PSC Bulletin Current Affairs | January 2024

PSC Bulletin Current Affairs | January 2024

കേരള പി.എസ്.സി. ബുള്ളറ്റിനിലെ ജനുവരി ലക്കത്തിലെ സമകാലികം എന്ന പംക്തിയെ ആസ്പദമാക്കി തയ്യാറാക്കിയ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും. 

പി.എസ്.സി. ബുള്ളറ്റിൻ കറന്റ് അഫയേഴ്സ്  | ജനുവരി 2024


ലോകം

 • 81-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചലച്ചിത്രം – ഓപ്പൺഹൈമർ.
  • മികച്ച നടൻ – കിലിയൻ മർഫി (ഓപ്പൺഹൈമർ).
  • മികച്ച നടി – ലില്ലി ഗ്ലാഡ്‌സ്റ്റോൺ (കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ).
  • മികച്ച സംവിധായകൻ – ക്രിസ്റ്റഫർ നോളൻ (ഓപ്പൺഹൈമർ).
  • മികച്ച സഹനടന്‍ – റോബര്‍ട് ബ്രൌണി ജൂനിയര്‍ (ഓപ്പൺഹൈമർ).
  • മികച്ച സംഗീതം – ലുഡ്വിഗ് ഗോറാൻസൺ (ഓപ്പൺഹൈമർ).
  • മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം – അനാട്ടമി ഓഫ് എ ഫാൾ (ഫ്രാൻസ്).
  • മികച്ച സിനിമ (മ്യൂസിക്കല്‍ കോമഡി) – പൂവര്‍ തിംഗ്സ്.
 • ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് – ഗബ്രിയേൽ അറ്റാൽ.
 • Gabriel Attal
  • ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി – ഗബ്രിയേൽ അറ്റാൽ (34).
 • ബ്രിക്സിലെ പുതിയ സ്ഥിരാംഗങ്ങൾ – ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ.
  • BRICS-ന്റെ പൂർണ്ണ രൂപം – ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക.
  • ആസ്ഥാനം – ഷാങ്ഹായ്, ചൈന.
  • ആദ്യത്തെ BRICS ഉച്ചകോടി നടന്നത് – 2009 (മോസ്കോ, റഷ്യ).
  • ബ്രിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്നത് – ജിം ഒ നീൽ.
  • 14-ാമത് ബ്രിക്സ് ഉച്ചകോടി നടന്നത് – ചൈന (2022).
  • 15-ാമത് BRICS ഉച്ചകോടി നടന്നത്  – ജോൺസ്ബർഗ്, ദക്ഷിണാഫ്രിക്ക (2023).
   • ഓഗസ്റ്റ് 22 മുതൽ 24വരെ.
  • പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം – ബ്രിക്സും ദക്ഷിണാഫ്രിക്കയും: പരസ്പര ത്വരിത വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന ബഹുമുഖതയ്ക്കും വേണ്ടിയുള്ള പങ്കാളിത്തം.
 • പാക് പൊതു തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത – ഡോ. സവീര പ്രകാശ് (പാകിസ്താൻ പിപ്പിൾസ് പാർട്ടി).
  • ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബുനൈര്‍ ജില്ലയില്‍.
 • ഐസ്‌ലാൻഡിലെ ഹുസാവിക് മ്യൂസിയത്തിന്റെ ലീഫ് എറിക്‌സൺ ലൂണാർ പ്രൈസ് (Leif Erikson Lunar Prize) ലഭിച്ച ഗവേഷണ കേന്ദ്രം – ISRO.
 • യുഎസ്, ബ്രിട്ടൻ, കാനഡ, ജപ്പാൻ, ഫ്രാൻസ് അടക്കം 29 രാജ്യങ്ങൾ പങ്കെടുക്കുന്ന 2023-ലെ രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് GPAI ഉച്ചകോടി നടന്ന സ്ഥലം  –  ഡൽഹി.
  • GPAI സ്ഥാപിച്ചത് – 2020 ജൂൺ 15.
