10th Prelims Fourth Stage Related Facts | Part 5

10th Prelims Fourth Stage Related Facts | Part 5

This is the fifth version of the connected facts from the fourth stage of the Kerala PSC 10th prelims question paper for candidates taking the 5th and 6th phases of the Kerala PSC 10th prelims.


Questions & Related Facts of 10th Prelims Fourth Stage





Related Facts

റൗലറ്റ് നിയമം
  • കരിനിയമം എന്നറിയപ്പെട്ട നിയമം – റൗലറ്റ് നിയമം.
  • ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇന്ത്യന്‍ ജനതയുടെ പൗരാവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് നടപ്പിലാക്കിയ നിയമം – റൗലറ്റ് നിയമം.
  • പാസാക്കിയ വർഷം – 1919 ഫെബ്രുവരി 6.
  • റൗലത്ത് ആക്ട് നിയമമാക്കിയത് – 1919 മാർച്ച് 17.
  • പിൻവലിച്ച വർഷം – 1922.
  • റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി – റീഡിങ് പ്രഭു.
  • ഇന്ത്യയിലെ വിപ്ലവ പ്രവർത്തനങ്ങളെ പറ്റി പഠിക്കാൻ 1917-ൽ നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് കമ്മിറ്റി –സെഡിഷൻ കമ്മിറ്റി, ജസ്റ്റിസ് സർ സിഡ്നി റൗലറ്റ്.
  • റൗലറ്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ചു റൗലത്ത് ആക്ട് നിലവില്‍ വന്നപ്പോൾ റദ്ദായ നിയമം  ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ട് (1915).
  • റൗലറ്റ് നിയമത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യാ സര്‍ക്കാരിന് ലഭിച്ച അധികാരങ്ങള്‍ – 
    • ഏതൊരു ഇന്ത്യാക്കാരനേയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം
    • വിചാരണ കൂടാതെ അനിച്ഛിതകാലം തടവിലിടാം
    • പ്രത്യേക കോടതികളില്‍ രഹസ്യവിചാരണ നടത്താം
    • കോടതിവിധിക്കെതിരെ അപ്പീല്‍ നിഷേധിക്കാം
  • റൗലറ്റ് നിയമത്തിനെതിരെ ഗാന്ധിജി കരിദിനമാചരിക്കാന്‍ ആഹ്വാനം ചെയ്ത തിയതി   1919 ഏപ്രില്‍ 6.
  • റൗലറ്റ് നിയമത്തിനെതിരായ സമരത്തിന് പഞ്ചാബില്‍ നേതൃത്വം നല്‍കിയത്  – ഡോ സത്യപാല്‍, ഡോ സെയ്ഫുദ്ദീന്‍ കിച്ച്‌ലു (ഏപ്രില്‍ 10).
  • പഞ്ചാബിലെ അമൃത്‌സറിലെ ജാലിയൻവാലാ ബാഗിൽ ആരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ ഒത്തുകൂടിയത് – ഡോ സത്യപാല്‍, ഡോ സെയ്ഫുദ്ദീന്‍ കിച്ച്‌ലു.







