10th Level Prelims: Human Body PYQs (2021-2026)

Kerala PSC 10th Level Prelims previous year questions on Human Body (2021-2025)

രാനിരിക്കുന്ന 10th Level Preliminary പരീക്ഷകളിൽ സയൻസ് വിഭാഗത്തിൽ നിന്ന് ഉയർന്ന മാർക്ക് നേടാൻ പ്രീവിയസ് ചോദ്യങ്ങൾ റിവിഷൻ ചെയ്യേണ്ടത് അത്യാവശ്യമാണ്.

കേരള PSC 10th Level Prelims പരീക്ഷകൾക്ക്  തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി, 2021 മുതൽ 2026 വരെയുള്ള പരീക്ഷകളിൽ മനുഷ്യശരീരം (Human Body & Physiology) നിന്നും ചോദിച്ച പ്രധാനപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും താഴെ നൽകുന്നു.

ഹൃദയം, മസ്തിഷ്കം, വൃക്കകൾ, ദഹനവ്യവസ്ഥ തുടങ്ങിയ പ്രധാന ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ പ്രത്യേകം പഠിക്കുന്നത് വഴി റിവിഷൻ കൂടുതൽ എളുപ്പമാക്കാനും പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടാനും സാധിക്കും.




കേരള PSC 10th Level Prelims: മനുഷ്യശരീരം (Human Body) Previous Questions (2021-2026)


  • കേരള സർക്കാരിന്റെ സമ്പൂർണ അവയവദാന പദ്ധതി – മൃതസഞ്ജീവനി.  (10th Prelims Stage 1, 2022)
  • മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവം ദാനം ചെയ്യുന്നതിനുള്ള പദ്ധതി  – മൃതസഞ്ജീവനി.  (10th Prelims Stage 4, 2022)
  • സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി അവയെ ജനസൗഹൃദമാക്കുന്ന നവകേരള ദൗത്യത്തിന്റെ ഭാഗമായ പദ്ധതി ഏത്‌? ആര്‍ദ്രം. (10th Prelims Stage 2, 2022)
    • മികച്ച ചികിത്സാ സൗകര്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കി ആരോഗ്യ രംഗത്ത്‌ സര്‍ക്കാര്‍ സേവനങ്ങള്‍ ജനസൗഹൃദമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയേത്‌ ? ആര്‍ദ്രം. (10th Prelims Stage 5, 2022)
  • പൂര്‍ണ്ണ ശയ്യാവലംബരായവരെ പരിചരിക്കുന്നവര്‍ക്ക്‌ പ്രതിമാസ ധനസഹായം നല്ലുന്ന കേരളത്തിലെ ആരോഗ്യക്ഷേമ പദ്ധതി ഏത്‌? ആശ്വാസകിരണ്‍. (10th Prelims Stage 6, 2022)
  •  കേരള സർക്കാരിൻ്റെ കീഴിലുള്ള സാമൂഹ്യനീതി വകുപ്പ്‌ ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന പ്രായമായ പ്രമേഹരോഗികള്‍ക്ക്‌ സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന പദ്ധതി ഏതാണ്‌? വയോമധുരം. (10th Prelims Stage 4, 2024)
  • സര്‍ക്കാര്‍ പൊതു ജനാരോഗ്യ പദ്ധതിയായ “കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി” പ്രകാരം ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക്‌ ചികില്‍സക്കായി പ്രതിവര്‍ഷം അനുവദിച്ചിട്ടുള്ള തുക എത്രയാണ്‌? 5 ലക്ഷം. (10th Prelims Stage 3, 2024)


