PSC Bulletin Current Affairs India 2023

Kerala PSC Bulletin Current Affairs India 2023

കേരള പിഎസ്‌സി ബുള്ളറ്റിൽ പ്രസിദ്ധീകരിച്ച കറൻ്റ് അഫയേഴ്‌സ് ഇന്ത്യ 2023 എന്ന പംക്തിയെ ആസ്പദമാക്കി തയ്യാറാക്കിയ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും. 


പി.എസ്.സി. ബുള്ളറ്റിൻ കറന്റ് അഫയേഴ്സ്  | ഇന്ത്യ  2023

ലോകം

  • ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം – ഇന്ത്യ.
    • 2nd – ചൈന.
  • ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കം – സോജില.
    • ദ്വിദിശാ തുരങ്കം.  
    • സോജില ചുരം സ്ഥിതിചെയ്യുന്ന സംസ്ഥാനം – ജമ്മു കാശ്മീർ.
    • കശ്മീർ താഴ്‌വരയെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന ചുരം – സോജില പാസ്.
    • കശ്മീർ താഴ്‌വരയെയും കാർഗിലിനെയും ബന്ധിപ്പിക്കുന്ന ചുരം – സോജില പാസ്.
    • ശ്രീനഗറിനെയും കാർഗിലിനെയും ബന്ധിപ്പിക്കുന്ന ചുരം – സോജില പാസ്.
    • ശ്രീനഗറിനെയും ലേയെയും ബന്ധിപ്പിക്കുന്ന ചുരം – സോജില പാസ്.
    • ഉയരം – 3528 മീറ്റർ.
    • ചുരങ്ങളുടെ നാട് – ലഡാക്ക്.
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗത യോഗ്യമായ റോഡ് നിലവിൽ വരുന്നത് – ലഡാക്ക്.
  • അടുത്തിടെ ഇന്ത്യ സന്ദർശിച്ച ജർമൻ ചാൻസലർ – ഒലാഫ് ഷോൾസ്.
    • തലസ്ഥാനം – ബെർലിൻ.
    • നാണയം – യൂറോ. 
  • അടുത്തിടെ ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ പ്രധാനമന്ത്രി  – ജാർജിയ മെലോനി.
    • തലസ്ഥാനം – റോം.
    • നാണയം – യൂറോ. (പഴയത്: ലിറ)
  • അടുത്തിടെ ഇന്ത്യ സന്ദർശിച്ച ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി  – ആന്റണി ആൽബനീസ്.
    • തലസ്ഥാനം – കാൻബറ.
    • നാണയം – ഓസ്ട്രേലിയൻ ഡോളർ.
  • തുർക്കി, സിറിയ, രാജ്യങ്ങളിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ ഇന്ത്യ നടത്തിയ രക്ഷാ പ്രവർത്തനത്തിന് നൽകിയ പേര് – ഓപ്പറേഷൻ ദോസ്ത്.
    • തുർക്കി-സിറിയ ഭൂകമ്പം – 2023 ഫെബ്രുവരി 6 ന്. 
  • ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ദൗത്യം അറിയപ്പെടുന്നത് – മിഷൻ കാവേരി.
  • ചൈന, റഷ്യ, ഇറാൻ സംയുക്ത നാവികാഭ്യാസത്തിന്റെ പേര് – മറൈൻ സെക്യൂരിറ്റി ബെൽറ്റ് 2023. 
  • ടാൻസാനിയയിൽ ആരുടെ പ്രതിമയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അനാച്ഛാദനം ചെയ്തത്? സ്വാമി വിവേകാനന്ദൻ.
  • ഫോബ്‌സ് മാഗസിൻ പ്രസിദ്ധീകരിച്ച ലോകത്തെ കരുത്തുറ്റ വനിതകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിതകൾ – 
    • കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ (32-ആം റാങ്ക്).
nirmala sitharaman
      • ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ സമയ ധനമന്ത്രി.
      • ഇന്ത്യയുടെ ആദ്യത്തെ മുഴുവൻ സമയ പ്രതിരോധ മന്ത്രി.
        • ആദ്യ വനിതാ പ്രതിരോധ മന്ത്രി – ഇന്ദിരാഗാന്ധി (1980-82).
      • ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയ വ്യക്തി – നിർമ്മല സീതാരാമൻ (രണ്ട് മണിക്കൂർ നാൽപ്പത് മിനിട്ട് [162 മിനിട്ട്], 2020)  
        • നിർമ്മല സീതാരാമന് മുമ്പ് ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയ വ്യക്തി – ജസ്വന്ത് സിംഗ് (രണ്ട് മണിക്കൂർ 15 മിനിട്ട്, 2003).
        • ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് – ജെയിംസ് വിൽസൺ (1860).
        • സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് – ആർ. കെ. ഷൺമുഖം ചെട്ടി (1947 നവംബർ 26, ധനമന്ത്രി).
        • സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ അവതരിപ്പിച്ച മൊത്തം സമ്പൂർണ ബജറ്റുകളുടെ എണ്ണം – 74. 
      • ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗം നടത്തിയ വ്യക്തി – ഹീരുഭായി എം. പട്ടേൽ  (1977). 
    • റോഷ്‌നി നാടാർ മൽഹോത്ര (എച്ച്.സി.എൽ. കോർപ്പറേഷൻ സി.ഇ.ഒ.)
      • ഇന്ത്യയിലെ ഒരു ലിസ്റ്റഡ് ഐടി കമ്പനിയെ നയിക്കുന്ന ആദ്യ വനിത – റോഷ്‌നി നാടാർ മൽഹോത്ര.  
    • സോമ മൊണ്ടാൽ (സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ).
      • 'ക്വീൻ ഓഫ് സ്റ്റീൽ' എന്നറിയപ്പെടുന്ന വനിത – സോമ മൊണ്ടാൽ.
      • സെയിലിന്റെ (SAIL) ആദ്യ വനിതാ ചെയർമാൻ – സോമ മൊണ്ടാൽ.
      • സെയിലിന്റെ ആദ്യ വനിതാ ഫംഗ്ഷണൽ ഡയറക്ടർ – സോമ മൊണ്ടാൽ.
    • കിരൺ മജുംദാർ ഷാ (ബയോകോൺ സ്ഥാപക).
    • യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ആണ് ഒന്നാം സ്ഥാനം.


