10th Prelims Fourth Stage Related Facts | Part 4

10th Prelims Fourth Stage Related Facts | Part 4

This is the fourth edition of the related facts from the 10th prelims fourth stage question paper for candidates taking the Kerala PSC 10th prelims 5th and 6th phases.


Questions & Related Facts of 10th Prelims Fourth Stage





Related Facts

  • വിവരാവകാശ നിയമം നടപ്പാക്കിയ ആദ്യ രാജ്യം – സ്വീഡൻ (1766).
  • വിവരാവകാശ നിയമം പാസാകുവാൻ കാരണമായ സംഘടന – മസ്ദൂർ കിസാൻ ശക്തി സംഘതൻ (അരുണ റോയ്, രാജസ്ഥാൻ).
  • വിവരാവകാശ ബിൽ  – 
    • ലോക്‌സഭയിൽ പാസാക്കിയത്   – 2005 മേയ് 11.
    • രാജ്യസഭയിൽ പാസാക്കിയത് – 2005 മേയ് 12.
    •  രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് – 2005 ജൂൺ 15.
    • നിലവിൽ വന്നത്  – 2005 ഒക്‌ടോബർ 12.
  • ജനാധിപത്യത്തിന്റെ സൂര്യതേജസ്സ്  – വിവരാവകാശ നിയമം.
  • വിവരാവകാശ നിയമത്തിലെ ഷെഡ്യൂളുകളുടെ എണ്ണം – രണ്ട്.
  • വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കാൻ അപേക്ഷ നൽകേണ്ടത് – പബ്ലിക് ഇൻഫർമേഷൻ ഓഫിസർ.
  • സമയപരിധിക്കുള്ളിൽ ശരിയായ വിവരം  നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക്ഇൻഫർമേഷൻ ഓഫിസർ അടയ്ക്കേണ്ട പിഴ – 250 രൂപ (ദിവസവും).
  • കൃത്യമായി വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ ജാമ്യമില്ലാ അറസ്റ് വാറന്റ് പുറപ്പെടുവിച്ച ആദ്യ സംസ്ഥാനം – അരുണാചൽപ്രദേശ്.
  • വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ചാണെങ്കിൽ മറുപടി നൽകേണ്ട സമയപരിധി – 48 മണിക്കൂർ.
  • വിവരാവകാശ നിയമ വിഭാഗങ്ങൾ 
    • വിഭാഗം 4 – പൊതു അധികാരികളുടെ ബാധ്യതകൾ.
    • വിഭാഗം 5 – പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെ പദവി.
    • വിഭാഗം 6 – വിവരങ്ങൾ നേടുന്നതിനുള്ള അഭ്യർത്ഥന.
    • വിഭാഗം 7 – അഭ്യർത്ഥന തീർപ്പാക്കൽ.
    • വിഭാഗം 8 – വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കൽ.
    • വിഭാഗം 9 – ചില കേസുകളിൽ പ്രവേശനം നിരസിക്കാനുള്ള അടിസ്ഥാനങ്ങൾ.
    • വിഭാഗം 10 – വേർപിരിയൽ.
    • വിഭാഗം 11 – മൂന്നാം കക്ഷി വിവരങ്ങൾ.
    • വിഭാഗം  12 – കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഭരണഘടന.
    • വിഭാഗം 13 – ഓഫീസ് നിബന്ധനകളും സേവന വ്യവസ്ഥകളും.
    • വിഭാഗം 14 – മുഖ്യ വിവരാവകാശ കമ്മീഷണറെയോ വിവരാവകാശ കമ്മീഷണറെയോ നീക്കം ചെയ്യൽ.
    • വിഭാഗം  15 – സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഭരണഘടന.
    • വിഭാഗം 16 – ഓഫീസ് കാലാവധിയും സേവന വ്യവസ്ഥകളും.
    • വിഭാഗം  17 – സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയോ സംസ്ഥാന വിവരാവകാശ കമ്മീഷണറെയോ നീക്കം ചെയ്യൽ.
    • വിഭാഗം  18 – വിവരാവകാശ കമ്മീഷനുകളുടെ അധികാരങ്ങളും പ്രവർത്തനങ്ങളും.
    • വിഭാഗം  19 – അപ്പീൽ.
    • വിഭാഗം  20 – പിഴകൾ.
    • വിഭാഗം  21 – വിശ്വാസത്തിൽ എടുത്ത നടപടികളുടെ സംരക്ഷണം.
    • വിഭാഗം  22 – അസാധുവാക്കൽ പ്രാബല്യമുള്ള നിയമം.
    • വിഭാഗം  23 – കോടതികളുടെ അധികാരപരിധി.
    • വിഭാഗം 24 – ചില സംഘടനകൾക്ക് ബാധകമാകാത്ത നിയമം.
    • വിഭാഗം 25 – നിരീക്ഷണവും റിപ്പോർട്ടിംഗും.
    • വിഭാഗം  26 – പ്രോഗ്രാമുകൾ തയ്യാറാക്കാൻ ഉചിതമായ സർക്കാർ.
    • വിഭാഗം  27 – ഉചിതമായ ഗവൺമെന്റിന്റെ ചട്ടങ്ങൾ നിർമ്മിക്കാനുള്ള അധികാരം.
    • വിഭാഗം  28. – യോഗ്യതയുള്ള അധികാരിയെക്കൊണ്ട് നിയമങ്ങൾ ഉണ്ടാക്കാനുള്ള അധികാരം.
    • വിഭാഗം  29 – നിയമങ്ങൾ സ്ഥാപിക്കൽ.
    • വിഭാഗം 30 – ബുദ്ധിമുട്ടുകൾ നീക്കം ചെയ്യാനുള്ള അധികാരം.
    • വിഭാഗം 31 –  റദ്ദാക്കുക.
വിവരാവകാശ കമ്മീഷൻ
  • സ്ഥാപിതമായ തീയതി – 2005 ഡിസംബർ 19.
  • ആസ്ഥാനം – തിരുവനന്തപുരം.
  • മുദ്രാവാക്യം – സൂചിന ജനാധികാരഃ.
  • ആകെ അംഗങ്ങൾ – 11 (ചെയർമാനും 10 അംഗങ്ങളും).
    • നിലവിൽ  6 (ചെയർമാനും 5 അംഗങ്ങളും).
  • ആദ്യ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ – പാലാട്ട് മോഹൻദാസ്.
  • നിയമിക്കുന്നത് – ഗവർണർ.
  • കാലാവധി – 3 വർഷം അല്ലെങ്കിൽ 65 വയസ്സ് വരെ.
  • നീക്കം ചെയ്യുന്നത് – ഗവർണർ.
  • ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ  – യശ്വവർധൻ കുമാർ സിൻഹ 