മസ്തിഷ്കം


  • ഐച്ഛിക ചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം – സെറിബ്രം. (10th Prelims Stage 2, 2021)
  • സെറിബ്രത്തിന്റെ പിന്നിൽ രണ്ട് ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗം –  സെറിബെല്ലം.  (10th Prelims Stage 3, 2021)
  • മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം – സെറിബല്ലം. (10th Prelims Stage 1, 2021)
  • ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം – സെറിബല്ലം. (10th Prelims Stage 2, 2021)
  • അപകടത്തില്‍ ഒരു വ്യക്തിയുടെ സെറിബെല്ലത്തിന്‌ തകരാറ്‌ സംഭവിച്ചു ഇത്‌ ആ വ്യക്തിയെ എങ്ങനെ ബാധിക്കുന്നു? (10th Prelims Stage 4, 2024)
    • (A) ഐച്ഛിക ചലനങ്ങളുടെ നിയ്യന്ത്രണം ഇല്ലാതാകുന്നു 
    • (B) ശരീര തുലനനില പാലിക്കപ്പെടുന്നില്ല 
    • (C) ഹൃദയസ്പന്ദനം നിലയ്ക്കുന്നു 
    • (D) ഓര്‍മ്മയ്ക്ക്‌ തകരാറ്‌ സംഭവിക്കുന്നു

  • ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം –  മെഡുല്ല ഒബ്ലോംഗേറ്റ.    (10th Prelims Stage 1, 2021)

കണ്ണ്


  • വിട്രിയസ് ദ്രവം മനുഷ്യശരീരത്തിലെ ഏത് അവയവത്തിലാണ് കാണുന്നത്? കണ്ണ്.  (10th Prelims Stage 1, 2024)
  • നേത്രവൈകല്യങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക. (10th Prelims Stage 1, 2024)
    • i. കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത്‌ മൂലം വരുന്ന രോഗമാണ്‌ സിറോഫ്താല്‍മിയ. 
    • ii. വിറ്റാമിന്‍ B യുടെ കുറവ്‌ നിശാന്തതയ്ക്ക്‌ കാരണമാകുന്നു. 
    • iii. കണ്ണിനുള്ളില്‍ മര്‍ദ്ദം കൂടുന്ന അവസ്ഥയാണ്‌ ഗ്ലോക്കോമ. 
    • iv. കണ്ണിലെ ലെന്‍സ്‌ അതാര്യമാകുന്ന അവസ്ഥയാണ്‌ തിമിരം. 
      • (A) i, iv ശരി (B) iii, iv  ശരി (C) ii, iv ശരി (D) i, ii ശരി



പല്ലുകൾ


  • മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം – 32. (10th Prelims Stage 1, 2021)
  • മനുഷ്യരുടെ വായിലെ ഉളിപ്പല്ലുകളുടെ എണ്ണമെത്ര? എട്ട്. (10th Prelims Stage 3, 2021)
  • മനുഷ്യ ശരീരത്തിലെ ഏറ്റവും കഠിനമായ പദാര്‍ത്ഥം  ഇനാമല്‍. (10th Prelims Stage 5, 2022;  10th Prelims Stage 2, 2024)
  •  മോണകളില്‍ നിന്ന്‌ രക്തവും പഴുപ്പും വരുന്ന രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ഒരാളുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തെരഞ്ഞെടുക്കുക.  (10th Prelims Stage 2, 2025)
    • (A) പാലും പാലുല്‍പ്പന്നങ്ങളും 
    • (B) നെല്ലിക്ക, നാരങ്ങ തുടങ്ങിയ പഴങ്ങള്‍
    • (C) മാംസവും മാംസ ഉല്‍പ്പന്നങ്ങളും 
    • (D) ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും 


ശ്വാസകോശം


  • മനുഷ്യ ശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം – ശ്വാസകോശം. (10th Prelims Stage 1, 2021)
  • ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണം – പ്ലൂറ. (10th Prelims Stage 2, 2021)
  • ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരം – പ്ലൂറ. (10th Prelims Stage 3, 2021)
  • പ്രായപൂർത്തിയായ മനുഷ്യൻ ഒരു മിനിറ്റിൽ ശരാശരി എത്ര പ്രാവശ്യം ശ്വസിക്കുന്നു? 12 -18.   (10th Prelims Stage 5, 2021)
  • ശ്വസന പ്രവർത്തനങ്ങളിൽ നിശ്വാസ സമയത്തു നടക്കുന്ന പ്രക്രിയകളിൽ ശരി ഏതെന്ന് കണ്ടെത്തുക  (10th Prelims Stage 2, 2022)
    1.  ശ്വാസകോശങ്ങളിൽ നിന്നും വായു പുറംതള്ളപ്പെടുന്നു.
    2.  ഔരസാശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നു
    3.  ഔരസാശയത്തിലെ വായുമർദ്ദം കൂടുന്നു
    4.  ഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു.