ഇന്ത്യയിൽ ആദ്യത്തേത് 

  • ഇന്ത്യയിലെ ആദ്യ 5 ജി ആംബുലൻസ്  അപ്പോക്ക്. 
  • രാജ്യത്ത് സിനിമ തിയേറ്റർ ഉള്ള ആദ്യ വിമാനത്താവളം  ചെന്നൈ ഇന്റർനാഷണൽ എയർപോർട്ട്.
  • ഇന്ത്യയിൽ ആദ്യമായി അഗ്രികൾച്ചർ ഡാറ്റാ എക്സ്ചേഞ്ച് ആരംഭിച്ച സംസ്ഥാനം – തെലുങ്കാന.
  • രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ബസ് സർവീസ് ആരംഭിച്ചത് അവിടെയായിരുന്നു? ഡൽഹി.
    • ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി.) ചെയർമാൻ – ശ്രീകാന്ത് മാധവ് വൈദ്യ.
    • സ്ഥാപിച്ചത്  – 1959 ജൂൺ 30.
    • കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി – ഹർദീപ് സിംഗ് പുരി.
  • ലോകത്തിലെ ആദ്യത്തെ നാനോ ഡി.എ.പി. ദ്രാവക വളം പുറത്തിറക്കിയത്  – ഇഫ്‌കോ (ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ–ഓപ്പറേറ്റീവ് ലിമിറ്റഡ്).
IFFCO
    • ഡി.എ.പി. – ഡൈ അമോണിയ ഫോസ്ഫേറ്റ് (Di-Ammonia Phosphate).
    • ഇന്ത്യയിലെ ആദ്യത്തെ നാനോ ഡിഎപി (ലിക്വിഡ്) പ്ലാൻ്റ് ഉദ്ഘാടനം ചെയ്തത്  – ഗുജറാത്തിൽ.
    • ലോകത്തിലെ ആദ്യത്തെ നാനോ യൂറിയ ദ്രാവക വളം പുറത്തിറക്കിയത് – ഇഫ്‌കോ.
    • ഇഫ്കോ (IFFCO) – ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോഓപ്പറേറ്റീവ് ലിമിറ്റഡ്.
      • ആസ്ഥാനം – ന്യൂ ഡൽഹി.
      • സി.ഇ.ഒ. – ഡോ. ഉദയ് ശങ്കർ അവസ്തി.
      • സ്ഥാപിച്ചത്  – 1967 നവംബർ 3.
  • ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽവേ പാലം – അഞ്ചി ഖാഡ് പാലം (ജമ്മു കാശ്മീർ).
    • നീളം – 653 കിലോമീറ്റർ.
    • ചെനാബിന്റെ കൈവഴിയായ അഞ്ചി നദിക്കു കുറുകെ.
    • ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള-റെയിൽ ലിങ്ക് (USBRL) പദ്ധതിയുടെ ഭാഗമാണ്.
  • ആമസോൺ ഇന്ത്യയുടെ ആദ്യത്തെ ഫ്ളോട്ടിംഗ് സ്റ്റോർ ഉദ്ഘാടനം ചെയ്തത് ഏത് തടാകത്തിലാണ്? ദാൽ തടാകം.
  • ഇന്ത്യയിലെ ആദ്യത്തെ ലേണിങ് ബുക്ക് – ജിയോ ബുക്ക്.
  • ഇന്ത്യയിൽ ആദ്യമായി സർക്കാർ സ്കൂളുകളിൽ പ്രഭാതഭക്ഷണം പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം – തമിഴ്നാട്.
  • രാജ്യം ആദ്യത്തെ ഡ്രോൺ പോലീസ് യൂണിറ്റ് ആരംഭിച്ചത് – ചെന്നൈ.
  • ഇന്ത്യയിലെ ആദ്യ ഡ്രോൺ കോമൺ ടെസ്റ്റിംഗ് സെന്റർ നിലവിൽ വരുന്നത് – തമിഴ്നാട്.
  • എവറസ്റ്റ് കീഴടക്കിയ ആദ്യ തമിഴ്നാട് വനിത – മുത്തമിഴ് സെൽവി.
    • എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത – ബചേന്ദ്രിപാൽ (1984 മേയ് 23).
    • എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത – ജൂങ്കോ താബേ (1975).
    • ആദ്യമായി എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ ആദ്യ പർവതാരോഹകർ – ടെൻസിങ് നോർഗെ, സർ എഡ്മണ്ട് ഹിലരി.
    • എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ – ലെഫ്റ്റനന്റ് കേണൽ അവ്താർ സിംഗ് ചീമ.
    • എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി – എസ്. സുരേഷ് കുമാർ (1992).
    • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി – എവറസ്റ്റ് (8848 മീറ്റർ; 29,028.871 അടി).
  • തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാൻ – ബെല്ലി.
  • വന്ദേ ഭാരത് എക്സ്പ്രസ്സ് ഓടിക്കുന്ന ആദ്യ വനിത  സുരേഖ യാദവ്.
    • ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ – വന്ദേ ഭാരത് എക്സ്പ്രസ്സ്.
    • വന്ദേ ഭാരത് എക്സ്പ്രസ്സ് – 
      • യഥാർത്ഥ പേര് – ട്രെയിൻ 18.
      • പരമാവധി വേഗത – 180 kmph.
      • കോച്ചുകളുടെ എണ്ണം – 16.
      • ഏകദേശം ചെലവ് – 116 കോടി രൂപ.
      • രൂപകൽപ്പന ചെയ്തത് – ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി.
      • വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിന്റെ പുതിയ ലോഗോ – കുതിച്ചു ചാടുന്ന കുതിര.
      • ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ സർവീസ് നടത്തുന്ന റൂട്ട് – വാരണാസി - ന്യൂഡൽഹി (2019).
    • കവച്ച് (KAVACH) – തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (എടിപി) ഇലക്ട്രോണിക് സംവിധാന, ട്രെയിനുകൾ ചുവപ്പ് സിഗ്നലുകൾ കടക്കുന്നത് തടയുകയും അതുവഴി കൂട്ടിയിടി ഒഴിവാക്കുകയും ചെയ്തുകൊണ്ട് സംരക്ഷണം നൽകുന്നു.
  • വന്ദേ ഭാരതിന്റെ സൗകര്യങ്ങളോടെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യുന്നതിന് ഇന്ത്യൻ റെയിൽവേ ആരംഭിക്കുന്ന നോൺ എ. സി. ട്രെയിൻ സർവീസ് – വന്ദേ സാധാരൺ.
  • ഇന്ത്യയിൽ നിലവിൽ വരുന്ന ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അതിവേഗ പാത – ദ്വാരക എക്സ്പ്രസ് വേ.  
  • ഇന്ത്യയിലെ ആദ്യത്തെ ഹരിത ഇടനാഴി – രാമേശ്വരം-മാനമധുര.
  • നാഗാലാ‌ൻഡ് നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട 2 വനിതകൾ – ഹെകാനി ജഖാലു, സല്‍ഹൗതുവോന്വോ ക്രൂസ്.
    • ഹെകാനി ജഖാലു – ദിമാപൂർ-III സീറ്റിൽ നിന്ന് 
    • സല്‍ഹൗതുവോന്വോ ക്രൂസ് – വെസ്റ്റേൺ അംഗാമിയില്‍ നിന്ന്. 
    • രണ്ടു പേരും ബിജെപിയുടെ സഖ്യകക്ഷിയായ എൻഡിപിപിക്ക് (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി).
  • നാഗാലാൻഡിൽ മന്ത്രി പദത്തിലെത്തിയ ആദ്യ വനിത – സല്‍ഹൗതുവോന്വോ ക്രൂസ്.
    • തലസ്ഥാനം – കൊഹിമ.
    • മുഖ്യമന്ത്രി – നെയ്ഫിയു റിയോ.
    • ഗവർണർ – ലാ.ഗണേശൻ.
    • നാഗാലാൻഡിലെ പ്രശസ്തമായ ഉത്സവം – ഹോൺബിൽ ഫെസ്റ്റിവൽ. 
  • അരുണാചൽ പ്രദേശിലെ ടാഗിൻ ഭാഷയിൽ പുറത്തിറങ്ങുന്ന ആദ്യ ചലച്ചിത്രം – Love in 90s.
Love in 90s Film

