10th Prelims Third Stage Related Facts | Part 2

 This post is the second part of the related facts from the 10th prelims third stage question paper for upcoming 10th prelims 4th, 5th, and 6th phase PSC exam candidates.


Questions & Related Facts (11-20) of 10th Prelims Third Stage

10th Prelims Third Stage Question 11

Related Facts

  • ഭൂവൽക്കം
    • ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗം.
    • 40 കിലോമീറ്റർ വരെ.
    • ശിലകളുടെയും ധാതുക്കളുടെയും കലവറ.
    • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം – ഓക്സിജൻ.
    • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം – അലൂമിനിയം. 
    • ഭൂവൽക്കത്തിലെ കരഭാഗം /വൻകര ഭൂവൽക്കം അറിയപ്പെടുന്നത്  – സിയാൽ (SIAL - Silicon, Aluminum).
    • ഭൂവൽക്കത്തിലെ കടൽത്തറ ഭാഗം /സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത്  – സീമ (SIMA - Silicon, Magnesium).
    • ആഗ്നേയശില,കായാന്തരിതശില, അവസാദശില എന്നിവ കൂടിച്ചേർന്ന്.
      • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ശിലകൾ – ആഗ്നേയ ശിലകൾ.
structure of the earth
  • മാന്റിൽ
    • ഭൂവൽക്കത്തിന്റെ തൊട്ടുതാഴെയുള്ള ഭാഗം.
    • 40 കിലോമീറ്റർ  മുതൽ 2900 കിലോമീറ്റർ വരെ.
    • ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള പാളി.
  • ലിത്തോസ്ഫിയർ  – 
    • ഭൂവല്ക്കവും മാന്റിലിന്റെ മുകൾഭാഗവും ചേർന്നു വരുന്ന പ്രദേശം.
    • ശിലാമണ്ഡലം, സ്ഥലമണ്ഡലം, പാറക്കെട്ട് നിറഞ്ഞ മണ്ഡലം.
  • അസ്തനോസ്ഫിയർ  – 
    • ലിത്തോസ്ഫിയറിന് താഴെയുള്ള മാന്റിലിന്റെ ഭാഗം.
    • അർധ ദ്രാവകാവസ്ഥയിൽ.
    • പ്ലേറ്റ് ടെക്റ്റോണിക്സിൽ നിർണായക പങ്ക് വഹിക്കുന്നു.
    • അഗ്നിപർവ്വതങ്ങളിലൂടെ പുറന്തളള്ളുന്ന ശിലാദ്രവത്തിന്റെ (ലാവ) സ്രോതസ്സ്.
  • കാമ്പ്
    • ഭൂമിയുടെ കേന്ദ്ര ഭാഗം.
    • 2900 കിലോമീറ്റർ മുതൽ 6371 കിലോമീറ്റർ വരെ.
    • താപനില – 5000 °C.
    • പുറക്കാമ്പ്  – ഉരുകിയ അർധ ദ്രാവക അവസ്ഥയിൽ.
    • അകക്കാമ്പ്  – 
      • ഖരാവസ്ഥയിൽ.
      • അകക്കാമ്പ് നിർമ്മിച്ചിരിക്കുന്നത്  – നിക്കലും ഇരുമ്പും  (NIFE - Nickel + Iron).
  • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ ലഭ്യമായ മൂലകം – ഓക്സിജൻ.
  • ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം – നൈട്രജൻ.
  • സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം – ഹൈഡ്രജൻ.
  • സൂര്യനിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം – ഹീലിയം.
  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം –ഹൈഡ്രജൻ.
  • മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം ഓക്സിജൻ.
  • മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹംകാൽസ്യം.
  • മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം – കാർബൺ.
  • മനുഷ്യ ശരീരം വിയർപ്പിലൂടെ പുറന്തളള്ളുന്ന മൂലകം – സൾഫർ.
  • അന്താരാഷ്ട്ര ഭൗമ ദിനം – ഏപ്രിൽ 22 (1972 മുതൽ).
  • ഭൗമശാസ്ത്രത്തിന്റെ പിതാവ് – ടോളമി (ഗ്രീസ്).
  • ആധുനിക ഭൗമശാസ്ത്രത്തിന്റെ പിതാവ് – ജെയിംസ് ഹട്ടൺ.
  • ഭൂകമ്പങ്ങളെയും ഭൂമിയുടെ ഘടനയെയും കുറിച്ചുള്ള ശാസ്ത്രീയ പഠനം – സിസ്‌മോളജി.
  • ഭൂകമ്പങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം – സിസ്‌മോഗ്രാഫ്.
    • ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, സ്ഫോടനങ്ങൾ എന്നിവ മൂലമുണ്ടാകുന്ന ശബ്ദങ്ങളും കുലുക്കങ്ങളും അളക്കുന്ന മറ്റൊരു  ഉപകരണം – സിസ്‌മോമീറ്റർ.
  • ഭൂകമ്പത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം – റിക്ടർ സ്കെയിൽ.