    • (A) 1, 2 എന്നിവ മാത്രം        (B) 2, 3  എന്നിവ മാത്രം     
    • (C) 1, 3 എന്നിവ മാത്രം        (D) 1,4 എന്നിവ മാത്രം

  • പുകവലി മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗം – എംഫിസിമ. (10th Prelims Stage 1, 2022)

കരൾ


  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി – കരൾ.  (10th Prelims Stage 1, 2022)
  •  ശരീരത്തിലെത്തുന്ന വിഷ വസ്തുക്കളെ നിർവീര്യമാക്കുന്ന അവയവം – കരൾ.  (10th Prelims Stage 5, 2021)
  • മനുഷ്യശരീരത്തില്‍ യൂറിയ നിര്‍മ്മിക്കപ്പെടുന്ന അവയവം ഏതാണ്‌? കരൾ. (10th Prelims Stage 3, 2022) 
    •  മനുഷ്യ ശരീരത്തില്‍ യൂറിയയുടെ നിര്‍മ്മാണം നടക്കുന്നത്‌ എവിടെയാണ്‌? കരൾ. (10th Prelims Stage 3, 2024) 
  • മനുഷ്യ ശരീരത്തിൽ രക്തം കട്ടിപിടിക്കുന്നതിനുവിശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ്? കരൾ. (10th Prelims Stage 1, 2021)
  • കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ് വിറ്റാമിൻ എ ആയി മാറുന്നത്? കരൾ.   (10th Prelims Stage 3, 2021) 

ഹൃദയം


  • കാർഡിയോളജി ഏത് അവയവത്തിൻ്റെ തകരാറുകൾ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്രശാഖയാണ്? ഹൃദയം.  (10th Prelims Stage 4, 2024) 
  • ഹൃദയമിടിപ്പ്‌ അറിയാനുള്ള ഉപകരണമായ സ്റ്റെതസ്കോപ്പ്‌ ആദ്യമായി നിര്‍മ്മിച്ചതാര്‌? റെനെ ലെന്നെക്.   (10th Prelims Stage 6, 2022) 



ഹോർമോണുകൾ


  • അയോഡിൻ അടങ്ങിയ ഹോർമോൺ – തൈറോക്സിൻ.  (10th Prelims Stage 5, 2021) 
  • 'ഭീമാകാരത്വം' ഏത് ഹോർമോണിന്റെ ഏറ്റകുറച്ചിലുമായി ബന്ധപ്പെട്ട അവസ്ഥയാണ്? സൊമാറ്റോട്രോപ്പിന്‍. (10th Prelims Stage 1, 2024) 


കുടൽ

  • ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതല വിസ്തീര്‍ണ്ണം അനേകം മടങ്ങ്‌ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭാഗം – വില്ലസ്സുകള്‍. (10th Prelims Stage 1, 2024) 
  • തന്നിരിക്കുന്നവയില്‍ മാംസ്യത്തിന്റെ ദഹനവുമായി ബന്ധമില്ലാത്തത്‌ തിരഞ്ഞെടുക്കുക. (10th Prelims Stage 2, 2024) 
    • (A) പ്രോട്ടിയേസ്‌  (B) ലിപേസ്‌  (C) പെപ്സിൻ  (D) ട്രീപ്സിന്‍

  •  “മനുഷ്യശരീരത്തിന്റെ കുടല്‍ ഭിത്തിയില്‍ വച്ച്‌ ചില ബാക്ടീരിയകള്‍ക്ക്‌ ഈ ജീവകം നിര്‍മ്മിക്കാനാവും. അതിനാല്‍ ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ഈ ജീവകത്തിന്റെ അളവ്‌ കുറഞ്ഞാലും അപര്യാപ്തത വരുന്നില്ല.” ഇവിടെ പരാമര്‍ശിക്കുന്ന ജീവകം ഏതാണ്‌? ജീവകം K. (10th Prelims Stage 4, 2024)

