PSC Bulletin Current Affairs Kerala 2023

PSC Bulletin Current Affairs Kerala 2023

കേരള പിഎസ്‌സി ബുള്ളറ്റിൽ പ്രസിദ്ധീകരിച്ച കറൻ്റ് അഫയേഴ്‌സ് കേരളം 2023 എന്ന പംക്തിയെ ആസ്പദമാക്കി തയ്യാറാക്കിയ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും. 


പി.എസ്.സി. ബുള്ളറ്റിൻ കറന്റ് അഫയേഴ്സ്  | കേരളം 2023


കേരളത്തിൽ ആദ്യത്തേത് 

 • വിദ്യാർത്ഥികൾക്ക് ആർത്തവ അവധി അനുവദിച്ച കേരളത്തിലെ ആദ്യ സർവകലാശാല – കുസാറ്റ് (CUSAT).
  • CUSAT – Cochin University of Science and Technology.
  • സ്ഥാപിതമായത് – 1971.
  • ആപ്തവാക്യം – തേജസ്വി നവധിതമസ്തു.
  • ചാൻസലർ – യോഗീന്ദർ ഗാർഗ്.
  • വൈസ് ചാൻസലർ – വിനിത് വി.വി.
 • രക്തദാനത്തിനായി അവധി അനുവദിച്ച കേരളത്തിലെ ആദ്യത്തെ സർവകലാശാല – കേരള സർവകലാശാല.
  • സ്ഥാപിതമായത് – 1937.
  • ആപ്തവാക്യം – കർ‌മണി വ്യജ്യതേ പ്രജ്ഞാ.
  • ചാൻസലർ – കേരള ഗവർണർ (ആരിഫ് മുഹമ്മദ് ഖാൻ).
  • വൈസ് ചാൻസലർ – പ്രൊ. ഡോ. മോഹനൻ കുന്നുമൽ.
  • ആദ്യ ചാൻസലർ – ശ്രീ ചിത്തിര തിരുനാൾ ബലരാമ വർമ്മ.
 • കേരളത്തിലെ ആദ്യ സൗരോർജ്ജ വിനോദ സഞ്ചാര ബോട്ട് – സൂര്യാംശു.
  • സൂര്യാംശു = സൂര്യകിരണം, സൂര്യ+അംശു.
 • കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഇൻഷുറൻസ് വാർഡ് – കലുങ്ങും മുകൾ (പുനലൂർ).
  • കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇൻഷൂറൻസ് ഗ്രാമപഞ്ചായത്ത് – ചക്കിട്ടപ്പാറ (കോഴിക്കോട്).  
  • സുരക്ഷാചക്രം പദ്ധതിയിലൂടെ മുഴുവൻ ജനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയൊരുക്കുന്നു. അപകടമുണ്ടായാൽ ഒരു ലക്ഷം വരെയും മരണപ്പെട്ടാൽ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും നൽകുന്നതാണ് പദ്ധതി. 
 • മലബാറിലെ ആദ്യത്തെ ഫിഷറീസ് കോളേജ് – പയ്യന്നൂർ.   
  • കേരളത്തിലെ ആദ്യ ഫിഷറീസ് കോളേജ് – പനങ്ങാട്, എറണാകുളം (1979)
  • ഇന്ത്യയിലെ ആദ്യത്തെ സമുദ്രപഠന സർവകലാശാല – കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്).
 • സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ കളക്ടറേറ്റ് – കോട്ടയം.
  • ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടിയ കേരളത്തിലെ രണ്ടാമത്തെ കലക്‌ട്രേറ്റ് – തിരുവനന്തപുരം കളക്ടറേറ്റ്.
 • കേരളത്തിലെ ആദ്യ ഓക്സിജൻ പാർക്ക് നിലവിൽ വരുന്നത് – പാളയം (തിരുവനന്തപുരം). 
  • തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ)യാണ് ആദ്യ 'ഓക്‌സിജന്‍ പാര്‍ക്ക്' സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. 
 • കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം സ്ഥാപിതമായത് – മാനവീയം വീഥി (തിരുവനന്തപുരം).
 • കേരളത്തിൽ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഔദ്യോഗികമായി ഉത്ഘാടനം ചെയ്തത് എന്നാണ്? 2023 ഏപ്രിൽ 25.
Vande Bharat Express
  • കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ സർവീസ് നടത്തുന്ന റൂട്ട് – തിരുവനന്തപുരം-കാസർഗോഡ്.  (20634)
  • ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ – വന്ദേ ഭാരത് എക്സ്പ്രസ്സ്.
  • വന്ദേ ഭാരത് എക്സ്പ്രസ്സ് – 
   • യഥാർത്ഥ പേര് – ട്രെയിൻ 18.
   • പരമാവധി വേഗത – 180 kmph.
   • കോച്ചുകളുടെ എണ്ണം – 16.
   • ഏകദേശം ചെലവ് – 116 കോടി രൂപ.
   • രൂപകൽപ്പന ചെയ്തത് – ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി.
   • വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിന്റെ പുതിയ ലോഗോ – കുതിച്ചു ചാടുന്ന കുതിര.
   • ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ സർവീസ് നടത്തുന്ന റൂട്ട് – വാരണാസി - ന്യൂഡൽഹി (2019).
  • കവച്ച് (KAVACH) – തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (എടിപി) ഇലക്ട്രോണിക് സംവിധാന, ട്രെയിനുകൾ ചുവപ്പ് സിഗ്നലുകൾ കടക്കുന്നത് തടയുകയും അതുവഴി കൂട്ടിയിടി ഒഴിവാക്കുകയും ചെയ്തുകൊണ്ട് സംരക്ഷണം നൽകുന്നു.
 • ക്ഷേത്ര ആചാരങ്ങൾക്ക് വേണ്ടി റോബോട്ട് ആനയെ (ഇരിഞ്ഞാടപ്പിള്ളി രാമൻ) ഉപയോഗിച്ച കേരളത്തിലെ ആദ്യ ക്ഷേത്രം – ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം (തൃശൂർ).
 • കേരളത്തിലെ ആദ്യത്തെ വനിത ട്രാൻസ്ജെൻഡർ അഭിഭാഷക – പത്മാലക്ഷ്മി.    
  • കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍ – ഡോക്ടര്‍ വി. എസ്. പ്രിയ.
  • ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജഡ്ജി – ജോയിത മൊണ്ടൽ.
 • കേരളത്തിൽ ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിത – എസ്. സന്ധ്യ.
 • കേരളത്തിലെ ആദ്യത്തെ വനിത ഇന്റർനാഷണൽ ചെസ്സ് മാസ്റ്റർ – ഡോ. നിമ്മി എം. ജോർജ്.
 • ഡ്രോൺ പറത്തുന്നതിൽ കേന്ദ്ര സർക്കാരിന്റെ വ്യോമ ഗതാഗത നിയന്ത്രണ ഏജൻസിയായ ഡി.ജി.സി.എ.യുടെ  ലൈസൻസ് നേടിയ കേരളത്തിലെ ആദ്യ വനിത – റിൻഷാ പട്ടക്കൽ. 