10th Prelims Third Stage Question 12

Related Facts

ഉത്ഭവത്തെ അടിസ്ഥാനമാക്കി ശിലകളെ മൂന്നായി തരം തിരിക്കാം 

  • ആഗ്നേയ ശിലകൾ (Igneous Rocks)
    • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ശിലകൾ.
    • ശിലാദ്രവം തണുത്തുറഞ്ഞു ഉണ്ടാകുന്ന ശിലകൾ.
    • പ്രാഥമിക ശില, മാതൃ ശില (ശിലകളുടെ മാതാവ്), പിതൃ ശില, അടിസ്ഥാന ശില.
    • ഫോസിലുകൾ ഇല്ലാത്ത ശില.
    • ബസാൾട്ട്, ഗ്രാനൈറ്റ്.
    • ബസാൾട്ടിന്റെ അപക്ഷയം മൂലമുണ്ടാകുന്ന മണ്ണ്  – കറുത്ത മണ്ണ് (റിഗർ സോയിൽ).
      • ഡക്കാൺ ട്രാപ്പ് മേഖല, ജാർഖണ്ഡിലെ രാജമഹൽ കുന്നുകൾ.
    • പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് – കറുത്ത മണ്ണ് (റിഗർ സോയിൽ).
  • അവസാദ ശിലകൾ (Sedimentary Rocks)
    • അവസാദങ്ങൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന ശിലകൾ.
    • പാളികളായി രൂപപ്പെടുന്നു (അടുക്കുശിലകൾ).
    • ഭാരവും കാഠിന്യവും കുറവായ ശിലകൾ.
    • ഫോസിലുകൾ കാണപ്പെടുന്നു.
    • പെട്രോളിയം, കൽക്കരി എന്നിവ കാണപ്പെടുന്ന ശിലകൾ
    • ചുണ്ണാമ്പുകല്ല്, മണൽക്കല്ല് കളിമണ്ണ്, കൽക്കരി, ചോക്ക്.
  •  കായാന്തരിത ശിലകൾ (Metamorphic Rocks)
    • ഉയർന്ന താപനിലയും മർദ്ദവും കാരണം ശിലകൾ ഭൗതികവും രാസപരവുമായ മാറ്റങ്ങൾക്ക്  വിധേയമാകുന്നു.
    • കേരളത്തിൽ കൂടുതലായി കാണപ്പെടുന്നു.
    • മാർബിൾ, സ്ലേറ്റ്.
  • ശിലകളെക്കുറിച്ചുള്ള പഠനം – പെട്രോളജി.
  • ശിലകൾ ദ്രവിക്കുന്ന പ്രക്രിയ –  അപക്ഷയം (weathering).
    • ഭൗതിക, രാസ, ജൈവ അപക്ഷയങ്ങൾ.
  • ഫോസിലുകളെക്കുറിച്ചുള്ള പഠനം – പാലിയന്റോളജി.
  • ഇന്ത്യൻ പാലിയന്റോളജിയുടെ പിതാവ് – ബീർബൽ സാഹ്നി.
  • ബസാൾട്ട് പാറകളിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഒരേയൊരു ഉൽക്കാപതന ഗർത്തം – ലൂണാർ ഗർത്തം, മഹാരാഷ്ട്ര
  • ബസാൾട്ട് ശിലയിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഒരേയൊരു ഉപ്പ് തടാകം – ലൂണാർ തടാകം.



10th Prelims Third Stage Question 13


Related Facts

  • ലോക മണ്ണ് ദിനം – ഡിസംബർ 5.
    • ഡിസംബർ 15 (SCERT).
  • അന്താരാഷ്ട്ര മണ്ണിന്റെ വർഷം – 2015.
  • മണ്ണിനെക്കുറിച്ചുള്ള പഠനം – പെഡോളജി.
  • സസ്യവളർച്ചയുമായി ബന്ധപ്പെട്ട് മണ്ണിനെക്കുറിച്ചുള്ള പഠനം – എഡാഫോളജി.
  • മണ്ണ് രൂപപ്പെടുന്ന പ്രക്രിയ –   അപക്ഷയം (weathering) /പെഡോജെനിസിസ്.
    • സ്വാധീനിക്കുന്ന ഘടകങ്ങൾ (SCERT)
      1. ഭൂപ്രകൃതി
      2. സമയം
      3. മാതൃ ശില
      4. കാലാവസ്ഥ
      5. സസ്യങ്ങളും മനുഷ്യരും