Related Facts

ജാലിയന്‍വാലാബാഗ്
  • നടന്ന സ്ഥലം – അമൃതസർ (പഞ്ചാബ്).
  • ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്ന തിയതി – 1919 ഏപ്രില്‍ 13.
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം – റൗലറ്റ് നിയമം.
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഓഫീസർ – ജനറൽ റെജിനാൾഡ് ഡയർ.
  • അമൃത്സറിലെ കശാപ്പുകാരൻ –  ജനറൽ റെജിനാൾഡ് ഡയർ.
  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് വെടിവെക്കാൻ അനുമതി നൽകിയ പഞ്ചാബ് ഗവർണർ മൈക്കിൾ ഒ. ഡയർ (ലഫ്റ്റനന്റ്  ഗവർണർ).
  • ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ദൃക്‌സാക്ഷി – ഉദ്ദം സിംഗ്.
  •  മൈക്കല്‍ ഒ ഡയറിനെ ഉദ്ധംസിങ് വെടിവെച്ചു കൊന്ന വര്‍ഷം  1940.
  • ഉദ്ദം സിങ്ങിന്റെ ഓർമയ്ക്കായി 1995- ൽ രൂപംകൊണ്ട ജില്ല – ഉദ്ദം സിങ് നഗർ (ഉത്തരാഖണ്ഡ്).
  • ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല സമയത്തെ വൈസ്രോയി ചെംസ്‌ഫോർഡ് പ്രഭു.
  • ജാലിയൻവാലാബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മിഷൻ – ഹണ്ടർ കമ്മിഷൻ.
  • മൈക്കിള്‍ ഒ. ഡയറിനെ വധിച്ച ഉദ്ദം സിംഗിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് – 1940 ജൂലൈ 31.
  • ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിധേഷിച്ച് സര്‍ പദവി ഉപേക്ഷിച്ചത്  – രവീന്ദ്രനാഥ ടാഗോര്‍.
  •  ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ഗാന്ധിജി ബ്രിട്ടീഷ് സര്‍ക്കാരിന് തിരികെ നല്‍കിയ പദവി – കൈസര്‍-എ-ഹിന്ദ് (& സരോജിനി നായിഡു).
  • ജാലിയൻ വാലാബാഗ് സംഭവത്തിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും  രാജിവച്ച നേതാവ്  സി. ശങ്കരൻ നായർ.
  • 'പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു അമൃതസർ അത് ഇളക്കിയിരിക്കുന്നു' എന്ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് പ്രതികരിച്ചത് – ഗാന്ധിജി.
  • ജാലിയൻവാലാബാഗ് സംഭവവുമായി ബന്ധപ്പെട്ട് ഗാന്ധിജി ആഹ്വാനം ചെയ്ത സമരം – നിസ്സഹകരണ സമരം.
  • ഇന്ത്യയിൽ അമർ ജ്യോതി തെളിയിച്ചിരിക്കുന്നത് – ജാലിയൻവാലാ ബാഗ്. 
  • ജാലിയൻവാലാബാഗ് ദിനം ഏപ്രില്‍ 13.






Related Facts

  • 1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ പാര്‍ലമെന്‍റിലെ ദര്‍ബാര്‍ ഹാളില്‍ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ‘വിധിയുമായുള്ള കൂടിക്കാഴ്ച’ എന്ന പേരില്‍ നടത്തിയ പ്രസംഗം.