    • തലസ്ഥാനം – ഇറ്റാനഗർ.
    • മുഖ്യമന്ത്രി – പേമ ഖണ്ഡു.
    • ഗവർണർ – ലഫ്റ്റനന്റ്  ജനറൽ കൈവല്യ ത്രിവിക്രം പർനായിക്.
  • ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കിയ ആദ്യത്തെ ഐ.എ.എസ്. ഓഫീസർ – അർജുൻ പാണ്ഡ്യൻ.
    • ഉയരം – 5,895 മീറ്റർ.
    • സ്ഥിതി ചെയ്യുന്നത് – ടാൻസാനിയ.
    • യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എല്‍ബ്രസ് പര്‍വതം കീഴടക്കിയ മലയാളി ഐ.എ.എസ് ഓഫിസര്‍ – അർജുൻ പാണ്ഡ്യൻ.
    • എല്‍ബ്രസ് പര്‍വതം സ്ഥിതി ചെയ്യുന്നത് – റഷ്യ.
    • കേരളത്തിന്റെ പുതിയ ലേബർ കമ്മിഷണർ – അർജുൻ പാണ്ഡ്യൻ. 
  • ഇന്ത്യയിൽ ആദ്യമായി വെള്ളത്തിനടിയിലെ തുരങ്കത്തിലൂടെ മെട്രോ ട്രെയിൻ സർവീസ് പരീക്ഷണ ഓട്ടം നടത്തിയത് എവിടെയാണ്? കൊൽക്കത്ത (ഹൂഗ്ലി നദിയിൽ).
    • ഗ്രീൻ ലൈൻ എന്ന് വിളിക്കപ്പെടുന്ന ഈ മെട്രോ ലൈൻ കിഴക്കൻ കൊൽക്കത്തയിലെ സാൾട്ട് ലേക്കിനെ അതിന്റെ ഇരട്ട നഗരമായ ഹൗറയുമായി ബന്ധിപ്പിക്കുന്നു.
    • കൊൽക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് ഇടനാഴിയുടെ ഭാഗം.
    • ലോകത്തിലെ ആദ്യ മെട്രോ റെയിൽവേ നിലവിൽ വന്നത് – ലണ്ടൻ. 
    • ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത് – കൊൽക്കത്ത (1984 ഒക്ടോബർ 24).
    • ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത് – ബാംഗ്ലൂർ (2011 ഒക്ടോബർ 20, നമ്മ മെട്രോ).
    • ഇന്ത്യയിലെ ആദ്യ ഭൂഗർഭ റെയിൽവേ നിലവിൽ വന്നത് – ഫൂൾബാഗൻ (കൊൽക്കത്ത).
    • പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ മെട്രോ ട്രെയിൻ – മോവിയ 
    • ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം – ഇന്ത്യൻ റെയിൽവേ.
    • ഇന്ത്യൻ റെയിൽവേയുടെ പിതാവ് – ഡൽഹൗസി പ്രഭു.
    • ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാത – ബോംബെ-താനെ.
  • പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തിടെ ഉദ്‌ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റഫോം എവിടെയാണ്? ശ്രീ സിദ്ധാരൂഢാ സ്വാമിജി ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ (കർണാടകം) (1507m).    
    • ഇന്ത്യയിലെ രണ്ടാമത്തെ നീളം കൂടിയ റെയിൽവേ പ്ലാറ്റഫോം – ഗോരഖ്പൂർ പ്ലാറ്റ്ഫോം (1366.33m).
    • ഇന്ത്യയിലെ മൂന്നാമത്തെ നീളം കൂടിയ റെയിൽവേ പ്ലാറ്റഫോം – കൊല്ലം ജംഗ്ഷൻ (1180.5m).
    • കേരളത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റഫോം – കൊല്ലം ജംഗ്ഷൻ.
  • വേൾഡ് സിറ്റി കൾച്ചർ ഫോറത്തിന്റെ ഭാഗമാകുന്ന ആദ്യത്തെ ഇന്ത്യൻ നഗരം – ബംഗളൂരു.
  • ബോർഡർ റോഡ്സ് ഓർഗനൈസഷൻ ഈയ്യിടെ 'ആദ്യ ഇന്ത്യൻ ഗ്രാമം' എന്ന് പ്രഖ്യാപിക്കുന്ന ഒരു സൈൻബോർഡ് സ്ഥാപിച്ചത് എവിടെയാണ്? മന (ഉത്തരാഖണ്ഡിലെ ചമോലി ജില്ല).


ശാസ്ത്രം


  • ഇന്ത്യ ദേശീയ ബഹിരാകാശ ദിനം – ആഗസ്റ്റ് 23.
  • ഐ.എസ്. ആർ.ഒ. യുടെ പുതിയ ബഹിരാകാശ തുറമുഖം (സ്പേസ് പോർട്ട്) നിർമ്മിക്കുന്നത് എവിടെയാണ്? കുലശേഖര പട്ടണം (തൂത്തുക്കുടി).
  • ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ചന്ദ്രയാൻ-3 വിക്ഷേപിച്ചത് എന്നാണ്? 2023 ജൂലൈ 14. 
  • മനുഷ്യനെ ബഹിരാകാശത്തു എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ സാങ്കേതിക ഉപദേഷ്ടാവായി നിയമിതനായ മലയാളി – അഭിലാഷ് ടോമി.   
    • ഗോൾഡൻ ഗ്ലോബ് റേസ് പൂർത്തിയാക്കിയ ആദ്യ ഏഷ്യക്കാരൻ – അഭിലാഷ് ടോമി.
    • കടലിലൂടെ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ മലയാളി – അഭിലാഷ് ടോമി.
  • ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഹബ് സ്ഥാപിതമാകുന്നത് – ലക്നൗ.
  • ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പരിഹരിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ചാറ്റ് ബോട്ടിന്റെ പേര് – ആധാർ മിത്ര.
    • യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അവതരിപ്പിച്ച ചാറ്റ് ബോട്ട്.
    • ആധാർ – 
Aadhaar_Logo

      • ഏജൻസി – UIDAI.
      • നിലവിൽ വന്നത് – 2010 സെപ്റ്റംബർ 29.
      • നിലവിൽ വന്ന ആദ്യ സംസ്ഥാനം – മഹാരാഷ്ട്ര (തെംബ്ലി വില്ലേജ്).
        • ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം – തെംബ്ലി.
      • ലോഗോ തയ്യാറാക്കിയത്  – അതുൽ സുധാകർ റാവു പാണ്ഡെ.
      • UIDAI സി.ഇ.ഒ. – അമിത് അഗർവാൾ.
      • കേരളത്തിൽ സമ്പൂർണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് – അമ്പലവയൽ (വയനാട് ).
    • ബ്ലൂ ആധാര്‍ കാര്‍ഡ് – അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ആധാര്‍ കാര്‍ഡ്.
      •  2018 ലാണ് യുഐഡിഎഐ (ബാൽ ആധാർ (Baal Aadhaar)) അവതരിപ്പിച്ചത്.
  • സൈബർ കുറ്റങ്ങൾ തടയുന്നതിനായി സി.ബി.ഐ. രാജ്യവ്യാപകമായി നടത്തിയ പരിശോധന  –  ഓപ്പറേഷൻ ചക്ര 2.
  • വൺ വെബ്ബിന്റെ ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് നെറ്റ്‌വർക്ക് പോർട്ടൽ സൈറ്റ് – മെഹ്സാന (ഗുജറാത്ത്).
  • മധ്യപ്രദേശിനു ശേഷം ഹിന്ദിയിൽ എം.ബി.ബി.എസ്. പഠനം ആരംഭിക്കുന്ന സംസ്ഥാനം – ഉത്തരാഖണ്ഡ്.  