📌Also refer, Environmental Awareness Days, Years & Events




10th Prelims Third Stage Question 14
Related Facts

  • മടക്കു പർവ്വതങ്ങൾ 
    • ആയിരക്കണക്കിന് മീറ്റർ കനമുള്ള അവസാദശിലാപടലങ്ങളിൽ സമ്മർദ്ദത്തിന്റെ ഫലമായി മുകളിലോട്ടും താഴോട്ടും മടക്കുകൾ ഉണ്ടാകുന്നതിനു ഫലമായി ഉണ്ടാക്കുന്ന പർവതങ്ങൾ.
    • eg: ഹിമാലയം (ഏഷ്യ), അൽറ്റാസ് (ആഫ്രിക്ക) & ആൽപ്സ് (യൂറോപ്പ്).
    • ലോകത്തിലെ ഏറ്റവും വലിയ പർവതനിര – ഹിമാലയം.
    • ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കു പർവതം – ഹിമാലയം.
    • ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലകൾ – അവസാദ ശിലകൾ.
  • പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം – ഓറോളജി.
  • അന്താരാഷ്ട്ര പർവത ദിനം – ഡിസംബർ 11.
  • അന്താരാഷ്ട്ര പർവത വർഷം – 2002.
  • ഭൂമിയിലെ ഏറ്റവും വലിയ പർവ്വതം – എവറസ്റ്റ് കൊടുമുടി (8,848 m).
  • സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം – ഒളിമ്പസ് മോൺസ് (അഗ്നിപർവ്വതം, ചൊവ്വ).



10th Prelims Third Stage Question 15


Related Facts

  • സുനാമി  – ജാപ്പനീസ് വാക്ക് (തുറമുഖ തിര).
    • ഇന്ത്യൻ തീരത്ത് സുനാമി ഉണ്ടായ വർഷം – 2004 ഡിസംബർ 26.  
      • പ്രഭവ കേന്ദ്രം – സുമാത്ര, ഇന്തോനേഷ്യ. 
    • ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ ആസ്ഥാനം  – ഹൈദരാബാദ്.
      • പ്രവർത്തനം ആരംഭിച്ചത് – 1999.
  • ഉരുൾപൊട്ടൽ (കേരളം)
    • 2001 –
      • അമ്പൂരി (തിരുവനന്തപുരം).
      • വെണ്ണിയാണി (ഇടുക്കി)
    • 2012 – പുല്ലൂരാമ്പാറ (കോഴിക്കോട്).
    • 2013 –ചീയപ്പാറ (ഇടുക്കി).
    • 2018 – കട്ടിപ്പാറ കരിഞ്ചോല മല (കോഴിക്കോട്).
    • 2019 –
      • പൂത്തുമല (വയനാട്)
      • കവളപ്പാറ (മലപ്പുറം).
    • 2020 – പെട്ടിമുടി (ഇടുക്കി).
    • 2021 – കൂട്ടിക്കൽ (കോട്ടയം).



10th Prelims Third Stage Question 16

Related Facts

  • ലോക ജനസംഖ്യാ ദിനം – ജൂലൈ 11.
  • ദേശീയ ജനസംഖ്യാ ദിനം – ഫെബ്രുവരി 9.

ഇന്ത്യ (2011 Census)

  • ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം – രണ്ടാം സ്ഥാനം.
  • ജനസംഖ്യ കൂടിയ രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം – മഹാരാഷ്ട്ര.
  • ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം – സിക്കിം.
  • ജനസംഖ്യ കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം –മിസോറാം.
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ജില്ല – മുംബൈ (മഹാരാഷ്ട്ര).
  • ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല – ദിബാങ് വാലി (അരുണാചൽ പ്രദേശ്.)
  • ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശം – ഡൽഹി.
  • ജനസംഖ്യ ഏറ്റവും കുറവുള്ള ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശം – ലക്ഷദ്വീപ്.
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം – ബിഹാർ
  • ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം – അരുണാചൽ പ്രദേശ്.
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം – ന്യൂഡൽഹി.
  • ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം – ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
  • ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം – നാഗാലാൻഡ്.
  • ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം – മേഘാലയ.
  • ഇന്ത്യയിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം  – ഉത്തർപ്രദേശ്. 
  • ശതമാനടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം  – പഞ്ചാബ്.
  • ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം – മധ്യപ്രദേശ്.
  • ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം – മിസോറാം.
  • ഇന്ത്യയിൽ ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം  – ലക്ഷദ്വീപ്.
  • ഇന്ത്യയിൽ ശതമാനടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം  – ചണ്ഡീഗഡ്.
  • ഇന്ത്യയിലെ സ്ത്രീ -പുരുഷ അനുപാതം  – 943 : 1000.
  • സ്ത്രീ പുരുഷ അനുപാതം കൂടിയ ഇന്ത്യൻ സംസ്ഥാനം  – കേരളം.
  • സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം  – ഹരിയാന.
  • സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ഇന്ത്യൻ കേന്ദ്രഭരണപ്രദേശം  – ദാമൻ & ദിയു.
  • ഇന്ത്യയിൽ ശിശുമരണ നിരക്ക് കൂടിയ സംസ്ഥാനം  – മധ്യപ്രദേശ്.
  • ഇന്ത്യയിൽ ശിശുമരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം  – കേരളം.
  • ഇന്ത്യയിലെ ആദ്യത്തെ സെൻസസ് – 1872.
  • ഇന്ത്യൻ സെൻസസിന്റെ പിതാവ് – റിപ്പൺ പ്രഭു.