Related Facts

  • മധ്യകാല കേരളത്തിലെ കലാരൂപങ്ങള്‍ – കഥകളി, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍, തെയ്യം, പടയണി, ഒപ്പന, മാര്‍ഗം കളി, ദഫ്മുട്ട്‌, പരിചമുട്ടുകളി, കൂടിയാട്ടം, ചാക്യാർക്കൂത്ത്‌, ചവിട്ടുനാടകം.
  • യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ കലാരൂപങ്ങൾ – കൂടിയാട്ടം, മുടിയേറ്റ്.
  • 2020-ൽ പത്മശ്രീ കിട്ടിയ നോക്കുവിദ്യ പാവകളി കലാകാരി – മൂഴിക്കൽ പങ്കജാക്ഷി.
കഥകളി
  • കേരളത്തിന്റെ തനത്‌ കലാരൂപം – കഥകളി.
    • കലകളുടെ രാജാവ്, രാജാക്കന്മാരുടെ കല എന്നറിയപ്പെടുന്ന കേരളത്തിലെ കലാരൂപം – കഥകളി.
    •  കഥകളിയുടെ ഉപജ്ഞാതാവ്  – കോട്ടയത്ത് തമ്പുരാൻ.
    • കഥകളിയുടെ ആദിരൂപം – രാമനാട്ടം.
      • രാമനാട്ടത്തിന്റെ  ഉപജ്ഞാതാവ് – കൊട്ടാരക്കര തമ്പുരാൻ.
      • കൃഷ്ണനാട്ടത്തിന്റെ  ഉപജ്ഞാതാവ് – മാനവേദൻ രാജാവ്/
    • കഥകളിയുടെ സാഹിത്യ രൂപം – ആട്ടക്കഥ.
    • കഥകളി മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥം – ഹസ്തലക്ഷണദീപിക (ഉദയവർമ്മ തമ്പുരാൻ).
    • കഥകളിയുടെ ആദ്യ ചടങ്ങ് – കേളികൊട്ട്.
    • കഥകളി അവതരണത്തിലെ ആദ്യ ചടങ്ങ് /നൃത്തം – പുറപ്പാട്.
    • കഥകളി അവതരണത്തിലെ അവസാന ചടങ്ങ് – ധനാശി.
    • പ്രമുഖ കഥകളി ആചാര്യന്മാർ – കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമൻകുട്ടി നായർ, കോട്ടയ്ക്കൽ ശിവരാമൻ, മാങ്കുളം വിഷ്ണു നമ്പൂതിരി.
    • കഥകളിയിൽ നിന്നും ഉരുത്തിരിഞ്ഞ കലാരൂപം – കേരള നടനം.
    • കേരള നടനത്തിന്റെ ഉപജ്ഞാതാവ് – ഗുരു ഗോപിനാഥ്.
    • 'സംസാരിക്കുന്ന കഥകളി' എന്നറിയപ്പെടുന്ന കലാരൂപം – യക്ഷഗാനം.
      •  കാസർഗോഡ്.
      • മറ്റൊരു പേര് – ബയലാട്ടം.
      • യക്ഷഗാനത്തിന്റെ പിതാവ്  പാർത്ഥി സുബ്ബൻ.
മോഹിനിയാട്ടം
  • കേരളത്തിന്റെ തനത് നൃത്ത രൂപം – മോഹിനിയാട്ടം.
    • രസം - ശൃംഗാരം.
    • ഉപയോഗിക്കുന്ന സംഗീതം  – കർണാടക സംഗീതം.
    • മോഹിനിയാട്ടത്തിലെ മുദ്രകൾ  – 24.
    • മോഹിനിയാട്ടത്തിലെ മുദ്രകളെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം  – ഹസ്തലക്ഷണദീപിക (ഉദയവർമ്മ തമ്പുരാൻ).
    • മോഹിനിയാട്ടത്തിന്റെ പുന:രുജീവനത്തിന് മുഖ്യ പങ്കു വഹിച്ച തിരുവിതാംകൂർ രാജാവ് – സ്വാതിതിരുനാൾ.
    • മോഹിനിയാട്ടത്തിന്റെ അമ്മ എന്നറിയപ്പെടുന്നത് – കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ.
ഓട്ടൻതുള്ളൽ  
  • സാധാരണക്കാരനെ കഥകളി – ഓട്ടൻതുള്ളൽ. 
  • തുള്ളലിന്റെ ഉപജ്ഞാതാവ് – കുഞ്ചൻ നമ്പ്യാർ.
    • കുഞ്ചൻ ദിനം – മെയ് 5.
    • കേരളത്തിന്റെ ജനകീയ കവി.
    • കുഞ്ചൻ നമ്പ്യാർ സ്മാരകം –  അമ്പലപ്പുഴ, കിള്ളിക്കുറിശ്ശിമംഗലം.
  • പ്രഭാതത്തിൽ /രാവിലെ അവതരിപ്പിക്കുന്ന തുള്ളൽ – പറയൻ തുള്ളൽ.
  • അർദ്ധരാത്രി അവതരിപ്പിക്കുന്ന തുള്ളൽ – ശീതങ്കൻതുള്ളൽ.
  • മലയാളത്തിലെ ആദ്യ തുള്ളൽ കൃതി – കല്ല്യാണ സൌഗന്ധികം.
  • കേരളത്തിന്റെ ആയോധന കലാരൂപം  – കളരിപ്പയറ്റ്.
  • അഭിനയത്തിന്റെ അമ്മ, കലകളുടെ മുത്തശ്ശി എന്നറിയപ്പെടുന്ന കലാരൂപം – കൂടിയാട്ടം.
    • കൂടിയാട്ടം അവതരിപ്പിക്കുന്ന അരങ്ങ്  – കൂത്തമ്പലം.
  • ചാക്യാർ സമുദായത്തിലെ സ്ത്രീകൾ അവതരിപ്പിക്കുന്ന കൂത്ത് – നങ്ങ്യാർകൂത്ത്.
    • നങ്ങ്യാർകൂത്തിന് പേരുകേട്ട കേരളത്തിലെ ക്ഷേത്രം – വടക്കുന്നാഥ ക്ഷേത്രം (തൃശ്ശൂർ).
      • മാർഗി സതി.
  • മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിൽ അരങ്ങേറുന്ന അനുഷ്ഠാന കല – പടയണി.
    • പടയണിയുടെ ജന്മസ്ഥലം – കടമ്മനിട്ട (പത്തനംതിട്ട).
  • കേരളത്തിൽ കണ്ണൂർ ജില്ലയിൽ മാത്രം കണ്ടുവരുന്ന കലാരൂപം  – കോതാമുഴി.
  • തെയ്യങ്ങളുടെ നാട്' എന്ന പേരിൽ അറിയപ്പെടുന്നത്  – കണ്ണൂർ.
    • കേരളത്തിൽ സ്ത്രീകൾ കെട്ടിയാടുന്ന ഒരേ ഒരു തെയ്യം  – ദേവക്കൂത്ത്‌ (കണ്ണൂർ).
  • പാലക്കാട് ജില്ലയിലെ തനതു കലാരൂപം  – കന്ന്യാര്‍കളി.
  • ഏത് ജില്ലയിലെ തനതായ കലാരൂപമാണ് പൊറാട്ട് നാടകം  – പാലക്കാട്.
  • ചവിട്ടു നാടകം എന്ന കലാരൂപം ആരുടെ സംഭാവനയാണ്  – പോർച്ചുഗീസ്.