ഇന്ത്യയിൽ ആദ്യത്തേത് 

 • ആദ്യ സമ്പൂർണ ഇ-ഗവേർണൻസ് സംസ്ഥാനം – കേരളം.
  • ഇന്ത്യയിലാദ്യമായി ഇന്റർനെറ്റ് പൗരന്റെ അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനം – കേരളം.
 • സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം – കേരളം.
  • സംസ്ഥാനത്ത് ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കിയ ജില്ല – തൃശ്ശൂർ.  
 • ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത് – തിരുവനന്തപുരം.
  • ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി – കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി (തോന്നയ്ക്കല്‍, തിരുവനന്തപുരം).
 • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ല – കൊല്ലം.
  • കൊല്ലം ജില്ലാ പഞ്ചായത്ത്, ജില്ലാ ആസൂത്രണ സമിതി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില) എന്നിവർ ചേർന്ന് ആരംഭിച്ച ഏഴു മാസത്തെ കാമ്പയിൻ ഫലം.
  • ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം – സർദാർ വല്ലഭായി പട്ടേൽ പോലീസ് മ്യൂസിയം (കൊല്ലം).
  • കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ – നീണ്ടകര (കൊല്ലം, 2009).
  • ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി – തെന്മല (കൊല്ലം).
  • ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക് – തെന്മല (കൊല്ലം).
  • ഇന്ത്യയിലെ തന്നെ ആദ്യത്തെ സുനാമി മ്യൂസിയം – അഴീക്കൽ (കൊല്ലം).
  • ഏറ്റവും ദൈർഘ്യം കുറഞ്ഞ കടൽത്തീരമുള്ള കേരളത്തിലെ ജില്ല – കൊല്ലം.
 • ഇന്ത്യയിൽ ആദ്യമായി പൂവ്, വൃക്ഷം, മൃഗങ്ങൾ എന്നിവ ഔദ്യോഗികമായി പ്രഖ്യാപിച്ച ജില്ലാ പഞ്ചായത്ത് – കാസർഗോഡ്.
  • ഔദ്യോഗിക വൃക്ഷം, പുഷ്പം, പക്ഷി, മൃഗം എന്നിവ പ്രഖ്യാപിക്കുന്ന ആദ്യ ജില്ല കാസർഗോഡ്.
  • ഔദ്യോഗിക വൃക്ഷം – കാഞ്ഞിരം. (കാഞ്ഞിരം എന്നർത്ഥമുള്ള കാസറ എന്ന വാക്കില്‍ നിന്നാണ് കാസർകോട് എന്ന പേര് ജില്ലക്ക് ലഭിച്ചത്)
  • ഔദ്യോഗിക പുഷ്പം –  പെരിയ പോളത്താളി.
  • ഔദ്യോഗിക പക്ഷി –  വെള്ളവയറൻ കടൽപ്പരുന്ത് 
  • ഔദ്യോഗിക മൃഗം – പാലപ്പൂവന്‍ ആമ / ഏഷ്യൻ ജയന്റ് സോഫ്റ്റ്ഷെൽ ടർട്ടിൽ / കാന്റോർസ് ജയന്റ് സോഫ്റ്റ് ഷെൽ ടർട്ടിൽ.
   • പ്രജനന കേന്ദ്രം –  പാണ്ടിക്കണ്ടത്ത്.
   • വംശനാശ ഭീഷണി നേരിടുന്ന ചുവന്ന പട്ടികയിൽ (ഐ‌.യു‌.സി‌.എൻ. റെഡ് ലിസ്റ്റ്) ഉൾപ്പെടുന്ന ശുദ്ധജല ആമവർഗത്തില്‍പ്പെട്ടത്.
   • 1972 ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂൾ പ്രകാരം സംരക്ഷണപ്പട്ടികയിലുള്ളത്. 
  • സപ്തഭാഷാ സംഗമഭൂമിയെന്ന് അറിയപ്പെടുന്ന ജില്ല – കാസർഗോഡ്.
  • കേരളത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല – കാസർഗോഡ് (1984 മെയ്‌ 24).
  • കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ല – കാസർഗോഡ്.
  • കേരളത്തിലെ ഏറ്റവും ചെറിയ നദി – മഞ്ചേശ്വരം പുഴ (16 km).
  • കേരളത്തിലെ ഏറ്റവും വലിയ കോട്ട – ബേക്കൽ കോട്ട (ശിവപ്പ നായ്ക്കർ).
  • ഭാഷകൾ – ബ്യാരി, തുളു.
  • നാടോടി കലാരൂപം – യക്ഷഗാനം (ബയലാട്ടം), അലാമിക്കളി. 
 • ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ – കൊച്ചി വാട്ടർ മെട്രോ.
  • 76 കിലോമീറ്റർ.
  • കേരള സർക്കാരും ജർമ്മൻ കമ്പനിയായ KfWവും ചേർന്ന് (വായ്പ). 
  • കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.ആർ.എൽ.) നേതൃത്വത്തിലാണ് പദ്ധതി.
  • ലിഥിയം ടൈറ്റാനൈറ്റ് സ്‌പൈനൽ ബാറ്ററികൾ ഉപയോഗിച്ചാണ് വാട്ടർ മെട്രോ പ്രവർത്തിക്കുന്നത്. 
 • രാജ്യത്തു ആദ്യമായി ജല ബജറ്റ് തയാറാക്കിയ സംസ്ഥാനം – കേരളം.
 • ഇന്ത്യയിലെ ആദ്യ സൗരോർജ്ജ ക്രൂയിസർ – ഇന്ദ്ര.
 • പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ അമ്യൂസ്മെന്റ് പാർക്ക് – വിസ്മയ (കണ്ണൂർ).
 • തൊഴിലുറപ്പ് തൊഴിലാളികൾക്കു ക്ഷേമനിധി ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം  – കേരളം.
  • മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി – 
   • തൊഴിലുറപ്പ് പദ്ധിതിയുടെ പിതാവ് – ജീൻ ഡ്രെസെ (ബെൽജിയം).
   • തൊഴിലുറപ്പ് നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം – 2005.
   • തൊഴിലുറപ്പ് പദ്ധിതി നിലവിൽ വന്നത് - 2006 ഫെബ്രുവരി 2 (പത്താം പഞ്ചവത്സര പദ്ധതി) 
   • അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം – 2010.
   • ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന സംസ്ഥാനം – ഹരിയാന (Rs 357).
   • ഏറ്റവും കുറവ് കൂലി ലഭിക്കുന്ന സംസ്ഥാനം – മധ്യപ്രദേശ് (221) & ഛത്തീസ്ഗഡ് (221).
   • അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയുടെ പുതുക്കിയ പ്രതിദിന വേതനം – 333 രൂപ.
   • 2023 ഏപ്രിൽ 1 മുതൽ ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ കേരളത്തിലെ തൊഴിലാളികൾക്ക് ഒരു ദിവസത്തെ കൂലിയിൽ ഉണ്ടായ വർദ്ധനവ് – 22 രൂപ.   (Female Assistant Prison Officer, 2024)
 • നീതി ആയോഗിന്റെ 2020-21 വർഷത്തെ വാർഷിക ആരോഗ്യ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം – കേരളം.
  • 2nd – തമിഴ്‌നാട്, 3rd – തെലങ്കാന.
  • നീതി ആയോഗിന്റെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനം – കേരളം.
  • ദാരിദ്ര്യ നിരക്കു കൂടിയ സംസ്ഥാനം – ബീഹാർ.
  • നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ഇന്ത്യയിൽ ദാരിദ്ര്യമില്ലാത്ത ഏക ജില്ല – എറണാകുളം.
  • നീതി ആയോഗ് – 
NITI Aayog
  • നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ.
  • നിലവിൽ വന്നത് – 2015 ജനുവരി 1.
  • ആസ്ഥാനം – ന്യൂഡൽഹി.
  • നീതി ആയോഗിന്റെ അധ്യക്ഷൻ – പ്രധാനമന്ത്രി (നരേന്ദ്രമോദി).
  • നീതി ആയോഗിന്റെ വൈസ് ചെയർപേഴ്സൺ – സുമൻ ബെറി.
  • നീതി ആയോഗിന്റെ സി.ഇ.ഒ – ബി.വി.ആർ. സുബ്രഹ്മണ്യം.
  • പ്ലാനിംഗ് കമ്മിഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം.
 • ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി തയ്യാറാക്കിയ ഭക്ഷ്യസുരക്ഷാ സൂചികയിൽ ഒന്നാമതെത്തിയത് – കേരളം.  
 • രാജ്യത്തിന്റെ അഭിമാനമായ വീരജവാന്മാരുടെ സ്മരണയ്ക്കായി യുദ്ധ സ്മാരകം നിലവിൽ വരുന്നത് എവിടെ? ചെറുവയ്ക്കൽ (തിരുവനന്തപുരം).
 • തിരുവനന്തപുരം പാങ്ങോട് വേദിയായ ഫ്രിഞ്ചെക്സ്-23 (FRINJEX-2023) സംയുക്ത സൈനിക അഭ്യാസം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു? ഇന്ത്യ - ഫ്രാൻസ്.
 • ഇന്ത്യയിലെ ഏറ്റവും വലിയ കാന്റിലിവർ കണ്ണാടിപ്പാലം – വാഗമൺ.


