കേരള പിഎസ്‌സി ബുള്ളറ്റിൽ പ്രസിദ്ധീകരിച്ച കറൻ്റ് അഫയേഴ്‌സ് കേരളം 2024 എന്ന പംക്തിയെ ആസ്പദമാക്കി തയ്യാറാക്കിയ കറന്റ് അഫയേഴ്സ് ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും രണ്ടാം ഭാഗം.
പി.എസ്.സി. ബുള്ളറ്റിൻ കറന്റ് അഫയേഴ്സ് | കേരളം 2024
കേരളത്തിൽ ആദ്യത്തേത്
- മലയാളത്തിലെ ആദ്യത്തെ എ.ഐ. എൻസൈക്ലോപീഡിയ – നിർമ്മിത.
- എ. ഐ. – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതബുദ്ധി.
- 'കൃത്രിമബുദ്ധിയുടെ പിതാവ്' എന്നറിയപ്പെടുന്നത് – ജോൺ മക്കാർത്തി.
- 1956-ലെ ഡാർട്ട്മൗത്ത് കോൺഫറൻസിൽ അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ജോൺ മക്കാർത്തിയാണ് 'AI' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.
- എ. ഐ. വികസിപ്പിക്കാൻ ഉപയോഗിക്കുന്ന ഭാഷ – പൈത്തൺ (Python).
- AI അപ്പ്ലിക്കേഷൻസ് – വിദ്യാഭ്യാസം, ബിസിനസ്, ഹെൽത്ത് കെയർ, സൈബർ സുരക്ഷ.
- ഗൂഗിളിന്റെ എ. ഐ. യുടെ പേര് – ജെമിനി.
- ഇന്ത്യയുടെ AI ഹബ് – ബെംഗളൂരു.
- ഇന്ത്യയിലെ ആദ്യത്തെ AI റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് – മുംബൈ (Wadhwani AI).
- ഇന്ത്യയിലെ ആദ്യത്തെ AI യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നത് – മഹാരാഷ്ട്ര.
- ഇന്ത്യയിലെ ആദ്യ എ.ഐ. സിറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നത് – ലഖ്‌നൗ (ഉത്തർപ്രദേശ്).
- ജിപിടി (GPT) – ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ.
- ലോകത്തിലെ ആദ്യത്തെ ചാറ്റ്ബോട്ട് – ELIZA (1966).
- ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ നിർമ്മിത ബുദ്ധി പ്ലാറ്റഫോം – കൃത്രിം (KRUTRIM).
- പൗരന്മാരുടെ ആശയവിനിമയത്തിനായി AI- പവർഡ് ചാറ്റ്ബോട്ടുകളുടെ സേവനം ആദ്യമായി ഉപയോഗപ്പെടുത്തിയ ഇന്ത്യൻ സർക്കാർ പ്ലാറ്റ്ഫോം – MyGov.
- ഇന്ത്യയുടെ ആദ്യത്തെ ദേശീയ AI നയം – നാഷണൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നീതി ആയോഗ്, 2018)
- ഇന്ത്യൻ ജുഡീഷ്യറിയിൽ ഉപയോഗിക്കുന്ന AI ടൂളുകൾ ഏതൊക്കെ? SUVAS (സുപ്രീം കോടതി വിധിക് അനുവാദ് സോഫ്റ്റ്‌വെയർ), SUPACE (കോടതികളുടെ കാര്യക്ഷമതയിൽ സഹായിക്കുന്നതിനുള്ള സുപ്രീം കോടതി പോർട്ടൽ).
- DRDO-യുടെ പ്രധാന ഗവേഷണ കേന്ദ്രമായ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ആൻഡ് മെഷീൻ ലേണിംഗ് (CAIML) ഏത് ഇന്ത്യൻ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്? ബെംഗളൂരു.
- ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിത കപ്പൽ – മെയ്ഫ്ലവർ 400.
- കേരളത്തിലെ പ്രഥമ ആണവോർജ്ജനിലയം നിലവിൽ വരുന്ന ജില്ല – കാസർഗോഡ്.
- കേരളത്തിലെ ആദ്യത്തെ സെമികണ്ടക്ടർ നിർമ്മാണ കമ്പനിയുടെ പേര് – ട്രാസ്‌ന (തിരുവനന്തപുരം).
- അയര്‍ലന്‍ഡ് ആസ്ഥാനമായുള്ള സെമി കണ്ടക്ടര്‍ നിര്‍മാണ കമ്പനി.
- പ്രതിരോധം, ബഹിരാകാശം, ഊർജ്ജം, ടെലികോം, സെമികണ്ടക്ടർ തുടങ്ങി നിരവധി മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും ധാരണയായ ഉച്ചകോടി – ക്വാഡ് ഉച്ചകോടി.
- ക്വാഡ് ഉച്ചകോടി
- 'ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്'
- നാല് അംഗ രാജ്യങ്ങൾ – യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ), ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ.
- ആറാമത് ക്വാഡ് ഉച്ചകോടിയുടെ വേദി – ഡെലവെയർ, അമേരിക്ക.
- മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ 2007-ൽ രൂപീകരിച്ചെങ്കിലും പിന്നീട് പ്രവർത്തനരഹിതമായി. ഒരു ദശാബ്ദത്തിനു ശേഷം 2017-ൽ ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം കാരണം പ്രാദേശിക സുരക്ഷയും സഹകരണവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുനർജീവിപ്പിച്ചു.
- ആദ്യ മൃഗസ്മശാനം നിലവിൽ വരുന്ന കേരളത്തിലെ ജില്ല – തൃശൂർ.
- കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ഇ-ബുക്ക് പദ്ധതി നടപ്പിലാക്കുന്ന സ്കൂൾ – എം. വി. ആർ. പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ.