Related Facts
  • സൈലന്റ്‌വാലി ദേശീയോദ്യാനം – പാലക്കാട് (1984).
  • കേരളത്തിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനം – സൈലന്റ്‌വാലി ദേശീയോദ്യാനം (237 ചതുരശ്ര കിലോമീറ്റർ).
  • കേരളത്തിലെ ഏറ്റവും വലിയ മഴക്കാടുകൾ – സൈലന്റ്‌വാലി.
  • സ്ഥാപിതമായത് – 1980.
  • 1984-ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. പ്രധാനമന്ത്രി – ഇന്ദിരാഗാന്ധി
  • 2007-ൽ ബഫർ സോണായി പ്രഖ്യാപിച്ചു.
  • 'സൈലന്റ് വാലി' എന്ന പേര് നിർദ്ദേശിച്ചത്റോബർട്ട് റൈറ്റ് (1847).
  • ഉദ്ഘാടനം ചെയ്തത് – രാജീവ് ഗാന്ധി (1985).
  • സംരക്ഷിത ഇനം – സിംഹവാലൻ കുരങ്ങ്‌.
  • സിംഹവാലൻ കുരങ്ങ്‌ ശാസ്ത്രീയ നാമം – മക്കാക്ക് സിലാനസ്.
  • സിംഹവാലൻ കുരങ്ങ്‌ (പ്രധാനമായും പഴം തിന്നുന്നവർ) സാന്നിധ്യം – വെടിപ്ലാവ് (കുല്ലേനിയ എക്സറില്ലാറ്റ)
  • മഹാഭാരതത്തിൽ 'സൈരന്ധ്രിവനം' എന്നാണ് ദേശീയോദ്യാനം അറിയപ്പെടുന്നത് – സൈലന്റ്‌വാലി.
  • സഹ്യാദ്രിയിലെ ഏക നിത്യഹരിത വനങ്ങൾ കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം – സൈലന്റ്‌വാലി.
  • 20 കിലോമീറ്ററിലധികം സൈലന്റ് വാലി നാഷണൽ പാർക്കിൽ കൂടി ഒഴുകുന്ന കേരളത്തിലെ ഏക നദി - കുന്തിപ്പുഴ.
  • സൈലന്റ് വാലി നാഷണൽ പാർക്കിൽ നിന്ന് ഉത്ഭവിക്കുന്ന നദി – തുതപ്പുഴ.
    • കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ പോഷകനദി.
    •  കുന്തിപ്പുഴ തൂതപ്പുഴയുടെ പ്രധാന പോഷകനദിയാണ്.
      • പാലക്കാട് ജില്ലയിലെ കരിമ്പുഴയിൽ വച്ച് കുന്തിപ്പുഴയും കരിമ്പുഴയും കൂടിച്ചേർന്ന് തൂതപ്പുഴയുണ്ടാകുന്നു.
  • കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം – 6.
    • (പിഎസ്‌സിക്ക് –5).
  • കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം – ഇരവികുളം.
  • കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം – പെരിയാർ ദേശീയോദ്യാനം (വിസ്തീർണ്ണം: 305 km²).
    • (പിഎസ്‌സിക്ക് – ഇരവികുളം,വിസ്തീർണ്ണം: 97 കിമീ²).
  • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം – പാമ്പാടുംചോല.
  • കേരളത്തിലെ ഏറ്റവും പുതിയ ദേശീയോദ്യാനം – പാമ്പാടുംചോല.
  • ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങളുള്ള ജില്ല – ഇടുക്കി (5).
📌Also refer, National Parks of Kerala