Related Facts

മനുഷ്യാവകാശ കമ്മീഷൻ
  • സ്ഥാപിതമായത് – 1993 ഒക്ടോബർ 12.
  • ആസ്ഥാനം – സർദാർ പട്ടേൽ ഭവൻ, ന്യൂഡൽഹി (മുമ്പ് മാനവ് അധികാര് ഭവൻ).
  • ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ.
  • മുദ്രാവാക്യം – സർവേ ഭവന്തു സുഖിനഃ.
  • ആകെ അംഗങ്ങൾ – 6 (ചെയർമാനും 5 അംഗങ്ങളും).
  • ആദ്യ ചെയർമാൻ – ജസ്റ്റിസ് രംഗനാഥ് മിശ്ര.
  • നിലവിലെ ചെയർമാൻ – ജസ്റ്റിസ് അരുൺ കുമാർ മിശ്ര (പതിനൊന്നാമത് ).
  • ആദ്യ മലയാളി അംഗം – ഫാത്തിമ ബീവി (1993).
  • ആദ്യ മലയാളി ചെയർമാൻ – ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ (ആറാം).
  • ഏറ്റവും കൂടുതൽ കാലം ചെയർമാനായിരുന്ന –  ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ.
(ബാക്കി ഓപ്ഷൻസ് )
  • ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ – ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ മലയാളി ചെയർമാൻ.
  • ജസ്റ്റിസ് സിറിയക് ജോസഫ് – ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഓഫ് ഇന്ത്യയുടെ മൂന്നാമത്തേ ആക്ടിംഗ് ചെയർമാൻ (2015-2017).
  • ജസ്റ്റിസ് എൻ.വി. രമണ – ഇപ്പോഴത്തെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്.