- കേരളത്തിലെ കളക്ടറേറ്റുകളിലെ ആദ്യത്തെ വനിതാ ഡഫേദാർ – കെ. സിജി.
- ആലപ്പുഴ കളക്ടറേറ്റിൽ.
- ജില്ലയിലെ ഏറ്റവും സീനിയറായ ഓഫീസ് അറ്റൻഡറെയാണ് കളക്ടറുടെ ഡഫേദാറായി നിയമിക്കുക.
- 2000-ൽ മികച്ച വനിതാ കായിക താരത്തിനുള്ള ജി.വി. രാജ പുരസ്കാരം – കെ. സിജി.
- അഗ്നിപഥ് പദ്ധതിലൂടെ വ്യോമസേനയിൽ ഇടം നേടിയ ആദ്യ മലയാളി വനിത – മേഘ മുകുന്ദൻ.
- അഗ്നിപഥ് പദ്ധതി
- 17.5 നും 23 നും ഇടയിൽ പ്രായമുള്ള സ്ത്രീ-പുരുഷന്മാരെ ഇന്ത്യൻ സായുധ സേനയിലേക്ക് കമ്മീഷൻഡ് ഓഫീസർമാരല്ലാത്ത സൈനികർ, വ്യോമസേനക്കാർ, നാവികർ തുടങ്ങിയ ഓഫീസർ റാങ്കുകൾക്ക് താഴെ 4 വർഷത്തേക്ക് നിയമിക്കുന്നതിനുള്ള പദ്ധതി.
- 2022 ജൂൺ 14-ന് ഇന്ത്യാ ഗവൺമെന്റ് അംഗീകരിക്കുകയും 2022 സെപ്റ്റംബറിൽ രാജ്യത്ത് നടപ്പിലാക്കുകയും ചെയ്തു.
- റിക്രൂട്ട് ചെയ്യുന്നവരിൽ നിന്നും 25% വരെ (അഗ്നിവീർ) ആളുകളെ, യോഗ്യതയ്ക്കും സംഘടനാ ആവശ്യകതകൾക്കും വിധേയമായി സ്ഥിരം കമ്മീഷനിൽ (മറ്റൊരു 15 വർഷം) സേവനങ്ങളിൽ പിന്നീട് നിയമിക്കാം.
- 4 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്നവർക്ക് പെൻഷനും മറ്റു ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകുകയില്ല, എന്നാൽ കാലാവധി അവസാനിക്കുമ്പോൾ ഏകദേശം ₹11.71 ലക്ഷം ഒറ്റത്തവണയായി ലഭിക്കും.
ഇന്ത്യയിൽ ആദ്യത്തേത്
- ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ കോടതി പ്രവർത്തനം ആരംഭിക്കുന്നത് – കൊല്ലം.
- നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്നതിന്.
- നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് (1888)
- പ്രോമിസറി നോട്ടുകൾ, വിനിമയ ബില്ലുകൾ , ചെക്കുകൾ തുടങ്ങിയ നെഗോഷ്യബിൾ ഉപകരണങ്ങളുടെ ഉപയോഗവും, കൈമാറ്റവും നിയന്ത്രിക്കുന്ന നിയമം.
- ഇന്ത്യയിലെ ആദ്യ ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് പുറത്തിറക്കിയത് – കേരള സംഗീത നാടക അക്കാദമി.
- കേരള സംഗീത നാടക അക്കാദമി
- മുഖപത്രം – കേളി.
- ആസ്ഥാനം – ചെമ്പുക്കാവ് (തൃശൂർ).
- കേരള സംഗീത നാടക അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ – മങ്കു തമ്പുരാൻ.
- കേരള സംഗീത നാടക അക്കാദമിയുടെ നിലവിലെ അധ്യക്ഷൻ – മട്ടന്നൂർ ശങ്കരൻകുട്ടി (പത്മശ്രീ, 2009).
- സാംസ്‌കാരിക വകുപ്പ് മന്ത്രി – സജി ചെറിയാൻ.
- ഇന്ത്യയിലെ ആദ്യത്തെ ക്യു ആർ. അധിഷ്ഠിതമായ നാണയ മെഷീൻ (ക്യൂസിവിഎം) സ്ഥാപിച്ച നഗരം – കോഴിക്കോട്.
- അനധികൃത ഖനനം തടയാൻ ഇന്ത്യയിൽ ആദ്യമായി ഡ്രോൺ സർവ്വേ നടപ്പിലാക്കുന്ന സംസ്ഥാനം – കേരളം.
- അമീബിക് മസ്തിഷ്കജ്വരത്തിനു എതിരെ ഇന്ത്യയിൽ ആദ്യമായി ആക്ഷൻ പ്ലാൻ രൂപീകരിക്കുന്ന സംസ്ഥാനം – കേരളം.
- ഇന്ത്യയിൽ ആദ്യമായി വന്യമൃഗശല്യം തടയാൻ എ.ഐ. സ്മാർട്ട് ഫെൻസിങ് ആരംഭിക്കുന്ന സംസ്ഥാനം – കേരളം.
- മെഥനോളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ വൈദ്യുത നിലയം നിലവിൽ വരുന്നത് – കായംകുളം.
- കേരളത്തിലെ ആദ്യത്തെ താപവൈദ്യുത പദ്ധതി – കായംകുളം NTPC താപവൈദ്യുത നിലയം (1999).
- ഇന്ത്യയിലെ ആദ്യത്തെ താപവൈദ്യുത നിലയം –ഹുസൈൻ സാഗർ താപവൈദ്യുത നിലയം (1920).
- ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം – താരാപ്പൂർ (1969).
- ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത നിലയം – ശിവസമുദ്രം (കർണാടക, 1902).
- ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ ഭൂഗർഭ ജല വൈദ്യുത നിലയം – മൂലമറ്റം പവർ ഹൗസ് (ഇടുക്കി).
- കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി – ഇടുക്കി ജലവൈദ്യുതപദ്ധതി (1976 ഫെബ്രുവരി 12).
- കാനഡയുടെ സഹകരണത്തോടെ.
- കേരളത്തിലെ ആദ്യ ഡീസൽ വൈദ്യുത നിലയം – ബ്രഹ്മപുരം (എറണാകുളം).
- രണ്ടാമത്തെ ഡീസൽ വൈദ്യുത നിലയം – നല്ലളം (കോഴിക്കോട്).
- കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം – കഞ്ചിക്കോട് (പാലക്കാട്).
- ഇന്ത്യയിൽ ആദ്യമായി വൈദ്യുത വിതരണം നടത്തിയ ഗ്രാമ പഞ്ചായത്ത് – മാങ്കുളം (ഇടുക്കി).
- കേരളത്തിൽ ആദ്യമായി വൈദ്യുത വിതരണം ആരംഭിച്ചത് – തിരുവനന്തപുരം (1929).
- ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ് – അമൃത്‌സർ (പഞ്ചാബ്)
- ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയം – ഭദ്‌ല സോളാർ പാർക്ക് (രാജസ്ഥാൻ).
- ഇന്ത്യൻ നാവികസേനയിൽ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റ് – സബ്. ലെഫ്റ്റനന്റ് അനഘ ബി രാജീവ്.
- ഇന്ത്യൻ നാവികസേന
- ആസ്ഥാനം – ഡല്‍ഹി.
- ആപ്തവാക്യം – ഷാനോ വരുണ.
- നാവികസേനാദിനം – ഡിസംബര്‍ 4
- വ്യോമസേനാദിനം – ഒക്ടോബര്‍ 8.
- കരസേന ദിനം – ജനുവരി 15.
- നിലവിലെ ഇന്ത്യന്‍ നാവികസേനയുടെ തലവന്‍ – ദിനേശ് കെ. ത്രിപാഠി.
- ഇന്ത്യന്‍ നേവിയുടെ ആദ്യത്തെ കമാൻഡർ ഇൻ ചീഫ് – അഡ്മിറല്‍ എഡ്‌വേഡ് പെറി.
- ഇന്ത്യന്‍ നേവിയുടെ ആദ്യത്തെ കമാന്റര്‍ ഇന്‍ ചീഫ് ആകുന്ന ആദ്യ ഇന്ത്യക്കാരന്‍ – വൈസ് അഡ്മിറല്‍ ആര്‍ ഡി. കട്ടാരെ.
- സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യന്‍ നാവികസേന ശ്രീലങ്കയില്‍ നടത്തിയ ദുരിതാശ്വാസപ്രവർത്തനം – ഓപ്പറേഷന്‍ റെയിന്‍ബോ.
- പടക്കപ്പലുകൾ – INS കൊച്ചി, INS വിരാട്, INS അസ്ത്രധാരിണി (ആദ്യത്തെ ഇന്ത്യൻ ടോര്‍പിഡോ ലോഞ്ചര്‍ ആന്‍ഡ് റിക്കവറി വെസല്‍ യുദ്ധക്കപ്പൽ), INS കൽവാരി, INS വിക്രമാദിത്യ (ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പൽ, ഇന്ത്യ തദ്ദേശീയമായി ആദ്യമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പൽ, കൊച്ചിന്‍ ഷിപ്പ്‌യാർഡിൽ നിർമ്മിച്ചത്).
സാമൂഹിക ക്ഷേമ പദ്ധതികൾ
- സ്കൂൾ കുട്ടികളിൽ ലഹരി ഉപയോഗം തടയുന്നതിന് സർക്കാർ നടപ്പിലാക്കുന്ന പദ്ധതി – നേർവഴി.
- കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി – കാരുണ്യ സ്പർശം.
- പക്ഷാഘാതം നിർണ്ണയിക്കുന്നതിന് മുമ്പ് താമസം ഒഴിവാക്കി പെട്ടന്ന് ചികിത്സാ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് തയാറാക്കുന്ന പദ്ധതി – മിഷൻ സ്ട്രോക്ക്.
- റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ച പദ്ധതി – തെളിമ.
- ട്രാൻസ്‌ജെൻഡേഴ്സിന് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി – അനന്യം.
- ആദിവാസി മേഖലയിലെ കുട്ടികളെ അഭിരുചിക്കനുസരിച് വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി – കനസ് ജാഗ.
- കേരളത്തിന്റെ സന്തോഷസൂചിക ഉയർത്തുന്നതിന് കുടുംബശ്രീ മുഖേന സംസ്ഥാനത്ത നടപ്പിലാക്കുന്ന പദ്ധതി – ഹാപ്പിനെസ്സ് സെന്റർ.
- കർഷകരെ സഹായിക്കാൻ കൃഷിടത്തിൽ ഏർപ്പെടുത്തുന്ന കുടുംബശ്രീയുടെ ഡ്രോൺ സംവിധാനത്തിന്റെ പേര് – ഡ്രോൺശ്രീ.
- കുടുംബശ്രീ പ്രവർത്തനങ്ങൾ കൂടുതൽ പട്ടികവർഗ മേഖലകളിൽ എത്തിക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന ക്യാമ്പയ്‌ഗൻ – പ്രകൃതിയോടൊപ്പം.
- വീടുകളിൽ ഒറ്റപ്പെട്ട് പോയവർക്ക് സ്വത്വവും സംരക്ഷണവും ഉറപ്പാക്കുന്ന കുടുംബശ്രീയുടെ പദ്ധതി – സ്‌നേഹിത.
- സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കാൻ സജ്ജമാക്കിയ കോൾ സെന്റർ – സഹജ.
- വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തരിശ്ശ്ഭൂമിയിലും സർക്കാർ സ്ഥാപങ്ങളുടെ ഭൂമിയിലും ആധുനിക രീതിയിൽ കൃഷി ചെയ്യുവാനുള്ള പദ്ധതി – NAWO - DHAN.
Read More:
കല, സാഹിത്യം
- 'Mother Mary Comes to Me' എന്ന ഓർമക്കുറുപ്പിന്റെ രചയിതാവ് – അരുന്ധതി റോയ്.
- ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിത – അരുന്ധതി റോയ്.
- ആദ്യ നോവൽ – The God of Small Things (ബുക്കർ പ്രൈസ്, 1997)
- കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ (മലയാള പരിഭാഷ; പ്രിയ.എ.എസ്).
- രണ്ടാമത്തെ നോവൽ – ദ് മിനിസ്‌ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ് (2017).
- അത്യാനന്തത്തിന്റെ ദൈവവൃത്തി (മലയാള പരിഭാഷ; ജോണി എം.എൽ.).
- പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകമായ 'ആകാശമിഠായി' നിലവിൽ വരുന്നത് – ബേപ്പൂർ.
- വൈക്കം മുഹമ്മദ് ബഷീർ
- കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി – വൈക്കം മുഹമ്മദ് ബഷീർ.
- അപരനാമങ്ങൾ – ബേപ്പൂർ സുൽത്താൻ, മലയാള സാഹിത്യത്തിലെ സുൽത്താൻ, ഏകാന്തവീഥിയിലെ അവധൂതൻ (എം കെ സാനു).
- ആദ്യ കൃതി – പ്രേമലേഖനം (1942).
- കഥാപാത്രങ്ങൾ – കേശവൻ നായരും സാറാമ്മയും.
- ആകാശമിഠായി കഥാപാത്രമാകുന്ന കൃതി.
- കേശവൻ നായരും സാറാമ്മയും തങ്ങളുടെ കുട്ടിക്ക് നൽകിയ പേര് – ആകാശമിഠായി.
- നാടകം – കഥാബീജം.
- അവതാരിക എഴുതിയത് – ജി. ശങ്കരക്കുറുപ്പ്.
- ബാലസാഹിത്യ കൃതി – സർപ്പയജ്ഞം.
- ബഷീറിന്റെ മാസ്റ്റർപീസ് കൃതി എന്നറിയപ്പെടുന്നത് – ബാല്യകാല സഖി.
- അവതാരിക എഴുതിയത് – എം.പി.പോൾ.
- കഥാപാത്രങ്ങൾ – മജീദും സുഹറയും.
- "ഒന്നും ഒന്നും ഇമ്മിണി ബല്യൊന്ന്."
- ആത്മകഥ – ഓർമ്മയുടെ അറകൾ.
- ആദ്യം പ്രസിദ്ധീകരിച്ച കഥ – എന്റെ തങ്കം (ജയ കേസരി).
- ചോദ്യോത്തര രൂപത്തിൽ പ്രസിദ്ധീകരിച്ച കൃതി – നേരും നുണയും.
- ബഷീറിനെക്കുറിച്ചുള്ള കൃതികൾ –
- ബഷീർ മാല (പാട്ടു കാവ്യം, എം.എൻ.കാരശ്ശേരി).
- എന്റെ ബഷീർ (കവിത, ഒ.എൻ.വി. കുറുപ്പ്).
- ബഷീറിന്റെ ആകാശങ്ങൾ (പെരുമ്പടവം ശ്രീധരൻ).
- ഇമ്മിണി ബല്യ ഒരു ബഷീർ (കിളിരൂർ രാധാകൃഷ്ണൻ)
- ഇരുട്ടിൽ ഉറങ്ങാതിരിക്കുന്ന ഒരാൾ (വിജയകൃഷ്ണൻ).
- ബഷീറിന് ആദ്യമായി ജയിൽവാസം അനുഭവിക്കാൻ കാരണമായ സ്വാതന്ത്രസമരം – ഉപ്പുസത്യാഗ്രഹം (കോഴിക്കോട്, 1930)
- കേരളം കലാമണ്ഡലത്തിൽ നിന്നുള്ള പി.ജി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച മ്യൂസിക് ബാൻഡ് – അരകവ്യൂഹം.
- കേരള കലാമണ്ഡലം
- സ്ഥാപകൻ – വള്ളത്തോൾ.
- സ്ഥാപിതമായ വർഷം – 1930.
- ആസ്ഥാനം – ചെറുതുരുത്തി (തൃശൂർ, ഭാരതപ്പുഴയുടെ തീരത്ത്).
- കലാമണ്ഡലത്തിന് കല്പിത സര്‍വകലാശാല പദവി ലഭിച്ച വര്‍ഷം - 2007.
- പ്രസിദ്ധ സാഹിത്യകാരൻ പാറപ്പുറത്തിന്റെ എത്രാമത്തെ ജന്മവാർഷികമാണ് 2024 നവംബർ 14ന് ആചരിച്ചത് – 100.
- യഥാർത്ഥ പേര് – കെ. ഈശോ മത്തായി.
- കേരള സാഹിത്യ അക്കാദമി പുരസ്കാരം – നാലാൾ നാലുവഴി (ചെറുകഥ), അരനാഴിക നേരം (നോവൽ).
- സംസ്ഥാന ചലച്ചിത്ര അക്കഡമിയുടെ താത്കാലിക ചെയർമാൻ – പ്രേംകുമാർ.
- സിനിമാമേഖലയിൽ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച കമ്മീഷൻ – ജസ്റ്റിസ് ഹേമ കമ്മീഷൻ.