കല, സാഹിത്യം, സാംസ്കാരികം 

     

  • രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ജീവിതകഥ പറയുന്ന പുസ്തകം – ദ്രൗപദി മുർമു: ഫ്രം ട്രൈബൽ ഹിൻഡർ ലാൻഡ്‌സ് ടു റെയ്‌സിന ഹിൽ.
    • ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി – ദ്രൗപദി മുർമു.
    • സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ട്രപതി – ദ്രൗപദി മുർമു.
    • ഇന്ത്യൻ രാഷ്ട്രപതിയായ രണ്ടാമത്തെ വനിത – ദ്രൗപദി മുർമു.
    • ആദിവാസി ഗോത്ര വിഭാഗത്തിൽ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ വനിത – ദ്രൗപദി മുർമു.
    • ആദിവാസി ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിതാ ഗവർണർ – ദ്രൗപദി മുർമു. 
    • ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി – ദ്രൗപദി മുർമു (64 വയസ്സ്).
    • രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന്റെ എതിർ സ്ഥാനാർഥിയായിരുന്നത് – യശ്വന്ത് സിൻഹ.
  • ആരുടെ സ്മരണാർത്ഥം പുറത്തിറക്കിയ പുസ്തകമാണ് 'മെമ്മറീസ് നെവർ ഡൈ'? എ.പി.ജെ. അബ്ദുൽ കലാം (നസീമ മരയ്ക്കാറും വൈ. എസ്. രാജനും ചേർന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്).
  • മലയാളി കൂടിയായ മുൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണർ ടി.എൻ. ശേഷന്റെ ആത്മകഥ മരണാനന്തരം 2023-ഇൽ പുറത്തിറങ്ങി. പേര് – ത്രൂ ദി ബ്രോക്കൻ ഗ്ലാസ്.
Through the Broken Glass: An Autobiography
    • പാലക്കാടാണ് ജന്മദേശം.
    • ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ – ടി.എൻ. ശേഷൻ.
    • 1996-ൽ രമൺ മാഗ്സസെ അവാർഡ് ലഭിച്ചു.
    • കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നിലവിൽ വന്നത് – 1950 ജനുവരി 25. 
    • ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ – സുകുമാർ സെൻ. 
    • ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ – രാജീവ് കുമാർ.
    • കേരള സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ – എ.ഷാജഹാൻ. 
    • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ – ശ്യാംശരൺ നേഗി.
  • ശശീന്ദ്രൻ മുത്തുവേലുവും ഭാര്യ ശുഭാ ശശീന്ദ്രനും ചേരുന്നു ഏത് തമിഴ് കൃതിയാണ് പാപ്പുവ ന്യൂഗിനിയയുടെ   ഔദ്യോഗിക ഭാഷയായ ടോക് പിസിനിലേക്ക് വിവർത്തനം ചെയ്തത്  – തിരുക്കുറൾ.
    • തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന കൃതി – തിരുക്കുറൾ.
    • തിരുക്കുറൾ എഴുതിയത്  – തിരുവള്ളുവർ.
    • തിരുക്കുറളിൽ എത്ര അധ്യായങ്ങളുണ്ട്? 133.
  • താർക്കികരായ ഇന്ത്യക്കാർ എന്ന പുസ്‌തകം രചിച്ചത് ആര്? അമർത്യ സെൻ.
    • 1998-ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തി – അമർത്യ സെൻ (വെല്‍ഫയര്‍ ഇക്കണോമിക്സിലെ സംഭാവനയ്ക്ക്‌).
    • സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ ലഭിച്ച ആദ്യ ഏഷ്യക്കാരന്‍ – അമർത്യ സെൻ.
    • സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍ – അമർത്യ സെൻ.
    • പുസ്തകങ്ങൾ – ദി ഐഡിയ ഓഫ് ജസ്റ്റിസ്, പൊവർട്ടി ആൻറ് ഫാമിൻസ്: ആൻ എസേ ഓൺ എൻറ്റൈറ്റൽമൻറ്റ് ആൻറ് ഡിപ്രൈവേഷൻ.
  • 2023-ലെ ബുക്കർ പ്രൈസിനുള്ള പ്രഥമ പട്ടികയിൽ ഇടം നേടിയ 'വെസ്റ്റേൺ ലെയ്ൻ' (Western Lane) എന്ന പുസ്തകം രചിച്ച ഇന്ത്യൻ വംശജയായ നോവലിസ്റ്റ് ആര്? ചേതനാ മാരു.
  • 'Smoke and Ashes: A Writer's Journey through Opium's Hidden Histories' എന്ന കൃതി ആരുടേതാണ്?അമിതാവ് ഘോഷ്.
    • 2018-ൽ ജ്ഞാനപീഠം ലഭിച്ചു.
    • പ്രധാന കൃതികൾ – ദി ഷാഡോ ലൈൻസ്, ദി ഗ്ലാസ്സ് പാലസ്സ്, ദി ഹങ്ഗ്രി ടൈഡ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ, ദി കൽകട്ട ക്രോമസോം, ഇൻ അൻ ആന്റീക്ക് ലാന്ഡ്, ഡാൻസിങ് ഇൻ കംബോഡിയ ആന്റ് അറ്റ് ലാർജ് ഇൻ ബർമ്മ, ദി ഇമാം ആന്റ് ദി ഇന്ത്യൻ. 
  • 'Braving a Viral Storm: India's COVID-19 Vaccine Story' എന്ന പുസ്‌തകം എഴുതിയത് ആരൊക്കെ? ആശിഷ് ഛന്ദോർകാർ, സൂരജ് സുധീർ.