സാമൂഹിക ക്ഷേമ പദ്ധതികൾ 

 • പ്രധാൻമന്ത്രി സൻസദ് ആദർശ് ഗ്രാമയോജന പദ്ധതി (SAGY) പ്രകാരം പി.ടി. ഉഷ എംപി തിരഞ്ഞെടുത്ത ആദ്യ പഞ്ചായത്ത്  – പള്ളിക്കത്തോട് (കോട്ടയം).
  • പാർലമെന്റിലെ ഓരോ എം.പിയും വർഷത്തിൽ അവരുടെ മണ്ഡലത്തിലെ  ഒരു ഗ്രാമം ദത്തെടുത്ത് സർക്കാർ ഫണ്ട് / എം.പി ഫണ്ട് അതിനെ ഉപയോഗിച്ച് മാതൃകാ ഗ്രാമമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി.
  •  SAGY പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി – പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി.
  • 2014 ഒക്‌ടോബർ 11-ന് ലോക്‌നായക് ജയ് പ്രകാശ് നാരായണന്റെ ജന്മദിനത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്.
  • SAGY പദ്ധതിയുടെ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്ന മാഗസിൻ – പഞ്ചായത്ത് ദർപ്പൺ.
 • കേരളത്തിന്റെ ഏത് പദ്ധതിയാണ് തമിഴ്നാട്ടിൽ 'പുന്നകൈ' എന്ന പേരിൽ നടപ്പാക്കാനൊരുങ്ങുന്നത് ? മന്ദഹാസം.
  • മന്ദഹാസം –  ദാരിദ്യ്ര രേഖക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞ വയോജനങ്ങള്‍ക്ക് കൃത്രിമ ദന്തങ്ങളുടെ പൂർണസെറ്റ് (denture) സൗജന്യമായി വച്ച് കൊടുക്കുന്ന പദ്ധതി.
 • 2023 ജൂലൈയിൽ നാഷണൽ ഹെൽത്ത് കെയർ അവാർഡിന് അർഹമായ കേരള സർക്കാർ പദ്ധതി –  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി.  
 • ഭിന്നശേഷി വിദ്യാർത്ഥികൾക്കായി നീന്തൽ പഠിപ്പിക്കുന്ന കേരളം സർക്കാർ പദ്ധതി – ബീറ്റ്‌സ്.
 • ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിൽ വിദ്യാഭ്യാസത്തോടൊപ്പം രോഗ പരിചരണവും ഉറപ്പ് വരുത്തുന്ന പദ്ധതി – സ്പേസ്.
 • പ്രസവശേഷം അമ്മയെയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന കേരള സർക്കാർ പദ്ധതി – മാതൃയാനം.
Mathruyanam Programme
 • സംസ്ഥാനത്തെ അഞ്ചു വയസ്സ്  വരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള പ്രതിരോധ കുത്തിവെപ്പ്  നടപ്പിലാക്കുന്ന പദ്ധതി – മിഷൻ ഇന്ദ്രധനുഷ്.
 • കേരളത്തിലെ അംഗനവാടികളെ ഊർജ്ജ സ്വയം പര്യാപ്തമാക്കുന്നതിനു ആരംഭിക്കുന്ന പദ്ധതി –  അംഗൻജ്യോതി.
 • ഒന്നാം ക്ലാസ്സ്‌ മുതൽ എട്ടാം ക്ലാസ് വരെയുള്ള ഒ.ബി.സി. വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച സ്‌കോളർഷിപ്പ്  പദ്ധതി – കെടാവിളക്ക്.
 • ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന ഹോട്ടലുകളുടെ വിവരങ്ങൾ ലഭിക്കാനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റ് തയാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ – ഈറ്റ് റൈറ്റ് കേരള.
 • ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന – ഓപ്പറേഷൻ ഫോസ് കോസ്.
 • കേരളത്തിൽ കാർഷിക മേഖലകൾ തിരിച്ചു പോഷക പ്രാധാന്യമുള്ള വിളകളുടെ ഉത്പ്പാദനം വർധിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി  പോഷക സമൃദ്ധി മിഷൻ.
 • വനഭൂമിയിൽ താമസിക്കുന്ന ആദിവാസി ഇതര ജനവിഭാഗലെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതി – നവകിരണം.
 • അതിഥി തൊഴിലാളികളെ മലയാളഭാഷയിൽ സമ്പൂർണ്ണ സാക്ഷരരാക്കുന്നതിനുള്ള പദ്ധതിയുടെ പേര് – അനന്യ മലയാളം.
 • കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് വേണ്ടി സംസ്ഥാനത്തു നിന്ന് റേഷൻ വാങ്ങുന്നതിനു അവസരം നൽകുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പദ്ധതി – റേഷൻ റൈറ്റ് കാർഡ്.
 • അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന് വേണ്ടി സംസ്ഥാന തൊഴിൽ വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ അപ്ലിക്കേഷൻ – അതിഥി ആപ്പ്.    
 • കുഷ്ഠരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗം തുടക്കത്തിൽത്തന്നെ കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ക്യാമ്പയിൻ – ബാല മിത്ര 2.0.  
  • ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പരിപാടിയാണിത്.
 • സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന കെ-ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ) പദ്ധതി ഉത്‌ഘാടനം ചെയ്യപ്പെട്ടതെന്ന്? 2023 ജൂൺ 5ന്.  
KFON
  • K-FON – Kerala Fiber Optical Network.
  • ആപ്തവാക്യം – Internet - A basic right
  • ആദ്യ ഘട്ടം ഉദ്ഘാടനം – 2021 ഫെബ്രുവരി 15.
  • കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചറിൻ്റെയും കെഎസ്ഇബിയുടെയും സംയുക്ത സംരംഭം.
  • ധനസഹായം കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ്) പദ്ധതിയിലൂടെ.
 • വാർദ്ധക്യസഹജമായ ജീവിത ശൈലി രോഗങ്ങളെയും കാൻസർ, ഹൃദ്രോഗം, പ്രമേഹം, തുടങ്ങിയ സംക്രമികേതര രോഗങ്ങളെയും നേരിടാൻ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതിയായ കേരള ഹെൽത്ത് സിസ്റ്റംസ് ഇംപ്രൂവ്‌മെന്റ്‌ പ്രോഗ്രാമിന് സഹായം നൽകുന്നത് – ലോകബാങ്ക്.
  • 3000 കോടിയുടെ പദ്ധതി.
  • 2024 മുതൽ 2029 വരെയുള്ള കാലയളവിൽ.
  • ലക്ഷ്യം – തടയാവുന്ന രോഗങ്ങൾ, പരിക്കുകൾ, അകാല മരണം എന്നിവയിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുകയും ഗുണനിലവാരവും ദീർഘായുസ്സും ഉറപ്പാക്കുകയും ചെയ്യുക.
  • ലോകബാങ്ക് – 
   • ആസ്ഥാനം – വാഷിങ്ടൺ ഡി.സി.
   • നിലവിൽ വന്ന വർഷം – 1945 ഡിസംബർ 27.
   • പ്രസിഡന്റ് – അജയ് ബംഗ.
   • 'ബ്രറ്റൺവുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്നത് – ലോകബാങ്കും, അന്താരാഷ്ട്രനാണയ നിധിയും (1944-ൽ  യു. എസിലെ ബ്രറ്റൺവുഡ് സമ്മേളനത്തിലൂടെ രൂപീകരിക്കപ്പെട്ടത് കൊണ്ട്).
 • സംസ്ഥാന യുവജന ക്ഷേമ ബോർഡ് ട്രാൻസ്ജെൻഡേഴ്സിനായി സംഘടിപ്പിച്ച തൊഴിൽ പരിശീലന പരിപാടി  – മാരിവില്ല്.
 • കേരളത്തിലെ അക്ഷയകേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധന – ഓപ്പറേഷൻ ഇ-സേവ. 
 • കേരളത്തിലെ ഡ്രൈവിംഗ് സ്കൂളുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന – ഓപ്പറേഷൻ സ്റ്റെപ്പിനി.
 • സംസ്ഥാനത്തെ കോർപറേഷനുകളിൽ വിജിലൻസ് നടത്തിയ പരിശോധനയുടെ പേര് – ഓപ്പറേഷൻ ക്ലീൻ കോർപ്. 
 • സംസ്ഥാനത്തു എക്സൈസ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന – ഓപ്പറേഷൻ  കോക്‌ടെയ്ൽ.
 