  • അവസാന ഉച്ചകോടി നടന്നത്  – ജപ്പാനിൽ.
  • 2024-ൽ ജിപിഎഐ ഗ്രൂപ്പിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത്  – ഇന്ത്യ.
 • ട്രാവൽ ബുക്കിംഗ് ആൻഡ് റിവ്യൂ പ്ലാറ്റഫോമായ ട്രിപ്പ് അഡ്വൈസർ 2024-ലെ ലോകത്തെ മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള ട്രാവലേഴ്‌സ് ചോയ്സ് പുരസ്‌കാരം ലഭിച്ച നഗരം – ദുബായ്.
  • തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ദുബായിക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്.
  • ബാലിയാണ് രണ്ടാം സ്ഥാനത്ത്. ലണ്ടന്‍, ഹനോയ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത് ഇടംനേടി.
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം സ്ഥിതി ചെയ്യുന്നത് – ദുബായ് (ബുർജ് ഖലീഫ, 828m).
Dubai

 • 2023 ഇന്ദിര ഗാന്ധി സമാധാന പുരസ്‌കാരം നേടിയ – ഡാനിയൽ ബാരൻബോയിം (ക്ലാസിക്കൽ പിയാനിസ്റ്റ്) & അലി അബു അവ്വാദ് (പലസ്തീൻ സമാധാന പ്രവർത്തകൻ).
  • സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനും
  • 25 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
  • ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം ആദ്യം നേടിയത് –  പാർലമെന്റേറിയൻസ് ഫോർ ഗ്ലോബൽ ആക്ഷൻ (1986).
  • ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം നേടിയ ആദ്യം നേടിയ വ്യക്തി – മിഖായേൽ ഗോർബച്ചേവ് (1987).
  • ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം നേടിയ ഇന്ത്യക്കാർ – രാജീവ് ഗാന്ധി (1991), ഡോ. എം. എസ്. സ്വാമിനാഥൻ (1999), ഇള ഭട്ട് (2011), ഡോ. മൻമോഹൻ സിങ് (2017).
  • ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ സ്ഥാപനം – ഐ.എസ്.ആർ.ഒ (2014)
  • പലസ്തീൻ ദേശീയ അഹിംസ പ്രസ്ഥാനമായ ഫ്രണ്ട്സ് ഓഫ് തഗ്യീർ (Taghyeer) പ്രസ്ഥാനത്തിന്റെ സ്ഥാപകൻ – അലി അബു അവ്വാദ്.
 • ഫിഫ ലോകകപ്പ്, യൂറോപ്യൻ ചാമ്പ്യൻസ് കപ്പ്, ബാലൺ ഡി ഓർ എന്നിവ നേടിയ ഒമ്പത് കളിക്കാരിൽ ഒരാളായ ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ ഇതിഹാസ താരം  ജനുവരി 2024ന്  എഴുപത്തിയെട്ടാം വയസ്സില്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ പേര്  – ഫ്രാൻസ് ആൻ്റൺ ബെക്കൻബോവർ.
  • ഫുട്ബോൾ ചരിത്രത്തിൽ രണ്ട് തവണ ബാലൺ ഡി ഓർ നേടിയ ഏക ഡിഫൻഡർ  – ഫ്രാൻസ്  ബെക്കൻബോവർ.
  • വിളിപ്പേര് –  'ഡെര്‍ കൈസര്‍' (ചക്രവര്‍ത്തി).
  • 1974ല്‍ ക്യാപ്റ്റനായും 1990ല്‍ പരിശീലകനായും ജര്‍മനിക്ക് ലോകകപ്പ് കിരീടം സമ്മനിച്ചു.

ഇന്ത്യ


 • ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം – സൂറത്ത് ഡയമണ്ട് ബോഴ്‌സ് (എസ്‌ഡിബി).
  • വിസ്തീർണ്ണം – 67.28 ലക്ഷം ചതുരശ്ര അടി.
  • രൂപകൽപ്പന – മോർഫോജെനിസിസ്.