Related Facts

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
  • ക്വിറ്റ് ഇന്ത്യാ സമരം അറിയപ്പെടുന്ന മറ്റ് പേരുകള്‍ – ഓഗസ്റ്റ് പ്രക്ഷോഭം, ഭാരത് ചോടോ ആന്തോളന്‍.
  • ഇന്ത്യൻ സ്വാതന്ത്ര സമര സമയത്തെ അവസാന ബഹുജന മുന്നേറ്റം – ക്വിറ്റ് ഇന്ത്യാ സമരം.
  • ഗാന്ധിജി നേതൃത്വം നല്‍കിയ അവസാനത്തെ ജനകീയ സമരം – ക്വിറ്റ് ഇന്ത്യാ സമരം.
  • രണ്ടാം ലോക മഹായുദ്ധ സമയത്ത്‌ ഇന്ത്യയില്‍ അരങ്ങേറിയ ജനകീയ സമരം – ക്വിറ്റ് ഇന്ത്യാ സമരം.
  • കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത് –1942 ഓഗസ്റ്റ് 8 (ബോംബെ സമ്മേളനം).
    • ക്വിറ്റ് ഇന്ത്യ പ്രമേയം അതരിപ്പിച്ചത് – ജവഹര്‍ലാല്‍ നെഹ്‌റു.
    • പ്രമേയത്തെ പിന്തുണച്ചത് – സർദാർ വല്ലഭായ് പട്ടേൽ.
    • കോൺഗ്രസ് അധ്യക്ഷൻ – മൗലാന അബ്‌ദുൾ കലാം ആസാദ്.
  • ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിച്ച ദിവസം – 1942 ഓഗസ്റ്റ് 9.
    • ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത് – ഓഗസ്റ്റ് 9.
    • സ്ഥലം – ഗൊവാലിയ ടാങ്ക് മൈതാനം (ബോംബെ).
      • ഓഗസ്റ്റ് ക്രാന്തി മൈദാൻ (ഓഗസ്റ്റ് വിപ്ലവ മൈതാനം).
  • ഏത് ദൗത്യം പരാജയപ്പെട്ടതിനെ തുടർന്നാണ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് – ക്രിപ്സ് മിഷൻ.
  • ക്വിറ്റ്‌ ഇന്ത്യാ സമരകാലത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി – വിൻസ്റ്റൺ ചർച്ചിൽ.
  • ക്വിറ്റ്‌ ഇന്ത്യാ സമരകാലത്തെ ബ്രിട്ടീഷ്‌ വൈസ്രോയി – ലിൻലിത്ഗോ പ്രഭു.
  • ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വനിതാ നേതാവ് – അരുണ അസഫ് അലി.
  • ക്വിറ്റ് ഇന്ത്യാ സമരനായകന്‍ എന്നറിയപ്പെടുന്നത് – ജയപ്രകാശ് നാരായണ്‍.
  • "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന ഗാന്ധിജിയുടെ പ്രസിദ്ധമായ മുദ്രാവാക്യം ഏതുമായി  ബന്ധപ്പെട്ടിരിക്കുന്നു?  ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം.
  • ക്വിറ്റ് ഇന്ത്യ സമര കാലത്ത് മുസ്ലിം ലീഗുകാർ ഉയർത്തിയ മുദ്രവാക്യം – വിഭജിക്കുക, പുറത്തുപോവുക.
  • ക്വിറ്റ് ഇന്ത്യ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്  – യൂസഫ് മെഹർ അലി.
  • ഗാന്ധിജി ക്വിറ്റ് ഇന്ത്യ എന്ന ആശയം പ്രചരിപ്പിച്ച പത്രം – ഹരിജൻ.
  • 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ എപ്പോഴാണ് മഹാത്മാഗാന്ധി അറസ്റ്റിലായത്? 1942 ഓഗസ്റ്റ് 9.