- ജസ്റ്റിസ് ഹേമ കമ്മീഷനിലെ അംഗങ്ങൾ – കെ.ബി. വത്സലകുമാരി, നടി ശാരദ.
ശാസ്ത്രം
- രാജ്യത്തെ ആദ്യത്തെ പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് – കോട്ടൂർ.
- കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച പുതിയ ഇനം മരച്ചീനികളുടെ പേര് – ശ്രീ അന്നം, ശ്രീ മന്ന.
- കോഴിക്കോട് ആസ്ഥാനമായുള്ള ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിലെ ഗവേഷകർ വികസിപ്പിച്ച പുതിയ ഇനം കുരുമുളക് – IISR ചന്ദ്ര.
- വീട്ടിൽ വൈഫൈ കണക്ഷൻ ഉണ്ടെങ്കിൽ രാജ്യത്ത് എവിടെപ്പോയാലും അതിൽ നിന്നുള്ള ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന BSNL സേവനം – സർവത്ര.
- സ്പേസ് എക്സ് കോർപ്പറേഷനുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാർട്ടപ്പ് – ഹെക്സ് 20.
- സ്പേസ് എക്സ്
- സ്ഥാപകൻ – ഇലോൺ മസ്ക്.
- ബഹിരാകാശത്ത് ആദ്യ കൊമേർഷ്യൽ-സ്‌പേസ് വാക്ക് നടത്തിയ സ്വകാര്യ കമ്പനി - സ്പേസ് എക്സ്.
- പൊളാരിസ് ഡൗണ്‍ ദൗത്യത്തിലൂടെ.
- ദൗത്യത്തിലെ അംഗങ്ങൾ - ജാരെഡ് ഐസാക്മാന്‍, സ്‌കോട്ട് പൊറ്റീറ്റ്, സാറാ ഗില്ലിസ്, അന്നാ മേനോന്‍.
- സ്പേസ് എക്സ് എന്ന സ്വകാര്യ കമ്പനിയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ പേരെന്ത്? ഇൻസ്പിരേഷൻ -4.
- ദ്രവരൂപത്തിലുള്ള ഇന്ധനം ഉപയോഗിച്ച് ഒരു റോക്കറ്റിനെ ഭ്രമണപഥത്തിൽ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനി - സ്പേസ് എക്സ് (2008).
- സ്റ്റാർലിങ്ക് – എലോൺ മസ്‌കിന്റെ ബഹിരാകാശ പര്യവേക്ഷണ കമ്പനിയായ സ്‌പെയ്സ് എക്‌സിന്റെ പദ്ധതി.
- ലക്‌ഷ്യം – ബഹിരാകാശത്ത് ആയിരക്കണക്കിന് കൃത്രിമോപഗ്രഹങ്ങള്‍ നക്ഷത്രസമൂഹങ്ങളുടെ ഒരു ശൃംഖല പോലെ വിന്യസിച്ചു ആഗോളവ്യാപകമായി ഉപഗ്രഹാധിഷ്ഠിത അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുക.
- സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളുടേയും കോളേജുകളുടെയും സേവനങ്ങളും പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന സോഫ്റ്റ്‌വെയർ – കെ-റീപ്.
- കേരളത്തിലെ എറണാകുളം ജംഗ്ഷൻ മുതൽ ഷൊർണൂർ ജംഗ്ഷൻ വരെയുള്ള റെയിൽ പാതകളിൽ തീവണ്ടികൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ നിലവിൽ വരുന്ന സംവിധാനം – കവച്.
- PSLV C57 നുള്ള ഇലക്ട്രോണിക്സ് മോഡ്യൂളുകളുടെ വിതരണക്കാരായ കേരളത്തിലെ പൊതുമേഖലാ സ്ഥാപനം – കെൽട്രോൺ.
- ആദിത്യ എല്‍1
- സൂര്യനെക്കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ നിരീക്ഷണ കേന്ദ്രം – ആദിത്യ-എൽ1 മിഷൻ.
കായികം
- 2024-ലെ അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിന്റെ വേദി – വർക്കല.
- സംസ്ഥാന ഭിന്നശേഷി കലാമേളയുടെ വേദിയായ ജില്ല – കാസർഗോഡ് (കലാമേളയ്ക്ക് നൽകിയ പേര് -അഭിന്നം).
- വയനാട് ദുരിതാശ്വാസത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. തുടക്കം കുറിച്ച ക്യാമ്പയ്‌ഗൻ – ഗോൾ ഫോർ വയനാട്.
- ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തെ പ്രതിനിധികരിക്കുന്ന ക്ലബ്.
- കേരളാ ബ്ലാസ്റ്റേർസ് ആരാധക കൂട്ടായ്മയുടെ പേര് – മഞ്ഞപ്പട.
- കൊച്ചിയിൽ നടന്ന 66-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി നേടിയ ജില്ല – തിരുവനന്തപുരം.
രാഷ്ട്രീയം, പൊതു ഭരണം
- കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം മന്ത്രിപദവി വഹിച്ചതിന്റെ റെക്കോർഡ് നേടിയത് – ഏ. കെ. ശശീന്ദ്രൻ.
- തുടർച്ചയായി 2364 ദിവസം (6 വർഷം 5 മാസം 22 ദിവസം)
- പതിനഞ്ചാം കേരളനിയമസഭയിലെ വനം വകുപ്പ് മന്ത്രി.
- കൂടുതൽ കാലം മന്ത്രിസ്ഥാനം:
- കെ.എം.മാണി (12 മന്ത്രിസഭ; 8759 ദിവസം)
- പി.ജെ.ജോസഫ് (6 മന്ത്രിസഭ; 6105 ദിവസം)
- ബേബി ജോൺ (7 മന്ത്രിസഭ; 6061 ദിവസം)
- കെ.ആർ.ഗൗരിയമ്മ (6 മന്ത്രിസഭ; 5824 ദിവസം)
- ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം – കേരളം.