  • സ്ഥിതി ചെയ്യുന്നത് – ഡ്രീം സിറ്റി, ഗുജറാത്ത്.
  • ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓഫീസ്‌ സമുച്ചയം – പെന്റഗൺ. (അമേരിക്കൻ സൈനിക ആസ്ഥാനം).
  • ഇന്ത്യയുടെ വജ്ര നഗരം – സൂറത്ത്.
 • ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പുതിയ ചെയർമാൻ – പ്രമോദ് അഗർവാൾ.
  • ആസ്ഥാനം – മുംബൈ.
  • സ്ഥാപിതമായത് – 1875 ജൂലൈ 9.
  • ഏഷ്യയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ച് – ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്.
  • ലിസ്റ്റ് ചെയ്ത കമ്പനികളുടെ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്   – ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്.
 • മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഡി.ജി.പി. – രശ്മി ശുക്ല.
  • ഇന്ത്യയിലെ ആദ്യ വനിതാ ഡി.ജി.പി – കാഞ്ചൻ ചൗധരി ഭട്ടാചാര്യ (ഉത്താരാഖഢ്, 2004)
  • ഇന്ത്യയിൽ രണ്ടാമതായി ഐ.പി.എസ് നേടിയ വനിത – കാഞ്ചൻ ചൗധരി ഭട്ടാചാര്യ.
  • കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി – ജി. ശ്രീലേഖ.   
  • കേരളത്തിൽ ആദ്യ ഐ.പി.എസ് നേടിയ വനിത – ജി. ശ്രീലേഖ.
  • ഭാരതത്തിൽ ആദ്യമായി ഐ.പി.എസ് നേടിയ വനിത – കിരൺ ബേദി.
 • സി.ഐ.എസ്‌.എഫിന്റെ ഡയറക്ടർ ജനറലായി നിയമിതയായ ആദ്യ വനിത – നീന സിംഗ്.  
  • സി.ഐ.എസ്‌.എഫിന്റെ പൂർണരൂപം – സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്. 
  • ആസ്ഥാനം – ന്യൂഡൽഹി.
  • സ്ഥാപിതമായത് – 1969 മാർച്ച് 10.
  • ആറ്റോമിക് പവർ പ്ലാന്റുകൾ, ബഹിരാകാശ സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പവർ പ്ലാന്റുകൾ, സെൻസിറ്റീവ് വിഭാഗത്തിൽപ്പെട്ട സർക്കാർ കെട്ടിടങ്ങൾ, പൈതൃക സ്മാരകങ്ങൾ  എന്നിവയ്ക്ക് സുരക്ഷ നൽകുന്നു.
 • സിയാച്ചിൻ ഹിമാനിയിലെ പ്രവർത്തന തസ്തികയിലേക്ക് വിന്യസിക്കപ്പെട്ട ആദ്യ വനിതാ മെഡിക്കൽ ഓഫീസർ – ക്യാപ്റ്റൻ ഫാത്തിമ വസീം (കരസേനയിലെ സിയാച്ചിൻ വാരിയേഴ്സ്).
  • ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമി – സിയാച്ചിൻ ഹിമാനി.
  • കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ നിയമിതയാകുന്ന രണ്ടാമത്തെ മെഡിക്കൽ ഓഫീസർ  –  ക്യാപ്റ്റൻ ഫാത്തിമ വസീം.
 • ദേശീയ നിയമ സഹായ അതോറിറ്റിയുടെ ചെയർമാൻ – ജസ്റ്റിസ് ബി. ആർ. ഗവായ്. 
  • സ്ഥാപിതമായത് – 1995 നവംബർ 9.
  • ആസ്ഥാനം – ഡൽഹി.
  • മുദ്രാവാക്യം – എല്ലാവർക്കും നീതി ലഭ്യമാക്കുക (न्याय सब के लिए).
 • ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യ അതിഥിയായി എത്തുന്നത്  – ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. 
  • ഇന്ത്യയുടെ റിപ്പബ്ലിക് ദിനം – ജനുവരി 26.