    • മഹാത്മാഗാന്ധിയെ തടവിലാക്കിയ സ്ഥലം – ആഗാ ഖാൻ കൊട്ടാരം, പൂനെ.
  • ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ജവാഹര്‍ലാല്‍ നെഹ്‌റുവിനെ തടവിലാക്കിയ സ്ഥലം – അഹമ്മദ്‌നഗര്‍ കോട്ട.
    • തടവില്‍ കഴിഞ്ഞ കാലത്ത് ജവാഹര്‍ലാല്‍ നെഹ് രചിച്ച കൃതി – ഇന്ത്യയെ കണ്ടെത്തല്‍ (The Discovery of India).
  • ക്വിറ്റ് ഇന്ത്യാ സമരകാലത്ത് നാനാ പാട്ടീൽ സമാന്തര സർക്കാർ രൂപീകരിച്ചത് – സത്താറയിൽ (താമ്രലിപ്തജതിയ സര്‍ക്കാര്‍).
  • താമ്രലിപ്തജതിയ സർക്കാരിന് നേതൃത്വം നൽകിയത് – സതീഷ് ചന്ദ്ര സാമന്ത.
  • 1942 ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ആഗസ്ത് 9ന് ആരാണ് ഇന്ത്യൻ ത്രിവർണ്ണ പതാക ബോംബെ ഗോവാലിയ ടാങ്ക് മൈതാനം ഉയർത്തിയത് ? അരുണ അസഫ് അലി.
  • ക്വിറ്റ് ഇന്ത്യ സമര നേതാക്കളെ അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷ് സർക്കാർ ആരംഭിച്ച ഓപ്പറേഷൻ – ഓപ്പറേഷൻ തണ്ടർബോൾട്ട്.
  •  ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സീക്രട്ട് കോൺഗ്രസ് റേഡിയോ സ്റ്റേഷന്റെ പേര്  – ആസാദ് റേഡിയോ.
  • ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സീക്രട്ട് കോൺഗ്രസ് റേഡിയോ സ്റ്റേഷന്റെ സംഘാടക  – ഉഷാ മേത്ത.
  • 1942 സെപ്തംബർ 15-ന് ക്വിറ്റ് ഇന്ത്യാ സമരത്തെ "കലാപം" എന്ന് വിശേഷിപ്പിച്ചത് ആരാണ്? സർ റെജിനാൾഡ് മാക്സ്വെൽ.
  • '1857നു ശേഷം നടക്കുന്ന ഏറ്റവും ഗുരുതരമായ പ്രക്ഷോഭം' എന്ന് ക്വിറ്റ് ഇന്ത്യാസമരത്തെ വിശേഷിപ്പിച്ചത് –  ലിന്‍ലിത്‌ഗോ പ്രഭു.
  •  'Irresponsible and an act of Madness' എന്ന്‌  ക്വിറ്റ് ഇന്ത്യാസമരത്തെ വിശേഷിപ്പിച്ചത്  –ഡോ.അംബേദ്കര്‍.
കേരളം
  • കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയ വ്യക്തി – ഡോ കെ. ബി. മേനോൻ.
  • ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന പ്രക്ഷോഭം – കീഴരിയൂർ ബോംബ് കേസ്.
    • നേതാവ് – ഡോ കെ. ബി. മേനോൻ.
    • വർഷം  – 1942 നവംബർ 17.
    • ജില്ല – കോഴിക്കോട്‌.
  • കീഴരിയൂരിലെ വീരകേസരി എന്നറിയപ്പെടുന്നത് – കെ. നാരായണൻ.
  • കീഴരിയൂർ ബോംബ്‌ കേസിനെ പ്രമേയമാക്കിയുള്ള ഹിന്ദി നാടകം – വന്ദേമാതരം.
  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് 'ഇരുമ്പഴിക്കുള്ളിൽ' എന്ന ആധികാരിക ഗ്രന്ഥത്തിന്റെ രചയിതാവ്  – വി.എ.കേശവൻ നായർ.