കുടുംബശ്രീ

 • കേരളത്തിൽ കുടുംബശ്രീ ദിനം എന്നാണ്? മെയ് 17.
 • 25 വർഷം പൂർത്തിയാക്കിയ കുടുംബശ്രീയുടെ ചരിത്രം എഴുതുന്ന പരിപാടിയുടെ പേര് – രചന.
 • കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തുടങ്ങിയ ഓൺലൈൻ റേഡിയോ –  റേഡിയോ ശ്രീ.
 • കുടുംബശ്രീ സംസ്ഥാന കലോത്സവം  'അരങ്ങ് 2023-ഒരുമയുടെ പലമ' എന്ന പേരിൽ സംഘടിക്കപ്പെട്ടത് ഏത് ജില്ലയിൽ വച്ചാണ്? തൃശൂർ. 
  • ഒന്നാമതെത്തിയത് – കാസർഗോഡ്, 2nd – കോഴിക്കോട്, 3rd – കണ്ണൂര്‍. 
 • പട്ടിക ജാതി വിഭാഗക്കാരുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതി – സമുന്നതി. 
 • തീരദേശവാസികളായ യുവതി-യുവാക്കൾക്ക് മികച്ച നൈപുണ്യ പരിശീലനം നൽകി ജോലി ലഭ്യമാക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതി – സാഗർ മാല.
 • വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച അയൽക്കൂട്ടങ്ങളെ സ്കൂളുകളെത്തിച്ചു വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നതിനുള്ള കുടുംബശ്രീ ക്യാമ്പയിൻ  തിരികെ സ്കൂളിൽ.
 • പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനെക്കുറിച്ചു കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കു പരിശീലനം നൽകുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി – സജ്ജം. 
 • വരുമാനവും തൊഴിലും ഉറപ്പാക്കിയ 6496 കുടുംബങ്ങളെ 100 ദിവസത്തിനുള്ളിൽ അതി ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള കുടുംബശ്രീ പദ്ധതി – ഉജ്ജീവനം. (Female Assistant Prison Officer, 2024)