  • ഗായിക വാണി ജയറാമിന്റെ ശരിയായ പേര്? കലൈവാണി.
  • നൂറിലേറെ രാജ്യങ്ങളിൽ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ – പഠാന്‍.  
    • സംവിധാനം – സിദ്ധാർഥ് ആനന്ദ്.
  • വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ 2023-ലെ ലിസ്റ്റ് പ്രകാരം ഏഷ്യയിലെ ഏറ്റവും സമ്പന്നനായ നടൻ  ഷാരൂഖ് ഖാൻ.
  • ഇന്ത്യയിലെ ആദ്യ ബയോ സയൻസ് സിനിമ – ദ വാക്സിൻ വാർ. 
    • സംവിധാനം – വിവേക് അഗ്നിഗോത്രി.
    • പ്രമേയം – കൊറോണ മഹാമാരിയും അതിനെ പ്രതിരോധിക്കാനുള്ള വാക്സിന്റെ കണ്ടുപിടിത്തവും.
  • ലോകോത്തര ബ്രാൻഡായ ഗുച്ചിയുടെ (ഇറ്റാലിയൻ) ബ്രാൻഡ് അംബാസിഡറായ ആദ്യ ഇന്ത്യക്കാരി –  ആലിയ ഭട്ട്.
  • ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമായി പുറത്തിറങ്ങുന്ന എമർജൻസി എന്ന സിനിമയിൽ ഇന്ദിരാഗാന്ധിയുടെ വേഷം ചെയുന്നത് – കങ്കണ റണാവത്.
  • ഇന്ത്യയുടെ 74-ാമത്  റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യ അതിഥിയായി പങ്കെടുത്ത രാഷ്ട്രത്തലവൻ ആര്? അബ്ദുൽ ഫതഹ് അൽ-സിസി.(ഈജിപ്ത് പ്രസിഡന്റ്).
    • ഈജിപ്ത് – 
      • തലസ്ഥാനം – കെയ്‌റോ.
      • പ്രധാനമന്ത്രി – മൊസ്തഫ മദ്ബൗലി.
      • കറൻസി – ഈജിപ്ഷ്യൻ പൗണ്ട്.
      • നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം – ഈജിപ്ത്.
      •  പിരമിഡുകളുടെ രാജ്യം എന്നറിയപ്പെടുന്നത് – ഈജിപ്ത്.
      • സ്ഫിൻക്സ് ഏതു രാജ്യത്താണ്? ഈജിപ്ത്.
  • റിപ്പബ്ലിക്ക് ദിന പരേഡിന്റെ ഭാഗമായി അവതരിപ്പിച്ച ഫ്ളോട്ടുകളിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം – ഉത്തരാഖണ്ഡ്.
  • രാഷ്ട്രപതിഭവനിലെ മുഗൾ ഗാർഡൻ പൂന്തോട്ടങ്ങളുടെ പുതിയ പേര്? അമൃത് ഉദ്യാൻ.
  • ഔറംഗബാദിന്റെ പുതിയ പേര് –ഛത്രപതി സാംബാജി നഗർ.
  • ഒസ്മാനബാദിന്റെ പുതിയ പേര് – ധാരാശിവ്.
  • ദേശീയ പ്രാധാന്യമുള്ള സ്മാരകമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച തുംഗനാഥ് ഏത് സംസ്ഥാനത്താണ്?ഉത്തരാഖണ്ഡ്.
  • ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ അടുത്തിടെ അനാച്ഛാദനം ചെയ്തത് എവിടെയാണ്? ഹൈദരബാദ്. (ശില്പി – റാം വി. സുന്ദർ, 125 അടി).
    • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ – സ്റ്റാച്യൂ ഓഫ് യൂണിറ്റി (ഏകതാ പ്രതിമ, ഗുജറാത്ത്).
      • ഉയരം – 182 അടി.
      • ശില്പി – റാം വി. സുന്ദർ
      • സർദാർ പട്ടേലിന്റെ സ്മരണാർത്ഥം.
      • നർമ്മദ ജില്ലയിലെ സർദാർ സരോവർ അണക്കെട്ടിന് സമീപം.
  • തെലങ്കാനയുടെ സംസ്ഥാന പദവിക്ക് വേണ്ടി ജീവൻ നൽകിയവർക്കായി സമർപ്പിച്ച സ്മാരകം – അമരജ്യോതി സ്മാരകം.
    • ആന്ധ്രാപ്രദേശിനെ വിഭജിച്ച് രൂപികരിച്ച സംസ്ഥാനം  – തെലുങ്കാന.
    • തലസ്ഥാനം – ഹൈദരാബാദ്.
      • ഭാഗ്യനഗരം – ഹൈദരാബാദ്.
      • വളകളുടെ നഗരം – ഹൈദരാബാദ്.
      • മുത്തുകളുടെ നഗരം – ഹൈദരാബാദ്.
      • 1948-ൽ ഹൈദരാബാദ് മോചിപ്പിക്കാനുള്ള ഇന്ത്യൻ സൈനിക നടപടി – ഓപ്പറേഷൻ പോളോ.
    • നിലവിൽ വന്ന വർഷം – 2014 ജൂൺ 2.
    • തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷന്‍ – ബി.എൻ. ശ്രീകൃഷ്ണ കമ്മീഷന്‍.
    • ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം – തെലുങ്കാന.
    • പ്രധാന നദികൾ – ഗോദാവരി, കൃഷ്ണ, മഞ്ജീര, ഭീമ, മുസി.
    • തെലുങ്ക് ഗംഗ – കൃഷ്ണ.
    • ചാര്‍മിനാര്‍ സ്ഥിതിചെയ്യുന്ന നദീതീരം – മുസി.
    • ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷ – തെലുങ്ക്.
    • തെലങ്കാനയിലെ ഗോൽക്കൊണ്ട ഖനിയിൽ നിന്ന് ഖനനം ചെയ്യപ്പെട്ട രത്നം – കോഹിനൂർ രത്നം.
  • ഡൽഹിയിലെ തീൻ മൂർത്തി സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന 'നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പുതിയ പേര് – പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം.
    • ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്റെ ഔദ്യോഗിക വസതി – തീൻ മൂർത്തി ഭവൻ.
    • രൂപകൽപ്പന ചെയ്തത് – റോബർട്ട് ടോർ റസ്സൽ.
Teen_Murti_House