(ബാക്കി ഓപ്ഷൻസ് )
  • ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം – 1917.
  • ഖിലാഫത്ത് സമരം നടന്ന വർഷം – 1924.
  • നിസ്സഹകരണ സമരം നടന്ന വർഷം – 1920.





Related Facts

  • ക്വിറ്റ് ഇന്ത്യാ സമരനായകന്‍ എന്നറിയപ്പെടുന്നത് – ജയപ്രകാശ് നാരായണ്‍.
  • പ്രമുഖ നേതാക്കളുടെ അഭാവത്തിൽ, ഓഗസ്റ്റ് 9 ന് മുംബൈയിലെ ഗോവാലിയ ടാങ്ക് ഗ്രൗണ്ടിൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കോൺഗ്രസ് പതാക ഉയർത്തിയ വനിത – അരുണാ ആസഫ് അലി.
  • ക്വിറ്റ് ഇന്ത്യാസമര കാലഘട്ടത്തിൽ ബംഗാളിലെ താലൂക്ക് പോലീസ് സ്റ്റേഷനിൽ പ്രതിഷേധ റാലിക്കിടെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സ്ത്രീ – മാതംഗിനി ഹസ്‌റ.




Related Facts

 ഐ.എൻ.എ.
  • ആദ്യത്തെ ഇന്ത്യന്‍ സായുധ സേന – ഐഎൻഎ.
  • രൂപീകരിച്ചത് – 1942 (ടോക്കിയോ, റാഷ് ബിഹാരി ബോസ്).
    • രണ്ടാം ലോകമഹായുദ്ധകാലത്ത് ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ സഹായത്തോടെ.
    •  ഐഎൻഎ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് – മോഹൻ സിംഗ്. 
  • ഐഎൻഎ.യുടെ മുൻഗാമി – ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്.
    • സ്ഥാപിച്ചത് – റാഷ് ബിഹാരി ബോസ്, മോഹൻ സിംഗ് (1928).
  • മുദ്രാവാക്യം – 'ഇത്തെഹാദ്, ഇത്മാദ് ഓർ കുർബാനി'(ഉറുദു, ഐക്യം, വിശ്വാസം, ത്യാഗം).
  • പടയണിഗാനം – 'കദം കദം ബദായെ' (രാംസിംങ് താക്കൂർ).
  • ആസാദ് ഹിന്ദ് ഗവൺമെന്റ് എന്ന പേരിൽ ഒരു താത്കാലിക ഗവൺമെന്റ് സുഭാഷ്ചന്ദ്ര ബോസ് സ്ഥാപിച്ചത് – 1943 ഒക്‌ടോബർ 21 (സിംഗപ്പൂർ).
    • ആസാദ് ഹിന്ദ് ഫൗജ്, ഇന്ത്യൻ നാഷണൽ ആർമി എന്ന പേരിൽ പുനഃ നാമകരണം ചെയ്ത – 1943 (സിംഗപ്പൂർ).
  • ഇന്ത്യൻ നാഷണൽ ആർമിയുടെ ആസ്ഥാനങ്ങൾ – റങ്കൂൺ, സിംഗപ്പൂർ.
  • ഇന്ത്യൻ നാഷണൽ ആർമിയുടെ സുപ്രീം കമാൻഡർ – സുഭാഷ് ചന്ദ്രബോസ്.
  • ഐഎൻഎ.യുടെ സുപ്രീം അഡ്‌വൈസർ – റാഷ് ബിഹാരി ബോസ്.
  • ഇന്ത്യൻ നാഷണൽ ആർമിയുടെ നിയമോപദേഷ്ടാവ് – എ.എൻ. സർക്കാർ.
  • സുഭാഷ് ചന്ദ്ര ബോസിന് ഐഎൻഎ.യുടെ അധികാരം കൈമാറിയത് – റാഷ് ബിഹാരി ബോസ്.
  • ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചനം നേടിയ ആദ്യ ഇന്ത്യന്‍ പ്രദേശം – ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.
  • ജപ്പാന്റെ ഭരണത്തിൻ കീഴിലായിരുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ആസാദ് ഹിന്ദ് സർക്കാരിന് കൈമാറിയ ജപ്പാൻ പ്രധാനമന്ത്രി – ടോജോ.