- ക്ഷയരോഗ മുക്തമായി കേരളത്തെ പ്രഖ്യാപിക്കുന്ന ഏത് വർഷം? 2025.
- താനൂർ ബോട്ട് അപകടത്തെക്കുറിച്ചു അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ – ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷൻ.
- പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാൻ പരിസ്ഥിതി ഓഡിറ്റിംഗ് നടത്തണമെന്ന നിർദേശിച്ച ഹൈക്കോടതി – കേരള ഹൈക്കോടതി.
- 2024 ജൂലൈയിലെ വയനാട് ജില്ലയിൽ നിരവധി പേരുടെ മരണത്തിനും വലിയ നാശനഷ്ടങ്ങൾക്കും ഇടയാക്കിയ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം – മുണ്ടക്കൈ-ചൂരൽമല.
- ചൂരൽമല ഏത് പഞ്ചായത്തിലാണ്? മേപ്പാടി (താലൂക്ക് - വൈത്തിരി).
- വയനാട് ഉരുൾപൊട്ടലിൽ തകർന്ന സ്കൂൾ – ഗവ. വി.എച്.എസ്.എസ്. വെള്ളാർമല.
സാമ്പത്തികം, വിനോദസഞ്ചാരം
- സ്വദേശി ദർശൻ പദ്ധതിയിൽ പുതിയതായി ഉൾപ്പെടുത്തിയ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ – വർക്കല, കുമരകം, ബേപ്പൂർ, തലശ്ശേരി.
- കേന്ദ്ര സർക്കാരിന്റെ ബെസ്ററ് റൂറൽ ടൂറിസം വില്ലേജ് അവാർഡ് സ്വന്തമാക്കിയ കേരളത്തിലെ വില്ലേജുകൾ – കുമരകം (കോട്ടയം), കടലുണ്ടി (കോഴിക്കോട്).
- ഏഷ്യയിലെ ആദ്യ കാർബൺ നെഗറ്റീവ് ദേശീയോദ്യാനമാകാൻ ഒരുങ്ങുന്നത് – ഇരവികുളം ദേശീയോദ്യാനം.
- സ്ഥിതി ചെയ്യുന്നത് – ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ.
- കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം – ഇരവികുളം ദേശീയോദ്യാനം (1978).
- കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം – ഇരവികുളം ദേശീയോദ്യാനം.
- ഐ.യു.സി.എന്നിന്റെ റെഡ് ഡാറ്റാ ലിസ്റ്റിൽ പെടുന്ന വംശനാശം നേരിടുന്ന ജീവവർഗമായ വരയാടുകളുടെ സംരക്ഷണത്തിന്. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിലും ഉൾപ്പെടുത്തിയിരിക്കുന്നു.
- തോട്ടിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല – ഇടുക്കി.
- കേരളത്തിൽ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി സ്ഥാപിക്കുന്നത് – പുതുശ്ശേരി (പാലക്കാട്).
- കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് കീഴിൽ നിലവിൽ വന്ന ഇ-കോമേഴ്‌സ് പ്ലാറ്റഫോം – കെ. ഷോപ്പി.
- സംസ്ഥാനത്ത ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ ഉള്ള ജില്ല – തിരുവനന്തപുരം.
- തൃശ്ശൂരിലെ സ്വർണ്ണ വ്യാപാര മേഖലയിൽ സംസ്ഥാന ജി.എസ്.ടി. വകുപ്പ് നടത്തിയ റെയ്ഡിനെ നൽകിയ പേര് – ഓപ്പറേഷൻ ടോറെ ഡെൽ ഓറോ.
- ജി.എസ്.ടി.
- ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്.
- ആപ്തവാക്യം – ഒരു രാജ്യം ഒരു നികുതി.
- ജി.എസ്.ടി. നിലവിൽ വന്ന ആദ്യ രാജ്യം – ഫ്രാൻസ് (1954).
- ഇന്ത്യയിൽ നിലവിൽ വന്ന വർഷം – 2017 ജൂലൈ ഒന്ന്.
- ആർട്ടിക്കിൾ 246 A
- ഭരണഘടന ഭേദഗതി – 101-ാം ഭേദഗതി (ഭേദഗതി ബിൽ: 122).
- ജി.എസ്.ടി. ബിൽ ഇന്ത്യൻ പാർലിമെന്റിൽ ആദ്യമായി അവതരിപ്പിച്ച വ്യക്തി – പി ചിദംബരം (2005).
- ജി.എസ്.ടി. ബിൽ രാജ്യസഭ അംഗീകരിച്ചത് – 2016 ആഗസ്റ്റ് 3.
- ജി.എസ്.ടി. ബിൽ ലോകസഭ അംഗീകരിച്ചത് – 2016 ഓഗസ്റ്റ് 8.
- രാഷ്‌ട്രപതി ഒപ്പു വച്ചത് – 2016 സെപ്റ്റംബർ 8.
- ജി.എസ്.ടി. നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം – ആസാം.
- ജി.എസ്.ടി. നടപ്പിലാക്കാൻ ആരംഭിച്ച പദ്ധതി – പ്രൊജക്റ്റ് സാക്ഷാം.
- ജി.എസ്.ടി.യുടെ പിതാവ് എന്നറിയപ്പെടുന്നത് – അടല്‍ ബിഹാരി വാജ്‌പേയി / ഡോ. വിജയ് കേൽക്കർ.