  

കായികം


  • പശ്ചിമബംഗാളിന്റെ ബ്രാൻഡ് അംബാസിഡർ – സൗരവ് ഗാംഗുലി.
  • ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം – ബിർസ മുണ്ട ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയം.
    • സ്ഥിതി ചെയ്യുന്നത് – റൂർക്കേല, ഒഡീഷ.
  • 2023-ൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ നാഷണൽ ഐക്കൺ ആയി തിരഞ്ഞെടുത്ത മുൻ ക്രിക്കറ്റ് താരം –  സച്ചിൻ ടെണ്ടുൽക്കർ.
  • സ്വച്ഛ് മുഖ് അഭിയാൻ പ്രചരണ പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയുടെ ചിരി അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം – സച്ചിൻ ടെണ്ടുൽക്കർ.  


രാഷ്ട്രീയം, പൊതു ഭരണം


  • പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചെതെന്നാണ്? 2023 മെയ് 28.
    • പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മുഖ്യ ശില്പി ആരാണ്?ബിമൽ ഹസ്മുഖ് പട്ടേൽ.
    • പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉത്ഘാടനവുമായി ബന്ധപെട്ട് കേന്ദ്ര സർക്കാർ ഇറക്കിയ നാണയം എത്ര രൂപയുടേതാണ്? 75.
    • ഇന്ത്യയുടെ പഴയ പാർലമെന്റ് മന്ദിരത്തിന്റെ പുതിയ പേര് – സംവിധാൻ സദൻ.
  • രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയപതാക – പഞ്ചാബിലെ അമൃത്‍സറിലെ അടാരി-വാഗ അതിർത്തിയിൽ ഉയർത്തിയത്. 
    • 418 അടിയാണ് ഉയരം.
  • ഏറ്റവും കൂടുതൽ ദരിദ്രരുള്ള സംസ്ഥാനം – ഉത്തർ പ്രദേശ്. 
  • ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം – ഗോവ (രണ്ടാമത്  – കേരളം).
  • അടുത്തിടെ 19 ജില്ലകൾ കൂടി രൂപീകരിച്ച സംസ്ഥാനം – രാജസ്ഥാൻ.
  • രാജ്യത്തെ ദേശീയ പാർട്ടികളുടെ എണ്ണം? 6.  
    • ബിജെപി, ഐ.എൻ.സി, സി.പി.ഐ. (എം), ബി.എസ്.പി., എൻ.പി.പി., എ.പി.പി.  
  • അടുത്തിടെ ദേശീയ പാർട്ടി പദവി നഷ്ടമായത് ഏതൊക്കെ രാഷ്ട്രീയ പാർട്ടികൾക്കാണ്? സി.പി.ഐ., എൻ.സി.പി., തൃണമൂൽ കോൺഗ്രസ്.
  • ത്രിപുര മുറിച്ചു തിപ്രാ ലാൻഡ് എന്ന പേരിൽ സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിച്ച രാഷ്ട്രീയ പാർട്ടി – തിപ്ര മോത്ത.
  • തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിന് രാഷ്ട്രപതിക്ക് പേര് ശുപാർശ ചെയ്യാൻ സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതിയിൽ ഉൾപ്പെട്ടവർ ആരൊക്കെയാണ്? പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.
  • 2023-ൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരിൽ തെലങ്കാന മുഖ്യമന്ത്രി ആരാണ്? രേവന്ത് റെഡ്‌ഡി.
Revanth_Reddy
    • തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രി – കെ. ചന്ദ്രശേഖര റാവു.
    • തെലങ്കാനയുടെ ആദ്യ ഗവർണർ – ഇ.എസ്.എൽ. നരസിംഹൻ.
    • തെലങ്കാനയുടെ നിലവിലെ ഗവർണർ – തമിഴിസൈ സൗന്ദരരാജൻ.
    • 2023-ൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാർ
      • ത്രിപുര – മണിക് സാഹ.
      • മിസോറാം – ലാൽസു ഹോമ
      • നാഗാലാൻഡ് – ഗെയ്‌ഫ്യു റിയു.
      • മേഘാലയ – കോൺറാഡ് സാങ്മ.
      • മധ്യപ്രദേശ് – മോഹൻ യാദവ്
      • ഛത്തീസ്ഗഡ് – വിഷ്ണുദേവ് സായ്.
      • രാജസ്ഥാൻ – ഭജൻലാൽ ശർമ്മ.
      • കർണ്ണാടക – സിദ്ധരാമയ്യ.
  • അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി ആരാണ്? വൈ. എസ്. ജഗൻ മോഹൻ റെഡ്ഡി (ആന്ധ്രാപ്രദേശ്).
    • രണ്ടാം സ്ഥാനം – പേമ ഖണ്ഡു (അരുണാചൽ പ്രദേശ്).
    • മൂന്നാം സ്ഥാനം  – നവീൻ പട്നായിക്.
    • രാജ്യത്തെ ഏറ്റവും വിദ്യാസമ്പന്നനായ മുഖ്യമന്ത്രി – ഹിമന്ത ബിശ്വ ശർമ്മ (അസം).
  • ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ ഒഡീഷ്യ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയ ഭാഷ – കുയി ഭാഷ.
  • മെയ്തി സമുദായത്തിന് പട്ടിക വർഗ പദവി നൽകുന്നതുമായി ബന്ധപെട്ട് സംഘർഷം നടക്കുന്ന സംസ്ഥാനം  –  മണിപ്പൂർ.
  • അടുത്തിടെ ഒത്തുതീർപ്പാക്കിയ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കേസ് – ബെർഹാംപോർ ബാങ്ക് ലിമിറ്റഡ് ലിക്വിഡേഷൻ കേസ്.
    • 1951ൽ ഫയൽ ചെയ്ത കേസാണ് 72 വർഷങ്ങൾക്കിപ്പുറം കൊൽക്കത്ത ഹൈകോടതി തീർപ്പാക്കിയിരിക്കുന്നത്.
  • 278 പേരുടെ മരണത്തിടയാക്കിയ ബാലസോർ തീവണ്ടി അപകടം നടന്ന സംസ്ഥാനം – ഒഡിഷ (2023 ജൂൺ 2).
    • ഷാലിമാർ - ചെന്നൈ സെൻട്രൽ കോറോമൻഡാൽ എക്സ്പ്രസ്സ്, ബംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്,  ഗുഡ്സ് ട്രെയിൻ എന്നിവയാണ് കൂട്ടിയിടിച്ചത്).       


ഇന്ത്യൻ സായുധ സേന


  • ഇന്ത്യയിലെ ആദ്യ വ്യോമസേനാ പൈതൃക കേന്ദ്രം – ചണ്ഡീഗഡ്.
  • ഭാരതത്തിന്റെ ഏത് സേനയുടെ പതാകയാണ് 2023-ൽ പുതുക്കിയത്? വ്യോമസേന.
Air_Force_Ensign_of_India
  • Cope India 23 ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള വ്യോമാഭ്യാസമാണ്? ഇന്ത്യ-അമേരിക്ക.
  • കൊങ്കൺ 2023 ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള നാവികാഭ്യാസമാണ്? ഇന്ത്യ - ഇംഗ്ലണ്ട്.
  • ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിൽ നടന്ന സംയുക്ത സൈനികാഭ്യാസത്തിന്റെ പേര്  –  AFINDEX -2023.  
  • SIPRI റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം  ഇന്ത്യ.
  • 2023-ൽ ഇന്ത്യ വിയറ്റ്നാമിന് നൽകിയ മിസൈൽ കോർവൈറ്റ്  –  ഐ. എൻ. എസ്. കൃപാൺ.
  • ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച് നീറ്റിലിറക്കിയ ആറാമത്തെ യുദ്ധക്കപ്പൽ – വിന്ധ്യ ഗിരി.
  • നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 126-ആം ജന്മവാര്ഷികാഘോഷത്തിന്റെ ഭാഗമായി ആൻഡമാൻ - നിക്കോബാറിലെ എത്ര ദ്വീപുകൾക്കാണ് യുദ്ധവീരന്മാരുടെ പേരുകൾ നൽകിയത്? 21.
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ ജോലി ചെയ്യുന്ന ആദ്യ വനിതാ ഓഫീസർ – ക്യാപ്റ്റൻ ശിവ ചൗഹാൻ.
  • ഇന്ത്യയുടെ വ്യോമസേനയുടെ ഗാലന്ററി മെഡൽ നേടുന്ന ആദ്യ വനിതാ വ്യോമസേന ഉദ്യോഗസ്ഥ – വിങ് കമാൻഡർ ദീപിക മിശ്ര.
  • ചരിത്രത്തിൽ ആദ്യമായി കരസേന ദിന പരേഡ് ഡൽഹിക്കു പുറത്തു എവിടെ വച്ചാണ് നടന്നത് ?ബംഗളുരു (75-ാമത് കരസേന ദിനം)
  • രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ്. ഓഫീസർ – സഫീൻ ഹസൻ. 