Related Facts
  • ഏറ്റവും വലിയ കായൽ – വേമ്പനാട് കായൽ.
  • രണ്ടാമത്തെ വലിയ കായൽ – അഷ്ടമുടി കായൽ.
  • ഏറ്റവും ചെറിയ കായൽ – ഉപ്പള കായൽ.
  • വടക്കേയറ്റത്തെ കായൽ – ഉപ്പള കായൽ,കാസർകോട് ജില്ല.
  • തെക്കേയറ്റത്തെ കായൽ – വേളി കായൽ, തിരുവനന്തപുരം ജില്ല.
  • ഏറ്റവും വലിയ ശുദ്ധജല തടാകം – ശാസ്താംകോട്ട കായൽ.
  • ഏറ്റവും ചെറിയ ശുദ്ധജല തടാകം – പൂക്കോട് തടാകം.
  • രണ്ടാമത്തെ വലിയ ശുദ്ധജല തടാകം – വെള്ളായണി കായൽ.
  • വടക്കേയറ്റത്തെ ശുദ്ധജല തടാകം – പൂക്കോട് തടാകം.
  • തെക്കേയറ്റത്തെ ശുദ്ധജല തടാകം – വെള്ളായണി കായൽ.
  • ഈന്തപ്പനയുടെ ആകൃതിയിലുള്ള / നീരാളിയുടെ ആകൃതിയിലുള്ള തടാകം – അഷ്ടമുടി കായൽ.
  • അഷ്ടമുടിക്കായൽ അറബിക്കടലിൽ ചേരുന്നത് – നീണ്ടകര അഴിയിലാണ്.
  • ഹൃദയാകൃതിയിലുള്ള തടാകം സ്ഥിതി ചെയ്യുന്നത് – ചെമ്പ്ര മല, വയനാട് ജില്ല.