വൃക്ക


  • വൃക്കയിലേക്ക്‌ രക്തം കൊണ്ടുവരുന്ന കുഴൽ – വൃക്കാധമനി.  (10th Prelims Stage 1, 2024) 
  • തന്നിരിക്കുന്നവയില്‍ നിന്ന്‌ തെറ്റായ പ്രസ്താവന കണ്ടെത്തുക.  (10th Prelims Stage 2, 2024) 
    • (A) വൃക്കയില്‍ ജലത്തിന്റെ പുനരാഗിരണത്തിലൂടെ വാസോപ്രസിന്‍ ശരീരത്തിലെ ജലത്തിന്റെ അളവ്‌ ക്രമീകരിക്കുന്നു. 
    • (B) വേനല്‍ കാലത്ത്‌ വാസോപ്രസിന്റെ അളവ്‌ കുറവായിരിക്കും. 
    • (C) മഴക്കാലത്തും തണുപ്പ്‌ കാലത്തും വാസോപ്രസിന്റെ ഉല്‍പാദനം കുറവായിരിക്കും. 
    • (D) വാസോപ്രസിന്റെ ഉല്‍പാദനം കുറയുന്നത്‌ മൂലം വൃക്കയില്‍ ജലത്തിന്റെ പുനരാഗിരണം കുറയും. 

രക്തം


  • ലോക ഹീമോഫീലിയ ദിനം – ഏപ്രിൽ 17. (10th Prelims Stage 3, 2021)  
  • 'രാജകീയ രോഗം” എന്ന പേരില്‍ അറിയപ്പെടുന്നത്‌ – ഹീമോഫീലിയ.   (10th Prelims Stage 5, 2022) 
  • ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ് – ഒ. ഗ്രൂപ്പ്.   (10th Prelims Stage 2, 2021) 
  • സര്‍വ്വിക ദാതാവ്‌ എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്‌ – O. ഗ്രൂപ്പ്.   (10th Prelims Stage  4, 2022) 
  • മനുഷ്യശരീരത്തിലെ രക്തവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ലാവനകള്‍ തെരഞ്ഞെടുക്കുക:  (10th Prelims Stage  6, 2022) 
    • 1. രക്തകോശങ്ങള്‍ പ്രധാനമായും 3 തരത്തില്‍ കാണപ്പെടുന്നു 
    • 2. എറിത്രോസൈറ്റ് എന്നാണ്‌ ശ്വേതരക്താണുക്കള്‍ അറിയപ്പെടുന്നത്‌ 
    • 3. ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന മൂലകമാണ്‌ ഇരുമ്പ്‌ 
    • 4. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീനാണ്‌ ഗ്ലോബുലിന്‍ 

      • (A) 1ഉം 3ഉം ശരി             (B) 9ഉം 4ഉം ശരി 
      • (C) 1ഉം  3ഉം ശരി            (D) 1ഉം 4ഉം ശരി

  • ശ്വേതരക്താണുക്കൾ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയ –  ഫാഗോസൈറ്റോസിസ്.  (10th Prelims Stage 5, 2021) 
  • താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ലിംഫ് വ്യവസ്ഥയെക്കുറിച്ചു ശരിയല്ലാത്തത് ഏത്?  (10th Prelims Stage 3, 2026) 
  • (A) സ്പ്ലീൻ, തൈമസ് ഗ്രന്ഥി എന്നിവ ഉൾപ്പെടുന്നു 
  • (B) ചുവന്ന രക്താണുക്കൾ കാണപ്പെടുന്നില്ല 
  • (C) വലിയ പ്രോട്ടീൻ തന്മാത്രകൾ കാണപ്പെടുന്നു 
  • (D) രോഗ പ്രതിരോധത്തിൽ മുഖ്യ പങ്ക് വഹിക്കുന്നു