പദ്ധതികൾ


  • ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്കായി 33 ശതമാനം സീറ്റുകൾ സംവരണം ചെയ്‌ത നിയമത്തിന്റെ പേര് – നാരി ശക്തി വന്ദൻ അധീനിയം (വനിതാ സംവരണ ബിൽ / ഭരണഘടന (നൂറ്റി ആറാം ഭേദഗതി) നിയമം).
    • പുതിയ പാർലമെന്റ്  മന്ദിരത്തിൽ അവതരിപ്പിക്കുന്ന ആദ്യ ബിൽ – നാരി ശക്തി വന്ദൻ അധീനിയം.
    • ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണ് ബിൽ.
    • സംവരണ സീറ്റുകളിൽ എസ്‌സി/എസ്‌ടിക്കാർക്കും ക്വാട്ട ഉണ്ടായിരിക്കും.
    • ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം.
    • 1996 സെപ്തംബർ 12 ന് ദേവഗൗഡ സർക്കാരാണ് ആദ്യ വനിതാ സംവരണ ബിൽ കൊണ്ടുവന്നത്.  
    • 2010-ലാണ് ബിൽ ആദ്യമായി രാജ്യസഭ പാസാക്കിയത്.
    • നാരി ശക്തി വന്ദൻ അധീനിയം ബിൽ ലോകസഭ പാസ്സാക്കിയ ദിനം – 2023 സെപ്തംബർ 20.
      • ബില്‍ അവതരിപ്പിച്ചത് – കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. 
      • 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്തു.
    • രാജ്യസഭ പാസാക്കിയ പാസ്സാക്കിയ ദിനം – 2023 സെപ്തംബർ 21.
      • രാജ്യസഭയില്‍ 215 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു.
    • പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തിലാണ് ഇരുസഭകളും ബില്‍ പാസാക്കിയത്.
    • രാഷ്ട്രപതി ദ്രൗപദി മുർമു അനുമതി നൽകിയത് – 2023 സെപ്തംബർ 28.
    • ആർട്ടിക്കിൾ 330 എ – എസ്‌സി, എസ്ടി വിഭാഗങ്ങൾക്കുള്ള ലോക്‌സഭാ സീറ്റ് സംവരണത്തിലെ വ്യവസ്ഥകൾ മാറ്റുന്നു.
    • ആർട്ടിക്കിൾ 332 എ – എല്ലാ സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് സീറ്റ് സംവരണം. 
  • പട്ടിക ജാതി വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിലേക്കായി ആരംഭിച്ച പദ്ധതി –  ശ്രേഷ്ഠ.  
  • രാജ്യത്തെ തെരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പദ്ധതി – അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി.
  • തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം – ഹരിയാന (357 രൂപ).
    • കേരളത്തിൽ 333 രൂപ.
  • കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് ഏതു പദ്ധതി പ്രകാരമാണ്?ഭാരത് എൻസിഎപി (Bharat NCAP).


സാമ്പത്തികം

  • G20 ഇന്ത്യൻ ഷേർപ – അമിതാഭ് കാന്ത്.  
G20 India 2023
    • G20 യോഗങ്ങളുടെ വേദി – 
      • 2022 – ഇന്തോനേഷ്യ, 
      • 2023 – ഇന്ത്യ (2022 ഡിസംബർ 01 മുതൽ 2023 നവംബർ 30 വരെ),
      • 2024 – ബ്രസീൽ.
    • 21-മത് ജി20  അംഗം – ആഫ്രിക്കൻ യൂണിയൻ.
    • 2023 ജി20 സമ്മേളനത്തിൽ പങ്കെടുക്കുന്ന അതിഥി രാജ്യങ്ങളുടെ എണ്ണം – 9 (ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതർലാൻഡ്സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, സ്പെയിൻ, യുഎഇ).
    • 2023-ലെ G20 ചലച്ചിത്രമേളയുടെഉദ്ഘാടന ചിത്രം – പഥേർ പാഞ്ചാലി.
    • ജി20 ഉച്ചകോടിയുടെ ഭാഗമായി ഡിജിറ്റൽ ഇക്കണോമി വർക്കിംഗ് ഗ്രൂപ്പ് മന്ത്രിതല യോഗത്തിന്  ആതിഥേയത്വം വഹിച്ച നഗരം – ബെംഗളൂരു.
    • G20 കോൺഫറൻസിന്റെ  ഭാഗമായി W-20 യുടെ ആദ്യ മീറ്റിംഗിന് ആതിഥേയത്വം വഹിച്ച സംസ്ഥാനം – മഹാരാഷ്ട്ര.
    • ക്രൈം സെക്യുരിറ്റിയുമായി ബന്ധപ്പെട്ട G 20 സമ്മേളനത്തിന് വേദിയായത് – ഗുരുഗ്രാം.
    • 2023 രണ്ടാം ജി20 ശാക്തീകരണ യോഗം നടന്ന കേരളത്തിലെ ജില്ല – തിരുവനന്തപുരം.
    • ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള രണ്ടാം ഷേർപ്പ സമ്മേളനം നടന്ന കേരളത്തിലെ സ്ഥലം –  കുമരകം.
  • ഇന്ത്യ അധ്യക്ഷത വഹിച്ച 2023-ലെ പതിനെട്ടാമത് ജി-20 ഉച്ചകോടിയുടെ ആപ്തവാക്യം എന്ത്? വസുധൈവ കുടുംബകം.
  • Made in India: 75 Years of Business and Enterprise എന്ന പുസ്തകം രചിച്ചത്? അമിതാഭ് കാന്ത്.
  • അവകാശികളില്ലാതെ 10 വർഷത്തിൽ ഏറെയായ ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതിനായി ഉദ്ഗം പോർട്ടൽ ആരംഭിച്ച സ്ഥാപനം – ആർ.ബി.ഐ.
  • മാർച്ചിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അതിവേഗ പാത (NH-275) – മൈസൂരു - ബംഗളുരു.    
  • ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ റീറ്റെയ്ൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചത് എവിടെ? മുംബൈ.
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉല്പാദിക്കപ്പിക്കുന്ന സംസ്ഥാനം – ഉത്തർ പ്രദേശ്.


പരിസ്ഥിതി 


  • ഇന്ത്യയിലെ ഏറ്റവും മലിനമായ നദി – കൂവം നദി (ചെന്നൈ).
    • ദൈർഘ്യം – 72 കി.മീ.
    • തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ കേശവരം അണക്കെട്ടിൽനിന്ന് ഉദ്ഭവിച്ച് കൂവം അഴിമുഖത്ത് സമുദ്രത്തിൽ പതിക്കുന്ന നദി.
    • ഇന്ത്യയിലെ നദികൾ.
  • ഏഷ്യയിൽ വെള്ളത്തിനടിയിലൂടെ ഏറ്റവും നീളം കൂടിയ ഹൈഡ്രോ കാർബൺ പൈപ്പ് ലൈൻ ഏത് നദിയിലാണ്? ബ്രഹ്മപുത്ര.
    • അസമിലെ ജോർഹാട്ടിനെയും മജുലി ദ്വീപിനെയും ബന്ധിപ്പിച്ചുള്ള പൈപ്പ് ലൈൻ.
  • ഇന്ത്യയിലെ കടുവകളുടെ സെൻസസ് റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ കടുവകളുടെ സംരക്ഷണ കേന്ദ്രം – കോർബറ്റ് ടൈഗർ റിസർവ്.
  • ഇന്ത്യയിലെ കടുവകളുടെ സെൻസസ് റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം  –  മധ്യപ്രദേശ്.
  • ആനകളുടെ സഞ്ചാരം അറിയുന്നതിനായി എലിഫന്റ് ട്രാക്ക് അപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം –  ജാർഖണ്ഡ്.
  • അറബിക്കടലിൽ രൂപം കൊണ്ട ബിപാർജോയ് ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം  ബംഗ്ലാദേശ്.
  • തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായ 'മോഖ'ക്കു ആ പേര് നിർദേശിച്ച രാജ്യം – യെമൻ.
  • മക്കൾ വളർത്തി (കൂന്താണി) എന്ന അപൂർവയിനം കൈതച്ചക്ക സംരക്ഷിച്ച് വളർത്തിയതിന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ സസ്യ ജനിതക സംരക്ഷണ പുരസ്കാരം ലഭിച്ച ആദിവാസി വനിത – പരപ്പി അമ്മ.