📌Also refer, Lakes of Kerala






Related Facts
  • കേരളത്തിലെ ആകെ നദികളുടെ എണ്ണം – 44.
  • പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ – 41.
  • കിഴക്കോട്ടൊഴുകുന്ന നദികൾ – 3 (കബനി, ഭവാനി, പാമ്പാർ).
  • കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി – പെരിയാർ (244 കി.മീ).
  • രണ്ടാമത്തെ നീളം കൂടിയ നദി – ഭാരതപ്പുഴ.
  • കേരളത്തിലെ ഏറ്റവും ചെറിയ നദി – മഞ്ചേശ്വരം നദി (16 കി.മീ, ഉത്ഭവം: ബാലപ്പൂണി കുന്നുകൾ).
  • വടക്കേ അറ്റത്തുള്ള നദി – മഞ്ചേശ്വരം നദി.
  • തെക്കേ അറ്റത്തുള്ള നദി – നെയ്യാർ (56 കി.മീ, ഉത്ഭവം: അഗസ്ത്യമല).
  • ഏറ്റവും കൂടുതൽ നദികളുള്ള ജില്ല – കാസർകോട് (12).
  • നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി – ചാലിയാർ.
  • സംസ്ഥാനത്തിന് പുറത്തേക്ക് കർണാടകയിലേക്ക് ഒഴുകുന്ന ഒരേയൊരു നദി – കബനി.
  • കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി – കബനി.
  • ബാണാസുര സാഗറും കുറുവ ദ്വീപും സ്ഥിതി ചെയ്യുന്ന നദീതീരം – കബനി.
  • മണ്ണ് കൊണ്ടുണ്ടാക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് – ബാണാസുര സാഗർ അണക്കെട്ട്(1979).
    • വയനാട് ജില്ലയിലെ കബനി നദിയുടെ കൈവഴിയായ കരമനത്തോട് നദിക്ക് കുറുകെ.
  • മണ്ണ് കൊണ്ടുണ്ടാക്കിയ രണ്ടാമത്തെ വലിയ അണക്കെട്ട് – ബാണാസുര സാഗർ അണക്കെട്ട്.
  • ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദീതീരം – കബനി.
  • കബനി നദി കാവേരിയുമായി ചേരുന്ന സ്ഥലം – തിരുമക്കുടലു നരസിപ്പുര (കർണാടകം).
  • കബനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം – നാഗർഹോളെ ദേശീയോദ്യാനം (കർണാടക).
  • ഇന്ത്യയിലെ ഏറ്റവും മധുരമുള്ള ജലമുള്ള നദി – ഭവാനിയുടെ പോഷകനദിയായ ശിരുവാണി.
  • അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി – ശിരുവാണി.
  • കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും ചെറിയ നദി – പാമ്പാർ (25 km).
  • ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി – പാമ്പാർ (തലയാർ).
  • പമ്പയാറും തേനാറും തമിഴ്നാട്ടിൽ വച്ച് സംഗമിച്ച് ഉണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി  –  അമരാവതി.
    • പ്രധാന പോഷക നദികള്‍ – ഇരവികുളം, മൈലാടി, തീര്‍ഥമല, ചെങ്കലാര്‍, തേനാര്‍.
  • തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി – പാമ്പാർ.
  • കുംബകാരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി – പാമ്പാർ.
  • കെട്ടിയൂർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി – ബവാലി നദി.
  • ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദി  – കുറുമാലിപ്പുഴ.






Related Facts

ഭവാനി
  • ഉത്ഭവം – നീലഗിരി.
  • പതനസ്ഥാനം  – കാവേരി, തമിഴ്നാട്‌.
  • ഒഴുകുന്ന ജില്ല – പാലക്കാട്‌.
  • പ്രധാന പോഷക നദികൾ  – ശിരുവാണി, വരയാര്‍.
  • അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി  – ശിരുവാണി.
  •  ഭവാനിപ്പുഴ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലം – കൽക്കണ്ടയൂർ.
  • തമിഴ്നാട്ടിലെ കോയമ്പത്തൂരിലേയ്ക്ക്‌ ശുദ്ധജലമെത്തിക്കുന്ന കേരളത്തിലെ അണക്കെട്ട്‌  – ശിരുവാണി അണക്കെട്ട്‌ 
  • മുക്കാലി തടയണ സ്ഥിതി ചെയ്യുന്ന നദി  – ഭവാനി.
കൊടുങ്ങാരപ്പള്ളം പുഴ 
  • ഉത്ഭവം – പെരുമാൾ മുടി.
  • കാൽനൂറ്റാണ്ട് മുമ്പ് വറ്റി വരണ്ടു പോയ അട്ടപ്പാടിയിലെ പുഴ – കൊടുങ്ങാരപ്പള്ളം പുഴ.








