Connected Facts of 10th prelims third stage exams part 1 11/6/2022
This post is an attempt to provide connected facts from the 10th prelims third stage questions for upcoming 10th prelims 4th, 5th, and 6th phase PSC exam candidates. If you found this beneficial, please leave a remark in the comment section below.

Questions & Related Facts (1-10) of 10th Prelims Third Stage

10th Prelims Third Stage Question 1

Related Facts

  • കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം 2021 – മൊബിൻ മോഹൻ (ജക്കരാന്ത).
  • കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം 2021 – രഘുനാഥ് പലേരി (അവർ മൂവരും ഒരു മഴവില്ലും).
  • കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 2020  – ഡോ. എം. ലീലാവതി & റസ്കിൻ ബോണ്ട് (ഇംഗ്ലീഷ്).
  • ജോർജ് ഓണക്കൂർ പ്രശസ്ത കൃതികൾ – 
    • പ്രണയ കഥകൾ. ആകാശ ഊഞ്ഞാൽ, ഭൂമിയുടെ സ്പന്ദനം
    • തപോവനത്തിലെ സൂര്യൻ.
    • ഒലിവുമരങ്ങളുടെ നാട്ടിൽ.
    • പ്രണയതാഴ്‌വരയിലെ ദേവദാരു.
    • ആർഷജ്ഞാനത്തിൻറെ പ്രവാചകൻ.
    • അടരുന്ന ആകാശം (കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം, യാത്രാവിവരണം, 2004).
    • ഹൃദയത്തിൽ ഒരു വാൾ (കേരളശ്രീ അവാർഡ്, തകഴി അവാർഡ്, 2006).
    • പർവതങ്ങളിലെ കാറ്റ് (കേശവദേവ് സാഹിത്യ അവാർഡ്, 2009).
    • ഇല്ലം (കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം, 1980).
    • എം. പി. പോൾ: കലാപത്തിന്റെ തിരുശേഷിപ്പുകൾ (സഹോദരൻ അയ്യപ്പൻ പുരസ്കാരം, 1996).

10th Prelims 2022 Related Questions

  • മീശ എന്ന നോവൽ രചിച്ചത്  – എസ്‌. ഹരീഷ്. (28/5/2022)
  • 2021-ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ വ്യക്തി ആര്? പി. വത്സല. (15/5/2022)





    10th Prelims Third Stage Question 2




    Related Facts

    • ദ്രോണാചാര്യ അവാർഡ്  2021 (മലയാളികൾ) –  
      • ടി.പി. ഔസേപ്പ് 
        • ശിഷ്യഗണം – അഞ്ജു ബോബി ജോർജ് (2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ വെങ്കലം നേടിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ അത്‌ലറ്റ്).
      • രാധാകൃഷ്ണൻ നായർ പി.
        • ശിഷ്യഗണം – 
          • നീരജ് ചോപ്ര (ജാവലിൻ ത്രോ - 2020 ടോക്കിയോ ഒളിമ്പിക്‌സിൽ, ഗോൾഡ് കോസ്റ്റ് CWG 2018, ഏഷ്യൻ ഗെയിംസ്, ജക്കാർത്ത 2018,  സ്വർണം),
          • വിസ്മയ വി കെ ( 2018 ഏഷ്യൻ ഗെയിംസിൽ സ്വർണം, വനിതകളുടെ 4 × 400 മീറ്റർ റിലേ ടീം),
          • ഹിമ ദാസ് (2022 ദേശീയ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം, 2022ലെ ദേശീയ അന്തർസംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ)
    • ദ്രോണാചാര്യ അവാർഡ്  2021 (ആജീവനാന്തം) –  
      • ടി.പി. ഔസേപ്പ് (അത്‌ലറ്റിക്സ്‌)
      • സർക്കാർ തൽവാർ (ക്രിക്കറ്റ്)
      • ആഷാൻ കുമാർ (കബഡി)
      • തപൻ കുമാർ പാണിഗ്രഹി (നീന്തൽ)
      • സർപാൽ സിംഗ് (ഹോക്കി)
    • ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി – ഒ.എം. നമ്പ്യാർ (1985).
    • (ബാക്കി ഓപ്ഷൻസ് )
      • ശ്രീജേഷ് പി.ആർ (ഹോക്കി)
        • ടോക്കിയോ ഒളിമ്പിക്സ് 2021 
        • മേജർ ധ്യാന് ചന്ദ് ഖേൽ രത്ന അവാർഡ് 2021 
      • ലേഖ കെ.സി. (ബോക്സിംഗ്)
        • മേജർ ധ്യാന് ചന്ദ് ഖേൽ രത്ന അവാർഡ് 2021 (ആജീവനാന്തം).
        • 2006 ലെ വനിതാ ലോക അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെ സ്വർണ്ണ മെഡൽ (75kg category).
        • 2005 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ.
        • 2008 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ.
      • സാജൻ പ്രകാശ് (നീന്തൽ)
        • തുടർച്ചയായി രണ്ട് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം.
        • 32 വർഷത്തിനിടെ 2018ലെ ഏഷ്യൻ ഗെയിംസിൽ 200 മീറ്റർ ബട്ടർഫ്ലൈയിൽ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം.