കേരളം

  • കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല – മലപ്പുറം.
  • കേരളത്തിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല – വയനാട്.
  • കേരളത്തിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല – ഇടുക്കി.
  • കേരളത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല – തിരുവനന്തപുരം.
  • കേരളത്തിന്റെ സ്ത്രീ പുരുഷ അനുപാതം  – 1084 : 1000.
  • ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ നാട്ടുരാജ്യം – തിരുവിതാംകൂർ (സ്വാതി തിരുനാൾ, 1836).
 



10th Prelims Third Stage Question 17
Related Facts

ജനസംഖ്യയെ അടിസ്ഥാനമാക്കി 4 ആയി തരം തിരിക്കാം 
  1. പട്ടണം – ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യ.
  2. നഗരം –  >1 lakh< 10 lakh (1 ലക്ഷത്തിൽ കൂടുതലും 10 ലക്ഷത്തിൽ താഴെയും.)
  3. മഹാനഗരം / മെട്രോപോളിസ് / മെട്രോ  – >10 lakhs (10 ലക്ഷത്തിൽ കൂടുതൽ). 
  4. മെഗാ നഗരം – >50 lakhs (50 ലക്ഷത്തിൽ കൂടുതൽ, അനേകം നഗരങ്ങളുടെ സമുച്ചയം).




10th Prelims Third Stage Question 18

Related Facts

6 കാലങ്ങൾ 

  • വസന്തകാലം – മാർച്ച് മുതൽ ഏപ്രിൽ വരെ.
  • ഗ്രീഷ്മ കാലം – മെയ് മുതൽ ജൂൺ വരെ.
  • വർഷ കാലം – ജൂലൈ മുതൽ ഓഗസ്റ്റ് വരെ.
  • ശരത്കാലം –സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ.
  • ഹേമന്ത കാലം – നവംബർ മുതൽ ഡിസംബർ വരെ.
  • ശിശിര കാലം – ജനുവരി മുതൽ ഫെബ്രുവരി വരെ.


10th Prelims Third Stage Question 19

Related Facts

  • പാലക്കാട് ജില്ല – പരുത്തി, പച്ചമുളക്, നിലക്കടല, മാമ്പഴം, ഓറഞ്ച്, കരിമ്പ്, മധുരക്കിഴങ്ങ്.

  • ഉത്തര പർവത മേഖല – 
    • ട്രാൻസ് ഹിമാലയം – കാരക്കോറം, ലഡാക്ക്, സസ്കർ.
    • ഹിമാലയം – ഹിമാദ്രി, ഹിമാചൽ, സിവാലിക്.
    •  കിഴക്കൻ മലനിരകൾ – 
      • പട്കായിബം (നാഗാലാൻഡ്).
      • നാഗാകുന്നുകൾ (നാഗാലാൻഡ്).
      • ഖാസി, ഗാരോ, ജയന്തിയ കുന്നുകൾ (മേഘാലയ).
      • മിസോ കുന്നുകൾ (മിസോറാം).
    • ചുരങ്ങൾ – സോജി ലാ, ഷിപ്കി ലാ, നാഥു ലാ, ലിപുലേഖ്.
  • ഉത്തര മഹാസമതലം.
  • ഉപദ്വീപിയ പീഠഭൂമി.
  • തീര സമതലങ്ങൾ – പടിഞ്ഞാറൻ തീരസമതലം, കിഴക്കൻ തീര സമതലം.
  • ദ്വീപ സമൂഹങ്ങൾ – ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്. 
  • ചുരങ്ങൾ
    • സോജി ലാ – ശ്രീനഗർ – കാർഗിൽ
    • ഷിപ്കി ലാ – ഹിമാചൽ പ്രദേശ് – ടിബറ്റ്.
    • നാഥു ലാ – സിക്കിം – ടിബറ്റ്.
    • ലിപുലേഖ്  – ഉത്തരാഖണ്ഡ് – ടിബറ്റ്.
Thanks for reading!!!