    • 1943 ഡിസംബര്‍ 30-ന്  ആന്‍ഡമാനില്‍ സുഭാഷ് ചന്ദ്രബോസ് ത്രിവര്‍ണ പതാക ഉയര്‍ത്തി.
    •  'ഷഹീദ് സ്വരാജ്' ദ്വീപുകളെന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.
  • ഐഎൻഎയിലെ മലയാളികൾ – വക്കം അബ്ദുൾ ഖാദർ, എൻ. രാഘവന്‍, എൻ. പി. നായർ, എ. സി. എൻ. നമ്പ്യാർ, കണ്ണേമ്പിള്ളി കരുണാകര മേനോൻ.
  • ഐ.എൻ.എ. യിൽ അംഗമായ മലയാളി വനിത – ക്യാപ്റ്റൻ ലക്ഷ്മി.
  • ഐഎൻഎയുടെ വനിതാ റെജിമെന്റ് – ത്സാൻസി റാണി റെജിമെൻറ്.
  • ത്സാൻസി റാണി റെജിമെൻറ് ന്നേതൃത്വം കൊടുത്ത മലയാളി വനിത – ക്യാപ്റ്റൻ ലക്ഷ്മി.
  • ഇന്ത്യൻ നാഷണൽ ആർമിയുടെ മറ്റ് റെജിമെന്റുകൾ – ഗാന്ധി ബ്രിഗേഡ്, നെഹ്രു ബ്രിഗേഡ്, സർദാർ ബ്രിഗേഡ്.
  • 'ദേശ് നായക് ' – സുഭാഷ് ചന്ദ്രബോസ് (ടാഗോർ).
  • 'രാജ്യസ്നേഹികളുടെ രാജകുമാരൻ' – സുഭാഷ് ചന്ദ്രബോസ് (ഗാന്ധിജി).
  • 'രാഷ്ട്രപിതാവ്‌' എന്ന വിശേഷണം ഗാന്ധിജിക്ക് നൽകിയത് – സുഭാഷ് ചന്ദ്രബോസ്.
  • 'ദില്ലി ചലോ', 'ജയ് ഹിന്ദ്'എന്നീ മുദ്രാവാക്യങ്ങൾ ആരുടേതാണ് – സുഭാഷ് ചന്ദ്രബോസ്.
  • 'എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം' – സുഭാഷ് ചന്ദ്രബോസ്.
  • സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച രാഷ്ട്രീയ പാർട്ടി – ഫോർവേഡ് ബ്ലോക്ക് (1939).
  • സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു – സി. ആർ. ദാസ്.
  • സുഭാഷ്ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായ വർഷം – 1938 ഹരിപുര സമ്മേളനം.
  • ഏത് പേരിലാണ് നേതാജി ബ്രിട്ടീഷ് വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെട്ടത് – മൗലവി സിയാവുദീൻ.
  • നേതാജിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷനുകൾ – മുഖർജി കമ്മീഷൻ, ഖോസ്ലാ കമ്മീഷൻ, ഷാനവാസ് കമ്മീഷൻ.
  • നേതാജിയുടെ ഭൗതിക അവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം – റെങ്കോജി ക്ഷേത്രം (ജപ്പാൻ).
  • ഐഎൻഎ ജവാന്മാരെ വിചാരണ ചെയ്ത സ്ഥലം – ചെങ്കോട്ട (ഡൽഹി).
  • 1945 ഐഎൻഎ ജവാന്മാരുടെ വിചാരണയിൽ പ്രതിഭാഗത്തിനു വേണ്ടി കോൺഗ്രസ് രൂപീകരിച്ച അഭിഭാഷക സമിതിയിലെ അംഗങ്ങൾ – ജവഹർലാൽ നെഹ്രു, തേജ് ബഹദൂർ സപ്രു, ദുലാഭായ് ദേശായി.
  • നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം – ഡം ഡം (കൽക്കട്ട).
  • കേരള സുഭാഷ് ചന്ദ്രബോസ്  –  മുഹമ്മദ് അബ്ദുൽ റഹ്‌മാൻ.