    10th Prelims 2022 Related Questions

    • ഒളിമ്പിക്സ് അത്ലറ്റിക്സ് വിഭാഗത്തിൽ ആദ്യമായി സ്വർണ മെഡൽ നേടിയ താരം   നീരജ് ചോപ്ര.  (15/5/2022)
    • അർജുന അവാർഡ് നേടിയ അങ്കിത റെയ്‌നയുടെ കായിക ഇനം  – ടെന്നീസ്.  (28/5/2022)
    • ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം  – അഞ്ജു ബോബി ജോർജ്. (15/5/2022)






    10th Prelims Third Stage Question3



    Related Facts

    • ചടയമംഗലം, കൊല്ലം.
    • ഡിസൈനർ – രാജീവ് അഞ്ചൽ.
    • സമുദ്രനിരപ്പിൽ നിന്ന് 350 മീറ്റർ (1200 അടി) ഉയരത്തിൽ.
    • BOT (Build–operate–transfer) മാതൃകയിൽ കേരളത്തിലെ ആദ്യത്തെ പൊതു-സ്വകാര്യ പങ്കാളിത്ത ടൂറിസം സംരംഭം.
    • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ – സ്റ്റാച്യൂ ഓഫ് യൂണിറ്റി (സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണാർത്ഥം, ഗുജറാത്ത്).
      • നർമദാ നദിയിലെ സർദാർ സരോവർ അണക്കെട്ടിലെ ജലാശയമധ്യത്തിലായുള്ള സാധൂ ബെറ്റ് എന്ന ദ്വീപിൽ സ്ഥിതി ചെയ്യുന്നു.
      • ഡിസൈനർ – റാം വി. സുതാർ.
      • ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ – സർദാർ വല്ലഭായ് പട്ടേൽ.
      • ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി – സർദാർ വല്ലഭായ് പട്ടേൽ.
      • ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി – സർദാർ വല്ലഭായ് പട്ടേൽ.
      • സർദാർ വല്ലഭായ് പട്ടേൽ അധ്യക്ഷൻ ആയിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം – 1931 കറാച്ചി സെഷൻ (45th).




    10th Prelims Third Stage Question 4
    Related Facts

    • കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം.
    • ദക്ഷിണേന്ത്യയിലെ നാലാമത്തെ വലിയ വിമാനത്താവളം.
    • ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളം.
    • CIAL എം.ഡി. – വി.ജെ. കുര്യൻ.
    • CIAL ന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ – കേരളാ മുഖ്യമന്ത്രി.
    • പ്രവർത്തനം ആരംഭിച്ചത് – 1993.
    • എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ ആദ്യത്തെ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം – പുതുച്ചേരി വിമാനത്താവളം.
    • ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് – രേവ സോളാർ പദ്ധതി (മധ്യപ്രദേശ്).
    • എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ – 
      • മിനിരത്ന കമ്പനി.
      • ആസ്ഥാനം – ന്യൂഡൽഹി.
      • ചെയർമാൻ – സഞ്ജീവ് കുമാർ.
    • ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം – മുംബൈ, മഹാരാഷ്ട്ര.