  • ഏതിനും ശ്വേത രക്താണുക്കളുടെ ജനിതക സംവിധാനം ഉപയോഗിച്ചാണ്‌ എയ്ഡ്‌സിനു കാരണമായ എച്ച്‌.ഐ.വി. വൈറസ്‌ പെറുകുന്നത്‌? ലിംഫോസൈറ്റ്‌. (10th Prelims Stage 3, 2024) 
  • മനുഷ്യ രക്തത്തിലെ ഹീമോഗ്ലോബിനുമായി യോജിക്കാത്ത പ്രസ്താവന ഏത്‌ ? (10th Prelims Stage 3, 2022) 
    • (A) രക്തത്തില്‍ ഓക്സിജന്‍, കാര്‍ബണ്‍ ഡൈ ഓക്ക്സൈഡ്‌ ഇവ സംവഹിക്കാ൯ സഹായിക്കുന്നു 
    • (B) പ്ലാസ്മയില്‍ കാണപ്പെടുന്നു 
    • (C) മാംസ്യവും ഇരുമ്പും അടങ്ങിയിരിക്കുന്നു 
    • (D) ചുവന്ന രക്താണൂവില്‍ കാണപ്പെടുന്നു

  •  താഴെ തന്നിരിക്കുന്നവയില്‍ രക്തത്തില്‍ കാണുന്ന പ്രോട്ടിന്‍ കണ്ടെത്തുക.  (10th Prelims Stage 2, 2024) 
    • (A) ക്രിയാറ്റിനിന്‍   (B) ഗ്ലോബുലിൻ    (C) സുബെറിൻ   (D) ലിഗ്നിന്‍

  • രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ – ഇന്‍സുലിന്‍. (10th Prelims Stage 4, 2022) 
  •  അമ്മയുടേയും ഗര്‍ഭസ്ഥ ശിശുവിന്റേയും രക്തം കൂടിക്കലരാതെയുള്ള പദാര്‍ത്ഥ വിനിമയത്തിന്‌ സഹായിക്കുന്ന ഭാഗം ഏത്‌? പ്ലാസന്റ. (10th Prelims Stage 1, 2024) 


അസ്ഥികൾ


  • കാൽമുട്ടിലെ അസ്ഥിയുടെ പേര് – പാറ്റെല്ല. (10th Prelims Stage 3, 2021) 
  • മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം എത്ര? 24. (10th Prelims Stage 3, 2022) 
    •  മനുഷ്യശരീരത്തിലെ വാരിയെല്ലില്‍ എത്ര അസ്ഥികളുണ്ട്‌? 24. (10th Prelims Stage 4, 2022) 
  • കൈക്കുഴ, കാല്‍ക്കുഴ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന അസ്ഥിസന്ധി ഏത്‌? തെന്നിനീങ്ങുന്ന സന്ധി.  (10th Prelims Stage 2, 2024)
  • കാല്‍മുട്ടുകളില്‍ കാണപ്പെടുന്ന അസ്ഥിസന്ധി ഇവയില്‍ ഏതാണ്‌? (10th Prelims Stage 2, 2024) 
    • (A) വിജാഗിരി സന്ധി                     (B) ഗോളര സന്ധി 
    • (C) കീല സന്ധി                                (D) തെന്നി നീങ്ങുന്ന സന്ധി 

  • അസ്ഥിയെ പൊതിഞ്ഞു കാണപ്പെടുന്ന സ്തരം – പെരിയോസ്റ്റിയം. (10th Prelims Stage 4, 2024) 