കല, സാഹിത്യം      

 • മലയാള സിനിമയിലെ ആദ്യ നായികയുടെ 120-ാം ജന്മദിനം ഗൂഗിൾ ഡൂഡിൽ ആഘോഷിച്ചിരുന്നു. നായികയുടെ പേര് – പി.കെ. റോസി (വിഗതകുമാരൻ).
  • ആദ്യ മലയാള സിനിമ – വിഗതകുമാരൻ (1928).
  • ആദ്യ മലയാള ചലച്ചിത്ര നടൻ / നായകൻ – ജെ. സി. ഡാനിയൽ (വിഗതകുമാരൻ).
  • ആദ്യ മലയാള കളർ സിനിമ – കണ്ടം ബച്ചാ കോട്ട് (1961).
 • ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള സിനിമ – 2018. 
  • സംവിധായകനും തിരക്കഥാകൃത്തും – ജൂഡ് ആന്റണി ജോസഫ്.
  • പ്രമേയം – കേരളം 2018ല്‍ നേരിട്ട മഹാപ്രളയം.
  • 2024ൽ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയായി (മികച്ച വിദേശഭാഷാ ചലച്ചിത്രവിഭാഗത്തിൽ) തെരഞ്ഞെടുക്കപ്പെട്ടു.
 • കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ മന്ദിരത്തിന്റെ പേര് – എൻ.വി. കൃഷ്ണവാരിയർ സ്മാരക മന്ദിരം (തിരുവനന്തപുരം). 
  • ആസ്ഥാനം – നളന്ദ (തിരുവനന്തപുരം).
  • നിലവിൽ വന്ന വർഷം – 1968 മാർച്ച് 11.
  • ആദ്യ ചെയർമാൻ – ഇ. എം. എസ്. നമ്പൂതിരിപ്പാട്.
  • ആദ്യ ഡയറക്ടർ – എൻ.വി. കൃഷ്ണവാരിയർ.
  • മുഖപത്രം – വിജ്ഞാന കൈരളി.
 • 'കറപ്പും വെളുപ്പും മായാവർണ്ണങ്ങളും' എന്ന കൃതി ആരുടേതാണ്? ശ്രീകുമാരൻ തമ്പി.  
Sreekumaran Thampi
  • 2023-ലെ ഹരിവരാസനം പുരസ്‌കാരം ലഭിച്ചതാർക്ക്? ശ്രീകുമാരൻ തമ്പിയ്ക്ക്.  
  • 47ാമത് വയലാര്‍ അവാര്‍ഡ് ലഭിച്ച ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ – ജീവിതം ഒരു പെന്‍ഡുലം. 
   • ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥയ്‌ക്ക് അവതാരിക എഴുതിയത് – സുഭാഷ് ചന്ദ്രന്‍.
  • സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച രാമായണ ഫെസ്റ്റിന്റെ ഭാഗമായി ഏർപ്പെടുത്തിയ വാല്മീകി പുരസ്‌കാരം – ശ്രീകുമാരൻ തമ്പി.   
  • 25 സിനിമകളും ആറ് ടെലിവിഷന്‍ പരമ്പരകളും നിർമിച്ചു. 29 സിനിമകൾ സംവിധാനം ചെയ്യുകയും 85 സിനിമകൾക്ക് തിരക്കഥ രചിക്കുകയും ചെയ്‌തു.
  • മൂവായിരത്തിലധികം സിനിമ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 
  • 2017-ൽ സിനിമയ്‍ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് ജെ. സി. ഡാനിയേൽ പുരസ്‍കാരം നൽകി സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു.
  • പ്രഥമ രാജരാജവര്‍മ സാഹിത്യ പുരസ്കാരം – ശ്രീകുമാരൻ തമ്പിയ്ക്ക്.  
  • മറ്റു പുരസ്‌കാരങ്ങൾ – മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം, പ്രേംനസീര്‍ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം (2016), ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, മയില്‍പ്പീലി പുരസ്‌കാരം, കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം.
  • ആദ്യ കവിതാസമാഹാരം – എഞ്ചിനീയറുടെ വീണ.
  • കാവ്യസമാഹരങ്ങൾ – നീലത്താമര, അച്ഛന്റെ ചുംബനം, അമ്മക്കൊരു താരാട്ട്.
 • കന്നഡയിൽ ഉയർന്നുവന്ന ആദ്യ മുസ്ലിം എഴുത്തുകാരി – സാറാ അബൂബക്കർ.
  • വിവർത്തക, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തയായിരുന്നു. 
  • ആദ്യ നോവൽ – ചന്ദ്രഗിരിയ തീറദല്ലി (ചന്ദ്രഗിരിയുടെ തീരങ്ങളിൽ)
  • പ്രധാന നോവലുകൾ – കദന വിറാമ, സഹന
  • യാത്രാവിവരണം – ഐശാറമദല്ലി 
  • മാധവിക്കുട്ടിയുടെ 'മനോമി,' പി.കെ.ബാലകൃഷ്‌ണന്റെ 'ഇനി ഞാനുറങ്ങട്ടെ,' ബി.എം.സുഹറായുടെ 'മൊഴി' തുടങ്ങിയ കൃതികൾ കന്നഡയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട് 
  • ദക്ഷിണേന്ത്യയിൽ മെട്രിക്കുലേഷൻ പാസായ ആദ്യ മുസ്‌ലിം പെൺകുട്ടി – സാറാ അബൂബക്കർ (1953).
 • ടി. പത്മനാഭന്റെ സിനിമയാക്കിയ ആദ്യ കഥ – പ്രകാശം പരത്തുന്ന പെൺകുട്ടി.
  • സംവിധാനം – ജയരാജ്.
  • ടി. പത്മനാഭന്റെ ജീവിതകഥ കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ സുസ്‌മേഷ് ചന്ത്രോത്ത് വെള്ളിത്തിരയിൽ എത്തിക്കുന്നു. ഈ സിനിമയുടെ പേര്? നളിനകാന്തി.
  • ടി. പത്മനാഭൻ – 
   • തിണക്കൽ പത്മനാഭൻ.
   • കേരളസാഹിത്യ അക്കാദമി പുരസ്‌കാരം – സാക്ഷി (1974).
   • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം – ഗൗരി (1996).
   • ഓടക്കുഴൽ പുരസ്‌കാരം – കടൽ (1995).
    • കേരളസാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ഓടക്കുഴൽ പുരസ്‌കാരവും അദ്ദേഹം നിരസിച്ചു.
   • വയലാർ ‍അവാർഡ്, ലളിതാംബിക അന്തർജനം പുരസ്‌കാരം  – പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് (2001 & 1998).
   • കേരള ജ്യോതി അവാർഡ് 2023.
   • കഥയ്ക്കുള്ള ആദ്യ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി – ടി. പത്മനാഭൻ.
   • പ്രധാന കഥാസമാഹാരങ്ങൾ – ഒരു കഥാകൃത്ത് കുരിശിൽ, മഖൻ സിങ്ങിന്റെ മരണം, കാലഭൈരവൻ, നളിനകാന്തി.
   • പ്രധാന ലേഖനസമാഹാരങ്ങൾ – ബുധദർശനം, യാത്രാമധ്യേ, പള്ളിക്കുന്ന്, ഖലീഫാ ഉമറിന്റെ പിൻമുറക്കാർ
   • ഓർമ്മക്കുറിപ്പുകൾ – എന്റെ കഥ എന്റെ ജീവിതം, കഥകൾക്കിടയിൽ, എനിക്ക് എന്റെ വഴി.
 • 2023 ജനുവരിയിൽ പ്രഥമ ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന് വേദിയായത് – കണ്ണൂർ. 
  • കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ  പിതാവ് എന്നറിയപ്പെടുന്നത് – പി.എൻ. പണിക്കർ.
  • കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തി – പി.എൻ. പണിക്കർ. 
  • കേരളത്തിലെ ആദ്യത്തെ പൊതുവായനശാല – തിരുവനന്തപുരം പബ്ളിക് ലൈബ്രറി (1936, സ്വാതിതിരുനാൾ രാമവർമ്മ).
  • ഇന്ത്യയിലെതന്നെ ആദ്യത്തെ പൊതുജനഗ്രന്ഥശാലയായി കണക്കാക്കുന്നത് – തിരുവനന്തപുരം പബ്ളിക് ലൈബ്രറി.
  • ദേശീയ വായന ദിനം – ജൂൺ 19 (പി. എൻ. പണിക്കരുടെ ചരമദിനം).
 • 2023-24 വർഷത്തെ സംസ്ഥാന സ്കൂൾ കലോസ്തവ വേദി – കൊല്ലം.
 • അറുപത്തിയൊന്നാമത് സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനു അർഹമായ ജില്ല – കോഴിക്കോട്. 
  • 2024 സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾ – കണ്ണൂർ ജില്ല. 
  • ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള.
  • 1956-ൽ തുടക്കം കുറിച്ചു.
  • 2008വരെ സംസ്ഥാന സ്കൂൾ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്നു.
 • 'കാലശാസനകൾക്കു കീഴടങ്ങാത്ത ദാക്ഷായണി വേലായുധൻ' രചിച്ചത് – ചെറായി രാമദാസ്.
Dakshayani Velayudhan
  • ഇന്ത്യയിലെ ആദ്യത്തെ പട്ടികജാതി വനിത ബിരുദധാരി – ദാക്ഷായണി വേലായുധൻ.
  • ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 വനിതകളിൽ ഒരാൾ.
  • ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭയിൽ പ്രവർത്തിച്ച മലയാളി ദളിത് വനിത – ദാക്ഷായണി വേലായുധൻ. 
  • പട്ടികജാതിക്കാരിയായ ആദ്യത്തെ നിയമസഭാംഗം – ദാക്ഷായണി വേലായുധൻ. 
  • കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലെ ആദ്യ പട്ടികജാതി അംഗം – ദാക്ഷായണി വേലായുധൻ. 
  • പുലയ സമുദായത്തിൽ നിന്ന് മേൽവസ്ത്രം ധരിച്ച ആദ്യ സ്ത്രീ – ദാക്ഷായണി വേലായുധൻ.
 • ഒ.എൻ.വി. കുറുപ്പിന്റെ അക്ഷരം എന്ന കവിതാസമാഹാരം 'അക്ഷര' എന്ന പേരിൽ കന്നഡയിലേക്കു മൊഴി മാറ്റിയത് – ഡോ. സുഷമ ശങ്കർ.
 • നാഷണൽ ഹ്യൂമൻ റൈറ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് കേരള പോലീസിന്റെ മാർഗ്ഗ നിർദ്ദേശത്തോടെ നിർമിച്ച ഹ്രസ്വ ചിത്രം  കുട്ടി യോദ്ധാവ് 
  • സംവിധാനം – കലന്തൻ ബഷീർ.
 • കഥകളി കലാകാരനായ കോട്ടക്കൽ ശിവരാമന്റെ ആത്മകഥ – സ്ത്രൈണം.
  • കോട്ടക്കൽ ശിവരാമൻ ചിട്ടപ്പെടുത്തിയ ആട്ടക്കഥ – പിംഗള. 