- ജി.എസ്.ടി.യുടെ ബ്രാൻഡ് അംബാസഡർ – അമിതാഭ് ബച്ചൻ
- ഇന്ത്യയിലെ ജി.എസ്.ടി.നികുതി സ്ലാബുകൾ – 0%, 5%, 12%, 18%, 28%.
- ജി.എസ്.ടി. കൗൺസിൽ സ്ഥാപിച്ചത് – 2016 സെപ്റ്റംബർ 12 (പ്രണബ് മുഖർജി, ആർട്ടിക്കിൾ 279A).
- ജി.എസ്.ടി. കൗൺസിൽ ചെയർമാൻ – കേന്ദ്ര ധനകാര്യ മന്ത്രി (നിർമ്മല സീതാരാമൻ).
- കേരളത്തിന്റെ ജി.എസ്.ടി. കോഡ് – 32.
- മജ്ജ മാറ്റിവയ്ക്കൽ ചികിത്സ്‌ക്ക് സഹായമാക്കുന്ന ബോൺ മാരോ ഡോണർ രജിസ്റ്ററി തയാറാക്കുന്ന സംസ്ഥാനം – കേരളം.
- ഇന്ത്യയുടെ ഇലക്ട്രോണിക് വ്യവസായരംഗത്തെ അതികായനും, പ്രമുഖ ഇലക്ട്രോണിക് ഉത്പന്ന നിർമാണ കമ്പനിയായ ബി.പി.എൽ. (ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) ഗ്രൂപ്പ് സ്ഥാപകൻ – ടി.പി.ജി. നമ്പ്യാർ.
- 2024 ഒക്ടോബർ 31ന് അന്തരിച്ചു.
നിയമനങ്ങൾ
- പുതിയ കേരള ലോകായുക്തയായി നിയമിതനായത് – ജസ്റ്റിസ് എൻ. അനിൽ കുമാർ.
- കേരള ലോകായുക്ത
- ആസ്ഥാനം – തിരുവനന്തപുരം.
- ആദ്യ കേരള ലോകായുക്ത – ജസ്റ്റിസ് പി. സി. ബാലകൃഷ്ണമേനോൻ.
- കേരളത്തിൽ ലോകായുക്ത രൂപം കൊണ്ടത് – 1998 നവംബർ 15.
- 1999 ലോകായുക്ത നിയമം (1999-ലെ ആക്റ്റ് 8).
- ഒരു ലോകായുക്തയും രണ്ട് ഉപ ലോകായുക്തമാരും
- ലോകായുക്ത
- ഭരണത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുള്ള അഴിമതി തടയുന്നതിനുള്ള സംവിധാനങ്ങൾ – ലോകായുക്ത, ലോക്പാൽ.
- ലോകായുക്ത = "ജനങ്ങൾ നിയോഗിച്ചത്."
- ലോക്പാൽ = "ജനസംരക്ഷകൻ."
- ലോക്പാലും ലോകായുക്തയും സ്ഥാപിക്കാൻ ശുപാർശ ചെയ്ത സമിതി – ഭരണപരിഷ്കാര കമ്മീഷൻ (മൊറാർജി ദേശായി, 1966).
- രണ്ടാമത്തെ ARC ചെയർമാൻ – വീരപ്പ മൊയ്‍ലി (2005).
- ദേശീയതലത്തിൽ അഴിമതി തടയുന്നതിന് 1964-ൽ നിലവിൽ വന്ന സ്ഥാപനം – സെന്റട്രൽ വിജിലൻസ് കമ്മീഷൻ.
- നിലവിലെ കേന്ദ്ര വിജിലൻസ് കമ്മീഷണർ – പ്രവീൺ കുമാർ ശ്രീവാസ്തവ.
- 'ലോക്പാൽ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് – ഡോ. എൽ.എം. സിംഗ്‌വി (1963).
- പഞ്ചായത്തീരാജിന് ഭരണാഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി – ഡോ. എൽ.എം. സിംഗ്‌വി കമ്മിറ്റി (1986).
- ഇന്ത്യയിൽ ആദ്യമായി ലോക്പാൽ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് – 1968.
- എട്ട് തവണ പരാജയപെട്ടതിനു ശേഷം
- ആദ്യത്തെ ലോക്പാൽ ബിൽ അവതരിപ്പിച്ചത് – ശാന്തി ഭൂഷൺ.
- ഇന്ത്യയിൽ ലോക്പാൽ ബിൽ പാസ്സായ വർഷം – 2013.
- ലോക്പാൽ ബിൽ പാസാക്കുന്നതിന് വേണ്ടി നിരാഹാരം നടത്തിയത് – അണ്ണാ ഹസാരെ.
- സംഘടന – ഇന്ത്യ എഗൈൻസ്റ് കറപ്ഷൻ.
- ഇന്ത്യയുടെ ആദ്യ ലോക്പാലിനെ രാഷ്ട്രപതി നിയമിച്ചത് – 2019 മാർച്ച് 19.
- ഇന്ത്യയിലെ ആദ്യത്തെ ലോക്‌പാൽ – ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്.
- ഇന്ത്യയിൽ ആദ്യമായി ലോകായുക്ത നിലവിൽ വന്ന സംസ്ഥാനം – മഹാരാഷ്ട്ര (1971).
- ലോകായുക്ത ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം – ഒഡിഷ (1970).
- ഇന്ത്യയിലെ ഏറ്റവും ശക്തമായ ലോകായുക്ത – കർണാടക ലോകായുക്ത.
- ലോകായുക്ത –
- കാലാവധി – 5 വർഷം.
- യോഗ്യത – വിരമിച്ച സുപ്രീം കോടതി ജഡ്ജി/ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍.
- നിയമിക്കുന്നത് – ഗവര്‍ണര്‍ (സംസ്ഥാന മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം).