പേശികൾ


  • പേശികളെക്കുറിച്ചുള്ള പഠനമാണ് – മയോളജി.  (10th Prelims Stage 1, 2021)
  • പേശീകമ്ലത്തിനു കാരണമാക്കുന്നത് എന്ത് അടിഞ്ഞു കൂടുന്നതാണ്? ലാക്റ്റിക് ആസിഡ്. (10th Prelims Stage 5, 2021) 
  • രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോൾ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ് എന്ത് പേരിൽ അറിയപ്പെടുന്നു? ടെറ്റനി.  (10th Prelims Stage 1, 2022)
  • കാത്സ്യത്തിന്റെ അപര്യാപ്ലത ശരീരത്തിന്റെ ഏതെല്ലാം പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു ? (10th Prelims Stage 3, 2022)
    • (A) രക്തം കട്ടപിടിക്കല്‍                                       (B) പേശീപ്രവർത്തനം
    • (C) എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം        (D) മേല്‍പറഞ്ഞവയെല്ലാം


നാഡികൾ


  • മനുഷ്യ ശരീരത്തിലുള്ള നാഡികൾ – 43 ജോഡികൾ.  (10th Prelims Stage 5, 2021) 
  • സിനാപ്സ്‌ - ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക. (10th Prelims Stage 2, 2024)
    • i. രണ്ട്‌ നെഫ്രോണുകള്‍ക്കിടയില്‍ കാണുന്നു. 
    • ii. പേശികോശത്തിനും ന്യൂറോണിനുമിടയില്‍ കാണുന്നു. 
    • iii, രണ്ട്‌ ന്യൂറോണുകള്‍ക്കിടയില്‍ കാണുന്നു. 
    • iv. രണ്ട്‌ പേശീ കോശങ്ങള്‍ക്കിടയില്‍ കാണുന്നു.
    •  
      • (A) i, iv ശരി    (B) ii, iii ശരി    (C) i, ii ശരി    (D) iii, iv ശരി

  •  മനുഷ്യന്റെ ലിംഫ്‌ വ്യവസ്ഥയെ സംബന്ധിച്ച്‌ താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റായത്‌ കണ്ടുപിടിച്ച്‌ എഴുതുക.  (10th Prelims Stage 2, 2024) 
    • (A) ലിംഫില്‍ എല്ലാ രക്തകോശങ്ങളും വലിയ പ്രോട്ടിനുകളും കാണപ്പെടുന്നു
    • (B) ലിംഫ്‌ കൊഴുപ്പിന്റെ ദഹനഫലമായുണ്ടാകുന്ന ലഘുഘടകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു 
    • (C) ലിംഫ്‌ രക്തത്തില്‍ നിന്നും രൂപം കൊള്ളുന്നു 
    • (D) ലിംഫ്‌ വ്യവസ്ഥ രോഗപ്രതിരോധത്തിന്‌ സഹായിക്കുന്നു 

 ജീവകങ്ങൾ (Vitamins)


  • വിറ്റാമിനുകളുടെ ലയത്വമനുസരിച്ചു അവയെ എത്രയായി തിരിച്ചിരിക്കുന്നു? 2.   (10th Prelims Stage 5, 2021) 
  • കണ്ണിന്റെ സുഗമമായ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ ജീവകം – വിറ്റാമിൻ A. (10th Prelims Stage 5, 2022)
  • വിറ്റാമിൻ A യുടെ ലഭ്യത കുറയുമ്പോള്‍ ഉണ്ടാക്കുന്ന ഒരുരോഗം ഏത്‌? നിശാന്ധത. (10th Prelims Stage 3, 2024)
  • താഴെ കൊടുത്തിട്ടുള്ളവയില്‍ ജീവകം ബി കോംപ്ലക്സിൽ  ഉള്‍പ്പെടാത്തതേത്‌?  (10th Prelims Stage 5, 2022) 
    • (A) ഫോളിക്‌ ആസിഡ്‌      (B) തൈമിന്‍        (C) നിയാസിന്‍        (D) അസ്‌കോര്‍ബിക്‌ ആസിഡ്‌
  • ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ – വിറ്റാമിൻ സി. (10th Prelims Stage 2, 2021) 
  • പാകം ചെയ്താൽ നഷ്ടപ്പെടുന്ന വിറ്റാമിൻ – വിറ്റാമിൻ സി. (10th Prelims Stage 1, 2021)
  • പഴങ്ങളും പച്ചക്കറികളും പാകം ചെയ്യുമ്പോള്‍ അടച്ചു വേവിക്കണം എന്നു പറയുന്നത്‌ ഏത്‌ വിറ്റാമിന്‍ നഷ്ടപ്പെടാതിരിക്കാനാണ്‌? വിറ്റാമിൻ സി. (10th Prelims Stage 2, 2025) 
  • ജീവകം സി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമേത്‌? സ്കർവി. (10th Prelims Stage 6, 2022)
  • നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം ഏത് ജീവകത്തിന്റെ കുറവ് മൂലമാണ് ഉണ്ടാകുന്നത്?  ജീവകം C. (10th Prelims Stage 3, 2026)
  • അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമായ ജീവകം – ജീവകം ഡി. (10th Prelims Stage 3, 2021)
  • ഏത്‌ ജീവകത്തിന്റെ അപര്യാപ്തതയാണ്‌ 'റിക്കറ്റ്സ്‌' എന്ന രോഗത്തിന്‌ കാരണം? ജീവകം ഡി. (10th Prelims Stage 2, 2022)
  • ചുവടെ ചേർത്തിട്ടുള്ളവയിൽ വിറ്റാമിൻ എച്ച് എന്നറിയപ്പെടുന്നത് ഏതാണ്?  (10th Prelims Stage 1, 2021)
    • (A) ബയോട്ടിൻ  (B) ഫോളിക് ആസിഡ്   (C) തയമിൻ  (D) റൈബോ ഫ്ലാവിൻ

