഹ്മണൻ.
- നിന്തണൻ – രാക്ഷസൻ.
- അപദാനം – പ്രശസ്തി, ഉൽക്കൃഷ്ട കൃത്യം.
- അപതാനം – ഒരിനം വാതരോഗം.
- അപദം – ഇഴജന്തു.
- അപഥം – ചീത്തവഴി, ദുർമാർഗ്ഗം.
- അപചയം – നാശം.
- അപജയം – തോൽവി.
- അങ്കി – വസ്ത്രം.
- അംഗി – പ്രധാനമായത്.
- അങ്കം – യുദ്ധം, അടയാളം.
- അംഗം – അവയവം, പ്രതിനിധി.
- അങ്കുരം – നാമ്പ്.
- അങ്കുശം – തോട്ടി.
- അളി – വണ്ട്.
- ആളി – തോഴി.
- അശ്വം – കുതിര.
- വിശ്വം – ലോകം.
- അഹം – ഞാൻ.
- അഘം – പാപം.
ആ
- ആവശ്യം – വേണ്ടത്.
- അവശ്യം – ഒഴിച്ചുകൂടാൻപാടില്ലാത്ത, കൂടിയേ തീരൂ എന്ന മട്ടിൽ, നിശ്ചയമായും.
- ആപാദം – പാദം വരെ, പാദത്തോളം.
- ആപാതം – വീഴ്ച, ആക്രമണം.
- ആതിഥേയൻ – അതിഥിയെ സത്കരിക്കുന്നവൻ.
- ആദിതേയൻ – ദേവൻ (അദിതിയുടെ മകൻ).
- ആകരം – ഇരിപ്പിടം.
- ആകാരം – ആകൃതി, രൂപം.
- ആഗാരം – വീട്.
- ആഹാരം – ഭക്ഷണം.
- ആദി – ആരംഭം.
- ആധി – പ്രയാസം.
- ആധാരം – താങ്ങ്.
- ആധാനം – നിക്ഷേപം.
- ആരോഹണം – കയറ്റം.
- ആരോപണം – കുറ്റംചുമത്തൽ.
- ആവൃത്തി – തവണ, പ്രാവശ്യം.
- ആവർത്തിക്കുക – വീണ്ടും വീണ്ടും ചെയ്യുക.
ഇ
- ഇത്ഥം – ഇപ്രകാരം.
- ഇദ്ധം – വർദ്ധിച്ചത്.
ഉ
- ഉദ്ദേശം – ഏകദേശം.
- ഉദ്ദേശ്യം – ലക്ഷ്യം.
- ഉദ്യോഗം – വേല.
- ഉദ്വേഗം – ഭയപ്പെടൽ.
- ഉദ്വേതം – ശ്രമം.
- ഉപകാരം – പ്രയോജനം.
- ഉപഹാരം – സമ്മാനം.
- ഉപദാനം – സമ്മാനം.
- ഉപധാനം – തലയണ.
- ഉന്മാദം – ഭ്രാന്ത്.
- ഉന്മാഥം – വധം.
- ഉരഗം – പാമ്പ്.
- തുരഗം – കുതിര.
ഋ
- ഋണം – കടം.
- തൃണം – പുല്ല്.
ഏ
- ഏകദാ – ഒരിക്കൽ.
- ഏകധാ – ഒരേ രീതിയിൽ.
ഒ
- ഒളി – ശോഭ.
- ഒലി – ശബ്ദം.
ക
- കദനം – സങ്കടം.
- കഥനം – പറച്ചിൽ.
- കപാലം – തലയോട്.
- കപോലം – കവിൾത്തടം.
- കന്ദരം – ഗുഹ.
- കന്ധരം – കഴുത്ത്.
- കണം – തുള്ളി.
- ഗണം – സമൂഹം.
- കവചം – പടച്ചട്ട.
- കവനം – കവിത.
- കഴൽ – പാദം.
- കുഴൽ – തലമുടി.
- കയം – വെള്ളക്കുഴി.
- കായം – ശരീരം.
- ക്ഷിതി – ഭൂമി.
- ക്ഷതി – നാശം.
- ക്ഷണം – അൽപനേരം, വിരുന്നു വിളിക്കുക.
- ക്ഷണനം – വധം.
- കൃതജ്ഞത – നന്ദി.
- കൃതഘ്നത – നന്ദികേട്.
- കൈതവം – കള്ളം.
- കൈരവം – ആമ്പൽ.
- കൈവല്യം – മോക്ഷം.
- വൈകല്യം – കുറവ്.
ഖ
- ഖഗം – പക്ഷി.
- ഖജം – തവി.
- ഖാദകൻ – ഭക്ഷിക്കുന്നവൻ.
- ഖാതകൻ – കുഴിക്കുന്നവൻ.
- ഘാതകൻ – കൊലയാളി.
ഗ
- ഗഗനം – ആകാശം.
- ഗഹനം – കാട്.
- ഗാത്രം – ശരീരം.