കായികം

 • രാജ്യസഭാ നിയന്ത്രിച്ച ആദ്യ നോമിനേറ്റഡ് അംഗം – പി.ടി. ഉഷ.
  • പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ.
  • വിളിപ്പേര് – ഗോൾഡൻ ഗേൾ, പയ്യോളി എക്സ്പ്രസ്സ്.
  • ജീവചരിത്രം – ഗോൾഡൻ ഗേൾ: പി.ടി ഉഷയുടെ ആത്മകഥ.
  • പി.ടി ഉഷയുടെ പരിശീലകൻ – ഒ.എം. നമ്പ്യാർ.
  • ഒളിമ്പിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത – പി.ടി. ഉഷ.
  • ഒളിംപിക്സിന്റെ ഫൈനലില്‍ എത്തിയ ആദ്യ മലയാളി താരം – പി.ടി. ഉഷ.
  • രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ മലയാളി കായിക താരം – പി.ടി. ഉഷ.  
  • ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ  (IOA) ആദ്യ വനിതാ പ്രസിഡന്റ് – പി.ടി. ഉഷ.  
  • ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ അധ്യക്ഷയാകുന്ന ആദ്യ മലയാളി വനിത – പി.ടി. ഉഷ.
  • കേരള കേന്ദ്ര സർവകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് നേടിയത് – പി.ടി. ഉഷ.
 • 2023-24 വർഷത്തെ സ്കൂൾ കായിക മേളക്ക് വേദിയായ ജില്ല – തൃശൂർ.
 • ഗോൾഡൻ ഗ്ലോബ് റേസ് പൂർത്തിയാക്കിയ ആദ്യ ഏഷ്യക്കാരൻ – അഭിലാഷ് ടോമി (പായ്‌വഞ്ചി -ബയാനത്ത്).
Abhilash Tomy
  • 2022 ഗോൾഡൻ ഗ്ലോബ് റേസിൽ റണ്ണർ അപ്പ്.
  • കടലിലൂടെ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ മലയാളി – അഭിലാഷ് ടോമി.
  • കടലിലൂടെ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍ – അഭിലാഷ് ടോമി.
   • ഒറ്റയ്ക്ക്, നിർത്താതെ, ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന രണ്ടാമത്തെ ഏഷ്യക്കാരൻ.
  • 'ഒറ്റയ്ക്ക് കടൽ ക്ഷണിച്ചപ്പോൾ' എന്ന പുസ്തകത്തിന്റെ രചയിതാവ് – അഭിലാഷ് ടോമി.
  • ടെൻസിങ് നോർഗെ ദേശീയ സാഹസിക പുരസ്കാരം (2012).
 • 43,000അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിംഗ് നടത്തി ലോക റെക്കോർഡ് നേടിയ മലയാളി – ജിതിൻ വിജയൻ.
 • ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാംപ്യൻഷിപ് ഇന്ത്യയിൽ എവിടെ വച്ചാണ് നടന്നത് – പൊന്മുടി (തിരുവനന്തപുരം).
 • അടുത്തിടെ കേരളത്തിൽ നിലവിൽ വന്ന കയാക്കിങ് സെന്റർ സ്ഥിതി ചെയ്യുന്നത് – പുലിക്കയം (കോഴിക്കോട്).


ശാസ്ത്രം

 • 2023 ജൂണിൽ തിരുനെല്ലിയിൽ കണ്ടെത്തിയ പുതിയ ഇനം ചിലന്തിയുടെ പേര്? ഡ്രാപോസ സെബാസ്ത്യാനി.
 • കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൃത്രിമ വെള്ളച്ചാട്ടം എവിടെയാണ്? ഫ്ലോറ ഫാന്റസി വളാഞ്ചേരി (മലപ്പുറം).
 • കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ ആകാശ നടപ്പാത – ശക്തൻ നഗർ (തൃശൂർ).
 • ഡോ. എ.പി.ജെ. അബ്ദുൾ കലാം വിജ്ഞാന കേന്ദ്രവും ബഹിരാകാശ മ്യൂസിയവും നിലവിൽ വരുന്നത് –  കവടിയാർ.
 • പൂർണ്ണമായും വനിതകളുടെ മേൽനോട്ടത്തിൽ വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥി നിർമ്മിത ഉപഗ്രഹം – വീസാറ്റ്.
  • തിരുവനന്തപുരം പൂജപ്പുര എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനികളാണ് ഉപഗ്രഹം നിർമ്മിച്ചത്.
  • ലക്‌ഷ്യം – കാലാവസ്ഥാവ്യതിയാനത്തിൽ അൾട്രാവയലറ്റ് റേഡിയേഷനുകളുടെ സ്വാധീനം നിരീക്ഷിക്കാൻ.
 • സൗരയൂഥത്തിൽ ചൊവ്വാഗ്രഹത്തിനും വ്യാഴത്തിനും ഇടയിൽ കാണപ്പെടുന്ന ഛിന്നഗ്രഹമേഖലയിൽ പെട്ട 33928 എന്ന നമ്പറുള്ള ഛിന്നഗ്രഹത്തിനു ഏത് മലയാളിയുടെ പേരാണ് നൽകിയിരിക്കുന്നത്? അശ്വിൻ ശേഖർ.
  • ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ ഉൽക്കാ ശാസ്ത്രജ്ഞൻ.
  • ത്രീ ബോഡി റെസൊണൻസ് സിദ്ധാന്തം - പെർസീയേദ് ഉൽക്കാവർഷത്തിന്റെ തീവ്രതയുടെയും വരവും പ്രവചിക്കാൻ.
 • 2023-ലെ ഗ്ലോബൽ ജീനോം ഇനിഷിയേറ്റീവ് ഫോർ ഗാർഡൻസ് നേടിയ ഇൻസ്റ്റിറ്റ്യൂട്ട് – പാലോട് ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.  
KSCSTE
 • സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാംപ്യൻഷിപ് നേടിയ ജില്ല – മലപ്പുറം.
  • 2nd – പാലക്കാട്.
  • 3rd – കണ്ണൂർ.
  • 142 പോയിന്റുമായി കാഞ്ഞങ്ങാട് ദുർഗാ എച്. എസ്. എസ്. ആണ് സ്കൂൾ തലത്തിൽ ഒന്നാമത്.
 • കേന്ദ്രസർക്കാരിന്റെ കണക്കുപ്രകാരം സർക്കാർ സ്കൂളുകളിലെ ഇന്റർനെറ്റ് സൗകര്യങ്ങളുടെ ലഭ്യതയിൽ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം – കേരളം.
 • നെതർലൻഡ്‌സ്‌ ആസ്ഥാനമായുള്ള കൺസൾട്ടിങ് സ്ഥാപനമായ ബി.സി.ഐ. ഗ്ലോബൽ നടത്തിയ സർവേയിൽ ലോകത്തെ ഏറ്റവും ആകർഷണീയമായി വളരുന്ന 24 ടെക് നഗരങ്ങളുടെ പട്ടികയിലുള്ള കേരളത്തിലെ നഗരം – തിരുവനന്തപുരം.
 • കേരളം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്നത്? കൊച്ചി (എറണാകുളം).