  • രക്തം കട്ടിപിടിക്കുന്നതിനു ആവിശ്യം വേണ്ട ജീവകം – ജീവകം കെ. (10th Prelims Stage 2, 2021;  10th Prelims Stage 1, 2022) 
  •  “മനുഷ്യശരീരത്തിന്റെ കുടല്‍ ഭിത്തിയില്‍ വച്ച്‌ ചില ബാക്ടീരിയകള്‍ക്ക്‌ ഈ ജീവകം നിര്‍മ്മിക്കാനാവും. അതിനാല്‍ ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ഈ ജീവകത്തിന്റെ അളവ്‌ കുറഞ്ഞാലും അപര്യാപ്തത വരുന്നില്ല.” ഇവിടെ പരാമര്‍ശിക്കുന്ന ജീവകം ഏതാണ്‌? ജീവകം K. (10th Prelims Stage 4, 2024)
  • 'രാജകീയ രോഗം' എന്ന പേരില്‍ അറിയപ്പെടുന്നത്‌ – ഹീമോഫീലിയ.   (10th Prelims Stage 5, 2022) 
  • കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ് വിറ്റാമിൻ എ ആയി മാറുന്നത്? കരൾ.   (10th Prelims Stage 3, 2021) 


രോഗങ്ങള്‍


  • വൈഡല്‍ ടെസ്റ്റ്‌ ഏത്‌ രോഗവുമായി ബന്ധപ്പെട്ടതാണ്‌? ടൈഫോയ്ഡ്‌. (10th Prelims Stage 4, 2022) 
  • ജന്തുജന്യ രോഗമായ മഞ്ഞപ്പനി പരത്തുന്ന രോഗാണു ഏതാണ്‌? വൈറസ്‌.  (10th Prelims Stage 4, 2024) 
  • പക്ഷിപ്പനിക്ക് കാരണമായ വൈറസ് – H5N1.  (10th Prelims Stage 3, 2026) 
  • ചുവടെ തന്നിരിക്കുന്നവയില്‍ ഏതാണ്‌ വൈറസ്‌ കാരണം ഉണ്ടാകുന്ന രോഗങ്ങള്‍ (10th Prelims Stage 2, 2022)
    • (A) ക്ഷയം, നിപ                      (B) നിപ, എയ്ഡ്‌സ്‌ 
    • (C) എയ്ഡ്‌സ്‌, മലേറിയ       (D) ക്ഷയം, എയ്ഡ്‌സ്‌

  • താഴെ കൊടുത്തവയില്‍ ഈച്ച മുഖേന പകരുന്ന രോഗമേത്‌? (10th Prelims Stage 6, 2022) 
    • (A) ചിക്കന്‍പോക്സ്‌ (B) മലമ്പനി (C) കുഷ്ഠം (D) കോളറ 