    10th Prelims Third Stage Question 5

    Related Facts

    സജി ചെറിയാൻ കൈകാര്യം ചെയ്യുന്ന മറ്റു വകുപ്പുകൾ:
    • മത്സ്യബന്ധനം
    • ഹാർബർ എഞ്ചിനീയറിംഗ്
    • ഫിഷറീസ് യൂണിവേഴ്സിറ്റി
    • സംസ്കാരം
    • കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ
    • കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും
    • കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധി ബോർഡ്
    • യുവജനകാര്യങ്ങൾ
    (ബാക്കി ഓപ്ഷൻസ് )
    • ജി ആർ അനിൽ – ഭക്ഷ്യം, പൊതുവിതരണം, ലീഗൽ മെട്രോളജി.
    • പി.പ്രസാദ് – കൃഷി.
    • ജെ. ചിഞ്ചു റാണി – വനം, മൃഗശാല, അനിമൽ ഹസ്ബന്ററി.

    10th Prelims 2022 Related Questions

    • കേരളത്തിൽ 2021-ഇൽ  നിലവിൽ വന്ന നിയസഭ സംസ്ഥാനത്തെ എത്രാമത്തെ നിയസഭയാണ്? പതിനഞ്ച്‌. (15/5/2022)
    📌Also Refer:  15th Kerala Ministry





    10th Prelims Third Stage Question 6

    Related Facts

    കേരള പബ്ലിക് സർവീസ് കമ്മീഷൻ

      • ആസ്ഥാനം – പട്ടം, തിരുവനന്തപുരം.
      • രൂപീകരിച്ചത് – 1956 നവംബർ 1.
      • തിരുവിതാംകൂറിൽ നിയമിതനായ ആദ്യ പബ്ലിക് സർവീസ് കമ്മീഷണർ – ജി.ഡി നോക്സ് (1936).
      • തിരു-കൊച്ചി പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ – സി.കുഞ്ഞിരാമൻ.
      • കേരള പി. എസ്. സി യുടെ പ്രഥമ ചെയർമാൻ – വി. കെ. വേലായുധൻ.
      • ഔദ്യോഗിക പ്രസിദ്ധീകരണം – പി.എസ്.സി. ബുള്ളറ്റിൻ.
      • നിലവിൽ അംഗങ്ങളുടെ എണ്ണം – 18.
      • മൂന്ന് റീജിയണൽ ഓഫീസുകളും പതിനാല് ജില്ലാ ഓഫീസുകളും.
      • ഏതു തിരുവിതാംകൂർ മഹാരാജാവിന്റെ സമയത്താണ് തിരുവിതാംകൂറിൽ പി.സ്.സി. നിലവിൽ വന്നത് ? ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ.
      • യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെയും സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനെയും കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ – ആർട്ടിക്കിൾ 315 മുതൽ 323 വരെ (പതിനാലാം ഭാഗം).
      • യു.പി.എസ്.സി. ചെയർമാൻ – ഡോ. മനോജ് സോണി. 
      (ബാക്കി ഓപ്ഷൻസ് )
      • ഡോ. മിനി സക്കറിയ, ഡോ. എം.ആർ.ബൈജു , ഡോ. ജിനു സക്കറിയ ഉമ്മൻ – പി.എസ്.സി. അംഗങ്ങൾ.