  • 2024 റിപ്പബ്ലിക് ദിന പരേഡിന്റെ തീം – ഇന്ത്യ - ജനാധിപത്യത്തിന്റെ മാതാവ്, വിക്ഷിത് ഭാരത് (India - Mother of Democracy & Viksit Bharat).
  • 1950-ലെ റിപ്പബ്ലിക് ദിന പരേഡിലെ ആദ്യ മുഖ്യാതിഥി – സുക്കാർണോ (ഇന്തോനേഷ്യൻ പ്രസിഡന്റ്).
  • റിപ്പബ്ലിക് ദിന പരേഡിന്റെ വേദി – രാജ്പഥ്.
  • രാജ്പഥിന്റെ പുതിയ പേര് – കർത്തവ്യപഥ്. 
 • ഏഷ്യയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന വ്യക്തി – കൃഷ്ണ റാം ശർമ്മ (70 വയസ്സ്).  
  • 24-ാം വയസ്സിൽ സഹോദരനിൽ നിന്ന് വൃക്ക സ്വീകരിച്ചു. 
  • ശസ്ത്രക്രിയക്ക് ശേഷം 46 വർഷം ജീവിച്ചിരുന്നു.
  • ശസ്ത്രക്രിയ നടന്നത് – വെല്ലൂർ മെഡിക്കൽ കോളേജിൽ.
  • ശസ്ത്രക്രിയ നടന്ന വർഷം – 1977. 
 • പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാൻ – ഡോ. അരവിന്ദ് പനഗരിക.   
  • നീതി ആയോഗിന്റെ ആദ്യ വൈസ് ചെയർമാൻ – അരവിന്ദ് പനഗരിക.
  • പതിനാറാം ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി – ആനി ജോർജ് മാത്യു. 
  • ധനകാര്യ കമ്മീഷൻ
   • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 280 പ്രകാരം സ്ഥാപിതമായ ഭരണഘടനാ സ്ഥാപനം.
   • കാലാവധി – അഞ്ച് വർഷം.
   • അംഗസംഖ്യ – അഞ്ച് (ഒരധ്യക്ഷനും നാല് അംഗങ്ങളും).
   • കേന്ദ്ര ധനകാര്യ കമ്മിഷനെ നിയമിക്കുന്നത്  – രാഷ്‌ട്രപതി.
   • ഇന്ത്യൻ സംസ്ഥാനങ്ങളിൽ ധനകാര്യ കമ്മീഷനുകൾ നിലവിൽ വന്ന വർഷം – 1993.
   • ഒന്നാം ധനകാര്യ കമ്മീഷൻ രൂപീകരിച്ചത് – 1951-ൽ. 
   • ഒന്നാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ – കെ.സി നിയോഗി.
   • 15-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ – നന്ദ കിഷോർ സിംഗ്.
   • കേന്ദ്ര ധനകാര്യ കമ്മിഷനിൽ അംഗമായ ആദ്യത്തെ മലയാളി – വി.പി. മേനോൻ (1-ാം ധനകാര്യ കമ്മീഷന്‍).
   • സംസ്ഥാന ധനകാര്യ കമ്മിഷനെ നിയമിക്കുന്നത്  – ഗവർണ്ണർ.
   • ഒന്നാം കേരള സംസ്ഥാന ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ – പി.എം. ഏബ്രഹാം. 
   • ആറാം കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ – എസ്.എം. വിജയാനന്ദ്.
 • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമ കവച മിസൈൽ സംവിധാനം – സമർ.
  • SAMAR – Surface to Air Missile for Assured Retaliation.
  • രൂപകൽപ്പന ചെയ്ത് – ഡി.ആർ.ഡി.ഒ.
  • ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനം. 
 • ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപമേധാവിയായി നിയമിക്കപ്പെട്ടത് – വൈസ് അഡ്മിറൽ ദിനേശ് കെ. ത്രിപാഠി.
 • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധക്കപ്പൽ – ഐ.എൻ.എസ്. ഇംഫാൽ.