  •  രോഗങ്ങളുമായി ബന്ധപ്പെട്ട്‌ തന്നിരിക്കുന്ന പ്രസ്താവനകളില്‍ നിന്നും ശരിയും തെറ്റും കണ്ടെത്തുക.  (10th Prelims Stage 2, 2024) 
    • i. എയ്ഡ്‌സ്‌, നിപ്പ എന്നിവയ്ക്ക്‌ കാരണം വൈറസാണ്‌. 
    • ii. ക്ഷയം, എലിപനി എന്നിവ ബാക്ടീരിയ രോഗങ്ങളാണ്‌. 
    • iii. ഡിഫ്തീരിയ, മലമ്പനി എന്നിവ വൈറസ്‌ രോഗങ്ങളാണ്‌. 
    • iv. ഡെങ്കിപനി, ചിക്കുൻഗുനിയ എന്നിവയ്ക്ക്‌ കാരണം ബാക്ട്രീരിയ ആണ്‌. 

    •   (A) i, ii ശരി iii, iv തെറ്റ്‌                  (B) iii, iv ശരി i, ii തെറ്റ്‌ 
    •   (C) ii, iii ശരി, iv തെറ്റ്‌                    (D) i, iv ശരി ii, iii തെറ്റ്‌ 

  • ഷിക്ക് ടെസ്റ്റ് ഏത് രോഗനിർണയത്തിന് ഉപയോഗിക്കുന്നു? ഡിഫ്തീരിയ.  (10th Prelims Stage 4, 2024) 
  • താഴെ പറയുന്നവയില്‍ ജീവിതശൈലീരോഗം അല്ലാത്തത്‌ ഏത്‌?  (10th Prelims Stage 3, 2024) 
    • A) പ്രമേഹം   (B) ഫാറ്റിലിവര്‍   (C) ഹിമോഫീലിയ   (D) പക്ഷാഘാതം
  • താഴെ കൊടുത്തിരിക്കുന്നവയില്‍ വായുവിലൂടെ പകരുന്ന രോഗങ്ങള്‍ അല്ലാത്തവ ഏതൊക്കെ? (10th Prelims Stage 2, 2025) 
    • (A) ഇന്‍ഫ്ലുവന്‍സ, ചിക്കന്‍ പോക്‌സ്‌       (B) അഞ്ചാംപനി, ക്ഷയം 
    • (C) കോവിഡ്‌-19, വില്ലന്‍ ചുമ                      (D) കോളറ, ടൈഫോയ്ഡ്‌

  • മഴക്കാലത്ത്‌ വ്യാപകമായ കൊതുകുജന്യ രോഗങ്ങള്‍ തടയാന്‍ ഫലപ്രദമായ മാര്‍ഗ്ഗം തെരഞ്ഞെടുക്കുക.  (10th Prelims Stage 2, 2025) 
    • (A) വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക 
    • (B) കെട്ടിടങ്ങള്‍ക്ക്‌ ചുറ്റുമുള്ള പാഴ്ചെടികളും മാനില്യങ്ങളും നീക്കം ചെയ്യുക 
    • (C) ആഴ്ചയില്‍ ഒരിക്കല്‍ 'ഡ്രൈ ഡേ ആചരിക്കുക
    • (D) മുകളില്‍ കൊടുത്തവ എല്ലാം


കേരള പി.എസ്.സി-ക്ക് വേണ്ടി പഠിക്കുന്ന നിങ്ങളുടെ കൂട്ടുകാർക്കും സ്റ്റഡി ഗ്രൂപ്പുകളിലേക്കും (WhatsApp/Telegram) ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്!

കൂടുതൽ PSC Study Materials, PYQ Compilations, Mock Tests എന്നിവയ്ക്കായി ഈ ബ്ലോഗ് Bookmark ചെയ്തു വെക്കുക.

Finished the Reading?

Check Out the Repeated PSC Questions Series

Browse All Topics →

Post a Comment