Related Facts

ഉപ്പു സത്യാഗ്രഹം / ദണ്ഡി യാത്ര 
  • ആരംഭിച്ച തീയതി – 1930 മാർച്ച് 12.
  • ആരംഭിച്ചത്  – സബർമതി ആശ്രമം (അഹമ്മദാബാദ്)
  • ദൂരം (കാൽനടയായി)  –  386 കി.മീ / 240 മൈൽ.
  •  ദിവസങ്ങളുടെ എണ്ണം  – 24 ദിവസം.
  • സന്നദ്ധപ്രവർത്തകരുടെ എണ്ണം – 78.
  • സിവിൽ നിയമലംഘനത്തിൻറെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം – ഉപ്പു സത്യാഗ്രഹം (1930).
    • നിയമലംഘനത്തിന് തുടക്കം കുറിച്ച സത്യാഗ്രഹം – ഉപ്പു സത്യാഗ്രഹം.
  • സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം – ലാഹോർ സമ്മേളനം (1929).
  • കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരം – ഉപ്പു സത്യാഗ്രഹം
  • ദണ്ഡി യാത്രയിൽ സ്ത്രീകളെ ഉൾപ്പെടുത്താൻ ഗാന്ധിയെ പ്രേരിപ്പിച്ച വ്യക്തി  – കമലാദേവി ചതോപാധ്യായ.
  • ദണ്ഡി മാർച്ചിൽ പങ്കെടുത്ത സ്ത്രീകളുടെ എണ്ണം –  2.
    • സരോജിനി നായിഡു & ദുർഗാ ബായ് ദേശ്മുഖ്.
  • ദണ്ഡി മാർച്ചിൽ പങ്കെടുത്ത മലയാളികൾ – സി.കൃഷ്ണൻ നായർ, തപൻ നായർ, ടൈറ്റസ്, രാഘവ പൊതുവാൾ, സങ്കർജി.
  • ഉപ്പ് സത്യാഗ്രഹ മാർച്ചിൽ പാടിയ ഗാനം – രഘുപതി രാഘവ രാജാറാം.
    • യഥാർത്ഥത്തിൽ എഴുതിയത്  – ലക്ഷ്മണാചാര്യ (ഗാന്ധിജി പരിഷ്കരിച്ച പതിപ്പ് ഉപയോഗിച്ചു).
  • പരിഷ്കരിച്ച പതിപ്പ് രചിച്ചത്വി – ഷ്ണു ദിഗംബർ പലൂസ്കർ.
  • ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്ന ദിവസം – 1930 ഏപ്രിൽ 5.
  • ഉപ്പ് നിയമം ലംഘിച്ചത് – 1930 ഏപ്രിൽ 6 ന്.
  • ഉപ്പ് സത്യാഗ്രഹ സമയത്ത് ബ്രിട്ടീഷ് വൈസ്രോയി – ഇർവിൻ പ്രഭു.
  • 1930 മെയ് 4 നാണ് ഗാന്ധിയെ അറസ്റ്റ് ചെയ്തത്.
  • ഉപ്പു സത്യാഗ്രഹത്തിന്റെ പേരിൽ അറസ്റ്റിലായ ആദ്യ വ്യക്തി – സർദാർ വല്ലഭായ് പട്ടേൽ.
  • ഉപ്പ് സത്യാഗ്രഹം മൂലം അറസ്റ്റിലാകുന്ന ആദ്യ വനിത – രുഗ്മിണി ലക്ഷ്മിപതി.
  • ഗാന്ധിജിയുടെ അറസ്റ്റിനുശേഷം ഉപ്പ് സത്യാഗ്രഹത്തിന്റെ നേതാവ് – അബ്ബാസ് തിയാബ്ജി.
  • അബ്ബാസ് തിയാബ്ജിയുടെ അറസ്റ്റിനുശേഷം ഉപ്പ് സത്യാഗ്രഹത്തിന്റെ നേതാവ് – സരോജിനി നായിഡു.
  • ഇന്ത്യൻ നിയമനിർമ്മാണ സഭയിൽ ഉപ്പ് നികുതിക്കെതിരെ ശബ്ദിച്ച ആദ്യ ദേശീയ നേതാവ് – ഗോപാലകൃഷ്ണ ഗോഖലെ.
  • ദണ്ഡി യാത്രയെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ചത് – ഇർവിൻ പ്രഭു.
  • ഉപ്പു സത്യാഗ്രഹത്തെ വിപ്ലവത്തിന്റെ കിൻഡർ ഗാർഡൻ സ്റ്റേജ് എന്ന് പരിഹസിച്ചത് – ഇർവിൻ പ്രഭു.    
  • ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ശ്രീരാമൻറെ ലങ്കയിലേക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത്  –മോത്തിലാൽ നെഹ്‌റു.
  • ദണ്ഡി യാത്രയെ എൽബയിൽ നിന്നും നെപ്പോളിയൻറെ പാരീസിലേക്കുള്ള മടക്കം എന്ന് വിശേഷിപ്പിച്ചത്  – സുഭാഷ് ചന്ദ്ര ബോസ്.   
  • ദർസനയിലെ സത്യാഗ്രഹ സമരത്തെ ആധാരമാക്കി ചങ്ങമ്പുഴ രചിച്ച കാവ്യം – വീര വൈരാഗ്യം അഥവാ ദർസനയിലെ ധർമ്മഭടൻ.
  • ഉപ്പ് സത്യാഗ്രഹം അവസാനിപ്പിച്ച സന്ധി – ഗാന്ധി-ഇർവിൻ സന്ധി (1931 മാർച്ച്‌ 5).





Related Facts

  • ഭാരതരത്ന ലഭിച്ച ആദ്യ വിദേശി – ഖാൻ അബ്ദുൽ ഗാഫർ ഖാൻ (1987).
  • ഭാരതരത്നയും നിഷാൻ-ഇ-പാക്കിസ്ഥാനും ലഭിച്ച ആദ്യ വിദേശി – ഖാൻ അബ്ദുൽ ഗാഫർ ഖാൻ.
  • വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ സിവിൽ നിയമലംഘനത്തിന് നേതൃത്വം നൽകിയത് – ഖാൻ അബ്ദുൽ ഗാഫർ ഖാൻ.
  • ഖുദായി ഖിൻമത്ഗർ /ചുവന്ന കുപ്പായക്കാർ /ദൈവ സേവകരുടെ സംഘം) എന്ന സംഘടന സ്ഥാപിച്ചത്  ഖാൻ അബ്ദുൽ ഗാഫർ ഖാൻ (1920).  
    • സ്ഥാപിച്ച സംഘടനകൾ  – നാഷണൽ അവാമി പാർട്ടി, പാകിസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി.