  • നിർമ്മിച്ചത് – മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് (MDSL).
  • വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥലത്തിന്റെ പേരിലറിയപ്പെടുന്ന ഇന്ത്യയുടെ ആദ്യ യുദ്ധക്കപ്പൽ – ഐ.എൻ.എസ്. ഇംഫാൽ.
  • രണ്ടാം ലോക മഹായുദ്ധത്തിൽ ഇംഫാൽയുദ്ധത്തിൽ വീരമൃത്യുവരിച്ചവരുടെ സ്മരണയ്ക്ക്.
  • വിശാഖപട്ടണം ക്ലാസ് സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ പ്രോജക്റ്റ് 15 ബി വിഭാഗത്തിലെ മൂന്നാം കപ്പൽ.
   • വിശാഖപട്ടണം-ക്ലാസ് ഡിസ്ട്രോയറുകൾ – വിശാഖപട്ടണം, മോർമുഗാവോ, ഇംഫാൽ, സൂറത്ത്.
 • ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ നിർമ്മിത ബുദ്ധി പ്ലാറ്റഫോം – കൃത്രിം (KRUTRIM).
  • സ്ഥാപിച്ചത് – ഭവിഷ് അഗർവാൾ (ഒല ക്യാബ്‌സിന്റെ സ്ഥാപകൻ).
  • രാജ്യത്തെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച ചാറ്റ് ബോട്ട് – കൃത്രിം.
  • ഇന്ത്യയില്‍ യൂണികോണ്‍ പദവി നേടുന്ന ആദ്യ എഐ സ്റ്റാർട്ടപ്പ് – കൃത്രിം.
  • 100 കോടി ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയെയാണ് യൂണികോണ്‍ എന്ന് പറയുന്നത്.
  • ‘കൃത്രിമം’ എന്ന സംസ്കൃത വാക്കായ ‘കൃത്രിം’ എന്നാണ് പ്ലാറ്റ്‌ഫോമിന് പേരിട്ടിരിക്കുന്നത്.
  • ഇന്ത്യയുടെ ആദ്യത്തെ നിർമ്മിത ബുദ്ധി അധിഷ്ഠിത ചാറ്റ്ബോട്ട് (ChatGPT-based) – ലെക്സി (വികസിപ്പിച്ചത് – സാമ്പത്തിക സാങ്കേതിക കമ്പനിയായ വെലോസിറ്റി). 
 • 2024 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം – വീരമങ്കൈ വേലു നാച്ചിയാർ.
 • Khelo India Youth Games 2024
  • വേദി – തമിഴ്നാട് (ചെന്നൈ, മധുരൈ, ട്രിച്ചി, കോയമ്പത്തൂർ).
  • കാലയളവ് – ജനുവരി 19 മുതൽ 31 വരെ.
  • KIYG 2024-ലെ പുതിയ കായിക വിനോദങ്ങൾ – സ്ക്വാഷ്.  
  • 2023 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ജേതാവ് – മഹാരാഷ്ട്ര.
  • 2024 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ജേതാക്കൾ – 
   • 1st – മഹാരാഷ്ട്ര (57 സ്വർണവും 48 വെള്ളിയും 53 വെങ്കലവും); നാലാമത്തെ KIYG കിരീടം,
   • 2nd – തമിഴ്‌നാട്  (38 സ്വർണവും 21 വെള്ളിയും 39 വെങ്കലവും),
   • 3rd – ഹരിയാന (35 സ്വർണവും 22 വെള്ളിയും 46 വെങ്കലവും), 
  • 2024 KIYG-ൽ ഒരു പ്രദർശന കായിക ഇനമായി അവതരിപ്പിച്ച തദ്ദേശീയ ആയോധന കല – സിലമ്പം (തമിഴ്‌നാടിന്റെ).
  • കേന്ദ്ര കായിക മന്ത്രി – അനുരാഗ് താക്കൂർ. 
 • 2023-ലെ പ്യൂബിറ്റി പുരുഷ അത്‌ലറ്റ് പുരസ്‌കാരം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം – വിരാട് കോഹ്‌ലി.
  • ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറികൾ തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാൻ – വിരാട് കോഹ്‌ലി.
   • 2023 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ.
   • 2023 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം – വിരാട് കോഹ്‌ലി (765 റൺസ്).
   • ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023-ലെ 'പ്ലയർ ഓഫ് ദ ടൂർണമെൻ്റ്' – വിരാട് കോഹ്‌ലി.
  • ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 8,000, 9,000, 10,000, 11,000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ എന്ന ലോക റെക്കോർഡ്.
  • വിരാട് കോഹ്‌ലിക്ക് അർജുന അവാർഡ് ലഭിച്ചത് – 2013-ൽ. 
 • ഐ.പി.എൽ. താരലേലത്തിൽ ഏറ്റവും ഉയർന്ന പ്രതിഫലത്തിന് അർഹനായ ഓസ്‌ട്രേലിയൻ താരം  – മിച്ചൽ സ്റ്റാർക്ക്.
  • കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി രൂപയ്ക്ക്.
  • Indian Premier League 2023
 • ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ (FIH) ഹോക്കി സ്റ്റാർ അവാർഡ് 2023-ൽ പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഹോക്കി താരം – ഹാർദിക് സിംഗ്.
 • ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ (FIH) ഹോക്കി സ്റ്റാർ അവാർഡ് 2023-ൽ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിയ ഇന്ത്യൻ വനിതാ താരം – സവിത പുനിയ.
 • ഇന്ത്യയിലെ പരമോന്നത കായിക പുരസ്‌കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരത്തിന് അർഹരായ ബാഡ്മിന്റൺ താരങ്ങൾ – ഡബിള്‍സ് താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജ്‌ രങ്കിറെഡ്ഡിയും. 
 • 2023-ലെ ദേശീയ കായിക പുരസ്കാരങ്ങൾ നേടിയ മലയാളി കായിക താരങ്ങൾ – 
  • അർജുന പുരസ്കാരം – മുരളി ശ്രീശങ്കർ.
  • ദ്രോണാചാര്യ പുരസ്‌കാരം – ഇ. ഭാസ്കരൻ.
 • അടുത്തിടെ അന്തരിച്ച പ്രശസ്ത തമിഴ് സിനിമാതാരവും രാഷ്ട്രീയ നേതാവുമായ വിജയകാന്ത് 2005-ല്‍ രൂപീകരിച്ച രാഷ്ട്രീയ പാർട്ടി – ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ). 
 • രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ച പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ വ്യക്തി ജനുവരി 9ന്  അന്തരിച്ചു. അദ്ദേഹത്തിന്റെ പേര് – ഉസ്താദ് റാഷിദ് ഖാൻ.

കേരളം


 • കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിന്റെ വൈസ് ക്യാപ്റ്റൻ – ടി.എ. ജാഫർ.  
  •  ഡിസംബർ 24ന് അന്തരിച്ചു.
 • മലയാളത്തിലെ ആദ്യ വനിതാ ന്യൂസ് റീഡർ  – ഹേമലത (ദൂരദർശൻ)  
 • Hemalatha
  • 39 വര്‍ഷത്തെ വാര്‍ത്താവതരണത്തിന് ശേഷം ഡിസംബര്‍ 31ന് വിരമിച്ചു.
  • ദൂരദര്‍ശനില്‍ മലയാളത്തില്‍ വാര്‍ത്തവായിക്കുന്ന രണ്ടാമത്തെ അവതാരക – ഹേമലത. 
  • ദൂരദര്‍ശനില്‍ മലയാളത്തില്‍ വാര്‍ത്തവായിക്കുന്ന ആദ്യത്തെ അവതാരകൻ – ജി. ആർ. കണ്ണൻ. 
  • ദൂരദർശൻ
   • ആദ്യ നാമം – ഓൾ ഇന്ത്യ റേഡിയോ. 