      10th Prelims Third Stage Question 7
      Related Facts

      കേരള ബാങ്ക്

      • ആസ്ഥാനം – തിരുവനന്തപുരം.
      • രൂപീകരിച്ചത് – 2019 നവംബർ 29.
      • ആദ്യ പ്രസിഡന്റ് / സ്ഥാപക പ്രസിഡന്റ്  – ഗോപി കോട്ടമുറിക്കൽ.
      • കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് രൂപീകരണത്തെക്കുറിച്ച് വിശദമായ പഠനം നടത്താൻ കേരള സർക്കാർ രൂപീകരിച്ച സമിതി – പ്രൊഫ.എം.എസ്. ശ്രീറാം കമ്മിറ്റി.
      📌Also Refer: Kerala Bank





      10th Prelims Third Stage Question 8

      Related Facts

      51-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ

      • മികച്ച നടി – അന്ന ബെൻ (കപ്പേള).
      • മികച്ച നടൻ – ജയസൂര്യ (വെള്ളം).
      • മികച്ച ചിത്രം – ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (സംവിധായകൻ: ജിയോ ബേബി).
      • മികച്ച സംവിധായകൻ – സിദ്ധാർഥ് ശിവ (എന്നിവർ).
      • മികച്ച രണ്ടാമത്തെ ചിത്രം – തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം:സെന്ന ഹെഗ്ഡേ).
      • മികച്ച ജനപ്രിയ ചിത്രം – അയ്യപ്പനും കോശിയും (സംവിധാനം:സച്ചി)
      കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
      • ആസ്ഥാനം – തിരുവനന്തപുരം.
      • ചെയർമാൻ – രഞ്ജിത്ത്.
      • വൈസ് ചെയർമാൻ – പ്രേം പ്രകാശ്.
      • കാരന്ത് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ചത്.
      (ബാക്കി ഓപ്ഷൻസ് )
      • കേരള ലളിതകലാ അക്കാദമി ചെയർമാൻ – മുരളി ചീരോത്ത്.
      • കേരള സംഗീത നാടക അക്കാദമി ചെയർമാൻ – മട്ടന്നൂർ ശങ്കരൻ‌കുട്ടി.
      • കേരള ഫോക്ലോർ അക്കാദമി ചെയർമാൻ – ഒ.എസ്. ഉണ്ണികൃഷ്ണൻ.
      • കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ – ഷാജി എൻ. കരുൺ.
        • ആസ്ഥാനം – ചലച്ചിത്ര കലാഭവൻ, വഴുതക്കാട്, തിരുവനന്തപുരം.
      • സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ – മധുപാൽ.

      10th Prelims 2022 Related Questions

      • 2021-ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരം നേടിയതാര് ? പി. ജയചന്ദ്രൻ. (15/5/2022)






      10th Prelims Third Stage Question 9




      Related Facts

      • ഡോ. ശോശാമ്മ ഐപ്പ് പത്മശ്രീ 2022 നേടിയത് – നാടൻ കന്നുകാലി സംരക്ഷണത്തിന് (വെച്ചൂർ പശു).
      • പത്മശ്രീ പുരസ്കാരം 2022 (മലയാളികൾ) –  
        • കെ.വി റാബിയ  (സാമൂഹിക പ്രവർത്തനം).
          • കറിവേപ്പിൽ റാബിയ, മലപ്പുറം ജില്ല.
          • ആത്മകഥ – സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്.
          • 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന്  മികച്ച പങ്കുവഹിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ടു.
          • അവാർഡുകൾ – യു.എൻ ഇന്റർനാഷണൽ അവാർഡ്, 'വനിതാരത്‌നം' അവാർഡ് (സംസ്ഥാന സർക്കാർ, 2014), സീതി സാഹിബ് സ്മാരക അവാർഡ് (2010).
        • പി. നാരായണക്കുറുപ്പ്  (സാഹിത്യവും വിദ്യാഭ്യാസവും)
          • കവി, നിരൂപകൻ.
          • പ്രധാന കാവ്യസമാഹാരങ്ങൾ – നിശാഗന്ധി (കേരളസാഹിത്യ അക്കാദമി അവാർഡ്‌ , ഓടക്കുഴൽ അവാർഡ്‌), സാമം സംഘർഷം (ഉള്ളൂർ അവാർഡ്), ഹംസധ്വനി, അപൂർണതയുടെ സൗന്ദര്യം, അസ്‌ത്രമാല്യം
          • പ്രധാന നിരൂപണ ഗ്രന്ഥങ്ങൾ – കവിയും കവിതയും, വൃത്തപഠനം.
        • ശങ്കരനാരായണ മേനോൻ ചുണ്ടയിൽ / ഉണ്ണി ഗുരുക്കൾ (കായികം: കളരിപ്പയറ്റ്).
          • കേരള ഫോക്ലോര്‍ അക്കാദമി ഗുരുപൂജ അവാർഡ് (2019).
      📌Also Refer: Padma Awards Winners 2022