രാഷ്ട്രീയം, പൊതു ഭരണം

 • സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല  ഇടുക്കി.
  • എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ 12,718.509 ഹെക്ടർ ഭൂപ്രദേശം ഇടുക്കി ജില്ലയിലെ ഇടമലക്കുടി വില്ലജിനോട് കുട്ടിച്ചേർത്തതോടെയാണ് ഇടുക്കി ഏറ്റവും വലിയ ജില്ലയായത്. 
  • 1997 വരെ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായിരുന്നു ഇടുക്കി. പിന്നീട് ഈ പദവി നഷ്ടമായതിനു കാരണം – 
   • 1997 ജനുവരി ഒന്നിന് ദേവികുളം താലൂക്കിൽ നിന്ന് എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലേക്ക് കുട്ടമ്പുഴ പഞ്ചായത്ത് മാറ്റി. 
   • 2000-ൽ ഇടുക്കിയിലെ കുമളി പഞ്ചായത്തിലെ പമ്പാവള്ളി വാർഡ് 13 പത്തനംതിട്ട ജില്ലയിലേക്ക് മാറ്റി.
  •  സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ ജില്ല – പാലക്കാട്.
 • 2021-2022-ലെ മികച്ച ജില്ലക്കുള്ള സ്വരാജ് ട്രോഫി നേടിയത് – കൊല്ലം.
  • മികച്ച ഗ്രാമപഞ്ചായത്ത് – മുളന്തുരുത്തി.
  • മികച്ച ബ്ലോക്ക് പഞ്ചായത്ത് – പെരുമ്പടപ്പ്.
  • മികച്ച മുനിസിപ്പാലിറ്റി – തിരൂരങ്ങാടി.
  • മികച്ച കോർപ്പറേഷൻ – തിരുവനന്തപുരം.
 • മികച്ച ശിശു സൗഹാർദ പഞ്ചായത്ത്  ചെറുതന (ആലപ്പുഴ).
 • സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ – എം. ഷാജർ.
 • സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്തത്  – നിഖിത ജോബി (വടക്കേക്കര ഗ്രാമപഞ്ചായത്ത്).   
 • കേരള നിയമസഭാ മന്ദിരം രജത ജൂബിലി ആഘോഷങ്ങൾ മെയ് 22ന് ഉത്‌ഘാടനം ചെയ്തത് –  ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ.
 • മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്നു നടത്തിയ പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിൽ വിജയിച്ചത് ? ചാണ്ടി ഉമ്മൻ (യു. ഡി.എഫ്.).
Chandi Oommen
 • കേരളത്തിലെ അധികാര വികേന്ദ്രീകരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ത്രിഭുവൻ യൂണിവേഴ്സിറ്റി ഏത് രാജ്യത്താണ്?നേപ്പാൾ.
 • വി.എസ്. അച്യുതാനന്ദന്റെ നൂറാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി പുറത്തിറക്കിയ പുസ്തകം? ഒരു സമര നൂറ്റാണ്ട്.
 • 'പരാജയപ്പെട്ട കമ്പോള ദൈവം'എന്ന പുസ്‌തകം എഴുതിയത് ആരാണ് ? എം.ബി. രാജേഷ്.
  • സംസ്ഥാന എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി – എം.ബി. രാജേഷ്.
  • തൃത്താല നിയസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാഗം. 
  • ഡി.വൈ.എഫ്.ഐ.യുടെ മുഖപത്രം "യുവധാര' യുടെ മുഖ്യ പത്രാധിപരായിരുന്നു.
  • മറ്റു കൃതികൾ – മതം, മൂലധനം, രാഷ്ട്രീയം, ചരിത്രം അവരെ കുറ്റക്കാരെന്ന് വിളിക്കും, ആഗോളവൽക്കരണത്തിന്റെ വിരുദ്ധലോകങ്ങൾ.
 • മുൻ മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ ആത്മകഥ – മൈ ലൈഫ് അസ് എ കോമ്രേഡ്.
  • പതിനാലാം നിയമസഭയിലെ കേരളത്തിന്റെ ആരോഗ്യ സാമൂഹികക്ഷേമവകുപ്പ് മന്ത്രി.
  • കേരളനിയമസഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ എറ്റവും ഉയർന്ന ഭൂരിപക്ഷത്തിനു (60963 വോട്ട്) 2021-ൽ മട്ടന്നൂർ മണ്ഡലത്തിൽനിന്ന് വിജയിച്ചു. 
  • സെന്റ്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ 'ഓപ്പൺ സൊസൈറ്റി പ്രൈസ്' പുരസ്ക്കാരം നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വ്യക്തി.
 • 'എന്റെ പ്രിയ കഥകൾ' എന്ന പുസ്തകം രചിച്ചത് – പി.എസ്. ശ്രീധരൻ പിള്ള.
 • കേരളീയം 2023 ലോഗോ രൂപകൽപന ചെയ്തത് ആരാണ്? ബോസ് കൃഷ്ണമാചാരി. 
  • കേരളത്തിന്റെ 24 ഭൂപടങ്ങൾ ചേർത്ത് വച്ചാണ് ലോഗോ സൃഷ്ഠിച്ചിരിക്കുന്നത്.
 • 22 പേരുടെ മരണത്തിനു ഇടയാക്കിയ മലപ്പുറം താനൂർ തുവൽതീരം ബീച്ചിലുണ്ടായ ബോട്ടപകടത്തെക്കുറിച്ചു അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ – വി.കെ. മോഹൻ കമ്മീഷൻ.    
 • തീപിടുത്തുമുണ്ടായ ബ്രഹ്മപുരം പ്ലാന്റ് ഏത് ജില്ലയിലാണ്? എറണാകുളം. 
 • ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കുന്നതിനായി അഗ്നിരക്ഷാ സേന നടത്തിയ ദൗത്യം – മിഷൻ സേഫ് ബ്രെയ്ത്.
 • കേരള പോലീസ് ആരംഭിച്ച ദൈനംദിന സോഷ്യൽ മീഡിയ ക്യാമ്പയിൻ – ഇത്തിരി നേരം ഒത്തിരി കാര്യം.