- ഗോത്രം – വംശം.
- ഗാഢം – അധികമായി.
- ഗൂഢം – മറഞ്ഞിരിക്കുന്ന.
- ഗൃഹം – വീട്.
- ഗ്രഹം – ആകാശഗോളം.
- ഗൃഹസ്ഥിതി – വീട്ടിലെ സ്ഥിതി.
- ഗ്രഹസ്ഥിതി – ഗ്രഹങ്ങളുടെ സ്ഥിതി.
- ഗ്രാഹം – മുതല.
- ഗ്രാഹ്യം – അറിവ്.
ഘ
- ഘർഷണം – ഉരസൽ.
- കർഷണം – വലിക്കൽ.
ച
- ചിത്തം – മനസ്സ്.
- വിത്തം – ധനം.
- ചിഹ്നം – അടയാളം.
- ഛിന്നം – ചേദിക്കപ്പെട്ടത്.
- ചിഹ്നനം – അടയാളമിടൽ.
- ചോര – രക്തം.
- ചോരൻ – കള്ളൻ.
ഛ
- ഛായ – നിഴൽ.
- ജായ – ഭാര്യ.
ജ
- ജാത്യന്ധൻ – ജാതിവിചാരത്താൽ അന്ധൻ.
- ജാത്യാന്ധൻ – ജന്മനാ കാഴ്ചയില്ലാത്തവൻ.
ത
- തടസ്സം – വിഘ്നം.
- തടസ്ഥം – കരയിൽ (തടത്തിൽ) നിൽക്കുന്ന.
- തദാ – അപ്പോള്‍.
- തഥാ – അപ്രകാരം.
- താടി – മീശ.
- ധാടി – പ്രൗഢി.
ദ
- ദർപ്പണം – കണ്ണാടി.
- ദർപ്പം – അഹങ്കാരം.
- ദർശനം – കാഴ്ച.
- ദശനം – പല്ല്.
- ദംശനം – കടി.
- ദാതാവ് – ദാനം ചെയ്യുന്നവൻ.
- ധാതാവ് – ബ്രഹ്മാവ്.
- ദീപം – വിളക്ക്.
- ദ്വിപം – ആന.
- ദ്വീപ് – വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശം.
- ദേഷ്യം – കോപം.
- ദ്വേഷം – വെറുപ്പ്, വിരോധം.
- ദേഹം – ശരീരം.
- ദേഹി – ജീവൻ.
ധ
- ധ്വജം – കൊടി.
- ധ്വനം – ശബ്ദം.
ന
- നഗം – പർവ്വതം.
- നാഗം – സർപ്പം.
- നാകം – സ്വർഗം.
- നരി – പുലി.
- നാരി – സ്ത്രീ.
- നിനാദം – ശബ്ദം.
- നിദാനം – അടിസ്ഥാനം.
- നിർല്ലോപം – കുറവില്ലാതെ.
- നിർല്ലോഭം – അത്യാഗ്രഹമില്ലാതെ.
- ന്യൂനം – കുറവ്.
- നൂനം – നിശ്ചയം.
പ
- പക്ഷം – ചിറക്.
- പക്ഷി – കിളി.
- പഠനം – പഠിക്കൽ.
- പാഠനം – പഠിപ്പിക്കൽ.
- പദം – വാക്ക്.
- പഥം – വഴി.
- പരാതി – ആവലാതി.
- പരാധി – അന്യന്റെ ദുഃഖം.
- പരിണാമം – മാറ്റം, അവസാനം.
- പരിമാണം – അളവ്.
- പങ്കം – ചെളി.
- പങ്കജം – താമര.
- പായസം – ആഹാര.
- വായസം – കാക്ക.
- പാർത്ഥൻ – അർജുനൻ.
- പാർത്ഥിവൻ – രാജാവ്.
- പീഠിക – മുഖവുര, ആമുഖം.
- പീടിക – കട.
- പ്രചരണം – പ്രചരിക്കൽ.
- പ്രചാരണം – പ്രചരിപ്പിക്കൽ.
- പ്രതം – ഇല.
- പ്രതി – പക്ഷി.
- പ്രതിപാദിക്കുക – വിവരിക്കുക, പറയുക.
- പ്രതിവാദിക്കുക – എതിർവാദം നടത്തുക.
- പ്രതിപദം – പദം തോറും.
- പ്രതിപഥം – വഴിതോറും.
- പ്രതിബദ്ധത – തന്റെ ആഗ്രഹത്തിന് അന്യനിൽ നിന്ന് ഭംഗം സംഭവിക്കൽ.
- പ്രതിജ്ഞാബദ്ധത – അലംഘനീയ കർമബാധ്യത, പ്രതിജ്ഞ കൊണ്ട് കെട്ടപ്പെട്ട സ്ഥിതി.
- പ്രദക്ഷിണം – വലംവയ്ക്കൽ.
- പ്രതിക്ഷണം – നിമിഷം തോറു.