      10th Prelims Third Stage Question 10



      Related Facts

        • കേരള സയൻസ് കോൺഗ്രസും കുട്ടികളുടെ ശാസ്ത്ര കോൺഗ്രസും സംഘടിപ്പിക്കുന്നത് – കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ്.
        • ആസ്ഥാനം – തിരുവനന്തപുരം.
        • പ്രസിഡന്റ് – കേരള മുഖ്യമന്ത്രി.
        • മുൻഗാമി – സ്റ്റേറ്റ് കമ്മിറ്റി ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് (SEC), 1972.
        • KSCSTE ഏർപ്പെടുത്തിയ വാർഷിക അവാർഡുകൾ – വാസുദേവ് ​​അവാർഡ്, സയൻസ് ലിറ്ററേച്ചർ അവാർഡുകൾ, യുവ ശാസ്ത്രജ്ഞരുടെ അവാർഡ്.
        • ലോക പരിസ്ഥിതി ദിനം – ജൂൺ 5.
          • 1972-ലെ സ്റ്റോക്ക്‌ഹോം കോൺഫറൻസിന്റെ 50-വാർഷികം.
          • യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ (UNEP) സംരംഭം
          • Theme 2022 – പ്രകൃതിയുമായി യോജിച്ച് സുസ്ഥിരമായി ജീവിക്കുക.
            • ആതിഥേയ രാജ്യം  – സ്വീഡൻ.
            • മുദ്രാവാക്യം – ഒരു ഭൂമി മാത്രം (Only One Earth).
          • Theme 2021 – ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ (പാകിസ്ഥാൻ).
          • Theme 2020 – ജൈവവൈവിധ്യം (കൊളംബിയയും ജർമ്മനിയും)
        • ദേശീയ സാങ്കേതിക ദിനം – മെയ് 11.
          • 1998 മെയ് മാസത്തിൽ രാജസ്ഥാനിലെ ഇന്ത്യൻ ആർമിയുടെ പൊഖ്‌റാൻ ടെസ്റ്റ് റേഞ്ചിൽ അഞ്ച് ആണവ സ്‌ഫോടനങ്ങളുടെ പരമ്പരയായ പൊഖ്‌റാൻ-II വാർഷികത്തിന്റെ സ്മരണ.
          • തുടക്കം കുറിച്ചത്  – അടൽ ബിഹാരി വാജ്പേയി.
        • ദേശീയ ശാസ്ത്ര ദിനം – ഫെബ്രുവരി 28.
          • Theme 2022 – സുസ്ഥിര ഭാവിക്കായി ശാസ്ത്ര സാങ്കേതിക രംഗത്ത് സംയോജിത സമീപനം.
          • ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ സി.വി. രാമൻ 'രാമൻ പ്രഭാവം' കണ്ടെത്തിയതിന്റെ സ്മരണയ്ക്കായി ആചരിക്കുന്നു.
          • ഭാരതരത്നം ലഭിച്ച ആദ്യ ശാസ്ത്രജ്ഞൻ  – സി.വി. രാമൻ (1954).
          • നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞൻ, ഭൗതികശാസ്ത്രത്തിലെ ആദ്യത്തെ നോബൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരൻ  – സി. വി. രാമൻ (1930).

        10th Prelims 2022 Related Questions

        • കേരളത്തിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഏതു ജില്ലയിലാണ്? തിരുവനന്തപുരം. (15/5/2022)



        Thanks for reading!!!