Related Facts
  • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി – പള്ളിവാസല്‍ (1940, മുതിരപ്പുഴ).
    •  ആരുടെ ഭരണകാലത്താണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചത് ? ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ.
  • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി – ഇടുക്കി (1975 ഒക്ടോബര്‍ 4).
    • ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രിറ്റ് ആര്‍ച്ച് ഡാം– ഇടുക്കി.
    • ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉത്പാദന ശേഷി – 780 MW
    • ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിന്‌ ഇന്ത്യയെ സഹായിച്ച രാജ്യം – കാനഡ
  • കേരളത്തിലെ ഏറ്റവും ചെറിയ ജലവൈദ്യുത പദ്ധതി  – മാട്ടുപ്പെട്ടി (പെരിയാർ).
  • കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി – ചെങ്കുളം (1954).
  • മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി  – കുറ്റ്യാടി (1972).
  • ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത നിലയം – മൂലമറ്റം (ഇടുക്കി)
  • ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ ജില്ല – ഇടുക്കി
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികളുള്ള നദി – പെരിയാര്‍
  • സ്വകാര്യ മേഖലയില്‍ ആരംഭിച്ച ആദ്യത്തെ ജലവൈദ്യുത പദ്ധതി – മണിയാര്‍ (പമ്പ)
  • സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി  – കൂത്തുങ്കല്‍ (ഇടുക്കി)
  • ഉറുമി ജലവൈദ്യുത പദ്ധതിയ്ക്ക്‌ (കോഴിക്കോട്‌ ജില്ല) സഹായം നല്‍കിയ രാജ്യം – ചൈന
  • കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന ഏക മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ – തൃശൂര്‍
  • കേരളത്തില്‍ സ്വന്തമായി വൈദ്യുതി ഉത്പാദനം നടത്തുന്ന ആദ്യ ഗ്രാമപഞ്ചായത്ത്‌ – മാങ്കുളം (ഇടുക്കി)
  • വാട്ടര്‍ കാര്‍ഡ്‌ സംവിധാനം നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത്‌ – കുന്നമംഗലം (കോഴിക്കോട്‌)
  • പൊതുജന സഹായത്തോടെ നടപ്പിലാക്കിയ ചെറുകുടിവെള്ള പദ്ധതി നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത്‌ –  ഒളവണ്ണ ഗ്രാമപഞ്ചായത്ത്‌ (ഒളവണ്ണ മോഡല്‍, കോഴിക്കോട്‌)
  • കേരളത്തിലെ ആദ്യത്തെ വൈദ്യുതി വകുപ്പ് മന്ത്രി – വി.ആർ.കൃഷ്ണയ്യർ.
  • കെ.എസ്.ഇ.ബി നിലവിൽ വന്നത് – 1957 മാർച്ച് 31.
    • ആസ്ഥാനം – വൈദ്യുതി ഭവൻ, തിരുവനന്തപുരം.
    • ആപ്തവാക്യം  – കേരളത്തിന്റെ ഊർജ്ജം.
  • കെ.എസ്.ഇ.ബിയുടെ കീഴിൽ ഉള്ള ജലവൈദ്യുത പദ്ധതികൾ – 31.  
  • കെ.എസ്.ഇ.ബി 2006-ൽ രൂപപ്പെടുത്തിയ ബില്ലിംഗ് സംവിധാനം – ORUMA (Open Utility Management Application).






Related Facts

(SCERT)

സംഘകാലഘട്ടത്തിൽ പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായി അഞ്ചായി തരം തിരിച്ചിരുന്നു. ഇവ തിണ എന്ന് അറിയപെടുന്നു.
  • കുറിഞ്ഞി / കുറിഞ്ചി – വനമേഖല - മലകളും കാടുകളും.
  • പാല – ജലദൗർലഭ്യമുള്ള വരണ്ട പ്രദേശങ്ങൾ.
  • മുല്ലൈ /മുല്ല / ഇടനാട്  – കാട് /പുൽമേട്.
  • മരുതം – വളക്കൂറുള്ള പ്രദേശങ്ങൾ / കൃഷിഭൂമി.
  • നെയ്തൽ –  തീരപ്രദേശം.
തിണകളെ പ്രതിപാദിക്കുന്ന സംഘകൃതികൾ – അകനാനൂറ്, പുറനാനൂറ്.


Thanks for reading!!!