   • ആപ്തവാക്യം – സത്യം ശിവം സുന്ദരം
   • ആസ്ഥാനം – ന്യൂഡൽഹി 
   • പ്രക്ഷേപണം ആരംഭിച്ചത് – 1959 സെപ്റ്റംബർ 15, ദില്ലിയിൽ.
   • ഇന്ത്യ മുഴുവൻ പ്രക്ഷേപണം ആരംഭിച്ചത് – 1982-ൽ. 
   • കളർ സംപ്രേഷണം ആരംഭിച്ചത് –1982-ൽ. 
   • ഡിജിറ്റൽ പ്രക്ഷേപണം ആരംഭിച്ചത് – 2004-ൽ. 
   • ചെയർമാൻ  എം.വി.കമ്മത്ത്.
   • മലയാളത്തിൽ പ്രക്ഷേപണം ആരംഭിച്ചത് –1985 ജനുവരി 1.
    •  കേരള മുഖ്യമന്ത്രി കെ.കരുണാകരൻ തിരുവനന്തപുരത്ത് ഉത്‌ഘാടനം ചെയ്തു.
   • മലയാളത്തിലെ ആദ്യത്തെ ടെലിവിഷൻ പരിപാടി – ഒരു കൂട്ടം ഉറുമ്പുകൾ. 
    • ജി.ശങ്കരപ്പിള്ള എഴുതിയ കുട്ടികളുടെ നാടകം. 
 • ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2023-ലെ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ച കവിതാസമാഹാരം – കവിത മാംസഭോജിയാണ് (പി. എൻ. ഗോപീകൃഷ്ണൻ).   
  • 2014-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം പി.എൻ. ഗോപീകൃഷ്ണന്റെ കവിതാസമാഹാരം – ഇടിക്കാലൂരി പനമ്പട്ടടി.
  • മറ്റു കവിതകൾ – മടിയരുടെ മാനിഫെസ്റ്റോ, അതിരപിള്ളിക്കാട്ടിൽ, ദൈവത്തെ മാറ്റിയെഴുതുമ്പോൾ.
 • ഈ വർഷത്തെ ഓസ്‌കര്‍ യോഗ്യത പട്ടികയില്‍ ഇടം ലഭിച്ച 'ഫെയ്‌സ് ഓഫ് ദി ഫെയ്‌സ്‌ലെസ്‌' (ഗാനങ്ങളും പശ്ചാത്തല സംഗീതവും) ആരുടെ ജീവിതത്തെ ആധാരമാക്കിയാണ് ? സിസ്റ്റർ റാണി മരിയ.
  • സംവിധാനം – ഷെയ്‌സണ്‍ പി ഔസേഫ്.
  • സംഗീത സംവിധായകന്‍ – അല്‍ഫോൺസ് ജോസഫ്.
  • സിസ്റ്റർ റാണി മരിയ അവതരിപ്പിക്കുന്നത് – വിൻസി അലോഷ്യസ്.
 • തിരുവനന്തപുരത്തു നടന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോര പുരസ്‌കാരം നേടിയ ജാപ്പനീസ് ചിത്രം – ഈവിള്‍ ഡസ് നോട്ട് എക്സിസ്ററ്. 
 • സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ 2022-ലെ ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരം നേടിയ കൃതി മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ ചരിത്രം ശാസ്ത്രം അതിജീവനം (ഡോ. ബി. ഇക്ബാൽ).
  • 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
  • കേരള  ശാസ്ത്ര  സാഹിത്യ  അവാർഡുകൾ 2022 – 
   • ശാസ്ത്ര പത്ര പ്രവർത്തനം – സീമ ശ്രീലയം.
   • ബാല ശാസ്ത്ര സാഹിത്യം  –  ശാസ്ത്ര മധുരം (സാഗാ ജെയിംസ്).
   • ശാസ്ത്ര ഗ്രന്ഥ വിവർത്തനം (മലയാളം)  –  പി. സുരേഷ് ബാബു (ശാസ്ത്രത്തിന്റെ ഉദയം).
   • ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം  –  വിജ്ഞാനവും വിജ്ഞാനഭാഷയും (സി.എം. മുരളീധരൻ).
 • അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ മലയാളി  – സഞ്ജു സാംസൺ.  
 • പഠനഗ്രന്ഥിനുള്ള ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചതാർക്ക്? ഇ.വി. രാമകൃഷ്ണൻ (മലയാളനോവലിന്റെ ദേശകാലങ്ങൾ).
 • സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾ – കണ്ണൂർ ജില്ല.        
  • ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള.
  • 1956-ൽ തുടക്കം കുറിച്ചു.
  • 2008വരെ സംസ്ഥാന സ്കൂൾ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്നു.
  • അറുപത്തിയൊന്നാമത് സ്കൂൾ കലോത്സവ ജേതാക്കൾ (2023) – കോഴിക്കോട്.
  • അറുപത്തിരണ്ടാമത്  സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൊബൈൽ ആപ്പ് – ഉത്സവം.
 • കുട്ടികൾക്കെതിരെയുള്ള ചൂഷണം, ബാലവേല, ബാല വിവാഹം തുടങ്ങിയവ തടയുന്നതിനായി വനിതാ-ശിശു വികസ വകുപ്പ് നടപ്പാക്കുന്ന പദ്ധതി – ശരണബാല്യം. 
 • ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ റേഷൻ കടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി – സുജലം.
 • സംഗീതരംഗത്തെ സംഭാവനകൾക്ക് സാംസ്‌കാരിക വകുപ്പ് നൽകുന്ന പരമോന്നത അംഗീകാരമായ സ്വാതി സംഗീത പുരസ്‌കാരം 2021 അർഹനായ വ്യക്തി – പി.ആർ.കുമാര കേരളവർമ്മ (കർണ്ണാടക സംഗീതജ്ഞൻ).         
 • ഹൃദയാഘാതം മൂലം ഡിസംബർ 28ന് അന്തരിച്ച പ്രശസ്ത നാടക സംവിധായകനും നടനുമായ കലാകാരൻ – പ്രശാന്ത് നാരായണൻ.
  • 2003-ൽ കേരള സംഗീത നാടക അക്കാദമി ലഭിച്ച പ്രശാന്ത് നാരായണന്റെ സംസ്‌കൃത നാടകം – ഛായാമുഖി.
   • ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നായ മഹാഭാരതത്തെ ആധാരമാക്കി രചിച്ചത്.
   • ഭീമനായി മോഹൻലാലും കീചകനായും മുകേഷും അഭിനയിച്ചിരുന്നു.
  • എം ടി വാസുദേവൻ നായരുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും ആസ്പദമാക്കി പ്രശാന്ത് നാരായണൻ എഴുതിയ നാടകം – മഹാസാഗരം (2017).
  • 17–ാം വയസ്സിൽ പ്രശാന്ത് നാരായണൻ രചിച്ച ആട്ടക്കഥയുടെ പേര് – ഭാരതാന്തം.
  • പ്രശാന്ത് നാരായണൻ കർണാടക സർക്കാരിനു വേണ്ടി സംവിധാനം ചെയ്ത ഭാസന്റെ (സംസ്‌കൃത)നാടകം – സ്വപ്നവാസവദത്തം.
  • മറ്റു പ്രമുഖ നാടകങ്ങൾ – മകരധ്വജം, മണികർണിക, ചിത്രലേഖ, കാര, വജ്രമുഖൻ, തൊപ്പിക്കാരൻ, അരചചരിതം, ബലൂണുകൾ, ജനാലക്കപ്പുറം.
 • പ്രശസ്ത മാധ്യമപ്രവർത്തകൻ എൻ. രാമചന്ദ്രന്റെ സ്മരണാർത്ഥം എൻ. രാമചന്ദ്രൻ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പൊതു പ്രവർത്തനത്തിനുള്ള ഈ വർഷത്തെ ദേശീയ അവാർഡിന് അർഹനായത്   –  ശശി തരൂർ.

Continue Reading: PSC Bulletin Current Affairs | February 2024


Thanks for Reading!!!