സാമ്പത്തികം, വിനോദസഞ്ചാരം

 • ഇലക്ട്രോണിക് വാഹന ഉത്പാദന രംഗത്ത് വൻ മാറ്റങ്ങൾക്ക് സഹായകരമാകുന്ന ലിഥിയം ടൈറ്റനേറ്റ്  ബാറ്ററിയുടെ പ്രോട്ടോടൈപ്പ് തദ്ദേശീയമായി വികസിപ്പിച്ച സംസ്ഥാനം – കേരളം.
 • കേരള സർക്കാർ ലോട്ടറിയുടെ ഭാഗ്യമുദ്ര – പച്ചക്കുതിര.  
  • കേരള സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സ്. 
  • ഇന്ത്യയില്‍ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം – കേരളം.
  • കേരള ലോട്ടറി നടപ്പിലാക്കിയ വര്‍ഷം – 1967നവംബർ 1.
  • ആദ്യ നറുക്കെടുപ്പ് – 1968 ജനുവരി 26.
  • ആദ്യ ഭാഗ്യകുറികൾ  കൈരളി, പെരിയാർ, മാവേലി.
  • വില  ഒരു രൂപ.
  • ധനമന്ത്രി  പി.കെ. കുഞ്ഞു
Kerala State Lottery
 • 2023 ആഗോള ആയുർവേദ ഉച്ചകോടിയുടെ വേദി – തിരുവനന്തപുരം.
 • G20 ഉച്ചകോടിയുടെ ഭാഗമായുള്ള ഷെർപ്പ സമ്മേളനത്തിന് വേദിയായ കേരളത്തിലെ സ്ഥലം – കുമരകം.
 • കാരിച്ചാൽ കായൽ ഇക്കോ ടൂറിസം പദ്ധതി നിലവിൽ വരുന്നത് എവിടെ? വിഴിഞ്ഞം.
 • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പൽ – ചൈനയിൽ നിന്നുള്ള ഷെൻഹുവ 15.  
  • ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖം – വിഴിഞ്ഞം തുറമുഖം.
  • വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ ചുമതലയുള്ള കമ്പനി – അദാനി പോർട്സ്.
  • അന്താരാഷ്ട്ര ക്രൂ ചേഞ്ച് ആൻഡ് ബങ്കറിംഗ് ഹബ്ബായി പ്രഖ്യാപിച്ച കേരളത്തിലെ തുറമുഖം – വിഴിഞ്ഞം തുറമുഖം 
  • വിഴിഞ്ഞം തുറമുഖ കരാറിലെ അഴിമതി അന്വേഷിക്കാനായി നിയോഗിച്ച കമ്മീഷൻ – ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ.
 • സഹകരണ ബാങ്കുകളിലെ ഉപഭോക്താക്കൾക്ക് കേരളം ബാങ്കിലൂടെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ  കോബാങ്ക് (COBANK).
 • കേന്ദ്ര സർക്കാരിന്റെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡ് അവാർഡ് നേടിയത്  – ഇടുക്കി ജില്ലയിലെ കാന്തല്ലൂർ.
 • നദികളുടെ സംരക്ഷണത്തിനായി കേന്ദ്ര ജലശക്തി മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിൽ നിന്നുള്ള നദി – പെരിയാർ.
 • ഇന്ത്യയിലെ ഏറ്റവും മികച്ച കടുവ സംരക്ഷണ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടത് – പെരിയാർ കടുവ സംരക്ഷണ കേന്ദ്രം.
  • ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം – 55.
  • ഇന്ത്യയിലെ 55-ാം ടൈഗർ റിസർവ് – രാജസ്ഥാനിലെ ധോൽപൂർ-കരൗലി ടൈഗർ റിസർവ്.
  • ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റിസർവ് – കർണാടകയിലെ ബന്ദിപ്പൂർ ദേശീയോദ്യാനം.


പുരസ്‌കാരങ്ങൾ  

 • രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സാ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാർ പുരസ്‌കാരം നേടിയത് – കേരളം.
  • കൂടുതൽ ചികിത്സാ നൽകിയ സംസ്ഥാനം, കാഴ്ച പരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്കു മികവുറ്റ പ്രവർത്തനങ്ങൾ എന്നീ രണ്ടു വിഭാഗത്തിലാണ് പുരസ്‌കാരം.
 • 2023-ലെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്‌കാരം നേടിയ വനിത – ഗീത എ. ആർ.     
 • കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്കുള്ള മികവിന് ആദ്യമായി ഏർപ്പെടുത്തിയ കാർബൺ ന്യൂട്രൽ വിശേഷ് ദേശീയ പുരസ്‌കാരം നേടിയ പഞ്ചായത്ത് – മീനങ്ങാടി (വയനാട്).   
 • കെ.എസ്.ആർ.ടി.സി. യിൽ വരുത്തിയ ക്രിയാത്മക പരിഷ്കാരങ്ങൾക്കു ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ടിന്റെ (യു.ഐ.ടി.പി.) അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു. യു.ഐ.ടി.പി. യുടെ ആസ്ഥാനം ഏതു രാജ്യത്താണ്? ബെൽജിയം.
 • 2023-ൽ സുന്ദർബൻ ചലചിത്രോത്സവത്തിൽ നാലു പുരസ്‌കാരങ്ങൾ നേടിയ മലയാള ചിത്രം – എഴുത്തോല.
  • സംവിധാനം – സുരേഷ് കൃഷ്ണൻ.
  • സംഗീത സംവിധാനം  മോഹൻ സിതാര.
  • മികച്ച നരേറ്റീവ് ചിത്രം, മികച്ച നവാഗത സംവിധായക ചിത്രം, മികച്ച പശ്ചാത്തല സംഗീതം, മികച്ച വിദ്യാഭ്യാസചിത്രം എന്നീ അവാർഡുകൾ.
  • ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച പുതുമുഖ സംവിധായകനും, മികച്ച ഫീച്ചർ ഫിലിമിനുമുള്ള അവാർഡുകൾ ലഭിച്ചു.
Ezhuthola: The Saga of Alphabet
 • 28മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് നേടിയത്   പോളിഷ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസി.
  • തിരുവനന്തുപുരത്തു നടന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയ സിനിമ – ഈവിൾ ഡസ്‌നോട്ട് എക്സിസ്റ്സ്.   
 • തകഴി ചെറുകഥാ പുരസ്‌കാരത്തിന് അർഹമായ 'പെലെയും മറഡോണയും സ്വർഗത്തിൽ പന്ത് തട്ടുമ്പോൾ' എന്ന ചെറുകഥ രചിച്ചത്? സുധീർകുമാർ.
 • പ്രസിഡന്റ്സ് കളർ ബഹുമതി നേടിയ ഇന്ത്യൻ നാവികസേനയുടെ പ്രീമിയർ ഗണ്ണറി സ്കൂൾ  ഐ.എൻ.എസ്. ദ്രോണാചാര്യ (കൊച്ചി).


📌കൂടുതൽ വിവരങ്ങൾക്ക്: അവാർഡുകളും ബഹുമതികളും 2023നിയമനങ്ങൾ

 • പട്ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായ മലയാളി – ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ.
  • ബീഹാറിന്റെ തലസ്ഥാനമാണ് പട്ന.
  • പട്നയുടെ പഴയ പേര് – പാടലീപുത്രം.
  • ബീഹാറിന്റെ പഴയ പേര് – മഗധ.
  • ഗംഗയുടെ തെക്കേ കരയിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം – പട്ന.
   • ഗംഗ നദിയുടെയോ അതിന്റെ പോഷകനദികളുടെയോ തീരത്തു സ്ഥിതി ചെയ്യുന്ന മറ്റു തലസ്ഥാന നഗരങ്ങൾ – ലക്നൗ (ഉത്തർപ്രദേശ് - ഗോമതി), കൊൽക്കത്ത (വെസ്റ്റ് ബംഗാൾ - ഹൂഗ്ലി).

Thanks for reading!!!