വേദികൾ, സൂചികകൾ  


  • പ്രഥമ ആഗോള ടൂറിസം നിക്ഷേപക ഉച്ചകോടിയുടെ വേദി – ന്യൂ ഡൽഹി.
  • 14-ാമത് ലോക സുഗന്ധവ്യഞ്ജന കോൺഗ്രസിന് വേദിയാകുന്ന നഗരം – മുംബൈ.
  • 17-ാമത് പ്രവാസി ഭാരതീയ ദിവസിന്റെ വേദി എവിടെയാണ്? ഇൻഡോർ.
  • 108-ാമത്  ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വേദി – നാഗ്പൂർ.
  • 2023-ൽ അന്താരാഷ്ട്ര കെയ്റ്റ് ഫെസ്റ്റിവലിന് വേദിയായത് – അഹമ്മദാബാദ് (ഗുജറാത്ത്).
  • ലോകബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്സ് (LPI) 2023 പ്രകാരം ഇന്ത്യയുടെ റാങ്ക് എത്ര? 38.
  • പാരീസ് ആസ്ഥാനമായ റിപ്പോർട്ടേഴ്‌സ് വിതൗട് ബോർഡേഴ്സ് തയാറാക്കിയ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം – 161. 
    • നോർവേ, അയർലണ്ട്, ഡെൻമാർക്ക്‌ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
  • 71-ാമത് മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം – ഇന്ത്യ.
    • ഇന്ത്യയുടെ ഈ വർഷത്തെ പ്രതിനിധി (മിസ് ഇന്ത്യ) – സിനി ഷെട്ടി (കർണാടക).
    • 28 വർഷങ്ങൾക്കു (1996 ബംഗളൂരു) ശേഷം ഇന്ത്യ മിസ് വേൾഡ് മത്സരത്തിന് വേദിയാകുന്നു.
    • ആദ്യമായി ലോക സൗന്ദര്യ കിരീടം നേടിയ ഇന്ത്യക്കാരി – റീത്ത ഫാരിയ (1966).


പുരസ്‌കാരങ്ങൾ

  • 2023-ൽ ഭൗമസൂചിക പദവി ലഭിച്ച തമിഴ് നാട്ടിൽ നിന്നുള്ള വെറ്റില – ഔതൂർ വെറ്റില.
  • ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പോയ്ന്റ്സ് ഓഫ് ലൈറ്റ് പുരസ്‌കാരം നേടിയ ഇന്ത്യൻ വംശജൻ ആര്? നവജ്യോത്‌ സാവിനി.  (കൈ കൊണ്ട് തിരിക്കാവുന്ന അലക്കു യന്ത്രം കണ്ടു പിടിച്ചതിന്).
  • ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ക്രോസ് ഓഫ് ദ ലീജിയൻ ഓഫ് ഓണർ' ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി – നരേന്ദ്ര മോഡി.
  • 2023-ലെ ലോകമാന്യ തിലക് ദേശീയ അവാർഡിന് അർഹനായത് – നരേന്ദ്ര മോഡി.
  • ആഗോളതലത്തിൽ ഏറ്റവും മികച്ച കേന്ദ്ര ബാങ്കറായി തെരെഞ്ഞെടുത്തത് ആരെയാണ്? റിസർവ് ബാങ്ക് ഗവർണ്ണർ ശക്തി കാന്ത് ദാസ്,
    • ഗ്ലോബൽ ഫിനാൻസ് മാഗസിന്റെ റിപ്പോർട്ടിലാണ് അംഗീകാരം.
  • തെക്കനമേരിക്കൻ രാജ്യമായ സുരിനാമിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ദി ഗ്രാൻഡ് ഓർഡർ  ഓഫ് ദി ചെയിൻ ഓഫ് ദി യെൽലോ സ്റ്റാർ' പ്രസിഡന്റ് ചന്ദ്രികാ പെർസാദ് സന്തോഖിയിൽ നിന്നും അടുത്തിടെ ഏറ്റു വാങ്ങിയ വ്യക്തി  ദ്രൗപദി മുർമു.
  • പ്രശസ്ത സോഷ്യലിസ്റ്റ് നേതാവായ മധു ലിമയെയുടെ ജന്മശതാബ്ദി ആഘോഷ വേളയിൽ 'ജന്മശതാബ്ദി പുരുഷ്'(Man of the Century) പദവി നൽകി ആദരിച്ചത് ആരെയാണ്? പണ്ഡിറ്റ് രാം കിഷൻ.
  • നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ടിൽ ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നാഗമെന്ന ബഹുമതി തുടർച്ചയായ മൂന്നാം തവണയും നേടിയത്  –  കൊൽക്കത്ത.


📌കൂടുതൽ വിവരങ്ങൾക്ക്: അവാർഡുകളും ബഹുമതികളും 2023


നിയമനങ്ങൾ

  • ലോകബാങ്കിന്റെ പുതിയ പ്രസിഡന്റായി നിയമിതനായ ഇന്ത്യൻ വംശജൻ – അജയ് ബംഗ. 
    • ലോകബാങ്ക് – 
      • ആസ്ഥാനം – വാഷിങ്ടൺ ഡി.സി.
      • നിലവിൽ വന്ന വർഷം – 1945 ഡിസംബർ 27.
      • 'ബ്രറ്റൺവുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്നത് – ലോകബാങ്കും, അന്താരാഷ്ട്രനാണയ നിധിയും (1944-ൽ  യു. എസിലെ ബ്രറ്റൺവുഡ് സമ്മേളനത്തിലൂടെ രൂപീകരിക്കപ്പെട്ടത് കൊണ്ട്).
  • സശാസ്ത്ര സീമ ബലിന്റെ (SSB) പുതിയ ഡയറക്ടർ ജനറൽ  രശ്മി ശുക്ല.
  • സി.ബി.ഐയുടെ പുതിയ ഡയറക്ടർ – പ്രവീൺ സൂദ്.
  • കേന്ദ്ര വിജിലൻസ് കമ്മീഷണറായി ചുമതല ഏറ്റത് ആരാണ്? പ്രവീൺകുമാർ ശ്രീവാസ്‌തവ.
  • ബി.എസ്.എഫിന്റെ പുതിയ ഡയറക്ടർ ജനറൽ ആയി നിയമിതനായത്   നിതിൻ അഗർവാൾ.
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷൻ – മാധവ് കൗശിക്.
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുതിയ ഉപാധ്യക്ഷൻ – കുമുദ് ശർമ്മ.
    • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷൻ പദവിയിൽ എത്തുന്ന ആദ്യ വനിത – കുമുദ് ശർമ്മ.
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാള ഭാഷാ കൺവീനറായി തെരഞ്ഞെടുക്കപ്പെട്ടത്  – കെ.പി. രാമനുണ്ണി.

Thanks for reading!!!