Related Facts

  • കിഴക്കൻ സംസ്ഥാനങ്ങളിൽ സിവിൽ നിയമലംഘനത്തിന് നേതൃത്വം നൽകിയത്   – റാണി ഗെയിഡിൻലിയു.
  • ഒഡിഷയിലെ പ്രധാന ഉപ്പ് സത്യാഗ്രഹ വേദി – ഇഞ്ചുഡി.
  • തമിഴ്‌നാട്ടിൽ വേദാരണ്യം കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് – സി. രാജഗോപാലാചാരി.
    • തൃശ്ശിനാപ്പള്ളിയിൽ നിന്നും.
    • വേദാരണ്യം ഗാന്ധി – സി. രാജഗോപാലാചാരി.
    • തമിഴ്‌നാട്ടിലെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത മലയാളി – ജി.രാമചന്ദ്രൻ.
കേരളം
  • കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദി – പയ്യന്നൂർ.
  • കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്  – കെ. കേളപ്പൻ.
  • കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് മാർച്ച് നടത്തിയത് – കെ. കേളപ്പൻ (1930 ഏപ്രിൽ 13 - 21).
    • കേരള ഗാന്ധി – കെ. കേളപ്പൻ.
    • സത്യാഗ്രഹ ജാഥയിൽ പങ്കെടുത്തവർ – 32.
  • ഉപ്പു സത്യാഗ്രഹക്കാലത്തെ പടയണി ഗാനമായ 'വരിക വരിക സഹചരെ...' രചിച്ചത് – അംശി നാരായണപിള്ള.
  • പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് മാർച്ച് നടത്തിയത് – ടി. ആർ. കൃഷ്ണസ്വാമി അയ്യർ (1930 ഏപ്രിൽ 19).
  • പൊന്നാനി മുതൽ പയ്യന്നൂർ വരെ മാർച്ച് നടത്തിയത് – ഇ മൊയ്തു മൗലവി.
  • ബേപ്പൂർ മുതൽ പയ്യന്നൂർ വരെ മാർച്ച് നടത്തിയത് – മുഹമ്മദ് അദ്ബുർ റഹുമാൻ.
  • ഉപ്പു സത്യാഗ്രഹത്തോടനുബന്ധിച്ചാണ് ദിനപ്പത്രമായി മാറിയ മലയാളപത്രം – മാതൃഭൂമി.




Related Facts

  • വട്ടമേശ സമ്മേളനങ്ങൾ നടന്ന സ്ഥലം – ലണ്ടൻ.
  • ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം – 1930.
    • അധ്യക്ഷൻ – റാംസെ മക്‌ഡൊണാൾഡ്.
    • വൈസ്രോയി – ഇര്‍വിന്‍ പ്രഭു.
    • പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കൾ – മുഹമ്മദാലി ജിന്ന, മുഹമ്മദ് ഷാഫി.
  • രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം – 1931.
    • പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കൾ – ഗാന്ധിജി, സരോജിനി നായിഡു.
      • ഗാന്ധിജി  – ഗാന്ധി-ഇർവിൻ സന്ധി (1931) മൂലം.
    • രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ – മദൻ മോഹൻ മാളവ്യ. 
  • മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം – 1932.
    • 1935 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട്ന് കാരണമായിത്തീർന്ന വട്ടമേശ സമ്മേളനം – മൂന്നാം വട്ടമേശ സമ്മേളനം.
  • മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാർ – ബി.ആർ. അംബേദ്‌കർ, തേജ് ബഹാദൂർ സപ്രു.
  • മൂന്നു വട്ടമേശ സമ്മേളനത്തിലും പങ്കെടുത്ത മുസ്ലിം വനിത – ബീഗം ജഹനഹാര ഷഹനവാസ് (പാകിസ്ഥാൻ).
  • ഇന്ത്യൻ ഭരണഘടനയുടെ പിതാവ് / ഇന്ത്യൻ ഭരണഘടനാ ശില്പി / ആധുനിക മനു – ഡോ. ബി.ആർ. അംബേദ്‌കർ.
    • പ്രസ്ഥാനം – മഹർ, ബഹിഷ്കൃത ഹിതകാരിണി സഭ.
    • ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ – മൂകനായക്, ബഹിഷ്കൃത ഭാരത്.
  • ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി – ഡോ. ബി.ആർ. അംബേദ്‌കർ.
  • മഹാപരിനിർവാൺ ദിവസ് – ഡിസംബർ 6 (അംബേദ്കറിന്റെ ചരമദിനം).
  • അംബേദ്കറുടെ സമാധിസ്ഥലം – ചൈത്യ ഭൂമി.


10th Prelims Fourth Stage Related Facts

Thanks for reading!!!!