- സെലക്ഷൻ കമ്മിറ്റി –
- സംസ്ഥാന മുഖ്യമന്ത്രി
- ഹൈക്കോടതി ചീഫ് ജസ്റ്റിസ്,
- നിയമസഭാ സ്പീക്കർ,
- നിയമസഭയിലെ പ്രതിപക്ഷ നേതാവ്
- നീക്കം ചെയ്യുന്നത് – സംസ്ഥാന അസംബ്ലി ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കുന്നതിലൂടെ മാത്രം.
- ഏതെങ്കിലും സംസ്ഥാനത്തെ ലോക്‌സഭാ പ്രതിനിധിയോ, നിയമസഭാ പ്രതിനിധിയോ ആകാന്‍ പാടില്ല.
- ഏതെങ്കിലും സർക്കാർ സർവീസിലെ ശമ്പളം വാങ്ങുന്ന ജീവനക്കാരനോ സ്വയം തൊഴിൽ ചെയ്യുന്നവരോ ആയിരിക്കരുത്.
- ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരാകാന്‍ പാടില്ല
- ശിക്ഷിക്കാന്‍ അധികാരമില്ല.
- 7-ാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ – പ്രൊഫ. കെ. എൻ. ഹരിലാൽ.
- 16-ാമത് ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി – ആനി ജോർജ് മാത്യു.
- ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പുതിയ പ്രസിഡന്റ് – എം.വി. ശ്രേയസ് കുമാർ.
- ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ തലവനായ മലയാളി – പ്രശാന്ത് ബാലകൃഷ്‌ണൻ നായർ.
- ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം – ഗഗൻയാൻ.
- മനുഷ്യനെ ബഹിരാകാശത്തു എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ സാങ്കേതിക ഉപദേഷ്ടാവായി നിയമിതനായ മലയാളി – അഭിലാഷ് ടോമി.
- ഗഗൻയാൻ പദ്ധതിയുടെ നടത്തിപ്പിനായി ISRO രൂപീകരിച്ച പുതിയ സ്ഥാപനം – Human Space Flight Centre ( HSFC, ബെംഗളൂരു).
- ഗഗൻയാൻ പദ്ധതിക്ക് നേതൃത്വം നൽകുന്ന മലയാളി ശാസ്ത്രജ്ഞ – വി. ആർ. ലളിതാംബിക.
- ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ട് – വ്യോം മിത്ര.
- ഇസ്‌റോ സൃഷ്ടിച്ച ആദ്യത്തെ വനിതാ ഹ്യൂമനോയ്ഡ് റോബോട്ട് – വ്യോം മിത്ര.
- മനുഷ്യനെ ബഹിരാകാശത്തെത്തിച്ച മറ്റ് രാജ്യങ്ങൾ – അമേരിക്ക, റഷ്യ, ചൈന.
- നാഷണൽ ഫിലിം അക്കാഡമിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് – ഡോ. പോൾ മണലിൽ.
- തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രത്തിന്റെ ആദ്യ വനിതാ ഡയറക്ടർ – നീത കെ. ഗോപാൽ.
- WFI (Wrestling Federation of India) അത്‌ലറ്റ് കമ്മീഷൻ അംഗമായി നിയമിതനായ മലയാളി – സ്മിത എ. എസ്.
- കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ പുതിയ അധ്യക്ഷൻ – ജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ.
- കേരള സംസ്ഥാന പോലീസ് മേധാവി – ഷെയ്ഖ് ദർവേഷ് സാഹേബ്.
നിയമനങ്ങൾ
- 2024 ക്രിസ്മസ് ദിനത്തിൽ വിട പറഞ്ഞ മലയാളത്തിന്റെ പ്രശസ്ത നോവലിസ്റ്റ്, നാടകകൃത്ത്, ചലച്ചിത്ര സംവിധായകൻ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി – എം.ടി. വാസുദേവൻ നായർ.
- 2024 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ നടി – കവിയൂർ പൊന്നമ്മ.
- 2024 സെപ്റ്റംബറിൽ അന്തരിച്ച നോവലിസ്റ്റ്, നാടകകൃത്ത്, സാംസ്‌കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി – കെ.ജെ. ബേബി (കനവ് ബേബി).
- വയനാടൻ ഗോത്രജന ജീവിത പശ്ചാത്തലത്തിലുള്ള കെ.ജെ. ബേബിയുടെ നാടകം – നാടുഗദ്ദിക.
- കെ. ജെ. ബേബിയുടെ 2019-ൽ ഇറങ്ങിയ നോവൽ – ഗുഡ്ബൈ മലബാർ.
- ഇതിവ്യത്തം – 'മലബാർ മാന്വൽ' എന്ന ഗ്രന്ഥത്തിന്റെ രചിതാവായ വില്യം ലോഗന്റെ ജീവിതവും പ്രവർത്തനങ്ങളും.
- 2024-ൽ അന്തരിച്ച മലയാളത്തിൽ കവിതകൾ എഴുതിയ ആസ്സാമീസ് കവി – ബിപുൽ റേഗൻ.
- അന്തരിച്ച പി.എൻ. നാരായണൻ ചാക്യാർ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു? ചാക്യാർക്കൂത്ത്.
- മധ്യകാല കേരളത്തിലെ ഒരു കലാരൂപം.
- 2024-ൽ അന്തരിച്ച പ്രമുഖ സാഹിത്യകാരനും പ്രഥമ കേരളം പ്രഭാ പുരസ്‌കാര ജേതാവുമായ വ്യക്തി – ഓംചേരി എൻ.എൻ. പിള്ള.
- കേരള സാഹിത്യ അക്കാദമി പുരസ്കാരം – പ്രളയം (1972).
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് – ആകസ്മികം (2020).
- ആത്മകഥ – ആകസ്മികം.
Thanks for reading!!!
Post a Comment
Post a Comment