- പ്രഭവം – ഉദ്ഭവ സ്ഥാനം.
- പ്രഭാവം – മഹിമ, ശോഭ.
- പ്രണവം – ഓങ്കാരം.
- പ്രവണം – പ്രകൃതി.
- പ്രവാഹം – ഒഴുക്ക്.
- പ്രവാസം – വേർപാട്.
- പ്രസാദം – പ്രസന്നത.
- പ്രാസാദം – മാളിക.
- പ്രേഷകൻ – അയക്കുന്നയാള്‍.
- പ്രേക്ഷകൻ – കാണുന്നയാള്‍.
- പ്രേക്ഷിതൻ – കാണപ്പെട്ടവൻ.
- പ്രേഷിതൻ – അയക്കപ്പെട്ടവൻ.
- പ്രേഷണം – പറഞ്ഞയയ്ക്കൽ, സന്ദേശം.
- പ്രേക്ഷണം – കാഴ്ച.
ഫ
- ഫലം – കായ്.
- ഫാലം – നെറ്റി.
- ഫണി – പാമ്പ്.
- ഫണം – പാമ്പിന്റെ പത്തി.
ഭ
- ഭവനം – വീട്.
- ഭുവനം – ലോകം.
മ
- മതം – അഭിപ്രായം.
- മദം – അഹങ്കാരം.
- മയൂരം – മയിൽ.
- മയൂഖം – രശ്മി.
- മർക്കടം – കുരങ്ങ്.
- മർക്കടകം – ചിലന്തി.
- മഹാവാക്യം – വലിയവാക്യം.
- മഹദ്വാക്യം – മഹാന്മാരുടെ വാക്യം.
- മഹച്ഛക്തി – മഹാന്മാരുടെ ശക്തി.
- മഹാശക്തി – വലിയ ശക്തി.
- മഹിഷം – പോത്ത്.
- മഹിഷി – രാജ്ഞി.
- മോഹം – ആഗ്രഹം.
- മോഘം – നിഷ്ഫലം.
യ
- യദാ – എപ്പോള്‍.
- യഥാ – എപ്രകാരം.
ര
- രോദനം – കരച്ചിൽ.
- രോധനം – തടയൽ.
ല
- ലോപം – കുറവ്.
- ലോഭം – അത്യാഗ്രഹം, പിശുക്ക്.
വ
- വദിക്കുക – പറയുക.
- വധിക്കുക – കൊല്ലുക.
- വയസ്സൻ – വൃദ്ധൻ.
- വയസ്യൻ – സമവയസ്സുള്ളവൻ.
- വാരിജം – താമര.
- വാരിദം – മേഘം.
- വിരോധാഭാസം – പൊരുത്തക്കേടുണ്ടെന്ന തോന്നൽ.
- വൈരുദ്ധ്യം – പൊരുത്തക്കേട്.
- വിവക്ഷ – പറയാനുള്ള ആഗ്രഹം.
- വിവക്ഷിതം – പറയാൻ ആഗ്രഹിച്ചത്.
- വിശ്വസ്തൻ – വിശ്വാസമുള്ളവൻ.
- വിശ്വസ്ഥൻ – വിശ്വത്തിൽ സ്ഥിതിചെയ്യുന്നവൻ.
ഷ
- ഷഷ്ഠി – ആറ്
- ഷഷ്ടി – അറുപത്
ശ
- ശ്രവ്യം – കേള്‍ക്കത്തക്കത്.
- ശ്രാവ്യം – (അവശ്യം) ശ്രവിക്കേണ്ടത്.
സ
- സമവായം – വേർപിരിയാത്ത ബന്ധം.
- സമന്വയം – കൂട്ടിയിണക്കൽ.
- സംഭവ്യം – സംഭവിക്കാവുന്നത്.
- സംഭാവ്യം – സംഭവിച്ചേ തീരൂ എന്നുള്ളത്, തീർച്ചയായും സംഭവിക്കും എന്നുള്ളത്.
- സംഗം – ചേർച്ച.
- സംഘം – കൂട്ടം.
- സർവദാ – എല്ലായ്പ്പോഴും.
- സർവഥാ – എല്ലാ വിധത്തിലും.
- സന്താനം – മക്കള്‍.
- സന്ധാനം – കൂട്ടിച്ചേർക്കൽ.
- സുകരം – എളുപ്പം.
- സൂകരം – പന്നി.
- സുതൻ – പുത്രൻ.
- സൂതൻ – തേരാളി.
- സ്വരാജ്യം – തന്റെ രാജ്യം.
- സ്വാരാജ്യം – സ്വർഗ്ഗം.
ഹ
- ഹതാശൻ – ആശ നശിച്ചവൻ.
- ഹന്താവ് – കൊല്ലുന്നവന്‍ / ഹനിക്കുന്നവൻ.
- ഹൃദയസ്പൃക് – ഹൃദയത്തെ സ്പർശിക്കുന്നത്.
Read More: Malayalam Grammar Section